നിന്നിൽ ഞാൻ പുനർജനിക്കും!
മിഴിനീർകണങ്ങൾ
ബാഷ്പമായ് മേഘമായ്
നെഞ്ചകമാനത്തിരുൾ പരത്തെ,
നിന്നോർമ തൻ തണുപ്പേറ്റിയ കാറ്റിലാ
കാർമുകിലത്രയും
പെയ്ത് പോയി..
ഓർമയായ്.. നാം കണ്ട
ലാത്തെളിച്ചം,
രണ്ടു നിഴൽ ചേർന്ന
രാത്രി ചിത്രം,
ഇനിയേതുനാളിൽ നാം
പുനർജനിക്കും,
കാലവും നമ്മളും
കാത്തിരിക്കും.
ഇന്നിതാ ഞാൻ നിൻ -
ഉയിർത്തുടിപ്പായ്
നിന്നോമലായ് നിന്നകക്കുരുന്നായ്,
നിൻമൊഴി കാതോർത്ത
കൊഞ്ചലിൽ ഞാൻ
നിന്നകത്തിളകുന്ന
ജീവനായ് ഞാൻ!
തോഴി നീ തായാകുമെങ്കിലീ നാൾ,
പൊന്നോമനക്കുരുന്നാണു
ഞാനും.
*******