Aksharathalukal

രാജമാണിക്യം-ഭാഗം 3

തന്റെ ബാല്യകാല സ്മരണങ്ങൾ ഓർത്തു അദ്ദേഹം ചാരുക്കസേരയിൽ ഇരുന്നു കണ്ണുകൾ മെല്ലെ അടച്ചു. 

തറവാട്ടിൽ വീണ്ടും ഒരു പിറന്നാൾ ദിനം കൂടിയായി അന്ന് എല്ലാവരും തന്നെ അന്നത്തെ പ്രതാപിയായ തമ്പുരാൻറെ പിറന്നാൾ കൊണ്ടാടാൻ വന്നു. 

കുട്ടിത്തമ്പുരാനായ എനിക്ക് ഒരു മോഹം. മാണിക്യം കാണാനും അതിലൊന്ന് സ്പർശിക്കാനും. എന്നാൽ ആരുമില്ലെന്ന് അറിഞ്ഞതോടുകൂടി ആ മുറിയിലേക്ക് ഞാൻ മെല്ലെ കാലെടുത്തുവെച്ചു. 

ആ സമയത്തെ ആഹ്ലാദവും സന്തോഷവും ആ കണ്ണുകളിൽ ജ്വലിച്ചു അദ്ദേഹം മാണിക്യത്തിൽ സ്പർശിച്ചു. എന്നാൽ അടുത്ത കിടന്ന സർപ്പം തന്നെ ഉപദ്രവിക്കുകയോ കോപിക്കുകയോ ഒന്നും തന്നെ ചെയ്തതില്ല. 

എന്നാൽ സ്പർശിച്ചതിനുശേഷം ഉള്ള കാഴ്ചകൾ അതികഠിനമായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിലൂടെ കടന്നു പോയത്. 

ഒരു കുട്ടി എന്ന നിലയിൽ കാണാൻ പാടില്ലാത്തതും അതി തീവ്രതവും ആയ കാഴ്ചകൾ തൻറെ കണ്ണുകളിൽ ജ്വലിച്ചു നിന്നു. 

ഇന്ന് ആ കാഴ്ചയിലെ ഓരോ ഭാഗങ്ങളും തൻറെ മായാത്ത സ്വപ്നങ്ങൾ എന്നപോലെ പേടിയുണർത്തുന്നു. ഉണ്ണിയെ കണ്ടപ്പോഴും ഞാൻ എന്നെ തന്നെ ഓർത്തെടുത്തു. 

അടുത്ത അനന്തരവകാശി. മാണിക്യം കാത്തുസൂക്ഷിക്കാൻ പറ്റിയ പ്രായം ഇതേ പ്രായത്തിൽ തന്നെയായിരുന്നു ഞാനും മാണിക്യത്തെ സ്പർശിച്ചത് അധികാരം ഏറ്റെടുത്തതും. 

സമയമാകുമ്പോൾ ഓരോ സ്വപ്നങ്ങളിലൂടെ ആ മാണിക്യത്തിന്റെ പ്രതിരൂപം കാണിക്കുകയും അതിലൊന്ന് സ്പർശിക്കാൻ തോന്നിപ്പിക്കുകയും ചെയ്യും. അത് ഈ കാലചക്രത്തിന്റെ കാൽ അടയാളങ്ങൾ. 

നിനക്ക് ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ ഉണ്ണി?

വല്യപ്പൂപ്പാ.....
ഈ പ്രായത്തിലാണ് അപ്പൂപ്പൻ മാണിക്യം അധികാരത്തിൽ ഏറ്റിയതെന്ന് മനസ്സിലായി.

നിനക്ക് പേടിയുണ്ടോ? 
നീ ഇനി അങ്ങോട്ട് അനുഭവിക്കാൻ പോകുന്ന ഓരോ കാര്യങ്ങളും പേടിപ്പെടുത്തുന്നത് ആയിരിക്കും. 

ഭയത്തെ ഒരിക്കലും നമ്മൾ പേടിക്കരുത് അത് നമ്മുടെ ജീവിതം മാർഗം ആകു.

എന്നും കൂടെയുണ്ടാകും. എൻറെ അനുഗ്രഹവും ആശിർവാദങ്ങളും. 
നന്നായിരിക്കട്ടെ മോനെ...

       തുടരും..............

രാജമാണിക്യം_ഭാഗം 4.

രാജമാണിക്യം_ഭാഗം 4.

3.5
577

ഏയ് കുട്ടി തമ്പുരാൻ എങ്ങോട്ട് പോകുന്നു?എങ്ങോട്ടും പോകുന്നില്ല. ആ മുറിയുടെ പരിസരത്തോട്ട് ഒന്നും  പോകരുത് കേട്ടോ.ഇവിടത്തെ തമ്പുരാൻ കണ്ടാൽ ദേഷ്യപ്പെടും അവിടെയാ ആ കല്ല് ഇരിക്കുന്നെ മാണിക്യക്കല്ല്. ഇല്ല ഞാൻ അങ്ങോട്ട് പോകൂല. എല്ലാവരും പറയുന്നല്ലോ എന്നോട്, ആ മുറിയിൽ കയറരുത് ,ആ മുറിയിൽ മാണിക്യമുണ്ട് ഒരു കുഞ്ഞു പാമ്പും ഉണ്ടെന്നൊക്കെ പക്ഷേ അവിടെയാണല്ലോ ഇവിടത്തെ അപ്പൂപ്പൻ താമസിക്കുന്നത്.എന്തായാലും ആ മുറിയിൽ ഒന്നും കേറാ. മാണിക്യം തൊടാലോ?ഞാൻ സ്വപ്നത്തിൽ കണ്ടപോലെ ചുവപ്പും നീലയും നിറം ആയലോ?(രണ്ടും കൽപ്പിച്ച് ആ കുട്ടിത്തമ്പുരാൻ മുറിയിലേക്ക് പ്രവേശിച