Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

10 

വന്നിരുന്നപ്പോത്തൊട്ട് തുടങ്ങിയതാണ് ഹലിയുടെയും മനുവിന്റെയും അർഥം വച്ചുള്ള കളിയാക്കലുകൾ ... ജിത്തേട്ടൻ സാധാരണപോലെ എന്റെ തോളിലൂടെ കയ്യിട്ടെന്നേ ഉളളൂ ... ആ മനുഷ്യനറിയുമോ എന്റെ പ്രണയവും കൂട്ടുകാരുടെ കളിയാക്കലുകളും ... കണ്ണുരുട്ടി കാണിച്ചിട്ടൊന്നും അവന്മാർ അടങ്ങുന്ന ലക്ഷണമില്ല ... പിന്നെ എന്തോ ആയിക്കോട്ടേന്നു കരുതി ഞാനും മൈൻഡ് ചെയ്യാൻ പോയില്ല ... ഭാഗ്യത്തിന് ജിത്തേട്ടൻ ഇതൊന്നും ശ്രദ്ധിച്ചില്ല ...

4 പേർക്ക് ഇരിക്കാൻ പറ്റുന്ന ടേബിളാണ് ... ഞാനും മനുവും ഒരുമിച്ചാണിരിക്കുന്നത് ... ഓപ്പോസിറ്റായി ഹലിയും ജിത്തേട്ടനും ... അതുകൊണ്ട് എനിക്ക് ജിത്തേട്ടന്റെ മുഖം നല്ലതുപോലെ കാണാൻ പറ്റും ... രണ്ടും കൂടി മനപ്പൂർവം ചെയ്തതാ എനിക്കറിയാം ... 

\"പറ എന്തൊക്കെയാ വേണ്ടത് ... ഇഷ്ടമുള്ള എന്തുവേണമെങ്കിലും പറഞ്ഞോ \"... ഇന്ദ്രൻ പറഞ്ഞതും മനുവും ഹലിയും കൂടി മെനു അരിച്ചുപെറുക്കാൻ തുടങ്ങി ... 

\"സർ എനിക്ക് ഫലൂദ മതി ... ഡാ ഹലി നിനക്കെന്താ വേണ്ടത് \"

\"എനിക്ക് നല്ല മൊരിഞ്ഞ ഗീ റോസ്റ്റ് മതി പിന്നൊരു കോഫി \" ... വായിൽ കപ്പലോടിച്ചുകൊണ്ടാണ് ചെറുക്കന്റെ പറച്ചിൽ ... ഇന്ദ്രൻ ഇവാനെനോക്കി 

\"ജോയ്ക്ക് എന്താ വേണ്ടത് ... \"അവന്റെ മറുപടി എന്താണെന്നറിയാമെങ്കിലും ഒരു ഫോർമാലിറ്റിക്ക് ചോദിച്ചെന്നേയുള്ളു 

\"അത് ... എന്തായാലും മതി \" ... as usual മറുപടി കേട്ടതും സമ്മതമെന്നപോലെ കളിയാക്കി തലകുലിക്കിക്കൊണ്ട് ഇന്ദ്രൻ വൈറ്ററിനെ വിളിച്ചു ഓർഡർ കൊടുത്തു ... ഇവാൻ ചെറുതായിട്ടൊന്ന് ചമ്മി ... ഞാൻ എന്തുചെയ്യാനാ ... പണ്ടുതൊട്ടേ ഇങ്ങനെ ശീലിച്ചുപോയോണ്ടല്ലേ ... ഹും ... അവന് ഇന്ദ്രനോട് ചെറിയൊരു പരിഭവം തോന്നി ... വളരെ ചെറുത് ... എന്നുവച്ചാൽ ഒര് കുഞ്ഞു പരിഭവം ... കടുകുമണിയേക്കാളും ചെറുത് ... 

\"One classic falooda ,One Gee Roast, Then Two Americano and Two Cheeseburger \"... ഓർഡർ കൊടുത്ത ശേഷം അതുപോരെ എന്നപോലെ ഇന്ദ്രൻ ഇവാനെ നോക്കിയതും സമ്മതമെന്നപോലെ അവൻ ഒരു ചിരിയോടെ തലകുലുക്കി ... 10 മിനിറ്റിനുള്ളിൽ ഓർഡർ ചെയ്ത ഐറ്റംസ് എത്തി ... അതുവരെ ഹലിയും മനുവും കൂടി ഓരോന്ന് പറഞ്ഞു ഇന്ദ്രനെ വെറുപ്പിച്ചുകൊണ്ടിരുന്നു ... അവർ പറയുന്ന പൊട്ടത്തരങ്ങളെല്ലാം ഒരു ചിരിയോട് കേട്ടുകൊണ്ടിരുന്നവൻ ... ചിലതിനൊക്കെ അസ്സൽ കൗണ്ടർ അടിക്കുന്നുമുണ്ട് ... കണ്ടാലേ അറിയാം അതെല്ലാം അവൻ നന്നയിട്ട് ആസ്വദിക്കുന്നുണ്ടെന്ന് ...

എന്നാൽ ഇവാൻ മാത്രം സൈലന്റായിരുന്നു ... അവനെല്ലാം ഒരു ചിരിയോട് കേട്ടുകൊണ്ടിരുന്നതേ ഉള്ളൂ ... പണ്ടുമുതലേ അവൻ അങ്ങനെയാണ് ... അങ്ങോട്ട് ഇടിച്ചുകയറി ആരോടും സംസാരിക്കില്ല ... എല്ലാത്തിൽനിന്നും ഒതുങ്ങിക്കൂടിയൊരു പ്രകൃതം ... അവന്റെ ലൈഫ് അവനെ അങ്ങനെ ആക്കിയെടുത്തതാണ് ... മനുവിന്റെയും ഹലിയുടെയും കൂടെക്കൂടി ഇപ്പോ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട് ...  

ഫുഡ് വന്നതും അത്രയും നേരം ചിലചോണ്ടിരുന്നവൻമാർ ... പെട്ടെന്ന് സൈലന്റായി ... പിന്നെ ശ്രദ്ധ മുഴുവൻ ഫുഡിലായിരുന്നു ... ഇവാനും ഇന്ദ്രൻ ഓഡർചെയ്തത് ഒരുപാട് ഇഷ്ടപ്പെട്ടു ... അവനാദ്യമായിട്ടാണ് ബർഗർ കഴിക്കുന്നത് ... പുറത്തുപോയി ഇതുവരെ അങ്ങനെ ഫുടൊന്നും കഴിച്ചിട്ടില്ല ... ഇവിടെവന്നതിനുശേഷം ഹലിയും മനുവമായി അവനാദ്യമായിട്ടു വരുന്നതുതന്നെ ഈ കഫേയിലാണ് ... പക്ഷേ അവനത് ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞില്ല ... ഇന്ദ്രനെ പ്രൊപ്പോസ് ചെയ്യുന്ന കാര്യം ആലോചിക്കുംതോറും തൊണ്ടയിൽനിന്നും ഒരു വറ്റുപോലും ഇറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ... നെഞ്ചിടിക്കുന്നുണ്ട് ... വല്ലാത്ത കുളിരുപോലെ ... എങ്കിലും എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി ... 

\"ഇനി വല്ലതും വേണോടാ ...\"  കഴിച്ചു കഴിഞ്ഞ് വയറും തടവിയിരിക്കുന്ന മനുവിനെയും ഹലിയേയും ഇവാനേയും നോക്കി ഇന്ദ്രൻ ചോദിച്ചു ... 

\"അയ്യോ വേണ്ടായേ ... ഇനിയും കഴിച്ചാൽ വയറുപൊട്ടിപോവും \"... അവന്മാരുടെ മറുപടി കേട്ട് ഒരുചിരിയോടെ ഇവാനെ നോക്കിയതും അവനും  പുഞ്ചിരിയോടെ മതിയെന്ന് തലകുലുക്കി ... 

\"എല്ലാത്തിനും നീ ഇങ്ങനെ തലയാട്ടാതടാ ... അതിങ് ഊരിപ്പോരും \" ... അവന്റെ തലകുലുക്ക് കണ്ട് ഇന്ദ്രൻ ഇവാന്റെ തലയിലൊരു കൊട്ടുകൊടുത്തു ... അതുകണ്ടതും ഹലിയും മനുവും കൂടി അർഥം വച്ച് അവനെനോക്കി കളിയാക്കിച്ചിരിക്കുവാണ് ... \'ഇവന്മാരെക്കൊണ്ട് ... ശോ ... പറയണ്ടായിരുന്നു ... ഇതിപ്പോ രണ്ടിന്റെയും കളിയാക്കൽ കാരണം ജിത്തേട്ടനെ ഒന്ന് നോക്കാൻ കൂടി പറ്റുന്നില്ല \'... 

ആദ്യം ഇന്ദ്രൻ കൈകഴുകിയിറങ്ങി ... പുറകേ മനുവും ഹലിയും ... അവസാനം കൈകഴുകിയിറങ്ങി തങ്ങളുടെ കണ്ണുവെട്ടിച്ചു ഇന്ദ്രന് പിറകെ പോകാൻ നിന്ന ഇവാനെ രണ്ടും കൂടി പിടിച്ചുവച്ചു ... 

\"എവിടെക്കാഡാ മോനെ ഇവി ... അങ്ങനിപ്പോ നീ രക്ഷപെടണ്ടാ ... പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ \" ... മനു പറഞ്ഞതും ഇവാൻ ദയനീയമായി രണ്ടുപേരെയും നോക്കി 

\"ഞാൻ ... ഞാൻ നാളെ പറഞ്ഞാപ്പോരേ ... എനിക്കെന്തോ വല്ലാത്ത പേടിതോന്നുന്നടാ ... എന്റെ അവസ്ഥയൊന്ന് മനസ്സിലാക്ക്‌ പ്ലീസ് ...\" അത്രയും ദയനീയമായി പറയുന്നവനെക്കണ്ട് രണ്ടുപേർക്കും പാവം തോന്നി ... 

\"ശരി നീ പറയണ്ട ... പകരം ഞാൻ രണ്ട് ഓപ്ഷൻ തരാം ... ഒന്നുങ്കിൽ നീ നിന്റെ ഇഷ്ടം ഇപ്പൊ ഉപേക്ഷിക്കണം ... അല്ലെങ്കിൽ ഇന്നുതന്നെ പ്രൊപ്പോസ് ചെയ്യണം ... ഇതിന് രണ്ടിനും വയ്യെന്നാണെങ്കിൽ പിന്നെ ഈ ഒരു കാര്യത്തിന് ഞങ്ങളിൽനിന്നും ഒരു സഹായവും നീ പ്രതീക്ഷിക്കണ്ടാ ... പേടിയാണെങ്കിൽ പിന്നെന്തിനാടാ പ്രേമിക്കാൻ നടക്കുന്നേ \"... ഹലി പറഞ്ഞത് കേട്ട് ഇപ്പൊ കരയുമെന്നും പറഞ്ഞാണ് ചെക്കന്റെ നിപ്പ് ... ഇവാന്റെ ഭാവം കണ്ട് രണ്ടുപേർക്കും ചിരിയും വരുന്നുണ്ട് ... പക്ഷേ അങ്ങനെ വിട്ടാൽ പറ്റില്ല ... അവന്റെ ഇഷ്ടത്തിന് വിട്ടാൽ ഇന്ദ്രൻ വേറെ കെട്ടി കൊച്ചുങ്ങളുമായി അവരുടെ കെട്ടുനടന്നാലും ഇവാൻ ഒരിക്കലും അവന്റെ ഇഷ്ടം പറയാൻ പോകുന്നില്ലെന്നവർക്കറിയാം ... ഇന്ദ്രന്റെ കണ്ണിൽ നോക്കാൻ പോലുമുള്ള ധൈര്യം അവനില്ലെന്ന് ഇത്രയും നേരം കൊണ്ട് അവർക്കു മനസ്സിലായ കാര്യമാണ് ... 

\"ഞാൻ ... പറയാം ... എനിക്ക് ഉപേക്ഷിക്കാനൊന്നും പറ്റില്ല ... അതിനുവേണ്ടിയല്ല ഇഷ്ടപ്പെട്ടതും \"... തന്റെ ജിത്തേട്ടനെ മറക്കുക എന്നുള്ളത് അവനെ സംബന്ധിച്ചു മരണതുല്യമാണ് ... അതുകൊണ്ടുതന്നെ ഉള്ള ധൈര്യം സംഭരിച്ചു പറയാൻ തന്നെ തീരുമാനിച്ചു ...

\"അതാണ് ... ഇപ്പോഴാണ് ഞങ്ങടെ ഇവികുട്ടൻ മിടുക്കനായത് ... നീ ധൈര്യമായിട്ട് പറഞ്ഞോ ... ബാക്കി വരുന്നിടത്തുവച്ച് നോക്കടാ ... എന്തിനും നിന്റെ പിറകിൽ സപ്പോർട്ടായിട്ട് ഞങ്ങളുണ്ടാകും \"... 

\"പിറകിലോ ... അപ്പൊ നിങ്ങൾ വരുന്നില്ലേ \"... കണ്ണും തള്ളിയുള്ള ഇവന്റെ ചോദ്യം കേട്ടതും രണ്ടുപേരും ചിരിച്ചുപോയി 

\"നീ നിന്റെ ജിത്തേട്ടനെ പ്രൊപ്പോസ് ചെയ്യുന്നിടത്ത് ഞങൾ എന്തിനാടാ ... ഇതിനൊക്കെ ഒരു പ്രൈവസി വേണ്ടേ ... എന്നാലല്ലേ നിങ്ങൾക്ക് മനസ്സ് തുറക്കാൻ പറ്റൂ ...മാത്രമല്ല എങ്ങാനും ഒരടിയോ തെറിവിളിയോ കിട്ടിയാലും വേറെ ആരും കാണാത്തുമില്ല ...  \" ... ഹലിയുടെ പറച്ചിൽ കേട്ടതും ഇവാന്റെ ഉള്ള ധൈര്യം കൂടി ചോന്ന്പോയി 

\"അയ്യോ ... അ ... അടിക്കുമോ \"... പേടിച്ചുള്ള അവന്റെ ചോദ്യം കേട്ടതും മനു പല്ലുകടിച്ച്കൊണ്ട് ഹലിയെ നോക്കി ... എങ്ങനെയെങ്കിലും ഒന്ന് കരക്കടുപ്പിക്കാൻ നോക്കുംപോഴാ അവന്റയൊരു ... മനുവിന്റെ കണ്ണുരുട്ടൽ  കണ്ടതും ഹലി ഒന്നിളിച്ചു കാണിച്ചു ... 

\"അങ്ങനെയൊന്നും ഉണ്ടാകില്ലടാ ... നമ്മുടെ ഇന്ദ്രൻ സർ അല്ലേ \"... മനു പറഞ്ഞിട്ടും ടെൻഷനടിച്ചു നിൽക്കുന്നവനെ ഒരു വിധത്തിലാണ് പറഞ്ഞു സമാധാനിപ്പിച്ചത് ... 

\"അതെ ഇവി ... ഞങ്ങൾ എന്തെങ്കിലും കള്ളം പറഞ്ഞ് നൈസ് ആയിട്ട് ഒന്ന് മാറിനിൽക്കും ... ആ ഗ്യാപ് നോക്കി പറയാനുള്ളത് പറഞ്ഞോണം കേട്ടല്ലോ \" ... 

\"മ്മ്മ്മ് \"... എന്തുകൊണ്ടോ അതിനു മുടക്കൊന്നുമില്ലാതെ അവൻ സമ്മതിച്ചു കൊടുത്തു ... 

അങ്ങനെ മൂന്നും കൂടി പതിയെ ടേബിളിലേക്ക് വന്നിരുന്നു ... ആ സമയം ഇന്ദ്രൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു ... ഇന്ദ്രനെ കണ്ടതും ഇത്രയും നേരം സ്വരുക്കൂകൂട്ടിയ ധൈര്യം ചോർന്നുപോയതുപോലെ ... അതേ ഭാവത്തോടെ അവന്മാരെ നോക്കിയതും രണ്ടും കൂടി അവനെ നോക്കിപ്പേഡിപ്പിക്കുവാണ് ... 

\"അപ്പൊ ശരിയാടാ വേഗം വരാൻ നോക്ക് ... ആ ... ശരി \" ... അത്രയും പറഞ്ഞ് ഇന്ദ്രൻ കാൾ കട്ട് ചെയ്തു ... അതുകണ്ടതും ഇവാൻ അകെ ടെൻഷനാകാൻ തുടങ്ങി 

\"ജോ സർപ്രൈസ്‌ എന്തിയേ \" ... മുന്നിലിരുന്ന്‌ കഥകളി നടത്തുന്ന മൂന്നെണ്ണത്തിനേയും നോക്കി ഇന്ദ്രൻ ഇവാനോട്‌ ചോദിച്ചു ... തന്നെ നോക്കി ആകാംഷയോട് ഇരിക്കുന്ന 3 പേരെയും നോക്കി ഒരു പുഞ്ചിരിയോടെ ഇവാൻ തന്റെ ബാഗ് തുറന്ന് ചുരുണ്ടിരിക്കുന്ന ആ വൈറ്റ് ചാർട്ട് പേപ്പർ ഇന്ദ്രന്റെ കയ്യിൽ കൊടുത്തു ... ആകാംഷയോടെ അതിലെ ഗോൾഡൻ ത്രെഡ് അഴിച്ചുമാറ്റി നിവർത്തിനോക്കിയതും ഇന്ദ്രന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നുപോയി ... 

അതിമനോഹരമായ ഇന്ദ്രന്റെ ഒരു പെൻസിൽ ഡ്രോയിങ് ആയിരുന്നു അത് ... 



ശരിക്കും ജീവൻ തുടിക്കുന്നതുപോലൊരു ചിത്രം ... തന്റെ സമ്മാനം കണ്ട് ഇന്ദ്രന്റെ കണ്ണുകൾ വിടരുന്നത് കണ്ട് വല്ലാത്ത സന്തോഷം തോന്നി ഇവാന് ... 

\"വൗ സൂപ്പർ ... ജോ ഇത്രയും നന്നായി ചിത്രം വരക്കുമായിരുന്നോ ... അമേസിങ് ...\" ആ ചിത്രം കണ്ട് ഇന്ദ്രന് ശരിക്കും അത്ഭുതം തോന്നി ... മനുവിന്റെയും ഹലിയുടെയും അവസ്ഥ അതുതന്നെ ... തങ്ങളുടെ കൂട്ടുകാരനെ കുറിച്ചോർത്തു അവർക്കു അഭിമാനം തോന്നി ... 

\"Thank You Jo Thank You So Much ... \" ഇന്ദ്രന്റെ സന്തോഷം കണ്ട് ഇവാന്റേയും മനസ്സ് നിറഞ്ഞു ... 

\"സർ എന്താ കരുതിയത് ... ഞങളെ  ഇവിക്കുട്ടൻ സൂപ്പറല്ലേ ... ഇനി ഇതുപോലെ എന്തൊക്കെ കാണാൻ കിടക്കുന്നു ... അല്ലേടാ ... \" ... ഹലിയെ നോക്കി മനു അർഥം വച്ച് പറഞ്ഞത് ഇന്ദ്രന് മനസ്സിലായില്ലെങ്കിലും ഹലിക്കും ഇവാനും മനസ്സിലായിരുന്നു ... അതുവരെ ശാന്തമായിരുന്നവന്റെ ഹൃദയതാളം കുതിച്ചുയർന്നു ...

\"അല്ല ജോയ്ക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് \".... ഇന്ദ്രൻ ചോദിച്ചതും ഇവാനിൽ ഒരുവിറയലുണ്ടായി ... മനുവും ഹലിയും പരസ്പ്പരം നോക്കി ... എങ്ങനെയെങ്കിലും കുറച്ചുനേരം ഒന്ന് മാറിനിൽക്കണ്ടേ ... 

\"ഡാ അളിയാ എത്രനാളയാടാ നിന്നെ കണ്ടിട്ട് \"... പറയുന്നതിനൊപ്പം മനു ചാടിയെണീറ്റു ... കൂടെ ഹലിയേയും പൊക്കി ... 

\"സർ ഞങൾ ഇപ്പോ വരാവേ ... കുറേക്കാലം കൂടി കാണുന്നതാ അവനെ ... നിങ്ങൾ സംസാരിച്ചോളു ... വാടാ ഹലി ... അത്രയും പറഞ്ഞ് അവനെയും കൊണ്ടൊരോട്ടമായിരുന്നു മനു ... ഇല്ലെങ്കിൽ ഇവാനും കൂടിറങ്ങി വന്നാലോ ... \" അവരുടെ പോക്കുകാണ്ട് ഇന്ദ്രനും ഇവാനും അങ്ങോട്ടേക്കുനോക്കി ... പറഞ്ഞതുപോലെതന്നെ കഫേയുടെ എൻട്രിയിലായി  അവരുടെ അതേ പ്രായമുള്ള ഒരു ചെറുക്കൻ അവിടെ നിൽപ്പുണ്ടായിരുന്നു ... അവന്റടുത്തേക്കാണ് അവർ പോയതും ... 

\"നിങ്ങളാരാ ... \"അളിയാന്നും പറഞ്ഞോടിവന്ന് തന്റെ ഇടവും വലവും കൂട്ടുകാരെപ്പോലെ ചേർന്നുനിൽക്കുന്നവരെ കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ആ ചെറുക്കൻ ചോദിച്ചു 

\"അതെന്ത് ചോദ്യമാടാ ... നിനക്ക് ഞങളെ മനസ്സിലായില്ലേ ഞാൻ മനു ഇത് ഹലീലു \"... ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ചെറുക്കനെ വിടാതെ പിടിച്ചിട്ടുണ്ട് രണ്ടും ... 

\"ഇല്ല ... എനിക്ക് നിങ്ങളെ അറിയില്ല ... നിങ്ങൾക്ക് ആള് മാറിയതായിരിക്കും \"... 

\"ഡാ നീ വിഷ്ണുവല്ലേ കുന്നത്തുവീട്ടിലെ സന്തോഷണ്ണന്റെ ഇളയ മോൻ \"

\"അയ്യോ അല്ലണ്ണാ ... എന്റെ പേര് റെജിനെന്നാ \" ... മനുവിന്റെ ചോദ്യം കേട്ട് ആളുമറിയതാണ് കരുതി അവൻ തിരുത്തി ... 

\"അല്ല അല്ല നീ വിഷ്ണുതന്നെ ... ചുമ്മാ പറ്റിക്കല്ലേ ... വാ ഞാൻ ചോദിക്കട്ടെ \"... അവന്റെ എതിർപ്പുപോലും വക വയ്ക്കാതെ രണ്ടുംകൂടി അവന്റെ തോളത്തുകൂടി കയ്യിട്ട് അവനെയും കൊണ്ട് പുറത്തേയ്ക്കു നടന്നു ... ഞാൻ അവനല്ലായെന്ന് ആ ചെറുക്കൻ പറയുന്നുണ്ടെങ്കിലും ആര് കേൾക്കാൻ ... 

\"എന്താടാ പറയാനുള്ളത് \"... മനുവിന്റെയും ഹലിയുടേയും കാട്ടിക്കൂട്ടൽ കണ്ട് അന്തം വിട്ടിരുന്ന ഇവാൻ ഇന്ദ്രന്റെ ചോദ്യം കേട്ടതും ഒരുപിടപ്പോടെ അവനെ നോക്കി ... 

\"അത് ... എനിക്ക് ... പിന്നെ \"... എങ്ങനെ പറയണമെന്നറിയത് അവനാകെ കുഴങ്ങി ... 

\"പിന്നെ ... എന്താടാ എന്തെങ്കിലും പ്രശമുണ്ടോ \"... ഇവാന്റെ ടെൻഷൻ കണ്ടതും ഇന്ദ്രന് അങ്ങനെയാണ് തോന്നിയത് ... 

\"ഏയ് ... എന്ത് പ്രശ്നം ...  ഒരു ... ഒരു പ്രശ്നവും എല്ല \" ... പറയുമ്പോൾ ഇവാന്റെ കൈകൾ വിറക്കുന്നുണ്ടാരുന്നു ... ഹൃദയം ഇടിച്ചിടിച്ചു ഇപ്പൊ പൊട്ടിപോകും പോലെ ... 

\"പ്രശ്നമില്ലെങ്കിൽ പിന്നെന്തിനാ ഇങ്ങനെ വിയർക്കുന്നേ ... അകെ പേടിച്ചപോലെ ... കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ... സീനിയേഴ്‌സായിട്ട് എന്തെങ്കിലും ... എന്താണെങ്കിലും പറ ജോ ... ഞാൻ അല്ലേ ...\" പറയുംപോൾ ഇന്ദ്രന്റെ നോട്ടം ഇവാന്റെ ചെന്നിയത്തിൽകൂടി ഒഴുകിയിറങ്ങുന്ന വിയർപ്പിലും ... കൂട്ടിപിടിച്ചിരിക്കുന്ന വിറയ്ക്കുന്ന കൈകളിലുമായിരുന്നു ... 

\"അത് ജിത്തേട്ടാ ... എനിക്ക് ... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ... \"... ഇന്ദ്രന്റെ മുഖത്തേക്ക് നോക്കാൻ അവനായില്ല ... ആ കണ്ണുകളെ നേരിടാനുള്ള ധൈര്യം ഇല്ലാത്തതുപോലെ 

\"ഹ ... അതെന്താണെന്നല്ലേ ചോദിച്ചത് ... എന്താണെങ്കിലും ധൈര്യമായിട്ട് പറഞ്ഞോ \"... പറയുന്നതിന്റെ കൂടെ വിറക്കുന്ന ആ കൈകൾക്കുമേലെ ഇന്ദ്രൻ തന്റെ വലതുകൈ ചേർത്തുവച്ചു ... ആ സ്പർശം ഇവാന്റെ ശരീരത്തിൽ ഒരു വിറയലുണ്ടാക്കി ... 

\"ഞാൻ ... ഞാൻ അതുപറഞ്ഞാൽ ജിത്തേട്ടന് എന്നോട് ദേഷ്യം ... ദേഷ്യം തോന്നുമോ ... ഇനി കാണാണ്ടായെന്ന് പറയുമോ ... എന്നെ ... എന്നെ വെറുപ്പാണെന്ന് പറയുമോ ... \"ചോദിക്കുംപോൾ  തന്റെ കൈകൾക്ക് മുകളിൽവച്ച ഇന്ദ്രന്റെ കൈകളിലേക്കായിരുന്നു ഇവാന്റെ നോട്ടം ... 

\"എനിക്ക് ദേഷ്യം തോന്നാൻ മാത്രം എന്ത് കാര്യമാ ജോ നിനക്ക് പറയാനുള്ളത് ... \" പറയുന്നതിന്റെ കൂടെ ഇന്ദ്രന്റെ കയ്യുടെ മുറുക്കം കൂടുന്നത് ഇവാനറിയുന്നുണ്ടായിരുന്നു ... അവന്റെ സ്വരം നന്നായി മുറുകിയതുപോലെതോന്നിയതും ഇവാൻ മുഖമുയർത്തി ഇന്ദ്രനെ നോക്കി ... നല്ല ഗൗരവത്തിലാണ് ... കാര്യമറിയാനുള്ള ആകാംഷയും ഞാൻ പറയാത്തതിലുള്ള മുഷിച്ചിലും നന്നായിട്ടുണ്ട് 

\"എ ... എനി... എനിക്ക് ... ജിത്തേ ... ജിത്തേട്ടനെ ... ജിത്തേട്ടനെ ... ഇഷ് ... \" പറയാനാകാതെ തൊണ്ട വരണ്ടു പോയി അവന്റെ ... വെപ്രാളം കാരണം വിക്കി വിക്കി മാത്രമേ ശബ്ദം പുറത്തേയ്ക്കു വരുന്നുള്ളൂ 

\"ജോ ... പേടിക്കാതെ ... പറയാനുള്ളത് എന്താണെങ്കിലും ധൈര്യത്തോടെ പറ ... നിന്നെ കേൾക്കാൻ ഞാൻ ഇവിടുണ്ട് ... \"അവന്റെ വെപ്രാളം കണ്ട് വളരെ സൗമ്മ്യമായിട്ടായിരുന്നു ഇന്ദ്രനത് പറഞ്ഞത് ... അതുകേട്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി ഇവാന് ... ടെൻഷൻ കുറച്ചു കുറഞ്ഞതുപോലെ ... അതുകൊണ്ടു തന്നെ ഇത്തവണ അവൻ ഇന്ദ്രന്റെ മുഖത്തേയ്ക്കു നോക്കി ... മുഖത്തെ വിയർപ്പെല്ലാം കൈകൊണ്ട് തുടച്ചുമാറ്റി ... ടേബിളിൽ വച്ചിരുന്ന കുപ്പിയിൽനിന്നും  കുറച്ചു വെള്ളം മെടുത്തുകുടിച്ചു ... കുടിച്ചുകഴിഞ്ഞതും അൽപ്പം സമാധാനം തോന്നി ... 

\"ഇപ്പൊ ഓക്കേ ആയോ \"... അവന്റെ ചെയ്തികളെല്ലാം ഇമചിമ്മാത്ത നോക്കിയിരിക്കുകയായിരുന്നു ഇന്ദ്രൻ 

\"മ്മ്മ് \"... ചോദിച്ചതിന് മറുപടിയായി അവനൊന്നു മൂളി 

\"മ്മ്മ് ... ഇനി പറ ... എന്താ പ്രശനം \"... സീറ്റിലേക്ക് നിവർന്നിരുന്നു കയ്യും കെട്ടിയാണ് ഇന്ദ്രന്റെ ചോദ്യം ... ഇവാൻ ഒന്ന് ദീർഘശ്വാസം എടുത്തു ... 

\"അത് ... ജിത്തേട്ടാ ... എനിക്ക് ... ജിത്തേട്ടനെ ... \"....

\"ഡാ അളിയാ ... ഞങ്ങളെത്തി \"... ഇവാൻ പറയാനായിട്ട് വന്നതും അതേസമയം തന്നെയാണ് മൂന്ന് പേര് ഇന്ദ്രന്റടുത്തേക്ക് വന്നതും ... ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഇന്ദ്രൻ വരുന്നവരെ കണ്ടതും ഒരുപുഞ്ചിരിയോടെ അവിടുന്ന് എഴുനേറ്റു ... ഇവാന് വല്ലാത്ത നിരാശ തോന്നി ... ഒരുനിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ താൻ തീർച്ചയായും പറഞ്ഞേനെ 

\"many many happy returns of the day അളിയാ \"... അതുപറഞ്ഞ് മൂന്ന് പേരും കൂടി ഇന്ദ്രനെ കെട്ടിപിടിച്ചു ... അവനും സന്തോഷത്തോടെ അവരെ ചേർത്ത് നിർത്തി 

\"താങ്ക്സ് ഡാ ... അല്ല നിമിഷ എന്തിയേ \"... ആരെയോ പ്രതീക്ഷിച്ചെന്നപോലെ ഇന്ദ്രന്റെ കണ്ണുകൾ പുറത്തേയ്ക്ക് നീണ്ടു ... 

\"ഞങൾ മൂന്നും ബൈക്കിലാടാ വന്നത് ... അവൾ കാറിലും ... പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതുകൊണ്ട് കുറച്ചപ്പുറത്തേയ്ക്കു മാറ്റിയിടാൻ പോയേക്കുവാ ... ഇപ്പോ വരും ... \" അവരുടെ ഈ വർത്തമാനമെല്ലാം ഒരു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുവായിരുന്നു ഇവാൻ ... വന്നവരിൽ ഒരാൾ അലക്സാണെന്ന് അവന് മനസ്സിലായി ... ഈ റെസ്റ്റോറാന്റിന്റെ ഓണർ ... ബാക്കി രണ്ടുപേരെയും മനസ്സിലായില്ല 

\"ജോ ഇതൊക്കെ എന്റെ ഫ്രണ്ട്സാ ... ഇത് അഭിഷേക് ... സിവിൽ എൻജിനിയർ ആണ് ... ഇത് അനന്തു നമ്മുടെ ഇവിടുത്തെ സ്റ്റേഷനിലെ എസ് ഐ ആണ് ... പിന്നെ ഇവൻ അലക്സ് ... പ്രതേകിച്ച്‌ പരിചയപ്പെടുത്തണ്ടല്ലോ ... ജോയ്ക്ക് അറിയില്ലേ ...\" അതിനവൻ അറിയാമെന്നതുപോലെ ഒരുചിരിയോടെ തലകുലുക്കി ...

\"ഇനി ഒരാളും കൂടിയുണ്ട് നിമിഷ ... അവൾ സ്വന്തമായിട്ടൊരു Boutiques നടത്തുവാ ... \" തങ്ങളെ നോക്കി ഒരു ചിരിയോടിരിക്കുന്ന ഇവാന് ഇന്ദ്രൻ തന്റെ ഫ്രണ്ട്സിനെയെല്ലാം പരിചയപ്പെടുത്തി കൊടുത്തു ... 

\"ഡാ ഇത് ഇവാൻ ... ഇവാൻ ജോയൽ ഫിലിപ്പ് ... എന്റെ ... \" തന്നെ എന്തുപറഞ്ഞാണ് ജിത്തേട്ടൻ പരിചയപ്പെടുത്തുകാ എന്നും നോക്കി ആകാഷയോടെ ഇന്ദ്രനേയും നോക്കി നിൽക്കുംപോഴായാണ് ... \'കേശവാ\' ... എന്നും വിളിച്ചുകൊണ്ട് ഒരുപെണ്ണ് ഓടിവന്ന് ഇന്ദ്രനെ കെട്ടിപിടിക്കുന്നത് ... ഒരു ചിരിയോടെ ഇന്ദ്രൻ അവളേയും ചേർത്തുപിടിച്ചു ... 

അത്രയും നേരം ഒരു ചിരിയോടെ ഇരുന്ന ഇവാന്റെ മുഖം ആ കാഴ്ച കണ്ടതും ഇരുണ്ടു കയറി ... അത്രയും അധികാരത്തോടെ തന്റെ ജിത്തേട്ടനെ ചുറ്റിപിടിച്ചിരിക്കുന്ന പെണ്ണ് ... 

🔴🔵⚫️🟢🟠🟣⚪️🟤🟡

തുടരും ... 

ആരും വിഷമിക്കണ്ട ... ഇവാൻ അവന്റെ ഇഷ്ടം തുറന്ന് പറയും ... കൂടിപ്പോയാൽ 2 എപ്പിസോഡ് ... അതിനുള്ളിൽ പറയിപ്പിക്കാം ... ഈ റെസ്റ്റോറന്റിൽ വച്ച് ഇഷ്ടം പറയാൻ എനിക്ക് ഒരു മനസ്സ് വരുന്നില്ല ... എന്റെ മനസ്സിൽ അതിലും കിടിലനൊരു മൊമെന്റാണുള്ളത് ... അതുകൊണ്ടാണ് കൂട്ടുകാരെ ഇടിച്ചു കയറ്റിയതും 😌 ... മാമനോടൊന്നും തോന്നല്ലേ മക്കളേ ... റിവ്യൂസും റേറ്റിങ്ങും തരണേ ... 



❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
640

11 തന്റെ ജിത്തേട്ടനെ അത്രയും അധികാരത്തിൽ ചുറ്റിപിടിച്ചിരിക്കുന്ന പെണ്ണ് ... അത്രയും നേരം ചിരിയോടെ ഇരുന്ന ഇവാന്റെ മുഖം ആ കാഴ്ച കണ്ടതും ഇരുണ്ടു കയറി ... \"ഡീ നിന്നോട് എത്രതവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛന്റെ പേര് വിളിക്കരുതെന്ന് ... \" അവളുടെ തലയിൽ ഒരു കൊട്ടുകൊടുത്തുകൊണ്ടു ഇന്ദ്രൻ പറഞ്ഞു ... \"സോറി മോനെ ... നിന്നെ കണ്ടാൽ ആ ഒരു പേരെ എന്റെ മനസ്സിൽ വരുത്തുള്ളൂ ... എന്ത് ചെയ്യാം ശീലമായിപ്പോയില്ലേ ... anay way Happy Happy Birthday മോനെ കേശവാ ... \" അതും പറഞ്ഞു അവൾ ബാഗിൽ നിന്നും ഒരു ബോക്സേടുത്തു ഇന്ദ്രന്റെ കയ്യിൽ കൊടുത്തു ... അപ്പൊത്തന്നെ ആകാംഷയോടെ അവനതു തുറന്നു നോക്കി ... ടൈറ്റന്റെ ഒരു വച്ചായിരുന്