Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

7

\"പിന്നെന്തിനാ ജോ നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് \"... ഇന്ദ്രന്റെ ചോദ്യം കേട്ടതും പൊള്ളിപ്പിടഞ്ഞുകൊണ്ട് ഇവാൻ തന്റെ കവിളിൽകൂടി നിർത്താതെ ഒലിച്ചിറങ്ങുന്ന കണ്ണീർതുള്ളികളെ കൈകൊണ്ട് തൊട്ടുനോക്കി ... അപ്പോഴാണ് താൻ ഇത്രയും നേരം ആ കണ്ണുകളിൽ നോക്കി കരയുകയായിരുനെന്നു ഇവാന് മനസ്സിലായത് ... മനസ്സിനുള്ളിൽ തന്റെ പ്രണയത്തെ അടക്കിവയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനുസാധിക്കാതെ കണ്ണുനീരായി പുറത്തേക്കൊഴുകുന്ന തന്റെ വേദനകളെ അടക്കാൻ അവൻ മറന്നുപോയിരുന്നു ... കണ്ണുകളുയർത്തി അവൻ ഇന്ദ്രനെ നോക്കി ... അവനപ്പോഴും മുന്നോട്ടേക്കുനോക്കിയിരിക്കുകയാണ് ... പക്ഷെ ദേഷ്യം കൊണ്ട് മുഖം കടുത്തിട്ടുണ്ട് ... ആ മുഖത്തേക്കുനോക്കും തോറും തന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുകവിയുന്നത് ഇവാൻ അറിയുന്നുണ്ടായിരുന്നു ...
\"അത് കൺ ... കണ്ണിൽ എന്തോ പോയതാ \"... ഇന്ദ്രന്റെ മുഖത്തേക്കുനോക്കാതെ ഇവാൻ പറഞ്ഞു ... പക്ഷെ കുറച്ചുനേരം കഴിഞ്ഞിട്ടും അതിനുമറുപടികിട്ടാഞ്ഞ് ഇവാൻ തലയുയർത്തിനീക്കിയപ്പോൾ ഇന്ദ്രൻ ഇപ്പഴും പുറത്തേക്ക്‌ നോക്കിയിരിക്കുകയാണ്‌ ... കൈയ്യിലെ കോഫി കുടിക്കുന്നുമുണ്ട് ... 

\"മോനെ ഇന്ദ്രാ \"... രണ്ടുപേരും മൗനം തുടരുന്ന സമയത്താണ് പുറത്താരുടെയോ ശബ്ദം കേൾക്കുന്നത് ... രണ്ടുസൈഡും മറച്ചിരിക്കുന്നതിനാൽ പുറത്തുനിൽക്കുന്നവർക്ക് സ്വിങ്ങിലിരിക്കുന്ന ഇവരെ കാണാനും പറ്റില്ല ... ആ ശബ്ദം കേട്ടപ്പോൾത്തന്നെ ഇന്ദ്രന്റെ മുഖത്തൊരു ചിരിവിടരുന്നത് ഇവാൻ കണ്ടിരുന്നു ... ഇന്ദ്രനെഴുന്നേറ്റുപോയതും കൂടെ ഇവാനും ചെന്നു ...

അറുപതിനോടടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ... മുണ്ടും നേര്യതുമാണ് വേഷം ... ശ്രീത്വംതുളുമ്പുന്ന മുഖം ... അവരെകണ്ടതും ഒരുചിരിയോടെ ഇന്ദ്രൻ അവരെ ആലിംഗനം ചെയ്തു ...

\"ഹാ ജയന്തിയമ്മയോ ... പതിവ് ദിവാസമായില്ലല്ലോ ... എന്താ നേരുത്തേ \"... അവരുടെ കയ്യിലിരിക്കുന്ന കവർ വേടിച്ചുകൊണ്ടാണ് ഇന്ദ്രന്റെ ചോദ്യം ...

\"നാളെ ഞാൻ ഇവിടെ കാണില്ല മോനെ ... ഗുരുവായൂർ വരെ പോകുവാ ... കുറേകാലം കൊണ്ട് പോകണം എന്ന് വിചാരിക്കുന്നു ... അപ്പുറത്തെ സതീശനും കുടുമ്പവും പോകുന്നു ... എന്നെയും വിളിച്ചിട്ടുണ്ട് ... അതുകൊണ്ട് രണ്ടുദിവസം ഞാൻ ഇവിടെ കാണില്ല ... അതാ ഇന്നുതന്നെ കൊണ്ടുവന്നത് ... കൂട്ടത്തിൽ പിറന്നാളുകാരനെ ഒന്ന് കാണാമെന്നും കരുതി ... \" പിറന്നാളെന്നുകേട്ടതും ഇവാൻ ഒന്ന് ഞെട്ടി ... കർത്താവെ എന്ന് ജിത്തേട്ടന്റെ പിറന്നാളാരുന്നോ ... 

\"അല്ല ഇതാരാ മോനെ \"... ഇപ്പഴാണ് അവർ ഇവാനെ കണ്ടത് 

\"ആ ഇത് \'എന്റെ ചെക്കനാ\' അമ്മാ ...ഇവാൻ ...  ഉച്ചകഴിഞ്ഞ് ക്ലാസ് ഇല്ല ... കൂട്ടുകാരൊക്കെ വേറെപരിപാടിയിലായതുകൊണ്ട് ഇവൻ തനിച്ചായി ... അതുകൊണ്ട് കൂടെകൂട്ടിയതാ ... \" അവർ ചോദിച്ചതിന്റെ മറുപടിയായി ഇന്ദ്രൻ ഇവാനെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് നിർത്തി പറഞ്ഞതും ഇവാൻ കിടുങ്ങിപ്പോയി ... അവൻ \'എന്റെ ചെക്കൻ\' എന്നുപറഞ്ഞത് ഇവാന്റെ നെഞ്ചിൽ കൊണ്ടുപോയി ... ഹൃദയമിടിപ്പ് ദ്രുതഗതിയിലാണ് ...

ജിത്തേട്ടൻ എന്തർത്ഥത്തിലായിരിക്കും എന്റെ ചെക്കൻ എന്ന് പറഞ്ഞത് ... ഇവാൻ ഇന്ദ്രന്റെ മുഖത്തേക്കുനോക്കിയപ്പോൾ അവൻ വേറൊന്നും ശ്രദ്ധിക്കാതെ സംസാരത്തിലാണ് ... ഒരുപക്ഷെ ഇന്ദ്രൻ സാധാരണ പറയുംപോലെ പറഞ്ഞതാകാമെന്ന് അവൻ കരുതി ... ഇന്ദ്രൻ സംസാരിക്കുന്നതിനിടക്ക് ഇവന്റെ തോളിരിക്കുന്ന അവന്റെ കൈവിരലുകൾ റൗണ്ട് ഷേപ്പിൽ ഒരുതാളത്തിൽ മസ്സാജ് ചെയ്യുന്നുണ്ട് ... ആ നിമിഷം ഇവാന്റെ ശരീരം മുഴുവനും ഒരു വിറയൽ പടർന്നുകയറി ... ആ വിറയൽ ഇന്ദ്രൻ അറിയുമൊന്നുപോലും അവൻ പേടിച്ചു 

\"ജയന്തിയമ്മ നിക്ക് ഞാൻ ഇപ്പോ വാരം \"... അത്രയും പറഞ്ഞ് ഇവാന്റെ തോളിലായി  ചൂണ്ടുവിരലും തള്ള വിരലും കൊണ്ടൊന്ന് അമർത്തി ഞെരടിയ ശേഷം ഇന്ദ്രൻ അകത്തേക്കുപോയി ... ഇവാൻ ഒരുനിമിഷത്തേക്ക് സ്തംഭിച്ചുപോയി ... ഹൃദയം നിലച്ചതുപോലെ ... ജിത്തേട്ടൻ എന്തിനായിരിക്കും അങ്ങനെ ചെയ്തത് ... അറിയാതെ ചെയ്തതായിരിക്കുമോ ... അതോ എനിക്കുള്ളതുപോലെ ജിത്തേട്ടനും ഇഷ്ടം കാണുമോ ... ഉത്തരം കിട്ടാതെ അവന്റെ മനസ്സ്കിടന്ന് ഉഴറി ...

\"ഇന്ദ്രന് മോനെ വലിയ കാര്യമാ അല്ലെ \"... അവരുടെ ചോദ്യമാണ് അവന്റെ ബോധത്തെ തിരികെകൊണ്ടുവന്നത് ...

\"ങേ ... എന്താ \"... ശ്രദ്ധ ഇവിടെല്ലാത്തതുകൊണ്ടുതന്നെ അവർ ചോദിക്കതെന്താണെന്നു ഇവാൻ കേട്ടില്ല 

\"ഇന്ദ്രന് മോനെ വലിയ ഇഷ്ടമാണല്ലെന്ന് ... അവന്റെ കൂട്ടുകാരൊക്കെ ഇവിട വരാറുണ്ട് ... പക്ഷെ പഠിപ്പിക്കുന്ന കുട്ടികളെയൊന്നും അവൻ ഇവിട കൊണ്ടുവരാറേ ഇല്ല ... ഞാൻ ആദ്യമായിട്ടുകാണുവാ ... അതാ ചോദിച്ചത് ... അവന് അത്രയും പ്രിയപ്പെട്ടതായതുകൊണ്ടല്ലേ മോനെ കൊണ്ടുവന്നത് \"... അവർ അതുപറഞ്ഞതും ഇവാന്റെ മനസ്സ് തുള്ളിച്ചാടി ... ആണോ താൻ ജിത്തേട്ടന് പ്രിയപ്പെട്ടതാണോ ... അവൻ സ്വയം തന്നോടുതന്നെ ചോദിച്ചു ... അപ്പോഴേക്കും ഇന്ദ്രൻ വന്നിരുന്നു .... അവൻ കയ്യിലുള്ള പൈസ കൊടുത്തതും പിന്നെ വരാമെന്നും പറഞ്ഞ് അവർ പോയി ...

\"ഇന്ന് ജിത്തേട്ടന്റെ പിറന്നാളാരുന്നോ \"... അവന്റെ ജിത്തേട്ടൻ എന്ന വിളികേട്ടതും ഒരത്ഭുതത്തോടെ ഇന്ദ്രൻ ഇവാനെ നോക്കി ... പറഞ്ഞുകഴിഞ്ഞിട്ടാണ് അവന് അബദ്ധം മനസ്സിലായതും 

\"കൊള്ളാലോ ജിത്തേട്ടൻ എനിക്കിഷ്ട്ടപ്പെട്ടു ... ഇന്ദ്രൻ , ഇന്ദ്രേട്ടൻ ,ജിത്തു ,ഇന്ദ്രൻ സർ .. എന്നൊക്കെയാ മിക്കവാറും വിളിക്കുന്നത് .. ആദ്യമായിട്ടാ ജിത്തേട്ടൻ ... മ്മ്മ് കൊള്ളാം എനിക്കിഷ്ട്ടപ്പെട്ടു ... ഇനിമുതൽ ജോ അങ്ങനെ വിളിച്ചാൽ മതി \"... ഇന്ദ്രൻ പറഞ്ഞതും ഇവാന്  ഒരുപാട് സന്തോഷമായി ... കുറേനാളായി അവന്റെ മനസ്സിൽ ആ പേരുകിടന്ന് വിയർപ്പുമുട്ടുന്നു ... പലതവണ അറിയാതെ വിളിക്കാൻ ഒരുങ്ങിയതുമാണ് ... ഇഷ്ടമായില്ലെങ്കിലോ എന്നുകരുതി മാറ്റിവച്ചതായിരുന്നു 

\"ഇന്നല്ലടാ ... നാളെയാ എന്റെ പിറന്നാൾ ... പുള്ളിക്കാരി നാളെ ഇല്ലാത്തതുകൊണ്ട് നേരുത്തെ പറഞ്ഞെന്നഉളളൂ ... കുറച്ചുമുന്നേകഴിച്ച അച്ചപ്പമില്ലേ ... അത് ജയന്തിയമ്മ ഉണ്ടാക്കുന്നതാ ... അയലത്തുള്ള വീടുകളിലെല്ലാം കൊടുക്കും ... അതുതരാൻ വന്നതാ \"... അത്രയും പറഞ്ഞ് അവൻ ഇവാനെയുംകൊണ്ട് വീണ്ടും സ്വിങ്ങിൽ വന്നിരുന്നു 

\"ജിത്തേട്ടന് എത്ര വയസ്സുണ്ട് \"... അറിയാതെ ചോദിച്ചുപോയതാണ് ... വേണ്ടായിരുന്നു ...

\"എനിക്ക് നാളെയാകുമ്പോൾ 29 വയസ്സാകും ... \"ഒരുചെറുചിരിയോടെ ഇവാനെ നോക്കി പറഞ്ഞതും അവനും പുഞ്ചിരിച്ചു 

\"ജോയ്ക്ക് എത്ര വയസ്സുണ്ട് \"

\"എനിക്ക് സെപ്റ്റംബർ പന്ത്രണ്ടിന്19 വയസ്സാകും\"... അതുകേട്ടതും ഒരത്ഭുതത്തോടെ ഇന്ദ്രൻ അവനെ നോക്കി 

\"പത്തൊൻപതോ അതെന്താടാ നീ ഒരുവർഷം ഏതെങ്കിലും ക്ലാസ്സിൽ തോറ്റോ \"... ഒരുതമാശയോടെ ഇന്ദ്രൻ അതുചോദിച്ചതും ഇവാന്റെ ചുണ്ടിലും ഒര് പുഞ്ചിരിയുണ്ടായി 

\"ഞാൻ 5ത്തിൽ പഠിക്കുന്ന സമയത്ത് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി ... കുളത്തിൽ വീണതാ ... വീഴുന്ന വഴിക്ക് എവിടെയോ ചെന്ന് തലയിടിച്ചുകാണുമെന്നാ പറയുന്നേ ... പിന്നെ ഒര് 8 മാസത്തോളം ഞാൻ കോമയിൽ ആയിരുന്നു ... കണ്ണുതുറന്നപ്പോൾ എനിക്ക് മിക്കകാര്യങ്ങളും ഓർമയില്ലായിരുന്നു ... എങ്ങനെയാണ് കുളത്തിൽ വീണതെന്നൊന്നും അറിയില്ല ... പിന്നേം ഒന്നുരണ്ട് മാസത്തോളം ചികിത്സ വേണ്ടിവന്നു റിക്കവർ ആകാൻ ... പക്ഷെ കുറേയൊന്നും എന്റെ ഓർമയിൽ ഇപ്പോഴുമില്ല ... കുളത്തിൽ വീണതോ .. അതിന് മുന്നേ സംഭവിച്ചതോ ഒന്നും ... അങ്ങനെയാ ആ ഒരുവർഷം പോയിക്കിട്ടി ... അപകടത്തിനുമുന്നെ 5 ത്തിലെ ക്ലാസ് തുടങ്ങിയതേ ഉണ്ടായിരുള്ളൂ ... അതുകൊണ്ടു 5 ത്തിൽ ഒന്നുകൂടി പഠിക്കേണ്ടിവന്നു ... അല്ലെങ്കിൽ ഞാൻ ഇപ്പൊ സെക്കന്റ് ഇയർ ആകേണ്ടതാ ... \" ഇത്രയും വലിയൊരു കാര്യം ചെറുപുഞ്ചിരിയോട് പറയുന്നവനെ ഇന്ദ്രൻ അത്ഭുതത്തോടെയാണ് നോക്കിയത് 

\"ജോയുടെ വീട്ടിൽ ആരൊക്കെയുണ്ട് \"... 

\"വീട്ടിൽ മമ്മ ,പപ്പ ,പിന്നെ പപ്പേടെ മൂത്തമോൻ ആൽബി ചേട്ടായി , പിന്നെയെന്റെ രണ്ട് ആയമ്മമാര് \" ബാക്കിയുള്ളരുടെ പേരുപറയുമ്പോൾ തിളങ്ങാത്ത ഇവാന്റെ മുഖം ആയമ്മമാരെ പറ്റിപറഞ്ഞപ്പോൾ മാത്രം തിളങ്ങുന്നത് ഇന്ദ്രൻ ശ്രദ്ധിച്ചു 

\"അതെന്താ പപ്പേടെ മൂത്തമോനേന്നു പറഞ്ഞത് ... ആൽബിൻ നിന്റെ ബ്രദർ അല്ലേ \"... 

\"ആന്ന് പക്ഷെ അത് എനിക്കുമാത്രമാ ... ആൽബിൻ ചേട്ടായിക്ക് ഞാൻ അങ്ങനെയല്ല \"... സംശയത്തോട തന്നെ നോക്കുന്നവനെ നോക്കി ഒരു പുഞ്ചിരിയോടെ ഇവാൻ പറഞ്ഞു 

\"അതെന്താ അങ്ങനെ \"... ഇവാൻ പറയുന്നതൊന്നും ഇന്ദ്രന് മനസ്സിലാവുന്നുണ്ടായിരുന്നില്ല 

\"അത് ആൽബിൻ ചേട്ടായിയുടെയും പപ്പ എന്റെ പപ്പയല്ല ... എന്റെ മമ്മയെ രണ്ടാമത് മാര്യേജ് ചെയ്തതാ പപ്പയെ ... അന്നെനിക്ക് രണ്ട് വയസ്സങ്ങാണ്ടേ ഉണ്ടായിരുന്നുള്ളു ... അതായിരിക്കും പപ്പക്കും ആൽബിൻ ചേട്ടായിക്കും എന്നെ ഇഷ്ടമല്ല ... \" അതുപറയുമ്പോൾ ഇവാന്റെ കണ്ണുകൾ നിറയുന്നത് ഇന്ദ്രൻ കണ്ടിരുന്നു 

\"അപ്പോ ജോയുടെ ഒറിജിനൽ ഫാതർ ?...\" ചോദിക്കാതിരിക്കാനായില്ല ഇന്ദ്രന് 

\"അറിയില്ല ഞാൻ കണ്ടിട്ടുകൂടിയില്ല ... മമ്മയെ ഒരുപാട് ഉപദ്രവിക്കുമായിരുന്ന എന്ന് കേട്ടിട്ടുണ്ട് ... സഹികെട്ട്  മമ്മ അയാളെ ഉപേക്ഷിച്ചു വന്നു ... ഡിവോഴ്സ് നടക്കുന്ന സമയത്താ മമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടെന്നറിഞ്ഞത് ... \" ഒരുപുഞ്ചിരിയോടെ ഇവാൻ പറഞ്ഞതും ആ പുഞ്ചിരി ഇന്ദ്രനിലേക്കും വന്നു ... പിന്നെ കൂടുതലൊന്നും ഇന്ദ്രൻ ചോദിച്ചില്ല ... പക്ഷെ ഇവാനോട്‌ അവന്റ പപ്പയുടെ ഏകദേശ സമീപനം അവന് മനസ്സിലായി ... എന്നാൽ ഇവാന് തന്റെ ജിത്തേട്ടനോട് ഒരുപാട് പറയാനുണ്ടായിരുന്നു ... പക്ഷെ അതുപറയുന്നതിന്റെയന്ന് പൂർണ്ണമായും തന്റെമാത്രം ജിത്തേട്ടനായിരിക്കണം ... അപ്പോഴേക്കും ഇന്ദ്രന്റെ ഫോണും ബെല്ലടിച്ചിരുന്നു ... സംസാരത്തിൽനിന്നും അത് ഇന്ദ്രന്റെ കൂട്ടുകാരാണെന്ന് മനസ്സിലായി 

\"ജോ അപ്പൊ നമുക്ക് പോയാലോ സമയം നാലേമുക്കാല് കഴിഞ്ഞു ...  ഒരു അഞ്ചുമിനിറ്റ് ... ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് ഇപ്പോ വരാം ...\" അപ്പോഴാണ് ഇവാനും സമയം ശ്രദ്ധിക്കുന്നത് ... എന്തുപെട്ടന്നാ സമയം പോയത് 

ഇന്ദ്രൻ റെഡിയായി വന്നതും രണ്ടുപേരും കൂടി ബൈക്കിൽ യാത്രയായി ...ഇവാന് അവിടുന്ന് പോകണമെന്നേ ഇല്ലായിരുന്നു ... ആ ഉഞ്ഞാലില് തന്റെ ജിത്തേട്ടനോടൊപ്പം വീണ്ടും ഇരിക്കാൻ കൊതിയായി അവന് ... പോകുന്നതിനുമുന്നെ ഒരുതവണ കൂടി അവൻ ആ വീട്ടിലേക്കൊന്നു തിരിഞ്ഞുനോക്കി ... അത് തന്റെ സ്വന്തം വീടുപോലെ തോന്നി ഇവാന് ...

\"ഡാ കോളേജിലേക്കല്ലേ \"... മെയിൻ റോഡിൽ എത്താറായതും ഇന്ദ്രൻ ചോദിച്ചു ... 

\"വേണ്ട ജിത്തേട്ടാ ... എന്നെ ബസ്റ്റോപ്പിൽ ഇറക്കിയാമതി ... ഞാൻ വീട്ടിലേക്കുപോയ്ക്കോളാം ... എന്തോ ഒര് അസ്വസ്ഥത പോലെ \" അവൻ തന്റെ നെറ്റിയുഴിഞ്ഞുകൊണ്ടു പറഞ്ഞു 

\"അപ്പൊ കൂട്ടുകാര് തിരക്കില്ലേ \"... സൈഡ് മിററിൽ കൂടി നോക്കിയതും ഇവാന് എന്തോ വയ്യാത്തതുപോലെ തോന്നി ഇന്ദ്രന് ...

\"അത് സാരമില്ല ഞാൻ വിളിച്ചുപറഞ്ഞോളാം \"... കൂട്ടുകാരോടൊപ്പം കൂടി ഇത്രയും നല്ല നിമിഷങ്ങൾ കുറച്ചുസമയത്തേയ്ക്കുപോലും മറന്നുകളായ അവൻ തയ്യാറായിരുന്നില്ല ... അത്രക്കും വിലപ്പെട്ട നിമിഷങ്ങളായിരുന്നു കടന്നു പോയത് 

ഇവാൻ പറഞ്ഞതുപോലെതന്നെ ഇന്ദ്രൻ അവനെ ബസ്റ്റോപ്പിൽ ഇറക്കി 

\"ജോ നിനക്ക് വയ്യാഴിക ഒന്നും ഇല്ലല്ലോ \"... ഇവാൻ നോക്കിയപ്പോൾ ഇന്ദ്രന്റെ മുഖത്ത് ആധിയായിരുന്നു ... എന്തോ അതുകണ്ടതും അവന് മനസ്സ് നിറഞ്ഞുതുളുമ്പുന്നപോലെ തോന്നി 

\"ഒന്നുമില്ല ജിത്തേട്ടാ വീണ്ടും കോളേജിലേക്കുപോയാൽ പിന്നേം ഇതുവഴിതന്നെയല്ലേ തിരികെ വരേണ്ടത് ആ ഒര് മടികൊണ്ട് പറഞ്ഞതാ ... അല്ലാതെ എനിക്ക് വേറെ ഒരുപ്രശ്നവും ഇല്ല \"... ചെറുതായിട്ട് തലവേദന തോന്നുന്നുണ്ടെങ്കിലും എന്തുകൊണ്ടോ അത് പറഞ്ഞ് തന്റെ ജിത്തേട്ടനെ ബുദ്ധിമുട്ടിക്കാൻ അവന് തോന്നിയില്ല ...

\"ഉറപ്പല്ലേ \"... 

\"ഉറപ്പാണ് ജിത്തേട്ടാ ഒര് പ്രശ്നവും ഇല്ല \"... അപ്പോഴും തന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കുന്ന ഇന്ദ്രനെ നോക്കി മനസ്സ് നിറഞ്ഞ ചിരിയോടെ ഇവാൻ പറഞ്ഞു ... അവന്റെ മുഖത്തെ ചിരിക്കണ്ടതും ഇന്ദ്രന്റെയും ആധിമാറി ... 

\"എന്നാ ശരി ജോ ഞാൻ പോകട്ടെ ... വീട്ടിൽ ചെന്നിട്ട് വിളിച്ചുപറ ... നിന്റെ ഫോണിങ്ങുതന്നെ ഞാൻ നമ്പർ തരാം ... \" ഇന്ദ്രൻ ചോദിച്ചതും ഒരു ജാള്യതയോടെ അവൻ തന്റെ ഫോൺ കൊടുത്തു ... ഇന്നത്തെക്കാലത്ത് കീപാഡ് ഫോൺ ആരും ഉപയോഗിക്കില്ലല്ലോ ... പക്ഷെ ഇന്ദ്രൻ അതിനെക്കുറിച്ച്  ഒന്നും അവനോട് ചോദിച്ചില്ല ... അത് ഇവാന് വലിയ ആശ്വാസമായിരുന്നു ... ഇവാന്റെ ഫോണിൽ നമ്പർ സേവ് ചെയ്ത് തന്റെ ഫോണിലേക്ക് ഒര് മിസ്സ് ക്കാളും കൂടി അടിച്ചശേഷം ഇന്ദ്രൻ ഫോൺ തിരികേ ഇവാന് കൊടുത്തു ... ശേഷം അവനോട് യാത്രയും പറഞ്ഞ് തിരികെപ്പോയി ... തന്റെ കണ്ണിൽനിന്നും ഇന്ദ്രൻ മറയുന്നതുവരെ  ഒരുവേദനയോടെ  നോക്കിനിൽപ്പുണ്ടായിരുന്നു അവൻ ... 

🔴🔵⚫️🟢🟠🟣⚪️🟤🟡

തുടരും 

  



❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
611

8  വീട്ടിൽ തിരികെയെത്തിയപ്പോഴേക്കും ഇവാന്റെ തലവേദന കൂടിയിരുന്നു ... റൂമിൽ വന്നപാടെ അവൻ ബെഡിലേക്ക് മറിഞ്ഞു  ... നെറ്റിയിൽ ചെറുതായി മസ്സാജ് ചെയ്‌തെങ്കിലും കുറവ് വന്നില്ല ... തന്റെ ബാഗിൽ നിന്നും തലവേദനക്ക് അവൻ കഴിക്കാറുണ്ടായിരുന്ന മരുന്നെടുത്തു കഴിച്ചു ... ശേഷം കുറച്ച് വിക്‌സും പുരട്ടി ... അൽപ്പനേരം കഴിഞ്ഞതും ചെറിയൊരു ആശ്വാസം തോന്നിയവന് ...  അന്ന് കുളത്തിൽ വീണ് അപകടം സംഭവിച്ചതിന് ശേഷമാണ് ഇങ്ങനെ തലവേദന വരാൻ തുടങ്ങിയത് ... ആദ്യമൊക്കെ നല്ല വേദന ഉണ്ടാകുമായിരുന്നു ... പിന്ന പിന്നെ മരുന്നൊക്കെ കഴിച്ച് വേദനയുടെ അളവ് കുറഞ്ഞ് വല്ലപ്പോഴും ചെറിയൊരു വേദനപോലെ വരുത