Aksharathalukal

ആതിരേ നീയെവിടെ?

ഞാറ്റുവേലത്താളം പാടെ മറക്കുവാൻ തിരുവാതിരയ്ക്കെന്തു പറ്റീ?
മഴനൂലു പൊട്ടാതെ മണ്ണിലേക്കെത്തിയ
കുളിരിന്റെ തുള്ളികളെങ്ങേ?

ഏതൊരു കശ്മലൻ വീട്ടുതടങ്കലിൽ
നിന്നെയൊളിപ്പിച്ചു വെച്ചൂ?
ആകാശനാട്ടിലെ പീഡനമേറ്റു നീ
കണ്ണീരൊലിപ്പിച്ചിരിപ്പോ?

രോഗാതുരയായ്ക്കിടക്കയോ ആതിര
പനിവന്നു വയ്യാതെയായോ?
ലഹരിക്കടിമയായ് പെയ്യാൻ മറന്നു നീ
ദു:ഖിച്ചു ദൂരേക്കകന്നതാണോ?

കാശിയോ, കേദാരനാഥിലോ ചുറ്റിയോ
ദേവനെക്കണ്ടു മറന്നു നിന്നോ?
പൃഥ്വിക്കു തലചുറ്റി ഭ്രമണം പിഴച്ചുവോ?
ഋതുതാളം ശ്രുതിഭംഗമായോ?

പേടിപ്പെടുത്തുന്ന ഏതോ വിനാശത്തിൻ
ചിറകൊച്ച കേൾക്കുന്ന പോലെ!
അടിവെച്ചടിവെച്ചടുക്കുമപചയം
ചിലമ്പൊലി തീർക്കുന്ന പോലെ!

താളംപിഴയ്ക്കാത്ത ഞാറ്റുവേലത്തുടി-
പ്പാട്ടുമായണയട്ടെ കാലം!
സത്യമങ്ങാകാതിരിക്കട്ടെ ശങ്കകൾ
ശംഖൊലി തീർക്കട്ടെ നല്ലകാലം!










വേഷങ്ങൾ

വേഷങ്ങൾ

0
166

ഓരോനിമിഷവും വേഷങ്ങൾമാറുന്നനടനുള്ള വേദി മനസ്സ്!പടവെട്ടിമുന്നേറി സൈന്ധവത്തെത്തിയഅലക്സാണ്ടറാകാംചോദ്യങ്ങൾ ചോദിച്ചു തർക്കിച്ചു നില്ക്കുന്നസോക്രട്ടീസായിടാംരായീരനെല്ലൂരെ പാറയുരുട്ടുന്നഭ്രാന്തനുമാകാം ചിലപ്പോൾ!മൂഴക്കരിക്കായി വീടുവീടാന്തരം. ഭിക്ഷുവായ് ചുറ്റി നടക്കാംതിങ്ങും നിരാശയിൽ മൃത്യു സ്വപ്നം കാണുംകർഷകനാകാമിടയ്ക്കിടെ,വെടിവെച്ചു വീഴ്ത്തുന്ന ഭീകരനായിടാംഹിംസ വെറുക്കുന്ന ഗാന്ധിയാകാം.സർവജ്ഞപീഠത്തിലെത്തുന്ന ശങ്കരൻ,ഒന്നുമറിയാത്ത പാമരൻ,വീണ്ടുമൊരായിരം വേഷങ്ങൾ, ഭാവങ്ങൾപൊട്ടിച്ചിരിയും കരച്ചിലുംതഞ്ചത്തിലുന്മാദമായി നടിക്കുന്നപച്ച മനസ്സു