Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥


വീട്ടിൽ തിരികെയെത്തിയപ്പോഴേക്കും ഇവാന്റെ തലവേദന കൂടിയിരുന്നു ... റൂമിൽ വന്നപാടെ അവൻ ബെഡിലേക്ക് മറിഞ്ഞു  ... നെറ്റിയിൽ ചെറുതായി മസ്സാജ് ചെയ്‌തെങ്കിലും കുറവ് വന്നില്ല ... തന്റെ ബാഗിൽ നിന്നും തലവേദനക്ക് അവൻ കഴിക്കാറുണ്ടായിരുന്ന മരുന്നെടുത്തു കഴിച്ചു ... ശേഷം കുറച്ച് വിക്‌സും പുരട്ടി ... അൽപ്പനേരം കഴിഞ്ഞതും ചെറിയൊരു ആശ്വാസം തോന്നിയവന് ... 


അന്ന് കുളത്തിൽ വീണ് അപകടം സംഭവിച്ചതിന് ശേഷമാണ് ഇങ്ങനെ തലവേദന വരാൻ തുടങ്ങിയത് ... ആദ്യമൊക്കെ നല്ല വേദന ഉണ്ടാകുമായിരുന്നു ... പിന്ന പിന്നെ മരുന്നൊക്കെ കഴിച്ച് വേദനയുടെ അളവ് കുറഞ്ഞ് വല്ലപ്പോഴും ചെറിയൊരു വേദനപോലെ വരുത്തെഉണ്ടായിരുന്നുള്ളൂ ... അതുകൊണ്ട് മരുന്നുകഴിപ്പ് വല്ലപ്പോഴുമാക്കി ... മമ്മ ചോദിക്കുംപോൾ എന്നും കഴിക്കാറുണ്ടെന്ന് കള്ളം പറയും ... ഇവിടെ വന്നതിനു ശേഷമാ   ഒട്ടും കഴിക്കാതെയായത് ... പക്ഷെ ഇന്ന് സാധാരണ വരുന്നതിലും കൂടുതൽ വേദന കൂടിയതുപോലെ ... മാത്രമല്ല തലമണ്ടേക്കൂടി എന്തൊക്കെയോ ... വ്യക്തമല്ലാത്ത ചിത്രങ്ങളൊക്കെ ഇങ്ങനെ ... മിന്നായംപോലെ ... എന്നുവച്ചാ എന്തൊക്കെയോ ... എന്തൊക്കെയോ ... ആ എനിക്കൊന്നും മനസ്സിലാകുന്നില്ല ... ഓർക്കാൻ ശ്രമിക്കുംതോറും വേദന കൂടി വരുന്നു ... ആദ്യമായിട്ടാ ഇങ്ങനൊക്കെ ... എന്ത് പറ്റിയാവോ ... ഓരോന്നൊക്കെ ആലോചിച്ച് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു ...


തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പിന്നെ ഇവാൻ കണ്ണുതുറക്കുന്നത് ... മുറിമുഴുവൻ നിറഞ്ഞ ഇരുട്ടുകാണെ അവൻ ചാടിയെഴുന്നേറ്റു ... അപ്പോത്തന്നെ ഫോൺ ബെല്ലടിക്കുന്നത് കണ്ടതും  അവൻ ഓടിച്ചെന്ന് ടേബിളിന്റെ പുറത്തിരിക്കുന്ന ഫോൺ എടുത്തുനോക്കി ... 


ജിത്തേട്ടൻ കാളിങ് എന്നുകണ്ടതും അവന്റെ ശരീരത്തിൽ കൂടി ഒരു വിറയൽ കടന്നുപോയി ... എന്നാൽ എടുക്കുന്നതിനുമുന്നേതന്നെ അത് കട്ടായിപോയി ... വെപ്രാളത്തോടെ ഫോണിലേക്കുനോക്കിയതും 12 മിസ് കാൾ കിടക്കുന്നു ... എല്ലാം ജിത്തേട്ടൻതന്നെ പലസമയത്തായിട്ട് വിളിച്ചേക്കുന്നത് ... ഒരുപകപ്പോടെ അതിലേക്കുനോക്കിയപ്പോഴാണ് വീണ്ടും കാൾ വന്നത് ... വെപ്രാളത്തോടെ അടുത്ത റിങ്ങിൽത്തന്നെ ഇവാൻ പെട്ടെന്ന് കാൾ എടുത്തു 


\"ഹലോ ജിത്തേട്ടാ \"... ഏറിയ ഹൃദയമിടിപ്പോടെ ഇവാൻ വിളിച്ചതും അപ്പുറത്തുനിന്നും മറുപടിയില്ല ... പക്ഷെ വല്ലാതെ കിതക്കുന്നതുപോലൊരു ശബ്ദം ... ശ്വാസം നീട്ടിയെടുക്കുന്നതുപോലെ ... ഇവാന്റെ ഹൃദയം ഇപ്പൊ പൊട്ടുമെന്നായി ...


\"ജി ... ജിത്തേട്ടാ\"... ഇന്ദ്രന്റെ മറുപടിയില്ലെന്നുകണ്ടതും ഇവാൻ വീണ്ടും വിളിച്ചു ... 


\"മ്മ്മ്മ് \"... ഒരുമൂളലുമാത്രം ... ഇവാനിൽ വെപ്രാളം നിറഞ്ഞു ... ജിത്തേട്ടൻ എന്താ മിണ്ടാത്തത് ... 


\"എന്താ ഒന്നും മിണ്ടാത്തത് ... ജിത്തേട്ടൻ എന്തിനാ ഇങ്ങനെ കിതക്കുന്നേ ... നടക്കുകയോ ഓടുകയോ വല്ലതും ചെയ്യുവായിരുന്നോ \"... അപ്പുറത്തുനിന്നും മറുപടിക്കായി  അവൻ കാതോർത്തു ...


\"വീ ... വീട്ടിൽ എപ്പോ എത്തി ഞാ ... ഞാൻ കുറേതവണ വിളിച്ചായിരുന്നു ... ഇത്രയും സമയമായിട്ടും തിരിച്ചുവിളിച്ചതുമില്ല ... നീ കാൾ എടുക്കാത്തതുകൊണ്ട് ഒന്ന് ടെൻഷനായി ... \"... ഇന്ദ്രനതുപറഞ്ഞപ്പോഴാണ് ഇവാൻ സമയം നോക്കുന്നത് ... കർത്താവേ 10 മണിയോ ...


\"സത്യമായിട്ടും ഞാൻ മനപ്പൂർവം കാൾ എടുക്കാത്തതല്ല ജിത്തേട്ടാ ... വീട്ടിൽ വന്നപ്പോൾ ചെറുതായി തലവേദനയുണ്ടായിരുന്നു ... തലവേദനക്കുള്ള മരുന്ന് കഴിച്ചു കിടന്നതാ ... ഉറങ്ങിപ്പോയി ... ഇപ്പൊ ഫോൺ ബെല്ലടിച്ച ശബ്ദം കേട്ട് എഴുനേറ്റതേ ഉളളൂ ... സത്യം ...\" ഇവാന് ശരിക്കും സന്തോഷം തോന്നുന്നുണ്ടായിരുന്നു ... ആദ്യമായിട്ടാണെ ഒരാൾ ഇങ്ങനൊക്കെ വിളിച്ച് ചോദിക്കുന്നത് ... അതും തന്റെ ജിത്തേട്ടൻ ... 


\"മ്മ്മ്മ് ... ഇപ്പൊ എങ്ങനുണ്ട് തലവേദന കുറഞ്ഞോ ...\" ഇന്ദ്രന്റെ ശബ്ദത്തിൽ ആധിയുള്ളതുപോലെ ... ഇനി തനിക്ക് തോന്നിയതാകുമോ 


\"ഇപ്പൊ കുഴപ്പമില്ല ജിത്തേട്ടാ ... ഉറങ്ങിയെഴുനേറ്റപ്പോ ഒക്കെയായി ...\" ഇന്ദ്രനോട് മറുപടിപറയാൻ അവന് ഭയങ്കര ആവേശവും സന്തോഷവും തോന്നി ... 


\"മ്മ്മ് ... അപ്പോശരി ... എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നുറങ് ... നാളെ കാണാം ...\"


\"വെക്കല്ലേ വെക്കല്ലേ \"... ഇന്ദ്രൻ കാൾ കട്ട് ചെയ്യാൻ പോയതും ഇവാൻ പെട്ടെന്ന് പറഞ്ഞു ...


\"എന്താ ജോ \"... ഇന്ദ്രന്റെ ചോദ്യം കേട്ടതും എന്തുപറയണമെന്നറിയാതെ അവൻ കുഴങ്ങി ... സംസാരിച്ചു കൊതിതീർന്നില്ല ... ഇനിയും എന്തൊക്കെയോ സംസാരിക്കണമെന്നപോലെ ... അതാ പെട്ടെന്ന് വെക്കല്ലേന്നു പറഞ്ഞത് ... ഇനിയിപ്പോ എന്തുപറയും ...


\"ഹലോ ജോ എന്താ ഒന്നും മിണ്ടാത്തെ \"...


\"അത് ... അതുപിന്നെ ... ജിത്തേട്ടൻ കഴിച്ചോ ...\" ചോദിക്കാൻ ചെറിയൊരു ചമ്മലുപോലെ തോന്നിയവന് ...  


\"മ്മ്മ്മ് ഞാൻ കുറച്ചുമുന്നേ കഴിച്ചടാ ... സമയം 10 കഴിഞ്ഞില്ലേ ... ഇത്രയും നേരം ബോധംപോലുമില്ലാതെ കിടന്നുറങ്ങിയത് ഞാനല്ലലോ ... \" ഇന്ദ്രൻ പറയുന്നതിനൊപ്പം അവന്റെ പതിഞ്ഞൊരു ചിരിയും ഇവാൻ കേട്ടു ... കളിയാക്കുവാ ദുഷ്ടൻ ... 


\"അറിയാതെയല്ലേ ജിത്തേട്ടാ ..മരുന്നിന്റെ എഫക്റ്റാണ് ... അല്ലെങ്കിൽ ഞാൻ എട്ട് എട്ടരയാകുംപോൾ എന്നും കഴിക്കാറുള്ളതാ \" ... പറയുംപോൾ അവന്റെ ചുണ്ടുകൾ പരിഭവത്താൽ കൂർത്തിരുന്നു ...


\"മ്മ്മ് മ്മ്മ് എങ്കിൽ ഇനി താമസിക്കണ്ടാ ... ഒന്ന് ഫ്രഷായിട്ട് ഓടിപ്പോയി വല്ലതും കഴിച്ചു മിടുക്കാനാകാൻ നോക്ക് ... അപ്പൊ ബാക്കിയുള്ള ക്ഷീണവുംകൂടി മാറിക്കോളും കേട്ടോ ... ഞാൻ വാക്കുവാ ... നാളെകാണാം ബൈ \"... അത്രയും പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തു ... 


ഇത്ര പെട്ടെന്ന് വയ്‌ക്കണ്ടാരുന്നു ... ജിത്തേട്ടനോട് ഇങ്ങനെ സംസാരിച്ചിരിക്കാൻതന്നെ എന്ത് രസമാ... ശേ ... എന്നാലും എന്തുറക്കമാ ഇവാൻ നിനക്ക് ... ജിത്തേട്ടൻ എത്രതവണ വിളിച്ചു ... പാവം ഞാൻ കാൾ എടുക്കാത്തപ്പോ ടെൻഷനായി ... അല്ലേലും ഇപ്പൊ ഇത്തിരി ഉറക്കം കൂടുന്നുണ്ട് നിനക്ക് ... ഞാൻ ശരിയാക്കുന്നുണ്ട് ... ഹും ... എന്നത്തേയും പോലെ അവൻ സ്വയം തന്നെത്തന്നെ ശാസിക്കുകയാണ് ...


ഇന്ദ്രൻ പറഞ്ഞതുകൊണ്ട് ഇവാൻ ബാത്‌റൂമിൽ ചെന്ന് ഫ്രഷായശേഷം കഴിക്കാനായി താഴേക്ക് ചെന്നു ... അപ്പോഴേക്കും ആന്റി ഉറങ്ങിയിരുന്നു ... ഇവാൻ കിച്ചണിൽ ചെന്ന് കാസറോളിൽ അടച്ചുവച്ചിരുന്ന ചപ്പാത്തിയിൽനിന്നു 3 എണ്ണം എടുത്തു ... മറ്റൊരു ബൗളിൽനിന്നും വെജിറ്റബിൾ കറിയും ... സാധാരണ പോലെയല്ല ... ഇന്നത്തെ ദിവസം കഴിക്കാൻ വല്ലാത്ത ഉത്സാഹമായിരുന്നു അവന് ... കാരണം അവന്റെ ജിത്തേട്ടൻ പറഞ്ഞതല്ലേ കഴിക്കണമെന്ന് ... അതാണ് ചെക്കനിത്രഉത്സാഹം ... 


അവനോട് ഇന്നേവരെ ആരും കഴിക്കണമെന്ന് പറഞ്ഞിട്ടില്ല ... കഴിച്ചോയെന്ന് ചോദിച്ചിട്ടും ഇല്ല ... അതുകൊണ്ടാണ് ഇന്ദ്രൻ പറഞ്ഞ ചെറിയൊരു കാര്യത്തിന് അവൻ ഇത്രക്ക് excitement ആകുന്നതും ... 


റൂമിലെത്തിയതും അവൻ തന്റെ ഫോന്നെടുത്തു വീണ്ടും വീണ്ടും ഇന്ദ്രൻ വിളിച്ച കാൾ ഹിസ്റ്ററിയും നോക്കിയിരുന്നു ... ആ മിസ് കാളും റിസീവിങ് കാളും അതിന്റെ ടൈമും എല്ലാം ഒരു ചിരിയോടെ നോക്കിഇരിക്കുകയാണവൻ ... എത്ര നോക്കിയാലും മടുക്കാത്തതുപോലെ ... പെട്ടെന്നാണ് അവൻ എന്തോ ഓർത്തതുപോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റത് ... 


\"കർത്താവേ നാളെ ജിത്തേട്ടന്റെ ബർത്ത്ഡേ അല്ലെ ... ഞാൻ ഇപ്പൊ എന്ത് ഗിഫ്റ്റാ കൊടുക്കുകാ ... ഈ സമയത്ത് കടകളെല്ലാം അടച്ചുകാണും ...ഓഓ ...  ഇവാൻ നിനക്ക് ഒര് ബോധവും ഇല്ലേ ... പോത്തുപോലെ കിടന്നുറങ്ങിയിട്ടിപ്പോ ... ഇനിയിപ്പോ എന്താ ചെയ്യാ ...\"


സമാധാനമില്ലാതെ അവൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി ... 


\"നാളെ രാവിലെ പോകുന്നവഴിക്ക് എന്തെങ്കിലും വെടിക്കാം ... പക്ഷെ എന്താ കൊടുക്കുകാ ... വാച്ച് ...  അല്ലേവേണ്ട ... മ്മ്മ് ... ഒര് വാലറ്റ് വെടിച്ചല്ലോ ... അയ്യേ അതൊന്നും വേണ്ടാ ... എങ്കിൽ പിന്നെ ഒരു ഷർട്ടെടുത്തു കൊടുക്കാരുന്നു ... അതിന് ജിത്തേട്ടന്റെ സൈസ് നിനക്കറിയില്ലല്ലോ ഇവാൻ ... നീ ഇത്രക്ക് മണ്ടനാ ... ശേ ... ഇനിയിപ്പോ എന്താ കൊടുക്കുകാ ... \"


അവൻ തലപുകഞ്ഞാലോചിക്കാൻ തുടങ്ങി ... \"ആ ഒരു ബ്രെസ്‌ലെറ്റ് വേടിച്ചുകൊടുക്കാം ... ജിത്തേട്ടന്റെ കയ്യിൽ ബ്രേസ്‌ലെറ്റ് കിടക്കുന്നത് ഇതുവരെ കണ്ടിട്ടില്ല ... അപ്പൊ ഫിക്സ് അതുതന്നെ ...\" എന്നാൽ അപ്പോഴാണ് അവൻ മറ്റൊരു കാര്യം ഓർത്തത് ... അവൻ ഓടിച്ചെന്ന് തന്റെ ബാഗ് തുറന്ന് ബാക്കിയുള്ള ക്യാഷ് എത്രയുണ്ടെന്ന് എണ്ണിനോക്കി ...


\"5500 അത്രേയുള്ളു ... ടെക്സ്റ്റ് ബുക്കിനും ,പ്രോജെക്റ്റിന്റെ ആവശ്യത്തിനും ,സെമിനാറിന്റെ കാര്യത്തിനൊക്കെ നല്ല പൈസയായി ... കഴിഞ്ഞമാസത്തെ ഫീസ് 3000 ഇതിൽനിന്നാ അടച്ചത് ... അടുത്തമാസവും ഫീസ് കൊടുക്കണം ... മമ്മയോട് ചോദിച്ചപ്പോ അതിനൊക്കെ ചേർത്ത് തന്നതാന്നാ പറഞ്ഞത് ... പപ്പ അഡ്മിഷൻ ഫീസ് മാത്രമേ കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ ... എന്റെ ഭാഗ്യം ... വല്ല പ്രൈവറ്റ് കോളേജും ആയിരുന്നേ ഞാൻ തെണ്ടിപ്പോയേനേ ... ശോ ഒരു നല്ല സിൽവർ ബ്രേസ്‌ലെറ്റിന് 1500 കൂടുതലാകും ... അടുത്തയാഴ്ചത്തെ പ്രോഗ്രാമിന് ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റുമാണ് ഞങ്ങൾ മൂന്നുപേർക്കും മനു പറഞ്ഞിരിക്കുന്ന ഡ്രസ്സ് കോഡ് ... പ്രോഗ്രാമിന് ഇല്ലെങ്കിലും ഞാൻ അതിടണമെന്ന് രണ്ടെണ്ണത്തിനും നിർബന്ധം ... ശനിയാഴ്ച അതെടുക്കാൻ പോകാനുള്ള പ്ലാനിങ്ങിലാ ... എന്തായാലും അതിനും അത്യാവശ്യം നല്ല പ്രൈസ് ആകും ... അതിന്റെകൂടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബസ് ചാർജ് ... ഉച്ചക്ക് ക്യാന്റിനിന്നുള്ള ഫുഡ് കഴിപ്പ് ... എല്ലാത്തിനും കൂടി ഇത് തികയില്ലല്ലോ കർത്താവേ ... 


എത്രയും പെട്ടെന്ന് ഒരു പാർട്ടൈം ജോബ് കണ്ടുപിടിക്കണം ... എന്തായാലും മമ്മയോട് ഞാൻ ഇനി ഒര് ചില്ലിക്കാശ് പോലും ചോദിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട് ... ആരുടെയും ആശ്രയം വേണ്ട ഇവാന് ... എനിക്കുള്ളത് ഞാൻ തന്നെ എങ്ങനേലും കഷ്ടപ്പെട്ടുണ്ടാകും ... എന്നിട്ട് അടുത്ത പിറന്നാളിന് അടിപൊളിയൊരു ബ്രേസ്‌ലെറ്റ് എന്റെ ജിത്തേട്ടന് ഞാൻ വേടിച്ചുകൊടുക്കും നോക്കിക്കോ ... ആദ്യംനന്നായിട്ടു പഠിച്ച് ഒര് ജോലിവേടിക്കണം ... എന്നിട്ട് ആരുടെയും ആശ്രയമിലല്ലാതെ എന്റെ സ്വന്തംകാലിൽ നിൽക്കണം ... മമ്മയും പപ്പയും ആൽബിച്ചേട്ടനുംകൂടി അവരുടെമാത്രം സ്വർഗ്ഗത്തിൽ ജീവിച്ചോട്ടെ ... ഇവാൻ ആർക്കും ഒരു ശല്യമാകില്ല ... 


നിറഞ്ഞ കണ്ണുകളോടെ അതിലുപരി നിരാശയോടെ അവൻ ആ ക്യാഷ് എടുത്തതുപോലെ തന്നെ തിരിച്ചുവച്ചു ... എന്റെ ജിത്തേട്ടന് ഞാൻ ഇതിനേക്കാളുമൊക്കെ വിലപിടിപ്പുള്ള ഒരു സമ്മാനം തരുന്നുണ്ട് ... അത്രയും പറഞ്ഞു അവൻ കാബോർഡിൽ നിന്നും ഒരു വൈറ്റ്ചാർട്ടും പിന്നെ ഒര് പെൻസിലും എടുത്ത് ബെഡിൽ കൊണ്ടുവന്നിരുന്ന് അതിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി ...


:


പിറ്റേന്ന് കോളേജിലേക്ക് പോകാൻ ഇതുവരെയില്ലാത്ത തിടുക്കമായിരുന്നു ഇവാന് ... ജിത്തേട്ടന് തന്റെ ഗിഫ്റ് ഇഷ്ടാമാകുമോ ... അതുകാണുംപോൾ സന്തോഷമാകുമോ ... അങ്ങനെയങ്ങനെ ഓരോ ചിന്തകളുമായും ക്ലാസ്സിൽ എത്തിയതുപോലുമറിഞ്ഞില്ല അവൻ ... 


ഹലീലുവും മനുവും നോക്കുപോൾ തങ്ങളെപോലും ശ്രദ്ധിക്കാതെ ഒര് ചിരിയോടെയിരിക്കുന്ന ഇവാനെയാണ് കാണുന്നത് ... അവൻ ക്ലാസ്സിൽ പോലും ശ്രദ്ധിക്കുന്നില്ലായെന്നു തോന്നി അവർക്കു ... ഇടയ്ക്ക് അവന്റെ കണ്ണുകൾ ആരെയോ തിരയുംപോലെ പുറത്തേയ്ക്ക് പാളിവീഴുന്നുണ്ടാരുന്നു ... അതുകണ്ടതും എന്തോ മനസ്സിലായതുപോലെ മനുവും ഹലീലുവും പരസ്പരം നോക്കി തലയാട്ടി ...


\"ഡാ ഹലി നമ്മുടെ ഇവി കൈവിട്ടുപോയെന്നാ തോന്നുന്നേ ... അവന്റെ മുഖത്തേക്കൊന്നുനോക്കിയേ പൂത്തിരി കത്തിയതുപോലെ എന്താ സന്തോഷം ... \"


\"അത് ഞാനും കണ്ടതാ ... എനിക്കെവിടെയോ ഒരു പ്രണയം മണക്കുന്നുണ്ട് എന്റെ മനുവേ ... ആരാണ് ആളെന്ന് മാത്രം കണ്ടുപിടിച്ചാമതി \"


\"ഡാ എനിക്ക് തോന്നുന്നത് നമ്മുടെ സെക്കന്റ് ബെഞ്ചിരിക്കുന്ന വീണയില്ലെ അവളായിരിക്കിനാ സാധ്യതാ ... അപെണ്ണിന്റെ നോട്ടം മിക്കവാറും ഇവന്റെ മേത്താ ... ഞാൻ തന്നെ എത്രവട്ടം കണ്ടിരിക്കുന്നു ... ഇവനും ഇടക്കവളെ നോക്കി ചിരിക്കാറുണ്ട്  ... ഇനി നമ്മളറിയാതെ രണ്ടും കൂടി അടിക്കൂടി ലൈൻ വലി തുടങ്ങിയോ \"


\"സംശയമില്ലാതില്ല മനു ... ഇന്നുതന്നെ ഞാൻ അത് കയ്യോടെ പോക്കും ... ഡാ മനു അവളിപ്പോ സനുഷയുടെകൂടെ പുറത്തേക്കുപോകുന്നത് കണ്ടല്ലോ ... മിക്കവാറും തിരിച്ചുവരാറായിക്കാനും ... അവളെകാണുംപോൾ നീ ഇവിയുടെ  മുഖത്തുനോക്കണേ ... ഞാൻ അവളുടെ മുഖത്തും നോക്കാം ... പരസ്പരം കാണുമ്പോഴുള്ള രണ്ടിന്റെയും മുഖഭാവം മതിയല്ലോ നമുക്ക് \"... ഹലീലു പറഞ്ഞതും മനുവും ഓക്കേ പറഞ്ഞു 


\"രണ്ടുപേരും കൂടി എന്താ രഹസ്യം പറയുന്നേ \"... പെട്ടെന്ന് തങ്ങളുട സൈഡിലേക്ക് തിരിഞ്ഞ് ഇവാൻ ചോദിച്ചതും രണ്ടും ഞെട്ടിപ്പോയി 


\"ഹേയ് ... എന്ത് രഹസ്യം ... ഞാൻ ഇവനോട് റെക്കോർഡ് എഴുതിയോന്ന് ചോദിക്കുവായിരുന്നെടാ ... അല്ല നീ എഴിതിയിരുന്നോ \"... ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് വായിൽതോന്നിയൊരു കള്ളം പറഞ്ഞു മനു ... 


\"ഇല്ലടാ പകുതിയായതേ ഉള്ളൂ ... അടുത്ത ബുധൻ വരെ ടൈം ഉണ്ടല്ലോ \"... ഇവാൻ ആത്മാർത്ഥമായിട്ട് പറഞ്ഞതും രണ്ടുപേരും അപ്പോൾ തന്നെ അത് ശരിവച്ചു കൊടുത്തു ... അപ്പോഴാണ് ഹലീലുവും മനുവും പറഞ്ഞ വീണ എന്ന കുട്ടി ക്ലാസ്സിലേക്ക് കയറിവരുന്നത് ... അതുകണ്ടതും രണ്ടുംകൂടി ഇവാനെയും ആ കുട്ടിയേയും സ്കാൻ ചെയ്യാൻ തുടങ്ങി ... വീണ ബെഞ്ചിലേക്കിരിക്കുന്നതിനുമുന്നെ ഇവാനിരിക്കുന്നിടത്തേയ്ക്ക് തിരിഞ്ഞുനോക്കുന്നതു മനു കൃത്യമായി കണ്ടു ... എന്നാൽ ഇവാനാണെകിൽ അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ല മാത്രമല്ല ... ഇപ്പോഴും ആരെയോ കാത്തെന്ന പോലെ പുറത്തേയ്ക്കു നോക്കിയിരിക്കുവാന് 


\"അപ്പൊ അവരുതമ്മിൽ ഒന്നും ഇല്ലാ അല്ലേടാ ഹലി \"... 


\"ഇവന് ആ പെണ്ണിനോട് ഒന്നുമില്ല ... പക്ഷെ അവൾക്ക് ഇവനോട് സംതിങ് മീമി ... ആ നോട്ടം കണ്ടാൽ അറിയില്ലേ ... \"... രണ്ടുംകൂടി നിരാശയോടെ ഇവാനെ നോക്കിയതും അവൻ അതിലും നിരാശയോടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു ... എന്നാൽ പെട്ടെന്നാണ് തേടിനടന്ന ആരെയോ കണ്ടതുപോലെ അവന്റെ ഭാവം മാറുന്നത് ഹലിയും മനുവും ശ്രദ്ധിക്കുന്നത് ... സീറോ വാട്ടിൽ കിടന്ന മുഖം ഇപ്പോൾ നൂറ് വാട്ട് പോലെ കത്തി നിൽക്കുന്നു ... ഇവാന്റെ കണ്ണ് പോകുന്നിടത്തേക്ക് നോക്കിയാ മനുവും ഹലിയും കാണുന്നത് ക്ലാസ്സിലേക്ക് കയറിവരുന്ന ഇന്ദ്രനെയാണ് ... രണ്ടുപേരും ഒന്ന് ഞെട്ടി ... 


\'ഇത്രയും നേരം ഇവൻ കാത്തിരുന്നത് ഇന്ദ്രൻ സിറിനെയായിരുന്നോ\' ... എന്നാൽ അതാണ് സത്യമെന്ന് ഇവാന്റെ പെരുമാറ്റത്തിൽനിന്നും അവർക്ക് മനസ്സിലായി ... ഇതുവരെയില്ലാത്തപോലൊരു വെപ്രാളവും ടെൻഷനും പിന്നെ മുഖത്ത് പുഞ്ചിരിയും ... അവന്റെ ശ്രദ്ധ മുഴുവനും ഇന്ദ്രനിലാണെന്ന് അവർക്ക് മനസ്സിലായി ... സംശയത്തോടെ അവർ ഇന്ദ്രനെ നോക്കിയപ്പോൾ അവന്റെ ശ്രദ്ധ മുഴുവനും പഠിപ്പിക്കുന്നതിലാണ് ... സാധാരണ സ്റ്റുഡൻസിനെ നോക്കുന്നതുപോലൊരു നോട്ടം മാത്രമേ ഇങ്ങോട്ടെക്കും വരുന്നുള്ളു ... രണ്ടു പേരും അകെ കൺഫ്യൂസ്ഡ് ആയി ... പക്ഷെ അവർക്കെന്തൊക്കെയോ മനസ്സിലായിട്ടുമുണ്ട് ... എന്തായാലും ഇന്നുതന്നെ എല്ലാം ക്ലിയർ ചെയ്യണമെന്ന് അവർ തീരുമാനിച്ചു 


എന്നാലിവിടെ തന്റെ ജിത്തേട്ടന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിനിൽക്കുകയാണ് ഇവാൻ ... അവൻ പഠിപ്പിക്കുന്ന ഓരോ ഭാഗങ്ങളും ... മറിക്കുന്ന ഓരോ പേജുകളും ... ഉച്ചരിക്കുന്ന ഓരോ വാക്കുകളും അങ്ങനെയങ്ങനെ എല്ലാംതന്നെ അമൃതുപോലെ പകർത്തിയെടുക്കുന്നുണ്ടായിരുന്നു അവൻ ... എന്നാൽ ഇന്ദ്രന്റെ ശ്രദ്ധ പഠിപ്പിക്കുന്നതിൽ മാത്രമാണ് ... അവന്റെ സ്വതവേയുള്ള ശൈലിയിൽ ആ ക്ലാസ് അവസാനിച്ചതും അടുത്ത ക്ലാസ്സിൽ കാണാമെന്നും പറഞ്ഞ് അവൻ പോകുകയും ചെയ്തു ... അതോടെ അതുവരെ പ്രകാശിച്ചുനിന്നവന്റെ മുഖം നനഞ്ഞ പടക്കംപോലെയാകുന്നത് അടുത്തിരിക്കുന്ന 4 കണ്ണുകൾ വീക്ഷിക്കുന്നത് ഇവാൻ അറിഞ്ഞതുമില്ല 


ഇന്ദ്രന്റെ ക്ലാസ് കഴിഞ്ഞതും അടുത്ത് ലഞ്ച് ബ്രേക്ക് ആയിരുന്നു ... അപ്പൊത്തന്നെ രണ്ടുംകൂടി ഇവാനെയും കൊണ്ട് നേരെ ക്യാന്റിനിലേക്ക് വിട്ടു ... 3 പേർക്കുള്ള ബിരിയാണിയും വേടിച്ച്‌ മൂന്നുംകൂടി അധികം തിരക്കില്ലാത്ത ഒരുമൂലക്കാണ് ചെന്നിരുന്നത് ... ഇവാൻ കാണാതെ ഹലി കണ്ണുകാണിച്ചതും സംസാരത്തിന് മനു തുടക്കമിട്ടു 


\"ഡാ ഹലി നമ്മുടെ ഇന്ദ്രൻ സാറിനെ കാണാൻ എന്നാ ഗ്ലാമറാ അല്ലേ ... \" ഇന്ദ്രന്റെ പേരുകേട്ടതും ഇവാൻ പെട്ടെന്ന് മുഖമുയർത്തി നോക്കി ... 


\"ശരിയാടാ ... പഠിക്കുന്നകാലത് സാറിന് ഒരുപാടു ലവ്ലെറ്റേഴ്സ് കിട്ടിയിട്ടുണ്ടെന്ന് ഇക്ക പറഞ്ഞിട്ടുണ്ട് ... 2 പേര് പരസ്യമായി പ്രൊപ്പോസ് ചെയ്തിട്ടുമുണ്ട് \"... എന്നാൽ അതുകേട്ടതും ഇവാന് നെഞ്ചിൽ തീ കോരിയിട്ട അവസ്ഥയായി ... 


\"എന്നിട്ട് \"... ആ ചോദ്യം വന്നത് ഇവാനിൽ നിന്നായിരുന്നു ... അതോടെ തങ്ങളുദ്ദേശിച്ച കാര്യം ഏൽക്കുന്നുണ്ടെന്നു രണ്ടുപേർക്കും മനസ്സിലായി 


\"എന്നിട്ടെന്താ സർ എല്ലാം നിഷ്കരുണം റിജെക്ട് ചെയ്ത് കളഞ്ഞില്ലേ ...\".. അതുകേട്ടപ്പോഴാണ് ഇവാന് സമാധാനമായത് ... അവന്റെ മുഖഭാവമെല്ലാം രണ്ടുംകൂടി ഒന്നുവിടാതെ വീക്ഷിക്കുന്നുണ്ടാരുന്നു ...


\"എനിക്ക് തോന്നുന്നത് സാറിന് വേറെ ആരെയെങ്കിലും ഇഷ്ടമായിരിക്കുമെന്നാ \"... ആ ബോംബ് പൊട്ടിച്ചത് ഹലിയായിരുന്നു ... അത് കൃത്യമായിട്ട് ഇവാന്റെ നെഞ്ചിൽ വന്ന് കൊള്ളുകയും ചെയ്തു ... അവന്റെ ഹൃദയം പതിന്മടങ്ങുമിടിക്കാൻ തുടങ്ങി ... \'കാണുവോ ... ജിത്തേട്ടന് അങ്ങനൊരു പ്രണയം \' ... അങ്ങനെ ചിന്തിക്കാൻ പോലും തന്നെക്കൊണ്ടാവില്ലെന്ന് അവനു മനസ്സിലായി ... 


\"ഹേയ് ... ജി ... അല്ല സാറിന് അങ്ങനെ ആരോടും ഇഷ്ട്ടമൊന്നും കാണില്ല \"... ഇവാൻ പറഞ്ഞതും മനുവും ഹലിയും പരസ്പരം മുഖത്തേക്ക് നോക്കി 


\"അതെന്താ നിനക്കിത്ര ഉറപ്പ് ... അതിന് സാറിനെ പറ്റി നിനക്ക് വല്ലതും അറിയുമോ \"... ഹലി ചോദിച്ചതും ഇവാന് മറുപടിയുണ്ടായിരുന്നില്ല ... ശരിയാ തനിക്ക് ജിത്തേട്ടനെ പറ്റി ഒന്നും അറിയില്ല ഒന്നും 


\"അല്ലെങ്കിൽ തന്നെ സാറിന് പ്രേമിച്ചാൽ എന്താ ... കാണാൻ കിടുവല്ലേ , അടിപൊളി ഒര് സർക്കാർ ജോലി , ശമ്പളം , സ്വന്തമായിട്ട് വീട് , കാറ് , ബൈക്ക് ... ആർക്കും ഇഷ്ടപെടുന്ന തങ്കപ്പെട്ട സ്വഭാവം ... എല്ലാം ഒത്തിണങ്ങിയ നല്ല ആണൊരുത്തൻ ... പിന്നെ നല്ലൊരു പെങ്കൊച്ചിനെകണ്ടാൽ സാറിന് പ്രേമിച്ചാലെന്താ ... \" എന്നാൽ മനുപറയുന്നതൊക്കെ കൂരമ്പുകണക്കെയായിരുന്നു ഇവാന്റെ നെഞ്ചിൽത്തറച്ചതു ... \'പിന്നെ നല്ലൊരു പെങ്കൊച്ചിനെകണ്ടാൽ സാറിന് പ്രേമിച്ചാലെന്താ \'... മനുപറഞ്ഞ ആ ഒര് വാചകത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവാൻ ... 


ശരിയാ ജിത്തേട്ടന് പെൺകുട്ടികളെയായിരിക്കും ഇഷ്ടം ... അതൊന്നുമാലോചിക്കാതെ ഞാൻ എന്തൊക്കെയാ രണ്ടുദിവസമായി ചിന്തിച്ചു കൂട്ടുന്നത് ... എന്നപോലെ ഒരിക്കലും ആകില്ല ... ഒരിക്കലും ജിത്തേട്ടന് ഒരാണിന്റെ സ്നേഹിക്കാൻ കഴിയില്ല ... ഇഷ്ടം പറഞോണ്ടങ്ങ്‌ ചെന്നേച്ചാലും മതി ... അടിച്ചിറക്കും എന്നെ ... പക്ഷെ പക്ഷെ  ചിലപ്പോ ജിത്തേട്ടനും എന്നെപോലെയാണെങ്കിലോ ... ചിലപ്പോഴെങ്കിലും എനിക്കങ്ങനെ തോന്നിയിട്ടില്ലേ ... ഉവ്വോ ... ചിലപ്പോ അത് തോന്നല് മാത്രമാണെങ്കിലോ ... കർത്താവെ ഞാൻ എന്നതാ ചെയ്യണ്ടേ ... എന്റെ അവസ്ഥ ഞാൻ ആരോടാ ഒന്ന് പറയുന്നത് 


ഇവാന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളെല്ലാം നോക്കുകയായിരുന്നു ഹലിയും മനുവും ... അവന്റെ മനസ്സ് വല്ലാതെ കുലിഷിതമാണെന്നു തോന്നി അവർക്ക് ... ടെൻഷൻ കാരണം കൈവിരലുകൾ മുറുക്കുകയും അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു ... ഇടക്ക് നെഞ്ചിലേക്ക് കൈ വയ്ക്കുന്നുണ്ട് ... അവൻ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് ഇവാന്റെ മുഖം കണ്ടപ്പോൾ തന്ന അവർക്കു മനസ്സിലായി 


\"നീ എന്താടാ ആലോചിക്കുന്നത് ... നിനക്കെന്താ ഇത്ര ടെൻഷൻ \"... ഹലിയുടെ ചോദ്യം കേട്ടതും ചിന്തയിലിരുന്ന ഇവാൻ ഒന്ന് ഞെട്ടി 


\"ഹേ ... എന്താ \"... ഹലി പറഞ്ഞത് എന്താണെന്ന് പോലും ഇവാൻ കേട്ടില്ല 


\"പഷ്ട്ട് ഞാൻ ചോദിച്ചതും കേട്ടില്ലേ ... നിനക്കെന്താ എത്ര ടെൻഷനെന്ന് \"... അവന്റെ ചോദ്യം കേട്ടതും മറുപടി എന്തുപറയണമെന്ന് അറിയാതെ അകെ ടെൻഷനിലായവൻ ... പറയാനോ വേണ്ടയോ എന്ന് വല്ലാത്ത വിമ്മിഷ്ടം ... ഒടുക്കം ചോദിക്കാൻ തന്നെ തീരുമാനിച്ചു ... ഇനിയും വയ്യ ഈ ടെൻഷൻ താങ്ങി ജീവിക്കാൻ ആരോടെങ്കിലും മനസ്സ് തുറക്കണം 


\"ഡാ എന്താണെങ്കിലും പറയടാ ... നീ ഞങ്ങടെ ഫ്രണ്ട് അല്ലേ ... നിനക്കെന്തുവേണമെങ്കിലും ഞങ്ങളോട് പറയാലോ ... അതിനി എന്താണെങ്കിലും ഞങ്ങൾ രണ്ടും നിന്നോടൊപ്പം കാണും \"... അവരുടെയാ തുറന്നു പറച്ചിൽ അവനൽപ്പം ആശ്വാസം നൽകി 


\"ഡാ അത് ... പിന്നെ ... എനിക്ക് ... ഒരു കാര്യം ... അത് പിന്നെ ... ഞാൻ \"... എങ്ങനെ പറയണമെന്നറിയാതെ അവൻ വല്ലാതെ ബുദ്ധിമുട്ടി 


\"എന്താണേലും പറയടാ ഞങ്ങളെല്ലേ \"... അവൻ തങ്ങളോടതുപറയാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവർക്കും മനസ്സിലായി 


\"മനു , ഹലി ... ഡാ ... അതുപിന്നെ ... ഒ ... ഒരാണിന് മ ... മറ്റൊര് ആണിനോട് പ്ര... പ്രണയം തോന്നുമോ \"... ചോദിക്കുമ്പോൾ ഇവാന്റെ മുഖം വല്ലാതെ വിളറിപോയിരുന്നു ... അത്രയും നിസ്സഹായാവസ്ഥയിലുള്ള ചോദ്യം ... രണ്ടുപേർക്കും അവനോട് പാവം തോന്നി 


\"അതിനെന്താ തീർച്ചയായിട്ടും തോന്നും ... അതൊക്കെ സാധാരണയല്ലേ ... \" വളരെ കൂളായിട്ടുള്ള മനുവിന്റെ മറുപടികേട്ടതും ഇവാൻ ശരിക്കും ഞെട്ടി 


\"സാധാ ... സാധാരണയാണെന്നോ ... അപ്പൊ അതൊരു രോഗമല്ലേ \"... കണ്ണിൽ അത്ഭുതം നിറച്ചുള്ള ഇവാന്റെ ചോദ്യം കേട്ടതും മനുവും ഹലിയും പരസ്പരം നോക്കിയൊന്ന് ചിരിച്ചു 


\"അസുഖമോ നിന്നോടിത് ആരാ പറഞ്ഞത് ... ഡാ ഇവി ഒരാണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും അതില്ലെങ്കിൽ പെണ്ണിന് ആണിനോടും ആണിന് പെണ്ണിനോടും എല്ലാം ഇഷ്ടം തോന്നാം അതൊക്കെ സാധാരണയാണ് ... നമ്മുടെ നാട്ടിൽ തന്ന എത്രയോ പേര് അങ്ങനെ വിവാഹം കഴിച്ചു ജീവിക്കുന്നു \"... ഹലിയുടെ മറുപടിയിൽ ഇവാന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിരിഞ്ഞു 


\"അങ്ങനെ ജീവിക്കുന്നവരുണ്ടോ \"...


\"പിന്നെ ഒരുപാട് ... ഞങളുടെ നാട്ടിൽത്തന്നെയുണ്ട് അങ്ങനെ ജീവിക്കുന്ന ചേട്ടൻമാരും ചേച്ചിമാരും ... നിനക്കറിയുമോ ഒരാണിന് മറ്റൊരാണിനോട് പ്രണയം തോന്നില്ലേ ... അവരെ ഗേ എന്നാണ് പറയുന്നത് ... അതുപോലെ പെണ്ണിന് മറ്റൊരു പെണ്ണിനോടാണ് ഇഷ്ടം തോന്നുന്നതെങ്കിൽ അവരെ പറയുന്ന പേരാണ് ലെസ്ബിയൻസ് ... എന്നാൽ രണ്ടുപേരോടും പ്രണയം തോന്നുന്നവരുണ്ട് അവരെ പറയുന്നത് ബൈസെക്ഷ്വൽ എന്നാണ് \"... അവരുടെ ഓരോ മറുപടിയും ആദ്യമായി ലോകം കാണുന്ന ഒരുകുട്ടിയുടെ അത്ഭുതത്തോടെയാണ് ഇവാൻ കേട്ടുകൊണ്ടിരുന്നു ... മാത്രമല്ല ഇതുവരെ എരിഞ്ഞുകൊണ്ടിരുന്ന തന്റെ മനസ്സിൽ കുളിർമഴ പെയ്ത അവസ്ഥയായിരുന്നു അവന് ... അപ്പൊ ഞാൻ ഒരു \'ഗേ\' യാണ് ... എനിക്ക് ജിത്തേട്ടനോടുള്ള ഇഷ്ടം സാധാരണയാണ് അസുഖമൊന്നുമല്ല ... ഒന്ന് തുള്ളിച്ചാടാൻ തോന്നിപ്പോയി അവനു അത്രയും സന്തോഷം 


അവന്റെ മുഖത്ത് ഇപ്പോൾ കാണുന്ന സന്തോഷം നോക്കികാണുകയായിരുന്നു മനുവും ഹലിയും ... ഇപ്പൊത്തന്നെ അവർക്ക് ഏകദേശകാര്യങ്ങൾ മനസ്സിലായിട്ടുണ്ട് 


\"ഡാ ഇവി ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ നീ സത്യംപറയണം ... എന്തായാലും നീയായി ഞങ്ങളോട് അതൊരിക്കലും പറയില്ലെന്നറിയാം \"... 


\"എന്താടാ നിങ്ങൾ ചോദിക്ക് \"... അവരുടെ ചോദ്യത്തിന് ഒര് സംശയത്തോട് ഇവാൻ ഉത്തരം പറഞ്ഞു 


\"വളച്ചുകെട്ടാതെ ഞങൾ നേരിട്ട് ചോദിക്കുവാ ... \'ഇവി നീ ഒരു ഗേ അല്ലേ ... മാത്രമല്ല നിനക്കൊരാളോട് പ്രണയം ഉണ്ട് ... അത് നമ്മുടെ ഇന്ദ്രൻ സർ അല്ലേ\' \"... 


മനുവിന്റെ ചോദ്യത്തിൽ ഇവാൻ വെട്ടിവിറച്ചുപോയി ... അതൊരിക്കലും താൻ ഗേയാണെന്ന് പറഞ്ഞതുകൊണ്ടായിരുന്നില്ല \'മറിച്ചു തന്റെ പ്രണയം അത് തന്റെ ജിത്തേട്ടൻ ആണെന്ന് അവർ മനസ്സിലാക്കി എന്നതിലായിരുന്നു\'...


🔴🔵⚫️🟢🟠🟣⚪️🟤🟡


തുടരും  


❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
570

9 \"വളച്ചുകെട്ടാതെ ഞങ്ങൾ നേരിട്ട് ചോദിക്കുവാ ... \" \'ഇവി നീ ... നീയൊരു ഗേ അല്ലെ ... മാത്രമല്ല നിനക്കൊരാളോട് പ്രണയമുണ്ട് ... അത് നമ്മുടെ ഇന്ദ്രൻ സർ അല്ലേ\' \" മനുവിന്റെ ചോദ്യത്തിൽ ഇവാൻ വെട്ടിവിറച്ചുപോയി ... അതൊരിക്കലും താൻ ഗേയാണെന്ന് പറഞ്ഞതുകൊണ്ടായിരുന്നില്ല ... \'മറിച്ച് തന്റെ പ്രണയം അത് തന്റെ ജിത്തേട്ടൻ ആണെന്ന് അവർ മനസ്സിലാക്കി എന്നതിലായിരുന്നു\'...  \"ഹേയ് ... നിങ്ങ ... നിങ്ങളിത് എന്തൊ...ക്കെയാ പറയുന്നേ ... എനി ... എനിക്കൊന്നും മ ... മന...സ്സിലാകുന്നില്ല ....\" പറയുമ്പോൾ അവന്റെ ശബ്ദം ഇടറി ... ഹൃദയം അടുത്തിരിക്കുന്നവർക്കു കേൾക്കാൻ പാകത്തിന് മിടിക്കുന്നുണ്ടാരുന്നു ... കണ്ണുകൾ രണ്ടും ചുവ