Aksharathalukal

വാക്ഔട്ട്

കുട്ടി:- \"ടീച്ചറേ, ടീച്ചറേ ഇന്നൊണ്ടു സംശയം
എന്താണീ \'വാക് ഔട്ടി\'നർഥം?\"

ടീച്ചർ:- \"സഭയൊക്കെ ചേരുമ്പോൾ
 ദേഷ്യം പിടിച്ചങ്ങു സഭവിട്ടിറങ്ങുന്ന
ചെയ്തിക്കു പേരാണ്, വാക് ഔട്ട് !\"

കുട്ടി:- \"സഭവിട്ടു പോയാലും ചർച്ച ചെയ്തില്ലെങ്കിലും
എമ്മെല്ലെമാർക്കെല്ലാം ശമ്പളം കിട്ടുമോ?\"

ടീച്ചർ:- \"ശമ്പളം നിശ്ചയം, ഹാജരു വെച്ചല്ലോ,
സീറ്റിലിരുന്നല്ലോ,
വൻപ്രതിഷേധത്തിൻ മാർഗത്തിലല്ലെയീ
വാക് ഔട്ട് ചെയ്തതും!\"

കുട്ടി:- \"ഞാനിതാ ഇന്നെന്റെ ബാഗുമെടുത്തോണ്ട്
വാക് ഔട്ടു ചെയ്യൂന്നു ക്ലാസ്സിലിരിക്കാതെ!
ഓരോ പരീക്ഷയ്ക്കും മാർക്കിട്ടു നല്കണം
വീട്ടിൽ പരാതികൾ എത്താതിരിക്കണം!

എമ്മെല്ലയ്ക്കായിടാം എമ്പിക്കുമായിടാം
എങ്കിലീ വിദ്യാർഥി ചെയ്യാതിരിക്കണോ!
നോട്ടീസ് തന്നേക്കാം:
പറ്റാത്ത ഹോംവർക്കു തന്നെങ്കിൽ, പിറ്റേന്ന് ക്ലാസ്സീന്ന്
വാക് ഔട്ടു ചെയ്യും ഞാൻ!\"                       

(എമ്മല്ലേ - M. L. A
 എമ്പി - M. P)






വൈദ്യുതി ബോർഡ്

വൈദ്യുതി ബോർഡ്

0
180

മഴ വന്നാൽ കരയുന്ന പെണ്ണ്വെയിൽ കണ്ടാൽ വാടുന്ന പെണ്ണ്നുണതന്നെ നുണമാത്രംപാടിക്കരഞ്ഞിട്ട്നാട്ടാരെ പറ്റിക്കും പെണ്ണ്!ആരാണ്, ആരാണവളെന്ന്ചൊല്ലാമോ കൂട്ടുകരേ?\'അവളാണണകെട്ടി വൈദ്യുതി നിർമിക്കും നമ്മുടെ വൈദ്യുതി ബോർഡ്!\'