Aksharathalukal

മഴനൂലുകൾ

വായിക്കുമ്പോൾ തന്നെ നമ്മിലേക്ക് ചിരി പടർത്തിയ ലിബിൻ പി. ആർ ന്റെ മഴനൂലുകൾ എന്ന പുസ്തകത്തെക്കുറിച്ച് .. ബി അജയകുമാർ മുഖ മൊഴിയിൽ പറഞ്ഞ പോലെ ജീവിതാനന്ദം കണ്ടെത്താൻ ലോകം മുഴുവൻ അന്വേഷിച്ച് നടക്കേണ്ടതില്ല. പ്രസാദാത്മകമായ മനസോടെ, അല്പം നർമ്മ ബോധത്തോടെ നമ്മുടെ ചുറ്റുമൊന്നും നോക്കിയാൽ മതി. സന്തോഷിക്കാൻ വേണ്ടത് പലതും അവിടെ ഉണ്ടാകും. ആ സന്തോഷം മറ്റുള്ളവർക്ക് കൂടി പകരുമ്പോൾ അത് ഇരട്ടിക്കും. അതിനു വേണ്ടത് കൃത്രിമത്വമില്ലാത്ത ഭാഷയും ആർജ്ജവമുള്ള ആഖ്യാനവും സഹൃദയത്വവും ആണ് ലിബിൻ പി. ആർ ന്റെ മഴനൂലുകൾ എന്ന പുസ്തകത്തിന്റെ ഉൾക്കാമ്പ്. ആയാസരഹിതമായി വായിച്ചു പോകുന്ന ഒരു അനുഭവക്കുറിപ്പ്.ഇനി എന്റെ ഭാഷയിൽ പുസ്തകത്തിലേക്കൊരു എത്തിനോട്ടം. നിഹാരികയിൽ പറഞ്ഞ പോലെ പ്രണയം ശക്തമാണ്. പക്ഷേ അത് യാഥാർത്ഥ്യം ആവും എന്ന് ഉറപ്പുണ്ടെങ്കിൽ പ്രണയിക്കാവു.. അവസാന വരികളുടെ വല്ലാത്ത ഇഷ്ടം തോന്നിയത് എന്ന് തന്നെ പറയാം. ഈ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ ഓരോ യാത്രകളെയും വളരെ ഭംഗിയായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്. നമ്മളെ അവിടെ എത്തിക്കാൻ പാകത്തിന് അക്ഷരങ്ങളുടെ ഒരു മായാജാലം തന്നെ കാണാം. ചില കഥകൾ ഒരു അമം ഇടാൻ പോലും ഇല്ല എന്ന് പറയുന്ന പോലെ വായിച്ച് അടുത്ത കഥയിലേക്ക് എത്തിയിട്ടുണ്ടാവും. ദേവദാർ റൗഡി, ക്ലാസിലെ ഗുണ്ടായിസം വായിച്ചപ്പോൾ ബഷീർ കഥകൾ മനസ്സിൽ ഓടി വന്നു. കോപ്പിയടിക്ക് സ്വയം സഹായ സംഘം എന്ന പേരൊന്ന് ഇരുത്തി ചിന്തിച്ചാൽ ശരിയല്ലേ? അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ സഹായിച്ചതിന് ഇത്രയും നാൾ കോപ്പിയടി എന്നു പറഞ്ഞു പുച്ഛം മാത്രം ബാക്കി..ചെസ് ചാമ്പ്യനെ തോൽപ്പിച്ച കഥയും, താമരശ്ശേരി ചുരം ഇറങ്ങിവരുന്ന ലക്കിടിയിലെ
മഴനൂലുകളും അവിടുത്തെ കഥയും വല്ലാത്ത അതിശയം തോന്നി.. നമ്മുടെയൊക്കെ ജീവിതത്തിലും കാണും നമ്മുടെ പിറന്നാൾ മറക്കാതെ വിളിക്കുന്ന ഒരു കൂട്ടുകാരൻ ബർത്ത് ഡേ ഗിഫ്റ്റ്.നിമിത്തങ്ങളുടെ വേർപിരിയൽ എന്തുകൊണ്ടും നല്ലതെന്ന് വായിച്ച എനിക്ക് തോന്നി. ഒരു ബാംഗ്ലൂർ കെട്ടുകഥ വായിച്ച് അവസാനിപ്പിക്കുമ്പോഴും കെട്ടുകഥയോ യാഥാർത്ഥ്യമോ എന്ന ചോദ്യം ബാക്കിയാകും.അച്ഛന്റെ മരണം വായനക്കാർക്കും വേദന നൽകുന്നത് തന്നെയാണ്. ഓരോ സ്വപ്നവും ചിലപ്പോൾ മുൻകൂട്ടിയുള്ള പ്രവചനങ്ങൾ ആകാറുണ്ട്. ഗ്രേറ്റ് ചിക്കൻ കറിയിലെ ഐസക് ചേട്ടന്റെ ചിക്കൻ കറിയുടെ റെസിപ്പി കിട്ടിയാൽ കൊള്ളാമെന്ന് തോന്നിപ്പോയി. ക്രൊക്കെഡെയിൽ ടിയേഴ്സ് വല്ലാത്ത ഒരു ടിയേഴ്‌സ് ആയിപ്പോയി. ടീച്ചറിനോട് ദേഷ്യം അമർഷവും തോന്നി.. മൂന്ന് തെങ്ങിന്റെ അവസ്ഥ ഇപ്പോൾ എന്ത് എന്ന് ചോദിക്കാതെ വയ്യ..അതുലിനെ നിലത്ത് തള്ളിയിട്ട് ആരാന്ന് ചോദിച്ചു വല്ലാത്ത തലയ്ക്ക് മുകളിലുള്ള കറക്കം ആയി പോയി. നർമ്മത്തിൽ പൊതിഞ്ഞ വിമാനയാത്ര,No thanks ഇത്രയും പണി കിട്ടും എന്ന് അറിഞ്ഞു കാണില്ല. ഷാഹിന റസ്റ്റോറന്റ് ലെ പത്തിരി നമുക്കും കഴിക്കാൻ തോന്നിപ്പോകും.ഐസ് ചേട്ടന്റെയും ശ്രീധരൻ ചേട്ടന്റെയുഫോൺ വിളിയും സംസാരം കേട്ടപ്പോൾ സന്തോഷ തോന്നി. വൈറൽ പോസ്റ്റ് എന്ന കഥയിലൂടെ ഒരു മെസ്സേജും തന്നു വായന അവസാനിപ്പിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നവോദയ സ്കൂളിനോടു പ്രണയം തോന്നിത്തുടങ്ങും. അവിടുത്തെ ഓരോരുത്തരും നമ്മൾക്ക് പരിചയമുള്ളവരായി തീരും.ഇനിയും ഇതു പോലെ ഉള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

. വായന ഇഷ്ടപ്പെടുന്ന വായനക്കാരി.