ഭാഗം 5
പാർവതി നദിയുടെ അരികിലൂടെ തണുത്ത കാറ്റിൽ. അല്പം കൂടെ നടന്നപ്പോൾ വഴി രണ്ടായി വിഭജിച് കിടക്കുന്നതു കണ്ടു റാം അഥിതി യോട്
റാം : അതിഥി ഇതെന്താ രണ്ടു വഴി. നമുക്ക് വഴിതെറ്റി എന്നാണ് തോന്നുന്നത്
അഥിതി : രാം നമുക്ക് വഴിയൊന്നും തെറ്റിയിട്ടില്ല. ഇത് രണ്ടു വഴിയും കീർ ഗംഗ യിലേക്ക് ഉള്ളത്തന്നെയാണ്. ഡാ ആ കാണുന്ന വലതുവശത്തോടുകൂടിയുള്ള വഴിയാണ് kalga യിലേക്കുള്ള വഴി. ഇടതുവശത്ത് കാണുന്നത് താൻ വില്ലേജ് ഉള്ളതും
Ram: അപ്പോൾ നമ്മൾ ഏതു വഴിയാ പോകുന്നത്
അതിഥി: കൽഗ ഒരു ഫോറസ്റ്റ് റൂട്ടാണ് എന്തായാലും സമയം ഒരുപാട് വൈകില്ലേ അതുകൊണ്ട് നമുക്ക് natan വില്ലേജ് കൂടി പോകാം.
മലയോട് ചേർന്ന് ഇടുങ്ങിയ കുഞ്ഞു വഴി അതിന്റെ എതിർവശങ്ങളിൽ ആയി മരങ്ങളും വളർന്നു നിൽക്കുന്നു. മലയുടെ ചെരുവുകളിലെ പറക്കൂട്ടങ്ങളിൽ keerganga യിലേക്കുള്ള വഴികൾ വെളുത്ത നിറത്തിലുള്ള പെയിന്റ് കൊണ്ട് അടയാളപ്പെടുത്തി ഇട്ടേക്കുന്നു.
Ram: ഇനി എത്ര ദൂരം നടപ്പുണ്ട് അഥിതി..
അഥിതി : ഏകദേശം ഇനി ഒരു 1.30 മണിക്കൂർ. വേഗം നടക്കു റാം.
റാം : പിന്നെ ..... നിന്നമാതിരി എനിക്ക് ഇങ്ങനെ വേഗം നടക്കാൻ അറില്ല. മാത്രല്ല ഞാൻ ട്രെക്കിങ് ഒകെ ചെയ്തിട്ട് എത്ര നാളായെന്നു അറിയോ.ഈ സിനിമയിൽ ഒക്കെ കാണിക്കണേ പോലെ ട്രെക്കിങ് അത്ര ഈസി അല്ല മനസിലായി.
അഥിതി : നീ കഥാപാറയാണ്ട് വേഗം നടക്ക് അപ്പോ എല്ലാം ഈസി ആയിക്കോളും.
ഒന്നരമണിക്കൂർ നീണ്ട നടപ്പിന് ശേഷം അവർ natan വില്ലേജിൽ എത്തി.അവിടുത്തെ കാഴ്ചകളും അതിമനോഹരമായിരുന്നു. അവിടുള്ള വീടുകൾ പലതും കൂടുതൽ തടികൊണ്ട് ഉള്ളതുകൊണ്ട് തന്നെ അതിനെ പറ്റിയും റാം അഥിതി യോട് ചോദിച്ചു. ശീതകാലത്തെ കൊടും തണുപ്പിനെയും മഞ്ഞുവീഴ്ചയെയും നേരിടാൻ വേണ്ടിയാണ് തടികൊണ്ടും സ്ലേറ്റ് കൊണ്ടും ചരിഞ്ഞ വീടിന്റെ മേൽക്കൂരകളും വീടിന്റെ താപനില നിലനിർത്താൻ കല്ലും മണ്ണും കലർന്ന ഭിത്തികൾ കൊണ്ടും അവർ വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് അവൾ റാം ന് പറഞ്ഞു കൊടുത്തു. മുന്നോട്ട് നടക്കുന്ന കാഴ്ച്ചയിൽ ഹിമാചൽ പ്രദേശിന്റെ പ്രശസ്ത പരമ്പരാഗത ഭവന നിർമ്മാണ രീതിയായ kathkuni ക്ഷേത്രപ്പറ്റിയും അതിഥി റാമിന് പറഞ്ഞുകൊടുത്തു.അല്പം കൂടി ചെന്നപ്പോൾ barshani ഗ്രാമവാസികൾ നടത്തുന്ന ചെറിയ പെട്ടിക്കടയിൽ നിന്നും ചായവാങ്ങി കുടിച് റാം ഉം അഥിതി യും വീണ്ടും മുന്നോട്ടു നടന്നു. പോകുന്ന വഴിയിൽ വീണ്ടു റാം മുന്നോട്ടുള്ള ദൂരത്തെ പറ്റി അഥിതി യോട് ചോദിച്ചു.അതിനു മറുപടി ആയി അഥിതി, nathan വില്ലേജ് ൽ നിന്നും ഒന്നര കിലോമീറ്റർ കൂടി നടന്നാൽ കീർഗംഗയിലേ അവസാനത്തെ ഗ്രാമമായ രുദ്ര ഗ്രാമത്തിൽ എത്താമെന്നു അതു കഴിഞ്ഞാൽ രണ്ടു മലകൾക്ക് കുറുകെ ഒരു പാലം ഉണ്ടെന്നും അതുകഴിഞ്ഞാൽ പിന്നീട് 5 കിലോമീറ്റർ കാടിന്റെ ഒത്ത നടുവിലൂടെ നടന്നു അപ്പുറത് എത്തിയാൽ keerganga അവിടെ എത്തിയാൽ 50 ൽ ഏറെ ക്യാമ്പ് കളും ഉണ്ടെന്നു അഥിതി റാമിനോട് പറഞ്ഞു കൊടുത്തു.അതിനിടയിൽ അഥിതി യെ ഓരോ തമാശകൾ പറഞ്ഞു ചിരിപ്പിക്കാനും റാം മറന്നില്ല.
ദീർഘനേരത്ത ട്രെക്കിങ് ന് ഒടുവിൽ റാം ഉം അഥിതി ഉം keerganga ക്യാമ്പ് ഇന്റെ മുന്നിൽ എത്തിയിരിക്കുന്നു.അപ്പോളേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു.അതുകൊണ്ട് തന്നെ അന്ന് അവിടെ തങ്ങാൻ അവർ തീരുമാനിച്ചു.
Ram: അഥിതി.. നീ ഇവിടെ നിക്ക് ഞാൻ ക്യാമ്പിൽ പോയി എവിടാ ഒഴിവുള്ളതെന്ന് നോക്കിട്ട് വരാം.
റാം അതും പറഞ്ഞു നടന്നപ്പോൾ അഥിതി റാം ഇന്റെ അടുത്തേക്ക് ഓടിച്ചെന്നിട്ട് പറഞ്ഞു.
അഥിതി : റാം 2 ടെന്റ് നോക്കിക്കോളൂ
റാം : അതെന്താ എന്റെ ഒപ്പം നിക്കന് പേടി ഉണ്ടോ
അഥിതി : അങ്ങനെ ഒന്നുല്ല ബട്ട് അത് വേണ്ടാ പ്ലീസ്.
റാം : its ok. ഞാൻ എന്നാ എവിടാ ആ അടുത്തടുത്ത് ടെന്റ് ഉള്ളേ എന്ന് നോക്കി വരാം .
അഥിതി : ok
അല്പസമയം കഴിഞ്ഞ് റാം അഥിതി യുടെ അടുത്തേക്ക് ഓടി കേതച്ചു വന്നു.
റാം : അഥിതി.... അടുത്തടുത്ത ടെന്റ് ഉണ്ട് പക്ഷേ 1 ആൾക്ക് മാത്രമായി കൊടുക്കുന്നില്ലന്ന്.
അഥിതി : അതെന്താ നമ്മൾ ക്യാഷ് കൊടുത്തല്ലേ നിക്കണേ ഫ്രീ ആയിട്ടൊന്നും അല്ലാലോ.
റാം : നീ പറയുന്നത് എനിക്ക് മനസിലാകും പക്ഷേ അവിടുള്ളവർ അത് മനസിയിലാകണ്ടേ.
അഥിതി : നീ അതിനു മനസ്സിലാവന് ഭാഷേൽ അല്ലേ സംസാരിച്ചേ
റാം :അല്ല ന് ആണ് എനിക്ക് തോന്നണേ. പിന്നെ അവിടെ ഒരു ആൾക്ക് ഇംഗ്ലീഷ് അറിയവരുന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു. ഇല്ലങ്കിൽ ഇവർ എല്ലാരും കൂടി ചേർന്ന് ഇപ്പോ എന്നെ ഇടിച്ചേനെ.
അഥിതി : അതിനു നീ എന്തു ചെയ്തു.
റാം : പിന്നെ ഭാഷ അറിയാണ്ട് വായിൽ തോന്നിയത് സംസാരിച്ചാൽ അവർ പിന്നെ എന്നെ ഇടിക്കണ്ടു എന്തു ചെയ്യാൻ...
അഥിതി : അതിനു നീ വിചാരിക്കുന്നപോലെ ഇവർ അങ്ങനെയൊന്നും ചെയ്യില്ല. നല്ല സ്നേഹമുള്ള ആളുകളാണ്.
റാം : അതേ അതേ... അത് നിന്റെ ഗ്രഹൻവില്ലജ് ൽ മാത്രമേയുള്ളു.
അഥിതി :സംസാരിച്ചു സമയം കളയണ്ട് ടെന്റ് നോക്കാം
അഥിതി : ആഹാ ആളോട് സംസാരിച്ചപ്പോ പറഞ്ഞത് ഒരുപാട് ടൂറിസ്റ്റു കൾ ഉള്ളോണ്ട് ഒഴിവില്ലന് ആണ് പറയുന്നത്.
അഥിതി : അതൊന്നു പറഞ്ഞാൽ പറ്റില്ല. നമ്മക്ക് ഒന്നുടെ ഇവിടെ നോക്കിനോക്കാം.
അതും പറഞ്ഞു റാം ഉം അഥിതി യും കൂടെ ഓരോ ക്യാമ്പ് ലും അന്വേഷിച്ചു. മിക്ക ഇടങ്ങളിലും ടൂറിസ്റ്റുകൾ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് ഒഴിവുകൾ കുറവായിരുന്നു. എന്നിരുന്നാലും അകലെ അകലെ ആയുള്ള ചില ക്യാമ്പുകളിൽ ഓരോ ഓരോ ടെന്റ് വീതം ഉണ്ടായിരുന്നു. പക്ഷേ അഥിതി യെ ഒറ്റയ്ക്ക് ഒരു ടെന്റ് ൽ വിടാൻ റാം ന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.
അഥിതി : റാം എന്നാ ഞാൻ ആ അറ്റത്തുള്ള ക്യാമ്പിൽ പോകാം നീ..
അഥിതി പറഞ്ഞു മുഴുവപ്പിക്കും മുന്നേ റാം ഇടയിൽ കേറി പറഞ്ഞു
റാം : അഥിതി.... നീ എന്തുകൊണ്ടാണ് വേറെ വേറെ ടെന്റ് എടുക്കാം എന്നു പറയുന്നത് എനിക്കറിയില്ല. പക്ഷേ എനിക്കൊരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ നിന്നെ ഒറ്റക്കാക്കിയിട്ട് എനിക്ക് ദൂരെയുള്ള ഒരു ടെന്റിൽ പോയി താമസിക്കാൻ പറ്റില്ല. നിനക്ക് ഇവിടെ പേര് പോലും അറിയാത്ത ആളുകളുടെ ഒപ്പം നിൽക്കുന്നതാണോ അറ്റ്ലീസ്റ്റ് പേരെങ്കിലും അറിയാവുന്ന എന്റെ ഒപ്പം നിൽക്കുന്നതാണോ നല്ലതെന്ന് ആലോചിച്ചിട്ട് നീ പറയ്.
അൽപനേരം ആലോചിച്ചു നിന്നിട്ട് അഥിതി റാമിന്റ് അടുത്ത് വന്നു പറഞ്ഞു
അഥിതി : സോറി റാം ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടല്ല പറഞ്ഞത്. സാരമില്ല ഇന്നൊരു ദിവസത്തേക്ക് വേണ്ടി മാത്രമല്ലേ. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം
അവസാനം 1 ടെന്റ് എടുക്കാൻ തീരുമാനിച്ചു അഥിതി ഉം റാം ഉം നേരത്തെ കണ്ട ആ ആളുടെ അടുത്തേക്ക് പോയി. ടെന്റ് എടുത്തു ടെന്റ് ന് ക്യാഷ് പേ ചെയ്തു റാം അവരുടെ ഒപ്പം പോയി. അഥിതി അപ്പോൾ ടെന്റ് തുറന്നു അതിന്റെ ഒരു മൂലയിൽ അറ്റാതായി ഇരുപ്പുറപ്പിച്ചു.അപ്പോളേക്കും കഴിക്കാനുള്ളതുമായി റാം അങ്ങോട്ടേക്ക് വന്നു.അവർ ഓർമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചശേഷം അഥിതി അവൾക്കു കിടക്കാനുള്ള സ്‌ഥലം ഒരുക്കി. ഒപ്പം റാം ഉം അവൻ കിടക്കാനുള്ള സ്ഥാലം ഒരുക്കി.4 പേർക്ക് കിടക്കാൻ പറ്റുന്ന അത്ര വലിപ്പം അതിനുണ്ടായിരുന്നു. അഥിതി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഒരുപാടു പരിചയം ഇല്ലാതെ ഒരാളുടെ കൂടെ അതിന്റെതായ എല്ലാ പേടിയും അവളുടെ മുഖത്തു ഉണ്ടായിരുന്നു. പക്ഷെ റാം ന് അതൊരു വല്യ കാര്യം ആയിരുന്നില്ല. ലണ്ടനിൽ ഇതൊക്കെ സർവ്വ സാധാരണമാണ്. സൺഡേ പാർട്ടി ഒക്കെ കഴിഞ്ഞു വരുന്ന സമയങ്ങളിൽ റാം ഇന്റെ ഫ്രണ്ട്‌സ് എല്ലാരും പെണ്ണ് ആണ് എന്ന വെത്യാസം ഇല്ലാതെ നല്ല കൂട്ടുകാരയാണ് ഫ്ലാറ്റിൽ തങ്ങാറ് .
പുതപ്പ് എടുത്ത് കുടഞ്ഞു അഥിതി ഒരു സൈഡ് പിടിച്ച് അതിനോട് ചേർന്ന് റാമിനെ നോക്കാതെ തിരിഞ്ഞു കിടന്നു. അപ്പോളേക്കും റാം ഉം പുതപ്പു വിരിച് കിടന്നു
അഥിതി : റാം.... ഗുഡ് നൈറ്റ്
റാം : ഗുഡ് നൈറ്റ് അഥിതി.
അഥിതി : റാം..
റാം: പറയ്
അഥിതി : ലൈറ്റ് ഓഫ് ആക്കണ്ടാട്ടോ
റാം : അതെന്താ.? തനിക്ക് ശെരിക്കും എന്നെ പേടിയുണ്ടല്ലേ?
അഥിതി : അങ്ങനെ ചോദിച്ചാൽ പേടി ഒക്കെ ഉണ്ട് ബട്ട് എനിക്ക് അതിനേക്കാൾ പേടി ഇരുട്ടിനെ ആണ്.
അതു പറഞ്ഞതും റാം മുഖത്തു നിന്നു പുതപ്പു മാറ്റി എണീറ്റിരുന്നിട് അഥിതി യോട് അതെന്താ ഇരുട്ട് പേടി... പ്രേതം വരുന്നു വല്ലോം അഹ്‌ണോ?
അപ്പോളേക്കും അഥിതി തിരിഞ്ഞു എണീറ്റിരുന
അഥിതി : അതൊന്നും അല്ല റാം. എനിക്ക് ഓർമ്മവച്ച നാൾ മുതൽ തന്നെ ഇരുട്ട് പേടിയാണ്.
റാം :താൻ പേടിക്കണ്ട ഞാൻ ലൈറ്റ് ഒന്നും ഓഫാക്കുന്നില്ല
അഥിതി :താങ്ക്സ് റാം
റാം എന്നാ ഓക്കേ കിടന്നോ
അതിഥി : ശരിക്ക് ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് ഉറക്കം വരുന്നില്ല
റാം : എന്നാൽ ഞാനും ഒരു സത്യം പറയട്ടെ എനിക്ക് ഉറക്കം വരുന്നില്ല. പക്ഷേ ഇത് നിന്നോട് പറഞ്ഞാൽ നീ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഒന്നും മിണ്ടാണ്ട് കിടന്നത്.
അഥിതി : എന്നാൽ ഒക്കെ നമുക്ക് എന്തേലും സംസാരിച്ചിരുന്നാലോ. പക്ഷേ പേഴ്സണൽ ക്വസ്റ്റ്യൻസ് ഒന്നും ചോദിക്കാൻ പാടില്ല
റാം ok തനിക്ക് പാട്ടുപാടാൻ അറിയാമോ
അഥിതി : പണ്ടൊക്കെ പാടിയിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയൊന്നുമില്ല
റാം : എന്നാൽ ഇപ്പോൾ എനിക്ക് വേണ്ടി രണ്ടു വരി പ്ലീസ് പ്ലീസ്
അഥിതി : ഓക്കേ ഞാൻ ട്രൈ ചെയ്തു നോക്കാം
റാം : പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് താൻ ഇപ്പൊ പാടാൻ പോകുന്ന പാട്ട് ലൈഫിൽ ഏറ്റവും കൂടുതൽ തവണ പാടിയിട്ടുള്ള പാട്ടായിരിക്കണം.
അഥിതി : റാം അതൊന്നും പറ്റില്ല താനോട് പാട്ടുപാടാൻ പറഞ്ഞുള്ളൂ
റാം : ഞാൻ അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായോ താൻ ലൈഫിലെ ഏറ്റവും കൂടുതൽ ആസ്വദിച്ച് പാടിയ പാട്ട് ഇത്രയും വർഷം കഴിഞ്ഞാലും തനിക്ക് കറക്റ്റ് ആയിട്ട് പാടാൻ പറ്റു അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു കണ്ടീഷൻ വച്ചത് പ്ലീസ് എന്തായാലും പാടുന്നു ഞാൻ ഒന്ന് കേൾക്കട്ടെ
അഥിതി : ok
റാം : എന്നാ നമ്മൾക്ക് പുറത്തിരുന്നാലോ ഒരു വൈബ് പിടിക്കാം
അഥിതി : ok
അവർ 2പേരും കൂടെ വെളിയിലെക് ഇറങ്ങി നല്ല തണുപ്പ് ഉണ്ടായിരുന്നു. അതിനാൽ അടുത്തുള്ള ഒരു കരിങ്കൽ കൊണ്ട് കെട്ടിയിട്ട സ്ഥാലത്ത അവർ ഇരുന്നു. ചില ആളുകൾ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്നുണ്ട്. ചിലർ ഗഹനമായ സംഭാഷണത്തിലും. മറ്റുചിലർ ഇതുപോലെ കെട്ടിയിട്ട കരിങ്കൽ പാറകളിൽ ഇരിക്കുന്നുണ്ട്.
റാം : അഥിതി.... പാട്...
അഥിതി : റാം അവിടെ കുറെ ആളുകളുണ്ട്.
റാം : അതിനെന്താ അവരാരും നിന്നെ ശ്രദ്ധിക്കില്ല. പോരാത്തതിന അവർ കൊറച്ചു അകലെയല്ലേ ഇരിക്കുന്നത് ഞാൻ മാത്രേ കേൾക്കു. ധൈര്യം ആയിട്ട് പാടിക്കോ.
അതിഥി : അതേ ഞാൻ കണ്ണടച്ച് പാടുള്ളൂ... ഇല്ലെങ്കിൽ ഫേസ് നോക്കി പാടിയ തെറ്റും.
റാം : നീ എങ്ങനെ വേണേലും പാടിക്കോ പക്ഷേ പാടണം.... Ok
അഥിതി കണ്ണുകൾ പതിയെ അടച്ചു.തൊണ്ട ശെരിയാക്കി.
കണ്മണി അമ്പോട് കാദലൻ...
നാൻ എഴുതും കടിതമേ..
പോണ്മണി ഉൻ വീട്ടിൽ സൗകിയമാ
നാൻ ഇങ്ക് സൗകിയമേ
ഉന്നൈ എന്നീ പാർകൈയിൽ കവിതയ് കോട്ടുത്തു
അതയ് എഴുത നിനൈകൈയിൽ
വാർത്തയ് മുട്ടുത്തു
ഓഹ് ഹോ ..
കണ്മണി അമ്പോട് കാദലൻ
നാൻ എഴുതും കടിതമേ
ഉന്ദന കായമേങ്ങും തന്നലെ അറിപോന്ന
മായം എന്ന പൊന്മാനെ പൊന്മാനെ
എന്ന കായം ആന പോത്തും
എൻ മേനി താങ്ങി കൊള്ലും
ഉന്തൻ മേനി താങ്ങാതു സെന്തനേനെ
എന്തൻ കാതൽ എന്നവൻട്രു സൊള്ളാമൽ
എങ്ക എങ്ക അഴുഗൈ വന്ത്ത്
എന്തൻ സൊഗം ഉന്നൈ താകും
എൻഡ്രേന്നുമ്പോത് വന്ത് അഴുഗൈ നിൻട്രത്തു
മണിതർ ഉണർന്ത് കൊല്ല
ഇത് മനിത കാതൽ അല്ലാ
അതെയും താണ്ടി പുണിത്തമാനത്തു
അഭിരാമിയെ താലാട്ടും സാമിയെ
നാൻ താനെ തെറിയുമാ
ശിവഗാമിയെ ശിവനിൽ നീയും പാതിയെ
അതുവും ഉനക്കു പുരിയുമാ
ശുഭ ലാലി ലാലിയെ ലാലി ലാലിയെ
അഭിരാമി ലാലിയെ ലാലി ലാലിയെ
ഓഹ് ഹോ ..
കണ്മണി അമ്പോട് കാദലൻ
നാൻ എഴുതും കടിതമേ................. ഏഹ്
അഥിതി പയ്യെ കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ശെരിക്കും പേടിച്ചു
(തുടരും)