Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

9

\"വളച്ചുകെട്ടാതെ ഞങ്ങൾ നേരിട്ട് ചോദിക്കുവാ ... \" \'ഇവി നീ ... നീയൊരു ഗേ അല്ലെ ... മാത്രമല്ല നിനക്കൊരാളോട് പ്രണയമുണ്ട് ... അത് നമ്മുടെ ഇന്ദ്രൻ സർ അല്ലേ\' \"

മനുവിന്റെ ചോദ്യത്തിൽ ഇവാൻ വെട്ടിവിറച്ചുപോയി ... അതൊരിക്കലും താൻ ഗേയാണെന്ന് പറഞ്ഞതുകൊണ്ടായിരുന്നില്ല ... \'മറിച്ച് തന്റെ പ്രണയം അത് തന്റെ ജിത്തേട്ടൻ ആണെന്ന് അവർ മനസ്സിലാക്കി എന്നതിലായിരുന്നു\'... 

\"ഹേയ് ... നിങ്ങ ... നിങ്ങളിത് എന്തൊ...ക്കെയാ പറയുന്നേ ... എനി ... എനിക്കൊന്നും മ ... മന...സ്സിലാകുന്നില്ല ....\" പറയുമ്പോൾ അവന്റെ ശബ്ദം ഇടറി ... ഹൃദയം അടുത്തിരിക്കുന്നവർക്കു കേൾക്കാൻ പാകത്തിന് മിടിക്കുന്നുണ്ടാരുന്നു ... കണ്ണുകൾ രണ്ടും ചുവന്നു കലങ്ങി ... ശരീരം മുഴുവനും പേടികൊണ്ടു വിയർത്തു വിറക്കുന്നുണ്ടായിരുന്നവൻ ... ഇവാനിലുണ്ടാകുന്ന മാറ്റം ഒരുപകപ്പോടെയാണ് മനുവും ഹലിയും നോക്കിയത് ... അതിലൂടെ തന്നെ അവൻ ഇത്രയും നാള് അനുഭവിച്ച മാനസിക സങ്കർഷം എത്രയാണെന്ന് അവർക്കു മനസ്സിലായി ... അവൻ ഈ സമൂഹത്തെ പേടിക്കുന്നു ... കൂട്ടുകാരായ ഞങളെ പേടിക്കുന്നു ... എല്ലാത്തിലുമുപരി തന്റെ പ്രണയത്തെ പേടിക്കുന്നു ... തങ്ങളുടെ കൂട്ടുകാരന്റെ അവസ്ഥമനസിലാക്കി രണ്ടുപേരും പെട്ടെന്നുചെന്നു രണ്ടുവശത്തുനിന്നും ഇവാനെചേർത്തുപിടിച്ചു ... ഞങ്ങളുണ്ടാകുമെന്നു പറയാതെ പറഞ്ഞു ...

\"അയ്യേ അതിനു നീ എന്തിനാടാ ചെക്കാ ഇങ്ങനെ പേടിക്കുന്നെ ... അല്ലേലും അങ്ങേരെ കണ്ടാ ആർക്കാ ഒന്ന് പ്രേമിക്കാൻ തോന്നാത്തത് ... എന്റെ ടേസ്റ്റ് അല്ലാതായിപ്പോയി ഇല്ലേ കാണരുന്നു ... \" ഒരു നെടുവീർപ്പോടെ ഹലി പറഞ്ഞതും എന്തുവാടാ എന്നൊരു നോട്ടമായിരുന്നു മനുവിൽ നിന്നും കിട്ടിയത് ... അവൻ അതങ്ങുപുച്ഛിച്ചുവിട്ടു ... എന്നാൽ ഒന്നും സംഭവിക്കാത്തതുപോലെയുള്ള അവരുടെ വർത്തമാനം കേട്ടതും ഞെട്ടിയത് ഇവാനായിരുന്നു ... ഇവരെന്താ ഇങ്ങനൊക്കെ പറയുന്നേ എന്നായിരുന്നു അവന്റെ ചിന്ത ...

\"നി... നിങ്ങൾക്ക് എന്നോട് ദേ... ദേഷ്യം ഒന്നുമില്ലേ \"... അത്ഭുതത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും മനുവും ഹലിയും പരസ്പ്പരം നോക്കിയൊന്നു ചിരിച്ചു ...

\"ഞങ്ങൾക്കെന്തിനാടാ ചെറുക്കാ നിന്നോട് ദേഷ്യംതോന്നുന്നേ ... അതാദ്യം പറ ... എന്നിട്ടു നിനക്കുള്ള ഉത്തരം ഞങൾ തരാം ... \"

\"അത് ഞാൻ ... ഞാനൊരു ഗേയാണെന്ന് അറിഞ്ഞപ്പോൾ ... പിന്നെ എനിക്ക് ജിത്തേ ... അല്ല ഇന്ദ്രൻ സാറിനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ... നിങ്ങൾ ... നിങ്ങൾക്ക് നാണക്കേടാകില്ല ... ഞാൻ ... പിന്നെ ...\" പറയുംപോൾ അവന്റെ തലകുനിഞ്ഞുപോയി ...

\"ഞങ്ങൾക്ക് എന്ത് നാണക്കേടാഡാ ... നീ ഞങ്ങടെ ഫ്രണ്ട് അല്ലെ ... ഇനി നീ ഗേ ആണെങ്കിലും അല്ലെങ്കിലും അതിനൊരു മാറ്റവും ഉണ്ടാകില്ല ... പിന്നെ ഞങ്ങൾക്കറിയാവുന്ന ആദ്യത്തെ ഗേ ഒന്നുമല്ല നീ ... പ്ലസ് ടു വില് എന്റെ കൂടെപഠിച്ച മനീഷ് എന്നൊരു പയ്യനുണ്ടായിരുന്നു ... അവൻ ഗേ യാണെന്ന് ഞങ്ങടെ ക്ലാസ്സിൽ ഉള്ള എല്ലാവര്ക്കും അറിയാമായിരുന്നു ... പക്ഷെ ആരും അവനെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്തിയിട്ടില്ല ... ഒരു വേർതിരിവും കാണിച്ചിട്ടില്ല ... കാരണം എന്താണെന്നറിയുമോ ... അവൻ ഞങ്ങടെ ഫ്രണ്ട് ആയിരുന്നു ... ആയിരുന്നുന്ന് അല്ല ആണ് ... ഇപ്പഴും അവൻ ഞങളെ ഫ്രണ്ടാ ... \" ... മനു പറഞ്ഞത് ഒരുഅത്ഭുതത്തോടെയാണ് ഇവാൻ കേട്ടിരുന്നത് ... അവനൊരുപാട് സന്തോഷവും തോന്നി ... പക്ഷെ തന്റെ ജിത്തേട്ടനെ കുറിച്ചാലോചിച്ചപ്പോൾ ആ സന്തോഷം കെട്ടടങ്ങിപ്പോയി ...

\"ഇനിയെന്താടാ നിന്റെ സങ്കടം ... ഞങ്ങളില്ല നിന്റെകൂടെ പിന്നെന്താ ... ഇനി മറ്റുള്ളവർ എന്ത് പറയുമെന്ന് കരുതിയാണെങ്കിൽ നീ ഒന്നുകൊണ്ടും ടെൻഷൻ അടിക്കണ്ടാ ...ഒരുത്തനും നിന്നെ ഞങൾ വിട്ടുകൊടുക്കില്ല പോരേ \"... ഹലിയുടെ വാക്കുകൾ ഇവാനിൽനിറച്ച സന്തോഷം ചെറുതല്ലായിരുന്നു ... അവനു തന്റെ കൂട്ടുകാരെയോർത്തു അഭിമാനം തോന്നി ... താൻ എന്ത് ഭാഗ്യമാ ചെയ്തത് ഇങ്ങനെരണ്ടുപേരെ കിട്ടാൻ ... അവൻ അവരെ രണ്ടുപേരെയും വരിഞ്ഞുമുറുക്കി കെട്ടിപിടിച്ചു ... അത്രക്കും സന്തോഷം തോന്നുന്നുണ്ടായിരുന്നു അവന് ...

\"ഡാ പിടിവിടടാ ചെറുക്കാ എന്റെ കഴുത്തു ... അയ്യോ ... \" ഹലിയുടെ നിലവിളികേട്ടതും ഇവാൻ പെട്ടെന്ന് പിടിവിട്ടു ... അവന് അധികം നീളമില്ലാത്തതുകൊണ്ടു ഇവാന്റെ പിടിമുറുകിയത് അവന്റെ കഴുത്തിലായിരുന്നു ... കഴുത്തും തടവി അവന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും മനുവും ഇവിയും ചിരിച്ചുപോയി ...

\"സോറി ഡാ കണ്ടില്ല ... സോറി ... സോറി ... \" കണ്ണുചുരുക്കിയുള്ള ഇവാന്റെ പറച്ചിൽ കേട്ടതും അധികം മസിലുപിടിക്കാതെ ഹലിയും ചിരിച്ചുപോയി ...

ഒന്നിന്റെ പേരിലും ഇവാനോടു പിണങ്ങാൻ രണ്ടുപേർക്കും പറ്റില്ല ... കാരണം അവരുടെ ഇവി അത്രയും പാവമായിരുന്നു ... എപ്പോഴും അവന്റെ മുഖത്തൊരു പുഞ്ചിരി കാണും ... നിഷ്കളങ്കമായ ആ ചിരി കണ്ടാൽ തന്നെ അവനോടു ആർക്കും പിണങ്ങാൻ തോന്നില്ല ... തങ്ങളാണ് അവന്റെ ആദ്യത്തെ കൂട്ടുകാരെന്ന് ഇത്രയും നാളുകൊണ്ടവർക്കു മനസിലായകാര്യമാണ് ... അതുകൊണ്ടുതന്നെ കൂട്ടുകാരൊരുമിച്ചിരുന്നു പറയുന്ന തമാശകളോ ... വഷളത്തരങ്ങളോ ... പ്രായത്തിന്റേതായ തലതെറിച്ച കുരുത്തക്കേടുകളോ ഒന്നും അവനറിയില്ലായിരുന്നു ... തങ്ങൾ പറയുന്ന പല adult only തമാശകളും കേട്ട് അന്തം വിട്ടു വായുംതുറന്നിരിക്കുന്നവനെ എന്തോരം കളിയാക്കി ചിരിച്ചിരിക്കുന്നു ... ഈ പ്രായത്തിൽ അറിയേണ്ടതും ചെയ്യേണ്ടതുമായ പല കാര്യങ്ങളും ഇപ്പൊഴും അവനറിയില്ല ... ഈ കാണുന്ന ബോഡി മാത്രമേയുള്ളൂ ചെക്കന് ... മൊത്തത്തിൽ ഒരു pure sole ... അതായിരുന്നു ഇവാൻ ...

\"എന്താടാ ചെറുക്കാ ഇനിയും നിന്റെ മുഖം തെളിഞ്ഞില്ലല്ലോ ... \"... മനു ചോദിക്കുംപോൾ ഇവാന്റെ മനസ്സുമുഴുവൻ തന്റെ ജിത്തേട്ടനായിരുന്നു ...

\"ഡാ അത് ജിത്തേട്ടൻ ഇതറിയുംപോൾ ... ഞാൻ ... ഞാൻ ... എങ്ങനാടാ ... എനിക്ക് പേടിയാ ... എന്നെ വേണ്ടെന്ന് പറഞ്ഞാലോ ... ദേഷ്യപ്പെട്ടാലോ ... ഓർക്കുംപോൾ പേടിയാവാ \"... പറയുംപോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 

\"അയ്യേ അതിനാണോ ഞങ്ങടെ ഇവി ഇങ്ങനെ വിഷമിക്കുന്നത് ... ഒര് പ്രശ്നവും ഉണ്ടാകില്ല ... നമ്മുടെ ഇന്ദ്രൻ സർ അല്ലേ ... നീ ധര്യമായിട്ട് ചെന്ന് നിന്റെ ഇഷ്ടം പറ ... നീ പേടിക്കുന്നതുപോലെ ഒന്നുമുണ്ടാകില്ലടാ ... ഒരുപക്ഷേ സാറിന് താൽപ്പര്യം ഇല്ലെങ്കിൽ NO പറയുമായിരിക്കും ... അതിന്റെ പേരിൽ നിന്നോട് ദേഷ്യപ്പെടുകയോ , അടിക്കുകയോ അതുമല്ലെങ്കിൽ വെറുപ്പോടെ നിന്നോട് പെരുമാറുകയോയോ ... അങ്ങനെ ഒന്നും ഉണ്ടാകില്ലടാ ... ഇത് ഞങൾ നിനക്ക് തരുന്ന ഉറപ്പാ ... അതുകൊണ്ട് ധൈര്യാമായി ചെന്ന് പറയടാ ... ഞങ്ങളുണ്ട് നിന്റെ കൂടെ \"... മനുവും ഹലിയും ഇവാനോട്‌ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവന്റെ മനസ്സിലെ തീയണക്കാൻ അതിനൊന്നുമായില്ല 

\'താൻ ഇഷ്ടം പറയുംപോൾ ജിത്തേട്ടൻ No പറഞ്ഞാലോ ... എന്നെകൊണ്ടാകുമോ മറക്കാൻ ... അതോർക്കുംപോൾ തന്നെ ഹൃദയം പിടയുന്നു ... പറ്റില്ല ... ആ മനുഷ്യനില്ലാതെ എനിക്കൊരുനിമിഷം പറ്റില്ല ... അത്രയ്ക്കും ഞാൻ ജിത്തേട്ടനെ പ്രണയിക്കുന്നുണ്ട് കർത്താവേ ... എന്നെ വേണ്ടെന്ന് പറഞ്ഞാൽ ഇവാന്റെ ശ്വാസം അവിടെനിന്നുപോകും ... ഇപ്പൊ ഓരോനിമിഷവും ഞാൻ ജീവിക്കുന്നതുതന്നെ  ആ സ്നേഹത്തിനു വേണ്ടിയാ ... എന്നെങ്കിലും ആ മാറിലെ ചൂടിൽ മയങ്ങാനാക്കുമെന്ന വിശ്വാസത്തിലാ ... എനിക്ക് പറ്റില്ല ... പറ്റില്ല ... ഒട്ടും പറ്റില്ല ... ഞാൻ ... ഞാൻ വിട്ടുകൊടുക്കില്ല ... എനിക്ക് വേണം ... വേണം .. വേണം .. കർത്താവെ കൈവിടല്ലേ \'... 

ഇവാന്റെ ഹൃദയം ഇന്ദ്രന്റെ പ്രണയത്തിനുവേണ്ടി വാശി പിടിച്ചുകൊണ്ടിരുന്നു ... ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും വിട്ടുകൊടുക്കില്ലെന്നപ്പോൾ ...

\"ടാ ഹലിയേ നമ്മുടെ ഇവി പറഞ്ഞ ഒരുകാര്യം നീ ശ്രദ്ധിച്ചോടാ \'ജിത്തേട്ടനെന്ന് \'... അതാരാണാവോ നിനക്കറിയാവോടാ \"... മനുവിന്റെ കളിയാക്കിയുള്ള പറച്ചിൽ കേട്ടതും ആ സങ്കടത്തിലും ഇവാന്റെ മുഖമൊന്നു തുടുത്തു


\"ആവോ എനിക്കറിയില്ല ... എനിക്ക് നമ്മടെ ഇന്ദ്രൻ സാറിനെ മാത്രമേ അറിയൂ ...  എന്നാലും ആരായിരിക്കും ഞങ്ങടെ ഇവിയുടെ ജിത്തേട്ടൻ \"... രണ്ടും കൂടി ഇവാനെ കളിയാക്കിക്കൊല്ലാൻ തുടങ്ങി ... സഹിക്കാൻ പറ്റാതായതും അവൻ കലിപ്പിച്ചു 


\"ഡാ മതി കളിയാക്കിയത് ... നിങ്ങടെ ഇന്ദ്രൻ സർ തന്നാ എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞത് \" ... ഇവാന്റെ തുറന്ന് പറച്ചിലിൽ ഇപ്പൊ ഞെട്ടിയത് മനുവും ഹലിയുമാണ് ... പറഞ്ഞ് കഴിഞ്ഞിട്ടാണ് അവന് ബോധം വന്നതും ...


\"ഓഹോ അപ്പോ ഞങ്ങളറിയാതെ പലതും ഇവിടെ നടക്കുന്നുണ്ടല്ലേ ... സത്യം പറയടാ ഇതൊക്കെ എപ്പോ നടന്നു ... പറയടാ ... പറയാതെ നിന്നെ വിടില്ല ഞങൾ \"... രണ്ടുംകൂടി ഇവാന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് അവന്റെ രണ്ടുകയ്യിലുമായി പിടിച്ചുവച്ചിരിക്കുവാണ് ... 


\"ഡാ അതൊന്നുമില്ല ... പിന്നെ ... ഞാൻ ഇന്നലെ ... അത് ... ഞാൻ ... ജിത്തേ ... ജിത്തേട്ടന്റെ വീട്ടിൽ പോയിരുന്നു ... അപ്പോ \"... കള്ളം ചെയ്ത കുട്ടിയെപ്പോലെ തലകുനിച്ച് ഒരുകണ്ണുമാത്രം തുറന്ന് ഏറുകണ്ണിട്ട് നോക്കിയായിരുന്നു ഇവാന്റെ പറച്ചിൽ 


\"ഡാ തെണ്ടി നീ ഇന്നലെ ഞങ്ങളോട് പറഞ്ഞത് തലവേദനയായതുകൊണ്ട് വീട്ടിൽ പോകുവാണെന്നല്ലേ ... അപ്പോ ഞങ്ങളോട് കള്ളം പറഞ്ഞ് രണ്ടും കൂടി സൊള്ളാൻ പോയതാണല്ലേ ... ഉള്ളത് ഉള്ളതുപോലെ തുറന്നുപറഞ്ഞോ മോനെ ഇവാനെ ... ഇല്ലെങ്കിൽ ഞങ്ങടെ കൈകൊണ്ട് ഇന്ന് നിന്റെ അന്ത്യമാടാ ...\" അത്രയും പറഞ്ഞ് രണ്ടുപേരും കൂടി ഇവാനെ ഇട്ട് ഇക്കിളിയാക്കാൻ തുടങ്ങി ... 


\"ഹഹാഹാഹ് ... ഡാ ... അയ്യോ ... ഹഹഹ ... വേണ്ടാ ... അയ്യോ ... ഹഹഹഹ....എന്നെ രക്ഷിക്കനേ ... ഹലി .. ഹഹഹഹ ... മതി ... ആ ... മനു ... ഹഹഹഹ ... അയ്യോ ... ഞാൻ പറയാം ... ഹഹഹ ... ഞാൻ പറയാം ...\" മൂന്നുപേരുടെയും കാറിക്കൂവൽ കേട്ട് ക്യാന്റിനിൽ ഉള്ള എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ടാരുന്നു ... ചില സീനിയേഴ്സ് അവരെ നോട്ടമിട്ടിട്ടുമുണ്ട് ... 


\"ങാ ... എങ്കിൽ വള്ളിപുള്ളി തെറ്റാതെ സകലതും പറഞ്ഞോ ... ഇല്ലെങ്കിൽ ഇപ്പൊ കിട്ടിയതിന്റെ ഇരട്ടി ഡോസായിരിക്കും അടുത്ത് കിട്ടാൻ പോകുന്നത് \"... ഇവാന്റെ കയ്യും കാലും പിടിച്ചുവച്ചിട്ടാണ് രണ്ടിന്റെയും ഭീഷണി ...


\"അയ്യോ വേണ്ട ഞാൻ എല്ലാം പറയാം പോരെ \"


\"ആ അങ്ങനെ വഴിക്കുവാ മോനേ \" ... അവന്മാരുടെ ടോർച്ചറിങ് താങ്ങാനാകാതെ ഇവാൻ സകലതും പറഞ്ഞു ... ഇന്നലെ വന്ന ഫോൺ കാൾ അടക്കം ...


\"മ്മ്മ്മ് ... അപ്പോ അങ്ങനൊക്കെയാണ് കാര്യങ്ങൾ ... ഡാ മനു എനിക്ക് തോന്നുന്നത് ... ഇവന്റെ ജിത്തേട്ടനും ഇവനോട് എന്തോ ഒരു ഫീലിങ്ങ്സ് ഉണ്ടെന്നാണ് ... അല്ലെങ്കിൽ ഒന്ന് വിളിച്ചിട്ട് കാൾ എടുത്തില്ലെന്നും പറഞ്ഞ് ഇത്രേം തവണ വിളിക്കുമോ ... എത്ര മിസ്സ് കോളേന്നാടാ പറഞ്ഞത് 12 ണ്ടോ 13 ന്നോ \" ... ഹലി പറയുന്നത് കേട്ട് ഇവാന്റെ ഹൃദയമിടിപ്പ് കൂടി 


\"ഡാ ... അത് ... അതുചിലപ്പോ അങ്ങനൊന്നും ആയിരിക്കില്ലടാ ... ഞാൻ എടുക്കാഞ്ഞിട്ടാവും ... വീട്ടിൽ ചെല്ലുംപോൾ വിളിച്ചുപറയണെന്ന് ജിത്തേട്ടൻ പറഞ്ഞിരുന്നു ... ഞാൻ വിളിച്ചതുമില്ലല്ലോ ... അതായിരിക്കും ... \"... ഹലി പറഞ്ഞത് സത്യംആവണമെന്ന് ഹൃദയം അലമുറയിടുമ്പോഴും ബുദ്ധി അതങ്ങനെയാവില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു 


\"ഓ ... നീ ഇങ്ങനെ എല്ലാത്തിനും നെഗറ്റീവ് അടിക്കാതെ ... പോസിറ്റീവ് ആയി ചിന്തിക്ക് ... നീ ഇതുപറ ... ഇതുവരെ ഒര് സ്റ്റുഡന്റിനേയും എന്റെ അറിവിൽ സർ വീട്ടിൽ കൊണ്ടുപോയിട്ടേ ഇല്ല ... പിന്നെയെന്തുകൊണ്ടാ നിന്നെമാത്രം പ്രതേകം ... അതും ഒറ്റയ്ക്ക് കൊണ്ടുപോയത് ... അത് നിന്റെ ജിത്തേട്ടന് നീ സ്പെഷ്യൽ ആയിട്ടല്ലേ \"


\"ഹേയ് ... അങ്ങനെ ... അങ്ങനെ ആയിരിക്കില്ല ... അത് ഞാൻ ഒറ്റക്കിരിക്കുന്ന കണ്ടിട്ടാവും ... അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെയല്ല ...\" അവർ പറയുന്ന ഓരോ കാര്യങ്ങളും കൂടിയ നെഞ്ചിടിപ്പോടെയാണ് ഇവാൻ കേട്ടുകൊണ്ടിരുന്നത് ...


\"പിന്നെ ഈ കോളേജിൽ ഒറ്റക്കിരിക്കുന്ന പിള്ളേരെമുഴുവനും വീട്ടിൽ കൊണ്ടുപോകലല്ലേ നിന്റെ ജിത്തേട്ടന് ജോലി \" ... മനു പറയുന്നത് കേട്ട് അൽപ്പനേരം ഇവാൻ നിശ്ശബ്ദനായി ... അങ്ങനെയാകുമോ ... എനിക്കുള്ളതുപോലെ ജിത്തേട്ടനും എന്നോടെന്തെങ്കിലും ഫീലിംഗ് കാണുമോ ... 


\"ഇല്ലടാ ... അങ്ങനൊന്നും കാണില്ല ... നിങ്ങളോടുള്ളതുപോലെ ... ആ ഒരു ഇഷ്ടമേ എന്നോടും കാണൂ ... ഇതുവരെ ഞാൻ ആ കണ്ണിൽ പ്രതേകം ഒരിഷ്ട്ടം കണ്ടിട്ടില്ല ... ക്ലാസ്സിൽ പോലും നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ... അധികമായൊരു നോട്ടം പോലും ഉണ്ടായിട്ടില്ല ... \" അത്രയും നിസ്സഹായാവസ്ഥയോടെയായിരുന്നു ഓരോ വാക്കുകളും ഇവാൻ പറഞ്ഞത് ... കേട്ടിരുന്ന ഹലിക്കും മനുവിന് പോലും അത് മനസ്സിലാക്കാൻ പറ്റി 


\"ഹ ... അങ്ങനൊന്നും ആവി...\"


\"വേണ്ട മനു ... ഇനി ഒന്നും പറയല്ലേ ... നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും എന്റെ പ്രതീക്ഷ കൂട്ടികൊണ്ടിരിക്കുവാ ... ഒരുപാടാശിച്ചിട്ട് അവസാനം ജിത്തേട്ടന് എന്നോട് അങ്ങനെ ഒര് ഫീലിങ്ങ്സും ഇല്ലെന്നറിഞ്ഞാൽ ... ഞാൻ ... ഞാൻ തകർന്നു പോകും ... അതുകൊണ്ട് വെറുതേ ഒരൂഹം വച്ച് എന്നെ ആശിപ്പിക്കല്ലേടാ \" ... മനു പറയാൻ വന്നത് തടഞ്ഞുകൊണ്ട് ഇവാൻ പറഞ്ഞതും അതാണ് ശരിയെന്ന് അവർക്കും തോന്നി ... വെറുതേ ഓരോ മോഹം പാവത്തിന് കൊടുത്തിട്ട് അവസാനം അവൻ സങ്കടപ്പെടുന്നത് കാണാൻ തങ്ങൾക്കും പറ്റില്ല 


\"ഞങളെ ഇവിക്കുട്ടൻ സങ്കടപ്പെടണ്ടാ ... നമുക്കെല്ലാം പോസിറ്റീവ് ആയിട്ട് ചിന്തിക്കാം ... എന്തായാലും ഇതിനി അധികം നീട്ടിക്കൊണ്ടുപോയി നിന്റെ സങ്കടം കാണാൻ ഞങ്ങൾക്ക് വയ്യ ... അതുകൊണ്ട് ഇന്നുതന്നെ ഞങൾ ഇതിനൊരു പരിഹാരം കാണാൻ പോകുവാ \"ഹലി പറഞ്ഞതും മനുവും അത് ശരിവച്ചു ... പക്ഷെ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇവാന് മാത്രം മനസ്സിലായില്ല 



🔴🔵⚫️🟢🟠🟣⚪️🟤🟡

വൈകിട്ട് ക്ലാസ് കഴിഞ്ഞതും മൂന്നും കൂടി നേരെ കഫേലേക്കാണ് വച്ച് പിടിച്ചത് ... ഇവാനെ മനുവും ഹലിയും ചേർന്ന് പിടിച്ചുവലിച്ചുകൊണ്ടു വന്നതാണ് ... ഇന്ന് ഇന്ദ്രന്റെ ബർത്ത്ഡേയാണെന്ന് അവൻ പറയുമ്പോഴാണ് രണ്ടുപേരും അറിയുന്നത് തന്നെ ... ആരും കാണാതെ സ്റ്റാഫ് റൂമിൽ വച്ചോ അല്ലെങ്കിൽ ലൈബ്രറിയിൽ വച്ചോ വിഷ്ചെയ്ത് തന്റെ സമ്മാനം കൊടുക്കണമെന്നായിരുന്നു അവന് ... എന്നാൽ മനുവും ഹലിയും ആ പ്ലാൻ പൊളിച്ചടുക്കി അവന്റെ കയ്യിൽ കൊടുത്തു ... ഇന്ദ്രൻ എന്തായാലും ആ കഫേയിൽ കാണുമെന്ന് അവർക്കറിയാം ... അതുകൊണ്ട് അവിടെവച്ച് തങ്ങളുടെ സാനിധ്യത്തിൽ ഗിഫ്റ്റ് കൊടുത്താൽ മതിയെന്ന് അവന്മാർക്ക് വാശി ...


മാത്രമല്ല അതിനുശേഷം താൻ ജിത്തേട്ടനെ പ്രൊപ്പോസ് ചെയ്യണംപോലും ... പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അവന്മാർ പറഞ്ഞെങ്കിലും അത് ഈ പരിഹാരമാണെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല ... കേട്ടപ്പോൾ തന്നെ ചെറുക്കൻ വിറക്കാൻ തുടങ്ങിയതാ ... നടക്കുന്നകേസല്ലെന്ന് അവിടെവച്ചേ ഇവാൻ പറഞ്ഞു ... പക്ഷെ അവന്മാർക്ക് വിടാൻ ഉദ്ദേശമില്ല ... ഇവാൻ ഇന്ദ്രനെ പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ ചെയ്യുന്ന ദിവസം വരെ അവനോട് മിണ്ടില്ലെന്ന് രണ്ടും കൂടി യുദ്ധം പ്രഖ്യാപിച്ചു ... മനുവിനെ പിന്നേം പറഞ്ഞ് സോപ്പിടാം ... പക്ഷെ ഹലിയേ മെരുക്കാനായിരുന്നു പാട് ... അവൻ അമ്പിനും വില്ലിനും അടുക്കാത്തവസ്ഥ ... വേറെ വഴിയില്ലാതെ സമ്മതിച്ചു കൊടുക്കേണ്ടിവന്നു ... എന്തൊക്കെയായാലും അവർ പിണങ്ങുന്നത് അവനൊട്ടും സഹിക്കില്ല ... 

\"ഡാ എന്റെ കയ്യും കാലും വിറക്കുന്നു... ഞാൻ പിന്നെ പറഞ്ഞാപോരെ ... ഇന്നുതന്നെ വേണോടാ പ്ലീസ് ... എന്റെ ചക്കരക്കുട്ടന്മാരല്ലേ \"... ഇവാൻ തനിക്കാവും വിധം രണ്ടുപേരോടും കെഞ്ചിപറഞ്ഞു നോക്കി 

കഫേയുടെ അടുത്തെത്തിയപ്പോഴേ കണ്ടു ബുള്ളറ്റിൽ ചാരിയിരുന്നു ഫോണിൽ സംസാരിക്കുന്നവനെ ... അതുകണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുത്തന്റെ തുള്ളൽ 

\"നടക്കില്ല മോനെ ... നിന്റെ ഒര് സോപ്പും ഇവിടെ പതയില്ല ... ഇന്ന്തന്നെ നീ പറഞ്ഞിരിക്കും ... ഇനിയും ഇത് നീട്ടിക്കൊണ്ടുപോയി വെറുതേ ഇരുന്ന് വിഷമിക്കാൻ ഞങൾ സമ്മതിക്കില്ല \"... തങ്ങളുടെ മുന്നിൽ നിന്ന് വിറക്കുന്നവനെ കണ്ട് രണ്ടുപേർക്കും പാവം തോന്നിയിരുന്നു ... പക്ഷെ അവനായിട്ട് ഒരിക്കലും ഇതിന് മുൻകൈയെടുക്കില്ലെന്നു അവർക്ക് നന്നായിട്ടറിയാം ... അതുകൊണ്ടാണ് പിടിച്ച പിടിയാലേ കൊണ്ടുവന്നത് 

\"ഹലോ ഇന്ദ്രൻ സർ ... \"... ഇവാൻ അടുത്തമുടക്ക് പറയുന്നതിനുമുന്നേ ഹലി ഇന്ദ്രനെ കയ്യുയർത്തി വിളിച്ചിരുന്നു ... ശബ്ദംകേട്ട് തലയുയർത്തിനോക്കിയ ഇന്ദ്രൻ മൂന്നുപേരെയും കണ്ട് തന്റെയടുത്തേക്ക് വരാൻ കയ്യാട്ടി വിളിച്ചു ... അതുകാണേണ്ട താമസം രണ്ടും കൂടി അങ്ങോട്ടൊരോട്ടമായിരുന്നു ... അതോടെ വേറെ നിർവാഹമില്ലാതെ ഇവാനും പോകേണ്ടിവന്നു ... 

മൂന്നും ഇന്ദ്രന്റെ അടുത്തെത്തിയതും പിന്നെ വിളിക്കാമെന്നും പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തു ... ഇവാൻ ഇന്ദ്രനെ അടിമുടിയൊന്ന് നോക്കി ... ഒര് കരിംനീല ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം ... നല്ല വെളുത്ത നിറമായതുകൊണ്ടുതന്നെ ആ ഡ്രെസ്സിൽ അവനെകാണാൻ നല്ല ഭംഗിയായിരുന്നു ... 

\"എന്താണ് 3 പേരുംകൂടി ... എല്ലാത്തിനും ഒര് കള്ളലക്ഷണം ഉണ്ടല്ലോ ...\" ഇവാന്റെ പരുങ്ങലോടെയുള്ള നിൽപ്പുകണ്ട്‌ ഇന്ദ്രൻ ചോദിച്ചതും മൂന്നുപേരും ഒന്ന് ഞെട്ടി 

\"അത് ഇന്ന് സാറിന്റെ പിറന്നാളാണെന്നറിഞ്ഞു ... അതുകൊണ്ട് കയ്യോടെപൊക്കി ട്രീറ്റ് വേടിക്കാമെന്നു കരുതി ഓടിപ്പാഞ്ഞ് വന്നതാ ... \" 

\"ആഹാ അപ്പോഴേക്കും എന്നെ ഒറ്റികൊടുത്തോ \"... ഒരുചിരിയോടെ ചോദിച്ചുകൊണ്ട് ഇന്ദ്രൻ നോക്കിയത് ഇവാന്റെ മുഖത്തേയ്ക്കാണ് ... അവന്റെ നോട്ടം കണ്ടതും ഒരുപതർച്ചയോടെ ഇവാൻ നോട്ടം വെട്ടിച്ചുമാറ്റി ... 

\"സർ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ടാ ഞങ്ങൾക്ക് ട്രീറ്റ് തന്നേ പറ്റൂ ... പിന്നെ ട്രീറ്റ് കഴിഞ്ഞാൽ സാറിന് ഞങ്ങടെ ഇവിയുടെ വക അടിപൊളിയൊരു സർപ്രൈസും ഉണ്ട് ... \" ഹലി പറഞ്ഞതും ഇവാൻ ഇപ്പൊ വീഴുമെന്ന അവസ്ഥയിലായിട്ടുണ്ട് ... അവന്റെ ദേഹം മുഴുവനും കിടന്ന് വിറക്കാൻ തുടങ്ങി ... 

\"ആഹാ സർപ്രൈസൊക്കെയുണ്ടോ എങ്കിൽ ട്രീറ്റ് തന്നിട്ടുതന്നെ കാര്യം ... എല്ലാവരും അകത്തേക്ക് വാ \"... കേൾക്കേണ്ടതാമസം മനുവും ഹലിയും അകത്തേക്കൊരു ഓട്ടമായിരുന്നു ... പുറകേ പോകാൻ നിന്ന ഇവാന്റെ കയ്യിൽ പിടിച്ചു നിർത്തി ഇന്ദ്രൻ ...

\"ഇപ്പൊ തലവേദന എങ്ങനുണ്ട് ... പനിയൊന്നും ഇല്ലല്ലോ \"... തന്റെ നെറ്റിയിലും കഴുത്തിലും കൈവച്ച് ചോദിക്കുന്നവനെ കണ്ട് ഇവാൻ വിറച്ചുപോയി ... ആദ്യമായറിയുന്ന ആ സ്പർശം ഓരോവാക്കിലുമുള്ള കരുതൽ ... ഇവാന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോയി ... തന്നിൽ നിന്നും ആ കൈ അകലരുതേയെന്നവൻ ആശിച്ചു 

\"എന്താടാ ഒട്ടും വയ്യേ ... മുഖമൊക്കെ വിളറിയിരിക്കുന്നുണ്ടല്ലോ \"... ആധിയോടെയുള്ള ഇന്ദ്രന്റെ ശബ്ദം കേട്ടതും ഇവാൻ കണ്ണുകൾ തുറന്ന് അവനെ നോക്കി ... ഇന്ദ്രന്റെ കണ്ണുകളും അവനിലായിരുന്നു ... ജീവിതത്തിൽ ആദ്യമായിട്ടാ ഒരാൾ തന്നോടിങ്ങനെ ചോദിക്കുന്നത് ... തന്റെ മമ്മ പോലും ചോദിച്ചിട്ടില്ല ... ഈ സ്നേഹവും കരുതലും മരണം വരെ തനിക്കു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി അവൻ ... കണ്ണുകൾ ചെറുതായി നിറഞ്ഞുവന്നു ... 

\"ഏയ് ... എനിക്ക് കുഴപ്പമൊന്നും ഇല്ല .... ജിത്തേട്ടന് തോന്നുന്നതായിരിക്കും ... ഞാൻ ഒക്കെയാണ് ...\" അത്രയും ആത്മാർത്ഥമായിട്ടും ഒരുപാട് സന്തോഷത്തോടെയുമാണ് ഇവാൻ മറുപടിപറഞ്ഞത് ... 

\"മ്മ്മ് ... എങ്കിൽ വാ അകത്തേക്ക് പോകാം \"... അത്രയും പറഞ്ഞ് ഇവാന്റെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് ഇന്ദ്രൻ അകത്തേക്ക് കയറി ... തന്റെ ചേർത്ത്പിടിച്ചുകൊണ്ടുപോകുന്നവനെ കണ്ട് ഇവാന്റെയും കണ്ണുകൾ വിടർന്നു ... ശ്വാസം വിലങ്ങി ... നെഞ്ചിടിപ്പേറി ... ദേഹം മുഴുവനും കുളിര് പടർന്ന് കയറുന്നതുപോലെ ... ആ വിയർപ്പിന്റെ മണം തന്നെ മത്തുപിടിപ്പിക്കുന്നൊരു ലഹരിപോലെതോന്നിയവന് ...ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഇന്ദ്രന്റെ പ്രവർത്തി ഇവാനെ തളർത്തിക്കളഞ്ഞു  

എന്നാൽ ഇവിയെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ട് അകത്തേക്ക് വരുന്ന തങ്ങളുടെ ഇന്ദ്രൻ സാറിനെക്കണ്ട് മനുവിന്റെയും ഹലിയുടെയും കണ്ണുകൾ മിഴിഞ്ഞുവന്നു ... അവരുടെ നോട്ടം കണ്ട് ഇവാന്റെ മുഖം ശരിക്കും ചുവന്ന്കേറിയിരുന്നു ... എന്നാൽ  ഈ ഒളിച്ചുകളികളൊന്നും അറിയാതെ സാധാരണപോലെ ഇന്ദ്രൻ ഇവാനെയും കൊണ്ട് മനുവും ഹലിയും ഇരിക്കുന്ന സീറ്റിൽ വന്നിരുന്നു ...


🔴🔵⚫️🟢🟠🟣⚪️🟤🟡


തുടരും 


എന്താണ് ആരും റിവ്യൂസ് ഒന്നും തരാത്തത് ... നിങ്ങൾക്ക് ഈ കഥ ഇഷ്ടപെടുന്നില്ലേ ... അതോ ബോർ ആകുന്നുണ്ടോ ...



❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
501

10  വന്നിരുന്നപ്പോത്തൊട്ട് തുടങ്ങിയതാണ് ഹലിയുടെയും മനുവിന്റെയും അർഥം വച്ചുള്ള കളിയാക്കലുകൾ ... ജിത്തേട്ടൻ സാധാരണപോലെ എന്റെ തോളിലൂടെ കയ്യിട്ടെന്നേ ഉളളൂ ... ആ മനുഷ്യനറിയുമോ എന്റെ പ്രണയവും കൂട്ടുകാരുടെ കളിയാക്കലുകളും ... കണ്ണുരുട്ടി കാണിച്ചിട്ടൊന്നും അവന്മാർ അടങ്ങുന്ന ലക്ഷണമില്ല ... പിന്നെ എന്തോ ആയിക്കോട്ടേന്നു കരുതി ഞാനും മൈൻഡ് ചെയ്യാൻ പോയില്ല ... ഭാഗ്യത്തിന് ജിത്തേട്ടൻ ഇതൊന്നും ശ്രദ്ധിച്ചില്ല ... 4 പേർക്ക് ഇരിക്കാൻ പറ്റുന്ന ടേബിളാണ് ... ഞാനും മനുവും ഒരുമിച്ചാണിരിക്കുന്നത് ... ഓപ്പോസിറ്റായി ഹലിയും ജിത്തേട്ടനും ... അതുകൊണ്ട് എനിക്ക് ജിത്തേട്ടന്റെ മുഖം നല്