6
ഇന്ദ്രന്റെ ബുള്ളറ്റിന് പിറകിൽ കയറുംപോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു ഇവാന് ... അവനൊന്ന് തുള്ളിച്ചാടാൻ തോന്നി ... പക്ഷെ തന്റെ വികാരങ്ങളൊന്നും പുറത്തേയ്ക്കു കാണിക്കാൻ പറ്റാത്തതുകൊണ്ടുതന്നെ എല്ലാം അവൻ മനസ്സിൽ അടക്കിവച്ചു ...
ഒരു പത്തുമിനിറ്റ് യാത്രക്ക് ശേഷം ഇന്ദ്രന്റെ ബൈക്ക് സിറ്റിയിൽ നിന്നും ഒരു നാട്ടിൻപുറത്തുകൂടിയാണ് പോയത് ... നിറയെ നെൽപ്പാടങ്ങളും ,തെങ്ങിൻ തോപ്പുകളും ,വാഴതോട്ടങ്ങളും ,വയലുകളും ... ആ കാഴ്ച്ചകളൊക്കെ ആദ്യമായിട്ടായിരുന്നു ഇവാൻ കാണുന്നത് ... തന്റെ വീട് നിൽക്കുന്നത് സിറ്റിയിലാണ് ... അതും പണക്കാർ മാത്രം താമസിക്കുന്ന residential ഏരിയ ... ചുറ്റിനും വാർത്ത കെട്ടിടങ്ങളല്ലതെ അവിടെ വേറൊന്നും ഇല്ല ... ഇങ്ങനുള്ള കാഴ്ചകളൊക്കെ അവിടെ വിരളമാണ്... അതുകൊണ്ടുതന്ന കണ്ണുകൾ വിടർത്തി ഒരത്ഭുതത്തോടെ അവനെല്ലാം നോക്കിക്കണ്ടു ... മാക്സിമം ഇന്ദ്രന്റെ ദേഹത്ത് മുട്ടാതെ ഒരകലമിട്ടാണ് ഇവാൻ ഇരിക്കുന്നത് ... എങ്കിലും തന്റെ ജിത്തേട്ടന്റെ വയറ്റിലൂടെ ചുറ്റിപിടിച്ചു ആ ദേഹത്തേക്ക് ചേർന്നിരിക്കാനും ... തനിക്ക് മതിയാക്കുന്നിടത്തോളം ആ ഗന്ധം ശ്വസിക്കാനും ആ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി അവിടം കടിച്ചുനുണയാനും അവന്റെ മനസ്സ് അലമുറയിടുന്നുണ്ട് ... ചിന്തകൾ അധികമായപ്പോൾ മനസ്സിനോടൊപ്പം ശരീരവും ചൂടുപിടിക്കുന്നത് ഇവാൻ മനസ്സിലാക്കി ... ഒരുവേള താൻ നിലവിട്ട് എന്തെങ്കിലും ചെയ്തുപോകുമോയെന്നുപോലും ഇവാൻ ഭയന്നു ... ശരീരം മുഴുവനും ഭയങ്കര കുളിര് പോലെ ...
സൈഡ് മിററിൽ കൂടി ഇന്ദ്രന്റെ മുഖത്തേക്ക് നോട്ടം പോയതും ഇവാന്റെ ശരീരത്തിൽ കൂടി ഒരുവിറയൽ കടന്നുപോയി ... ആ കണ്ണുകളും തന്നിലാണ് ... അതിൽ ഇന്നുവരെ കാണാത്തൊരു ഭാവം ... ആ കണ്ണുകൾ തന്നെ കൊത്തിവലിക്കുന്നതായി തോന്നി ഇവാന് ... 2 നിമിഷത്തേക്ക് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും അത്രയും സമയം പോലും താങ്ങാനാകാതെ ഇവാൻ തന്നെ കണ്ണുകൾ ഇറുക്കിയടച്ചുമുഖം തിരിച്ചുകളഞ്ഞു ...
കർത്താവേ ജിത്തേട്ടൻ എന്തിനാ എന്നെ അങ്ങനെ നോക്കിയത് ... ഇനി ഞാൻ ജിത്തേട്ടനെ പറ്റി ചിന്തിച്ചതൊക്കെ ജിത്തേട്ടൻ മനസ്സിലാക്കിയോ ... മനസ്സിന് അധികം ചിന്തകൾ കൊടുക്കാതെ ഇവാൻ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾനട്ടു ...
🔴🔵⚫️🟠🟢🟣⚪️🟤🟡
അധികം വൈകാതെതന്നെ ഒരുവാർത്ത ഒറ്റനിലവീടിന്റെ ഗേറ്റ്കടന്നു ഇന്ദ്രന്റെ ബൈക്ക് ആ വീടിനുമുന്നിൽ വന്നുനിന്നു ... ബൈക്കിൽ നിന്നുന്നുമിറങ്ങി ഇവാൻ ആ വീട് നല്ലതുപോലൊന്ന് നോക്കി ... അധികം വലുതല്ലാതെ നല്ലൊരു വീട് ... എന്തുകൊണ്ടും തന്റെ കൊട്ടാരം പോലുള്ള വീടിനേക്കാളും ബെറ്റർ ഈ വീടാണെന്ന് തോന്നി ഇവാന് ... കൊട്ടാരമാണെങ്കിലും അത് തനിക്കൊരു ജയിലായിരുന്നു ... പക്ഷെ ഈ വീടുകണ്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം ... തന്റെ വരാൻ പോകുന്ന സന്തോഷദിവസങ്ങൾ ഇവിടെയായിരിക്കുമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നതുപോല ... കണ്ടമാത്രയിൽ തന്നെ ഇവാന്റെ ഉള്ളം കവർന്നു ആ വീട് ... തന്റെ ജിത്തേട്ടന്റെ വീട് ...

\"അകത്തേക്ക് വാടാ \"... ഇവാനെ അകത്തേക്ക് ക്ഷണിച്ചശേഷം തന്റെ പോക്കറ്റിൽനിന്നും വീടിന്റെ ചാവിയെടുത്ത് ഡോർ തുറന്നു ... അകത്തേക്കുകയറി വീടിന്റെയും ബുള്ളറ്റിന്റെയും ചാവി ഡോറിന്റെ പുറകിലുള്ള ഹുക്കിൽ തൂക്കിയിട്ട ശേഷം തിരിഞ്ഞുനോക്കിയപ്പോൾ ഇവാൻ ഇപ്പഴും വാതിൽപ്പടിയിൽ തന്നെ നിൽക്കുകയാണ് ... അവിടെനിന്നുതന്നെ വീടിന്റെ അകം മുഴുവനും നോക്കികാണുകയായിരുന്നു ആശാൻ ...
\"ഹാ ... വാടാ ... അകത്തുകയറിയിട്ട് വിശാലമായിട്ട് എല്ലാം നോക്കിക്കോ \".... അത്രയും പറഞ്ഞ് ഇന്ദ്രൻതന്നെ ഇവാന്റെ കൈയിൽപിടിച്ചു അകത്തേക്കുകയറ്റി ... ഇന്ദ്രന്റെ കയ്യുടെ ചൂട് തന്റെ ദേഹത്തു പതിഞ്ഞതും ഇവാന്റെ ശരീരം മുഴുവനും കോരിത്തരിച്ചുപോയി ... ശരിക്കും ഇവാൻ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു ... തന്റെ ജിത്തേട്ടന്റെ കൈ പിടിച്ച് ഈ വീടിനുള്ളിലേക്ക് കയറണമെന്ന് ... അറിയാതെയാണെകിലും ഇന്ദ്രൻതന്നെ അതുസാധിച്ചുകൊടുക്കുകയും ചെയ്‌തതോടെ അവന്റെ മനസ്സും കണ്ണും നിറഞ്ഞു ...
\"ജോ ഇവിടയിരുന്നോ ഞാൻ ഈ ഡ്രെസ്സൊന്ന് മാറിയിട്ട് ഇപ്പോവരാവേ \"... അത്രയും പറഞ്ഞ് ഹാളിന്റെ വലതുവശത്തുള്ള ഒരു റൂമിലേക്കുകയറിപ്പോയി ഇന്ദ്രൻ ... അതായിരിക്കും ജിത്തേട്ടന്റെ റൂം ...ഇന്ദ്രൻ കയറിയ റൂമിലേക്കൊന്നു നോക്കി തന്റെ ബാഗ് സോഫയിലേക്കുവച്ചശേഷം ഇവാൻ ആ വീടുമുഴുവനും ഒന്നുനോക്കികണ്ടു ... അധികം ചെറുതല്ലാത്തൊരു ഹാൾ ... പിന്നെ രണ്ട്ബെഡ്‌റൂം ഒരു കിച്ചൻ , ഹാളിനോട് ചേർന്നുതന്നെ ഒരു ചെറിയ ഡയനിംഗ് ടേബിളും കിടപ്പുണ്ട് ... മൊത്തത്തിൽ ഒതുങ്ങിയ കുഞ്ഞൊരു വീട് ... അവൻ വീണ്ടും സിറ്റവിട്ടിലേക്കിറങ്ങി ചെന്നു ... അവിടെ സിറ്റവിട്ടിന്റെ കയറിവരുന്ന ഭാഗമൊഴിച്ചു ബിക്കിയെല്ലാം പ്രൈവസിക്കുവേണ്ടി മറച്ചിട്ടിട്ടുണ്ട് ... മാത്രമല്ല അതിന്റെ വലതുവശത്തായി രണ്ടുപേർക്കിരിക്കാൻ പാകത്തിന് ഒരു സ്വിങ് ചെയറും ഉണ്ടാരുന്നു ...

അതുകണ്ടതും ഇവാന്റെ കണ്ണുകൾ വിടർന്നു ... അവൻ അതിനടുത്തേക്കുചെന്ന് പതിയെ അതിലൂടെ വിരലുകൾ പായിച്ചു ... ഒരുനിമിഷം തന്റെ ജിത്തേട്ടന്റെ നെഞ്ചിൽചാരി ഈ ഊഞ്ഞാലിൽ ഇരിക്കുന്ന രംഗം ഇവാന്റെ മനസ്സിൽകൂടി ഒന്ന് കടന്നുപോയി ... ആ ഓർമയിൽ തന്നെ അവന്റെ ചുണ്ടിൽ പുഞ്ചിരിതെളിഞ്ഞു ... അതേപുഞ്ചിരിയോടെ തിരിഞ്ഞതും ഒരു കറുത്ത ഷർട്ടും കാവി മുണ്ടുമുടുത്തു തന്നെത്തന്നെ നോക്കി കട്ടളപ്പടിയിൽ ചാരി നെഞ്ചിൽ കയ്യുംകെട്ടി തന്നെത്തന്നെ നോക്കിനിൽക്കുന്ന ഇന്ദ്രനെയാണ് ഇവാൻ കാണുന്നത് ... ആ കാഴ്‌ച കണ്ടതും ഇവാന്റെ കണ്ണുകൾ വിടർന്നു ... ആദ്യമായിട്ടാണ് അവൻ ഇന്ദ്രനെ മുണ്ടുടുത്തുകാണുന്നത് ... ആ വേഷത്തിൽ ഇന്ദ്രന്റെ പൗരുഷം ഒന്നുകൂടി കൂടിയതുപോലെതോന്നി ഇവാന് ...
\"ഇവിടെവന്ന് സ്വപ്നം കണ്ടുനിൽക്കുവാ \"... തന്റെ തൊട്ടുമുന്നിൽ വന്നുനിന്നു സംസാരിക്കുന്ന ഇന്ദ്രനെ കണ്ടപ്പോഴാണ് താൻ ഇത്രയും നേരം തന്റെ ജിത്തേട്ടനെ വായിനോക്കിനിൽക്കുകയായിരുന്നെന്നു മനസ്സിലായത് ... അവന് അകെ ചമ്മലുതോന്നി ... അതിലുപരി തന്റെ നോട്ടത്തിൽ ഇന്ദ്രന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയോ എന്നായിരുന്നു ഇവാന്റെ ടെൻഷൻ ... എന്നാൽ വളരെ കൂൾ അയിനിൽക്കുന്ന ഇന്ദ്രനെ കണ്ടതും ആ ടെൻഷൻ മാറിക്കിട്ടി ...
\"ഞാൻ ഈ ഊഞ്ഞാലുകണ്ടാപ്പോ ചുമ്മാ നോക്കിയതാ \"... തന്റെ പിറകിലുള്ള ഉഞ്ഞാലിനെ ചൂണ്ടിക്കാട്ടി ഇന്ദ്രനോടായി പറഞ്ഞു ...
\"ആഹാ ... എന്നിട്ട് ഇഷ്ടായോ \"...
\"മ്മ്മ് ... ഒരുപാട് ഇഷ്ടായി ... നല്ല ഭംഗിയുണ്ട് കാണാൻ \"... തന്റെ മനസ്സിൽ തോന്നിയത് അതുപോലെ ഒരുപുഞ്ചിരിയോടുകൂടി ഇവാൻ പറഞ്ഞു
\"എങ്കിൽ ബാ ഞാൻ ആദ്യം ഒരുകോഫി ഇടാം ... ജോയ്ക്ക് ഫ്രഷാവണമെങ്കിൽ ഒന്ന്ഫ്രഷായി വാ ... എന്റെറൂമിൽ ബാത്രൂം ഉണ്ട്\"... ഇവാനേയും കൊണ്ട് അകത്തേക്ക് കയറുന്നവഴി തന്റെ റൂമിലേക്ക് ചൂണ്ടി അവനോട് പറഞ്ഞു ... ഇവാനോന്നുതലകുലുക്കി ഇന്ദ്രന്റെ റൂമിലേക്കുപോയപ്പോൾ ഇന്ദ്രൻ കിച്ചണിലേക്കും കയറി
🔴🔵⚫️🟢🟠🟣⚪️🟤🟡
ഇന്ദ്രന്റെ റൂമിലെത്തിയതും ഇവാൻ ആ റൂം മൊത്തത്തിലൊന്നു നോക്കി ... രണ്ടുപേർക്ക് കിടക്കാൻ പാകത്തിനുള്ള ബെഡ് ചുവരിനോട് ചേർത്തിട്ടിരിപ്പുണ്ട് ... പിന്നെ ഒരു തടിയലമാര അതിന് സൈഡിലായി ഒരു ഡ്രസിങ് സ്റ്റാൻഡും ഉണ്ട് ... ബെഡിന്റെ എതിർവശത്ത് ഒരുമേശയും കസേരയും ... അതിനോട് അൽപ്പം മാറിയാണ് ബാത്റൂം ... തന്റെ ജിത്തേട്ടന്റെ റൂം ... അവൻ കണ്ണുകളടച്ചു ആ റൂമിന്റെ ഗന്ധം അഞ്ജുശ്വസിച്ചു ...
ആ ബെഡ് കണ്ടതും ഇവാന്റെ മനസ്സിലേക്ക് വേറെ പലചിന്തകളും കടന്നുവരാൻ തുടങ്ങി ... തന്റെ ജിത്തേട്ടന്റെ നെഞ്ചോട് ചേർന്നു ആ ബെഡിൽ മുട്ടിയുരുമ്മികിടക്കുന്നതും ... ആ ചുണ്ടുകളുടെ മാധുര്യം കൊതിതീരുവോളം നുണയുന്നതും ... തന്റെ ജിത്തേട്ടന്റെ പ്രണയമഴയിൽ വെന്തുരുകി വിയർത്തൊലിച്ചു പൂർണ്ണനഗ്നമായി ഒരു പുതപ്പിന്റെ കീഴിൽ കെട്ടിപിടിച്ചുകിടക്കുന്നതെല്ലാം കുറഞ്ഞ നിമിഷം കൊണ്ടുതന്നെ ഇവാന്റെ മനസ്സിലൂടെ കടന്നുപോയി ... ആ ചിന്തയിൽത്തന്നെ അവന്റെ ശരീരം ചൂടുപിടിച്ചു വിയർപ്പുപൊടിഞ്ഞു ... തുടയിടുക്കിൽ വല്ലാത്ത പുകച്ചിൽപോലെ ... ഇതുവരെതോന്നാത്തെ പലവികാരങ്ങൾ ... കുതിച്ചുയരുന്ന ഹൃദയതാളം ...
അന്നേരമാണ് നേരുത്തെ ഇന്ദ്രൻ മാറിയിട്ട അവന്റെ ഷർട്ടും പാന്റും അവിടെ സ്റ്റാൻഡിൽ കിടക്കുന്നത് കാണുന്നത് ... അപ്പോൾതൊന്നിയ വികാരത്തിൽ ഇവാൻ അതിനടുത്തേക്കുചെന്ന് ആ ഷർട്ട് കയ്യിലെക്കെടുത്ത് അതിന്റെ ഗന്ധം നാസികവഴി തന്റെ സിരകളിലേക്കാവാഹിച്ചു ... ഇന്ദ്രന്റെ വിയർപ്പും പിന്നെ ആ പാലപ്പൂവിന്റെ മണവും ... രണ്ടുംകൂടി ചെന്നുണ്ടായ ഒരു പ്രതേക ഗന്ധത്തിൽ ഇവാൻ അവനെത്തന്നെ ഒരുനിമിഷം മറന്നുപോയി ... അത് തന്റെ ജിത്തേട്ടനാണെന്ന് സങ്കൽപ്പിച്ചു ആ ഷർട്ടിൽ ഇടതടവില്ലാതെ ഒരു ഭ്രാന്തനെ പോലെ അവൻ ചുംബനങ്ങൾ കൊണ്ട് മൂടി ... എത്ര ചുംബിച്ചിട്ടും മതിയാകാത്തപോലെ ... അവൻ ആ ഷർട്ട് തന്റെ ദേഹത്തേക്ക് ചേർത്ത് മുറുകെ കെട്ടിപിടിച്ചു ... അതോടൊപ്പം സ്റ്റാൻഡിൽ കിടന്ന പാന്റിൽ പതിയെ തഴുകിത്തലോടി അതിന്റെ നടും ഭാഗത്തെത്തിയതും വികാരത്തള്ളിച്ചയിൽ അവൻ അവിടെ കൈവച്ചൊന്നമർത്തിതടവി ... പെട്ടെന്ന് കിച്ചണിൽഗ്ലാസ് വീഴുന്ന ശബ്ദം കേട്ടതും ഇവാൻ ഞെട്ടിപ്പിടഞ്ഞ് സ്വബോധത്തിലേക്കുവന്നു ... പിന്നീട് ഒരുനിമിഷം പോലും വൈകാതെ ഷർട്ട് തിരികെസ്റ്റാന്റിലേക്കുതന്നെയിട്ടു ഓടിബാത്‌റൂമിൽ കയറി കതകടച്ചു ...
വാതിലിൽ ചാരി തന്റെ കിതപ്പടക്കുമ്പോഴും തന്റെ അവസ്ഥയോർത്തു ഇവാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ... എന്തൊരു വിധിയാണിത് ... പ്രണയത്തിന് ഇത്രയും വേദനയുണ്ടോ ... തന്റെ മനസ്സിൽ ജിത്തേട്ടനോട് പ്രണയം തോന്നിയ നാൾ മുതൽ ഈ നിമിഷം വരെ ജീവിതത്തിൽ ഇതുവരെ തോന്നാത്തത്രയും വേദനയാണ് തോന്നുന്നത് ... ഇവാൻ തന്റെ ശരീരം മുഴുവനും ഒന്നുനോക്കി ... അൽപ്പനേരം മുന്നേ ശരീരം ചൂടുപിടിച്ചതിന്റെ ഭലമായി പാന്റിന്റെ മുകളിൽ ഉയർന്നുനിൽക്കുന്ന തന്റെ പെനിസ് കണ്ടതും എന്തുചെയ്യണമെന്നറിയാതെ അവനാകെ കുഴങ്ങി ... ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരവസ്ഥ ... ഇപ്പോൾ തോന്നിയതുപോലത്തെ വികാരങ്ങളൊക്കെ തനിക്ക് അന്യമായിരുന്നു ... എങ്ങനെയാണ് ശരിയായി mastrubation ചെയ്യേണ്ടതെന്നുപോലും കൃത്യമായി തനിക്കറിയില്ല ... ഹലീലുവും മനുവുമൊക്കെ മിക്കവാറും ചെയ്യാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്... ഞാൻ ചെയ്യാറില്ലെന്ന് പറഞ്ഞാൽ എന്നെ കളിയാക്കിയാലോ... അതുകൊണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനും ചെയ്യാറുണ്ടെന്നാണ് പറഞ്ഞത്... അവർക്കിതൊക്കെ വെറും നിസാരം പോലെയാ... പക്ഷേ എന്നെകൊണ്ട് പറ്റുന്നില്ല... ഒരിക്കൽ രണ്ടും കല്പ്പിച്ചു ബാത്‌റൂമിൽ കയറി ഞാൻ ശ്രമിച്ചുനോക്കിയിരുന്നു... ചെയ്യാൻ തുടങ്ങിയപ്പോൾത്തന്നെ ആകെയൊരു പരവേശം... വലിയ എന്തോ തെറ്റ് ചെയ്യുന്നതുപോലെ... ഒരുപക്ഷെ ആദ്യമായിട്ടായതുകൊണ്ടായിരിക്കാം... അതുകാരണം ആ ശ്രമം വലിയൊരു പരാജയാമായിരുന്നു....
മുറിയിലിരിക്കുന്ന ഇന്ദ്രന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ധമാണ് ഇവാനെ ചിന്തകളിൽ നിന്നും തിരികെകൊണ്ടുവന്നത്... അതോടെ തന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് അധികം വൈകാതെതന്നെ അവൻ ഫ്രാഷായിഇറങ്ങി...
🔴🔵⚫️🟢🟠🟣⚪️🟤🟡
ഇവാൻ നേരെ കിച്ചണിലേക്കാണ് ചെന്നത് ... അവൻ ചെല്ലുമ്പോൾ ഇന്ദ്രൻ കോഫീ മഗ്ഗിലേക്കു പകർത്തുകയായിരുന്നു ...
\"ആ വന്നോ ... ദേ ആ ഷെൽഫിൽ പലഹാരം കാണും ... നിനക്ക് ഇഷ്ട്ടമുള്ളത് എടുത്തോ ... \"കിച്ചൻ ടോപ്പിന് മുകളിലുള്ള ഷെൽഫ് ചൂണ്ടിക്കാണിച്ച് ഇന്ദ്രൻ പറഞ്ഞതും ഒന്ന് തലകുലുക്കി അവൻ ആ ഷെൽഫ് തുറന്ന് നോക്കി ... മിച്ചർ , ചിപ്സ് , പക്കോഡ ,അച്ചപ്പം ... അങ്ങനെ കുറെ പലഹാരങ്ങളിരിപ്പുണ്ട് ... അൽപ്പം ഉയരത്തിലായിരുന്നു ഷെൽഫ് ...
( ഇവാന് നല്ല നീളമുണ്ട് ... പക്ഷെ അവനെക്കാൾ നീളക്കൂടുതൽ ഇന്ദ്രനാണ് ... മാത്രമല്ല അൽപ്പം തടിച്ച ഉറച്ച ശരീരമാണ് ഇന്ദ്രന് ... ഇവാനും ആവശ്യത്തിന് കനമുണ്ടെങ്കിലും ഇന്ദ്രന്റെ അത്രയും ഇല്ല ... രണ്ടുപേരും ഒരുമിച്ചുനിന്നാൽ ഇന്ദ്രന്റെ ചെവിയുടെ അടുത്തുവരെയുണ്ട് ഇവാന്റെ നീളം ... ഇന്ദ്രനൊന്ന് കെട്ടിപിടിച്ചാൽ അവന്റെ കയ്യിൽ ഒതുങ്ങിനിൽക്കുന്ന ശരീരമാണ് ഇവാന് ) ... back to the point ...
അപ്പൊ പറഞ്ഞുവന്നത് ഇന്ദ്രന്റെ അത്രയും നീളമില്ലാത്തതുകൊണ്ട് അൽപ്പമൊന്ന് കാലുന്തേണ്ടിവന്നു അവന് ... കൈരണ്ടും ഷെൽഫിൽ പരതാൻ വേണ്ടി ഉയർത്തിപിടിച്ചതും ഇവാൻ ഇട്ടിരുന്ന വൈറ്റ് ഷർട്ട് ഇടുപ്പിൽ നിന്നും അൽപ്പം മുകളിലേക്ക് പൊന്തി ... ആ നിമിഷം ഇവാനിലേക്ക് നോട്ടം ചെന്ന ഇന്ദ്രന്റെ കണ്ണുകൾ ഇവാന്റെ നക്നമായ ഇടുപ്പിലും അവന്റെ വീലൈനിനോട് ചേർന്നുള്ള ഒരു കാക്കപുള്ളിയിലും കണ്ണുടക്കിയനിമിഷം അവൻ പെട്ടെന്ന് നോട്ടം വെട്ടിച്ചുമാറ്റി കോഫീഒഴിക്കുന്നതിലേക്ക് ശ്രദ്ധിച്ചു ...
അച്ചപ്പത്തിന്റെ പാക്കറ്റ് കണ്ടപ്പഴേ ഇവാന്റെ കണ്ണുകൾ തിളങ്ങി ... അവനൊരുപാട് ഇഷ്ട്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ... അപ്പൊത്തന്നെ അവനതെടുത്ത് ഇന്ദ്രന് നേരെനീട്ടി ...
\"അച്ചപ്പം ഒത്തിരി ഇഷ്ട്ടമാ \"... ഇവാൻ നീട്ടിയ പാക്കറ്റ് പൊട്ടിച്ചു ഒരു പ്ലേറ്റിലേക്കിടുന്നതിനിടയിൽ ഇന്ദ്രൻ ചോദിച്ചു ...
\"മ്മ്മ് ... ഒരുപാട് ... പണ്ട് കുഞ്ഞിലേ പപ്പയുടെ ഗ്രാൻഡ്മയുള്ള സമയത്ത് എന്റെ ഇഷ്ടത്തിന് ഒരുപാട് ഉണ്ടാക്കിത്തരുവായിരുന്നു ... ഗ്രാൻഡ്മാ മരിച്ചശേഷം പിന്നെയത് കഴിക്കാൻ പറ്റിയിട്ടില്ല \"... അതുപറയുമ്പോഴുള്ള സങ്കടം നിറഞ്ഞ ഇവാന്റെ മുഖം ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നു ...
അച്ചപ്പതിന്റെ പ്ലേറ്റ് എടുത്ത് ഇവാന്റെ കയ്യിൽ കൊടുത്തശേഷം കോഫിമഗ് രണ്ടും എടുത്തുകൊണ്ടുവന്ന് സിറ്റവിട്ടിലുള്ള സ്വിങ്ചെയറിലേക്കിരുന്ന് തൊട്ടടുത്തായി ഇവാനെയും പിടിച്ചിരുത്തിയതും തന്റെ കയ്യിലുള്ള പ്ലേറ്റ് ഇവാൻ രണ്ടുപേരുടെയും നടുക്കായി വച്ചു ...
\"പപ്പയുടെ ഗ്രാന്മമരിച്ചശേഷം പിന്നെയാരും ഉണ്ടാക്കിത്തന്നിട്ടില്ലേ \"... ചെറിയൊരു മൗനത്തിനുശേഷം തന്റെ കയ്യിലുള്ള കോഫി ഒരുകവിൾകുടിച്ചിറക്കി അച്ചപ്പതിന്റെ ഒരുകഷ്ണമെടുത്ത് വായിലേക്കിട്ട് ഇന്ദ്രൻ അവനോട് ചോദിച്ചു ... എന്നാൽ അതിന് അവൻ ചെറുതായിട്ട് പുഞ്ചിരിച്ചുകൊണ്ട് കണ്ണുരണ്ടും ചിമ്മികാണിച്ചതേയുള്ളു ... പിന്നീടൊന്നും ഇന്ദ്രൻ ചോദിക്കാതെ കോഫികുടിക്കാൻ തുടങ്ങി ... അതിനിടക്ക് ചെറുതായിട്ട് കാലൂന്നി ഉഞ്ഞാലാട്ടുന്നുമുണ്ട് ... എന്നാൽ ഇവാന്റെ ശ്രദ്ധമുഴുവനും കോഫികുടിക്കുന്ന ഇന്ദ്രനിലായിരുന്നു ... കോഫിമഗ് ചുണ്ടോടുമുട്ടിച്ചു ഓരോ സിപ് കോഫിയും നുണഞ്ഞിറക്കുന്ന ആ ചുണ്ടുകളിൽ ഇവാന്റെ നോട്ടം ചെന്നെത്തി ... ഇന്ദ്രന്റെ ചുണ്ടോടുമുട്ടിയിരിക്കുന്ന ആ മഗ്ഗിനോട്പോലും അസൂയതോന്നിപോയി അവന് ... അതിനുപകരം തന്റെ ചുണ്ടുകളായിരുന്നെങ്കിൽ ...
\"ജോ \"... ഇന്ദ്രന്റെ ശബ്ദം കേട്ട് ചുണ്ടുകളിൽ നിന്നും ഒരുപിടച്ചിലോടെ നോട്ടം മാറ്റി ഇന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോഴാണ് തന്റെ മുഖത്തേക്കുനോക്കിയിരിക്കുന്ന ഇന്ദ്രനെ ഇവാൻ ശ്രദ്ധിക്കുന്നത് ...
\"നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ ജോ \"... ആകാംഷയോടെ തന്റെ മുഖത്തേക്കുനോക്കിയിരിക്കുന്നവനെ നോക്കി വീണ്ടും പഴയചോദ്യം ആവർത്തിച്ചു ...ആ ചോദ്യം കേട്ടതും ഇവന്റെ ഉള്ളുപിടഞ്ഞു ... താൻ എന്താണ് പറയേണ്ടത് ...
ഒരുപാടു കാര്യങ്ങൾ പറയാനുണ്ട് ജിത്തേട്ടാ ... നിങ്ങളെ എനിക്ക് ഒരുപാടിഷ്ടമാണെന്ന് പറയണം ... ഒരു ഭ്രാന്തുപോലെ നിങ്ങളോടുള്ള പ്രണയം എന്റെ ശരീരം മുഴുവനും കാർന്നുതിന്നുകയാണെന്നു പറയണം ... എന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും , ഹൃദയമിടിപ്പിലും , വിയർപ്പുകണങ്ങളിലും , രക്തധമനികളിൽ പോലും നിങ്ങളും നിങ്ങളോടുള്ള പ്രണയവും ഒരുപടുവൃക്ഷത്തിന്റെ വേരുപോലെ എന്റെ ആത്മാവിനെപോലും വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്നു പറയണം ... എന്റെ സ്വപ്നങ്ങൾ പോലും നിങ്ങളാണ് ... എന്റെ ഇന്നും നാളെയും നിങ്ങളായിരിക്കണം ... ജിത്തേട്ടനാകുന്ന പ്രണയമഴയിൽ നിറഞ്ഞുകവിയുന്ന പുഴയാവണമെനിക്ക് ... എന്റെ സ്വപ്നങ്ങൾ പോലും നിങ്ങളാണെന്ന് പറയണമെനിക്ക് ... ആരുടെയും കണ്ണിൽപ്പെടാതെ എന്റെ ജിത്തേട്ടനെയും കൊണ്ട് ഈ നിമിഷം എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നുന്നുണ്ടെനിക്ക് ... പക്ഷെ ഞാൻ നിസ്സഹായനാണ് ... എന്റെ ഈ പ്രണയം ആരും അംഗീകരിക്കില്ല ... അറിയുന്നവർ എനിക്ക് ഭ്രാന്താണെന്ന് പറയും ... എല്ലാവരും എന്നെ അറപ്പോടെ നോക്കും ... ജിത്തേട്ടൻ പോലും എന്റെ പ്രണയമറിയുന്ന നിമിഷം എന്നെ വെറുക്കും ... ആട്ടിയോടിക്കും ... ഇപ്പോ എന്നെ നോക്കുന്ന ഈ കണ്ണുകളിൽ എന്നോടുള്ള വെറുപ്പുനിറയുന്നത് കാണാൻ എനിക്ക് കഴിയില്ല ജിത്തേട്ടാ ... അങ്ങനെയുണ്ടായാൽ പിന്നെ ഇവാനില്ല ... ആരും അറിയണ്ട ... എന്നിൽതുടങ്ങി എന്നിൽത്തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം ...
എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് ജിത്തേട്ടാ ... എന്റെ ഭ്രാന്താണ് നിങ്ങൾ ... എന്നെ വേണ്ടെന്ന് പറയല്ലേ എന്ന് ഇവാന്റെ മനസ്സ് അലമുറയിടുന്നുണ്ടെങ്കിലും ഇന്ദ്രന്റെ ചോദ്യത്തിന് ഒന്നുമില്ലായെന്ന് ഇരുവശത്തേയ്ക്കും നിസ്സഹായനായി തലയാട്ടിയവൻ ... തന്റെ അവസ്ഥയോർത്ത് ഇവാന് അവനോടുതന്നെ പുച്ഛം തോന്നുന്നുണ്ടായിരുന്നു ... ഏതൊരു വിധിയാണിത് ...
\"മ്മ്മ് \"... ഇവാന്റെ മറുപടികേട്ടിട്ട് ഇന്ദ്രൻ ഒന്ന് മൂളിയതുമാത്രമേയുള്ളൂ ... ആ മുഖത്തേക്കുനോക്കിയതും ദേഷ്യവും നിരാശയും കൊണ്ട് കടുത്തിരിക്കുന്നതുപോലെതോന്നി ഇവാന് ...
\"പിന്നെന്തിനാ ജോ നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് \"... ഇന്ദ്രന്റെ ചോദ്യം കേട്ടതും പൊള്ളിപ്പിടഞ്ഞുകൊണ്ട് ഇവാൻ കൈകൊണ്ട് തന്റെ കവിളിൽകൂടി നിർത്താതെ ഒലിച്ചിറങ്ങുന്ന കണ്ണീർതുള്ളികളെ കൈകൊണ്ട് തൊട്ടുനോക്കി ... അപ്പോഴാണ് താൻ ഇത്രയും നേരം ആ കണ്ണുകളിൽ നോക്കി കരയുകയായിരുനെന്നു ഇവാന് മനസ്സിലായത് ... മനസ്സിനുള്ളിൽ തന്റെ പ്രണയത്തെ അടക്കിവയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനുസാധിക്കാതെ കണ്ണുനീരായി പുറത്തേക്കൊഴുകുന്ന തന്റെ വേദനകളെ അടക്കാൻ അവൻ മറന്നുപോയിരുന്നു ... കണ്ണനുകളുയർത്തി അവൻ ഇന്ദ്രനെ നോക്കി ... അവനപ്പോഴും മുന്നോട്ടേക്കുനോക്കിയിരിക്കുകയാണ് ... പക്ഷെ ദേഷ്യം കൊണ്ട് മുഖം കടുത്തിട്ടുണ്ട് ... ആ മുഖത്തേക്കുനോക്കും തോറും തന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുകവിയുന്നത് ഇവാൻ അറിയുന്നുണ്ടായിരുന്നു ...
🔴🔵⚫️🟢🟠🟣⚪️🟤🟡
തുടരും
ആർക്കും കഥ ഇഷ്ടപെടുന്നില്ലെന്നു തോന്നുന്നു ... എന്റെ കഥയെക്കുറിച്ചു 2 വരികുറിക്കാൻ ആർക്കും വയ്യ ... നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞാൽ സ്റ്റോറി വേഗം പോസ്റ്റ് ചെയ്യാൻ എനിക്കും ഉത്സാഹമാകും ... സത്യം പറഞ്ഞാൽ റിവ്യൂസ് ഒന്നും കിട്ടാത്തതുകൊണ്ട് സ്റ്റോറി നിർത്തിയാലോ എന്നുവരെ തോന്നുന്നു ...