Aksharathalukal

കിനാവ്

പാർട്ട്‌ 1

ഇന്ന് എന്റെ ഇക്ക മറ്റൊരു പെണ്ണിന്
കു‌ടെ....സ്വന്തമായിരിക്കുന്നു..,
അവളുടെ മനസൊന്നു പിടഞ്ഞു


ഇവളാണ് ഷാഹിന പാവം പിടിച്ചൊരു പെണ്ണ്, ഉപ്പയോ ഉമ്മയോ ഇല്ലാത്തൊരു യത്തിം
എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു ഹബീബ് അവളെ വിവാഹം ചെയ്തത് എന്നാൽ ഇപ്പോൾ....

ഒന്നുമറിയാതെ ഉറങ്ങുന്ന തന്റെ പോന്നോമനയെ മാറോടണച്ചവൾ പൊട്ടിക്കരഞ്ഞു.

പെട്ടന്ന് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടവൾ ചാടി എഴുന്നേറ്റ് കണ്ണുകൾ തുടച്ചു.

ഷാഹിന.... നീ ഇവിടെ ഉണ്ടായിരുന്നോ നീ എന്താ പുറത്തേക്ക് വരാതിരുന്നത്..

അത് മാറ്റാരുമല്ല അവൾക് എപ്പോളും സ്വന്തമെന്ന് കരുതിയ അവളുടെ സ്വന്തം ഇക്ക,..,
ഞാൻ ഇവിടെ.... കുഞ്ഞു.... അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

എന്ത് പറ്റി ഷാഹിന അവൻ അവളെ മാറോടണച്ചു.
പൊട്ടിക്കരയണ മെന്നുണ്ടായിരുന്നു അവൾക്ക്
പക്ഷേ എന്തിനു... ആർക്ക്...

നിന്നെ ഞാൻ പൊന്നു പോലെ നോക്കും. ആരുണ്ടെങ്കിലും നിന്റെ സ്ഥാനം നിനക്ക് തന്നെയായിരിക്കും...

അവനെ തള്ളിമാറ്റി ഇറങ്ങി പോവാൻ തോന്നി പക്ഷേ.... അവളുടെ നിസ്സഹായത എങ്ങോട്ട് പോകും... ആരുണ്ട്... ഈ കുഞ്ഞിനേയും കൊണ്ട് ഞാൻ...ആ ഓർമകൾ അവളെ പിടിച്ചു നിറുത്തി...


ഞാൻ അകത്തേക്ക് വന്നോട്ടെ.... പുറത്തു നിന്നും പുതുപ്പെണ്ണ് വിളിച്ചു ചോദിച്ചു.

ആ വന്നോളൂ... ഹസീബ് വിളിച്ചു പറഞ്ഞു.

ഇത്താ... കുഞ്ഞുറങ്ങിയോ... പുതുപ്പെണ്ണ് ചോദിച്ചു.

ആ... കണ്ണുകൾ തുടച്ചുകൊണ്ടവൾ പറഞ്ഞു.