നിന്നിലേക്ക്💞 Part 50 (അവസാനഭാഗം) മേരി ഒരു പാത്രത്തിൽ കഞ്ഞി കൊണ്ട് വന്നു ടേബിളിൽ വച്ചു... ബെഡിൽ കിടക്കുന്നവളെ പതിയെ പിടിച്ചു താങ്ങി ഇരുത്തി... അലീന മുഖം ചുരുക്കി വേദന സഹിച്ചു കൊണ്ട് പില്ലോയിൽ ചാരിയിരുന്നു...കിടന്നു കിടന്ന് അവളുടെ പുറമെല്ലാം പൊട്ടി മുറിയായിരുന്നു... മേരി സ്പൂണിൽ കഞ്ഞി എടുത്ത് അവൾക്ക് നീട്ടിയെങ്കിലും അലീന മുഖം ഉയർത്തിയില്ല...തന്റെ അടുത്ത് ഇരിക്കുന്നവളുടെ കണ്ണുകൾ തനിക്ക് നേരെ ആണെന്ന് അവൾക്ക് അറിയാമായിരുന്നു.... ആരു അവളെ തന്നെ നോക്കിയിരുന്നു കുറച്ചു സമയം... പിന്നെ ഒന്ന് ആഞ്ഞുകൊണ്ട് അവളുടെ കൈകളിൽ പിടിച്ചു... അലീനയുട