വീണ്ടും
Scene 1
Int.Ext/bus stop/night
അർധരാത്രി, ആൾ ഒഴിഞ്ഞ റോഡും പരിസരവും,അവിടെ ബസ്സ്റ്റോപ്പിൽ ഒറ്റക്ക്നിൽക്കുന്ന അർജുൻ. നല്ല ഇടിയാണ് പുറത്ത്, മഴയില്ല.
(അർജുൻ ആരെയോ കാൾ ചെയ്ത് കൊണ്ട് പുറത്തോട്ട് നോക്കുന്നു )
അർജുൻ
ആ.. സെൽവാ... നീയെവിടെത്തി?
(V.o)
മച്ചാ... ടൗണിലെ സിക്കിട്ടേൻടാ,മഴ കൊഞ്ചം ബലമാ അടിക്കുത്, ലേറ്റ് ആകും നെനക്കിറേൻടാ ...
അർജുൻ
എടാ ഒറ്റക്ക് നിക്കാ ഈ കാട്ടിൽ, നീ പെട്ടെന്ന് ഇറങ്ങാൻ നോക്കിക്കേ ...
(V.o)
ഹാഫ് ആൻ ഹൗർ ലെ വന്തുർറേണ്ട... പൊറുമയാ ഇറു..
അർജുൻ
ആ പൊറുമ.., വേറെ വഴിയില്ലല്ലോ...
(അർജുൻ ബസ്സ്റ്റോപ്പിലെ ഇരിപിടത്തിൽ ഇരിക്കുന്നു.)
(അൽപ്പസമയം കഴിഞ്ഞു, പെട്ടെന്ന് ഇടത് വലത് വശത്തെ റോഡിൽ നിന്നും ഒരു പെൺകുട്ടി ബസ്സ്റ്റോപ്പിലേക്ക് ഓടിക്കയറുന്നു)
(20 കളിലെന്ന് തോന്നിക്കുന്ന, മെലിഞ്ഞു, നെറ്റിയിൽ സിന്തൂരമിട്ട യുവതി, വേഷം ചുരിദാർ ആണ് )
(അർജുനെ അപ്രതീക്ഷിതമായി കണ്ടതും, ഒരു സെക്കന്റ് ഞെട്ടി നിന്നെങ്കിലും, നോട്ടം മാറ്റിക്കൊണ്ട് വലത് വശത്തേക്ക് മാറി നിൽക്കുന്നു.)
(അൽപ്പ സമയം കഴിയുന്നു, നിശബ്ദമായ അന്തരീക്ഷം, അർജുൻ പതുക്കെ അവരെ നോക്കി എന്തോ ചോദിക്കാൻ തുനിയുന്നു )
അർജുൻ
എന്താ ഈ നേരത്ത് (സൗണ്ട് പതരുന്നു )... (ഒന്ന് തൊണ്ടയിടാറിക്കൊണ്ട്) എന്താ ഈ ഈ നേരത്ത്, അതും തനിച്ചാണല്ലോ..
യുവതി
(ഒന്ന് നോക്കികൊണ്ട് )
എന്തെ നിങ്ങളും തനിച്ചല്ലേ...?
അർജുൻ
അയ്യോ, അങ്ങനെ ഉദ്ദേശിച്ചല്ലാട്ടോ... എന്തെങ്കിലും റീസൺ കൊണ്ട്... പെട്ട് പോയതാണോ ഈ നേരത്ത് എന്നാണ് ഉദ്ദേശി...ച്ചത്.
യുവതി
ഏയ്യ്, വർക്ക് കുറച്ചു ലേറ്റ് ആയി...
അർജുൻ
ഓ..., അപ്പോൾ ഇവിടുന്ന് എങ്ങനാ പോവുന്നെ?
യുവതി
ഹസ്ബൻഡ് വരും പിക്ക് ചെയ്യാൻ
അർജുൻ
ഓ..കെ
യുവതി
നിങ്ങളെങ്ങനാ പോകുന്നെ പിക്ക് ചെയ്യാൻ ആൾ വരുമോ?
അർജുൻ
ആ ഫ്രണ്ട് വരും, ആ സൈഡ് നല്ല മഴയായത് കൊണ്ട് കുറച്ചു ലേറ്റ് ആവുംന്ന് പറഞ്ഞത്..
യുവതി
ഓ...
(കുറച്ചു നേരം നിശബ്ദത, അർജുൻ പുറത്തേക്ക് നോക്കുന്നു, കൂട്ടുകാരൻ എത്തിയിട്ടില്ല, തിരിഞ്ഞു യുവതിയെ നോക്കുന്നു, അവർ കർചീഫ് കൊണ്ട് കണ്ണ് നീർ തുടക്കുന്നത് കാണുന്നു)
അർജുൻ
ഇയാൾ ഒക്കെയാണോ?
യുവതി
(ദൃതിയിൽ കണ്ണ് തുടച് നോർമൽ ആവുന്നു )
ഏയ്യ്, ഞാൻ ആക്കെയാണ്...
അർജുൻ
കണ്ടിട്ട് അങ്ങനെ തോന്നിയില്ല, അതാ ചോദിച്ചേ...
യുവതി
(ദേഷ്യം വരുന്നു )
നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ, എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്..
അർജുൻ
സോറി.. (നിശബ്ദനാവുന്നു, നോട്ടം പുറത്തേക്കാക്കുന്നു )
യുവതി
(കുറ്റബോധത്തോടെ )
സോറി, ഞാൻ ഒരു ദേഷ്യത്തിൽ പറഞ്ഞു പോയതാണ്..
അർജുൻ
ഹേയ്, കുഴപ്പമില്ല...
യുവതി
ഞാൻ ആക്ച്വലി, വർക്ക് ലേറ്റ് ആയതു കൊണ്ടല്ല, ഈ നേരത്ത് ഇവിടെ..
അർജുൻ
(ഞെട്ടലിൽ പെട്ടെന്ന് തിരിയുന്നു )
പിന്നെ....
യുവതി
ഹസ്ബന്റുമായി വഴക്കുണ്ടാക്കി ഇറങ്ങിയതാണ്...
അർജുൻ
അത് ശരി... അപ്പൊ ആരും തന്നെ വിളിക്കാൻ വരില്ലേ...
യുവതി
വരും, എന്തൊക്കെയാണേലും പുള്ളിക്ക് എന്നോട് സ്നേഹമാണ്, എന്റെ മോനോട് ആണ് അതില്ലാത്തത്....
അർജുൻ
അതെന്താ?
യുവതി
ബിസിനസ് ആയിരുന്നു പുള്ളിക്കാരന്, ഞങ്ങളുടെ മോൻ ജനിച്ച സമയത്ത്, അത് ബ്രേക്ക് ഡൌൺ ആയി ഇൻവെസ്റ്റ്മെന്റ് എല്ലാം പോയി, പണ്ട് തന്നെ കുറച്ചു വിശ്വാസ കൂടുതൽ ഉള്ള ആളാണ്, ഇതോടെ അന്ധവിശ്വാസങ്ങളുമായി,
ഒരു ദിവസം എന്നോട് വന്നു പറഞ്ഞു, ഏതോ ജ്യോൽസ്യൻ പറഞ്ഞു, ഈ കല്യാണം ആണ് ശാപം എന്ന്, കുട്ടിയെ അല്ലെങ്കിൽ ഭാര്യയെ ഒഴിവാക്കണംന്ന്..
അർജുൻ
എന്നിട്ട്?
യുവതി
എന്നിട്ടെന്താ.. ഭാര്യയെ ഇഷ്ടാണല്ലോ അയാൾക്ക്, അപ്പോൾ എന്നോട് വന്നു പറഞ്ഞു, മോൻ എന്തായാലും ഒരു വയസ്സല്ലേ ഉള്ളു, നമ്മുക്ക് അനാഥശ്രമിത്തിൽ ചേർക്കാംന്ന്...കുട്ടി ഇനീം ആവാലോന്ന്...
അർജുൻ
എന്ത് മനുഷ്യനാടൊ ഇയാൾ, ഡിവോഴ്സ് ചെയ്തുടാർന്നോ?
യുവതി
(പുഞ്ചിരിച്ചു കൊണ്ട് )
ആലോചിച്ചതാണ്, പക്ഷെ, എവിടെ പോവാൻ, വീട്ടിലേക്ക് കേറ്റില്ല, ഒറ്റക്ക് ജീവിക്കാൻ നാട്ടുകാരും സമ്മതിക്കില്ല.
അർജുൻ
അപ്പൊ അടി ഇണ്ടാക്കി ഇറങ്ങിയതാണ്, പോവാൻ സ്ഥലവുമില്ല, പുള്ളിക്കാരൻ വന്നു വിളിച്ചു കൊണ്ട് പോവാൻ കാത്തിരിക്കുന്നു, അല്ലെ...?
യുവതി
(ചിരിക്കുന്നു )
അതെ....
അർജുൻ
അപ്പൊ കുട്ടിയെ അയാൾടടുത്തു വിട്ടിട്ടാണോ വന്നേ?
യുവതി
ഏയ്യ്.... അമ്മയുടെ വീട്ടിൽ ഏൽപ്പിച്ചു, വീട്ടിൽ അറിയില്ല പ്രശ്നങ്ങളൊന്നും...
അർജുൻ
എന്നാലും, ആരും വരുമെന്ന് ഒരു ഉറപ്പില്ലാതെ, ഈ സമയത്ത് ഇവിടെ വന്നു നിൽക്കാൻ നിങ്ങൾക്ക് പേടിയാവുന്നില്ലേ?
യുവതി
പേടിയാവേണ്ടതാണ്, എനിക്കെന്തോ നിങ്ങളെ കണ്ടിട്ട് പേടിയായില്ല...
അർജുൻ
താങ്ക്യൂ.....
യുവതി
നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്, മാരീഡ് ആണോ ഇയാൾ?
അർജുൻ
ഏയ്യ്, മാരീഡ് അല്ല, പിന്നെ വീട്ടിൽ അച്ഛൻ മാത്രേയുള്ളു, സോറി ഇണ്ടാരുന്നുള്ളു...
യുവതി
ഓ... സോറി.. അമ്മ?
അർജുൻ
അമ്മ... അമ്മ ഇയാളുടെ ഹസ്ബന്റിന്റെ വകയിലായിട്ട് വരും...
യുവതി
അതെന്താ..
അർജുൻ
എന്റെ കുഞ്ഞിലേ അവർ എന്നെയും അപ്പയെയും ഇട്ടിട്ട് വേറൊരാളുടെ കൂടെ പോയി... പിന്നെ... പിന്നെ എനിക്കെല്ലാമെന്റെ പപ്പയായിരുന്നു...അങ്ങേര് ആയിരുന്നു ഫ്രണ്ടും ബ്രദറും എല്ലാം, എല്ലാം ചെയ്തു തന്നു, പെണ്ണ് പോലും കെട്ടിയില്ല പിന്നെ, പക്ഷെ വയ്യായ്കയുടെ കാര്യം മാത്രം എന്നോട് പറഞ്ഞില്ല..... അല്ല ഞാൻ അറിയണമായിരുന്നു എന്റെ തെറ്റാണു (കണ്ണ് നിറയുന്നു )
യുവതി
സോറി... വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല
അർജുൻ
(കണ്ണ് തുടച്ചു കൊണ്ട് )
ഏയ്യ്, ഇത് കാര്യില്ല...
(പെട്ടെന്ന് ഒരു ബൈക്ക് ബസ് സ്റ്റോപ്പിനെ പാസ്സ് ചെയ്തു പോവുന്നു, കുറച്ചു ദൂരം മുന്നോട്ട് പോയി നിർത്തുന്നു )
(യുവതി എണീറ്റു )
യുവതി
ആ... ഹസ്ബൻഡ് ആണ്...
അർജുൻ
ആ... ഏതായാലും സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് , പിന്നെ കുട്ടിയുടെ കാര്യത്തിൽ പുള്ളിക്കാരൻ പ്രശ്നം ഉണ്ടാക്കണേൽ വീട്ടുകാരെ അറിയിക്കു.. മറച്ചു വെക്കേണ്ട...
യുവതി
ആ... ശരി എന്നാൽ... (പെൺകുട്ടി പോവുന്നു )
(10 സെക്കന്റ് നുള്ളിൽ മറ്റൊരു ബൈക്ക് ബസ് സ്റ്റോപ്പ് ന്റെ ഫ്രന്റിൽ വന്നു നിൽക്കുന്നു )
അർജുൻ
ആ നീയെത്തിയോ, ഫ്രണ്ട് സെൽവാ..
സെൽവ
ഉനക്കെന്നെടാ ഉള്ള ഉക്കാർന്താ പോതും, നാങ്ക താൻ പോരാടി വരണും.. എന്ന സെയ്റത് ഫ്രണ്ട് ആച്ചേ...
(അർജുൻ ചിരിച്ചു കൊണ്ട് ബസ്സ്ഷെഡിൽ നിന്നും ഇറങ്ങി വരുന്നു... ബൈക്കിൽ കേറാൻ ഒരുങ്ങുന്നു )
സെൽവ
ആമ യാറു മച്ചാ അന്ത പൊണ്ണ്, ഇന്ത നേരത്തിലെ എവൻ കൂടെയോ സൺടെ പോട്നു ഇറുക്കുറ...
(അർജുൻ തിരിഞ്ഞു നോക്കുന്നു, കുറച്ചു ദൂരെയായി യുവതിയും ഭർത്താവും വഴക്ക് കൂടുകയാണ്, യുവതിയുടെ കയ്യിൽ അയാൾ ബലമായി പിടിച്ചിട്ടുണ്ട്,ഒച്ച കൂടി വരുന്നു,അയാളെ തള്ളി മാറ്റാൻ അവർ നോക്കുന്നു,നിഷേധാർത്ഥത്തിൽ എന്തൊക്കെയോ ആംഗ്യങ്ങളും കാണിക്കുന്നുണ്ട് )
സെൽവ
ഡേയ്, ഏറുടാ....
അർജുൻ
മച്ചാൻ...ഇരുടാ.... നോക്കിട്ട് പോവാം
സെൽവ
ഇവൻ വേറെ..
(ടേ.... )(ശബ്ദം കേൾക്കുന്നു ഒച്ച നിൽക്കുന്നു )
(ഇരുവരും, തിരിഞ്ഞു നോക്കുന്നു )
(യുവതിയെ കാണുന്നില്ല അയാൾ മാത്രം നിൽക്കുന്നു, അയാൾ നിലത്തോട്ട് നോക്കുന്നു, രണ്ടു കാലുകൾ കാണുന്നു, പെട്ടെന്ന് അയാൾ അർജുനും സെൽവയും നിൽക്കുന്നിടത്തേക്ക് നോക്കുന്നു )
സെൽവ
(ഭീതിയിൽ )
മച്ചാ... ഏറു മച്ചാ...പ്രച്ചന ആകപോകുത്...
(അർജുൻ സ്തംഭിച്ചു നിൽക്കുന്നു )
സെൽവ
(അലറുന്നു )
ഡേയ്യ് ഏറുടാ....
(അർജുൻ വണ്ടിയിൽ കേറുന്നു, വണ്ടി പോകുന്നു, അർജുൻ പുറകോട്ട് നോക്കി തന്നെ ഇരിക്കുന്നു )
Scene 2
Int/bedroom.home/night
(കണ്ണ് തുറന്നു യുവതിയെ കുറിച്ച് ആലോചിച്ചു കിടക്കുന്ന അർജുൻ, അവരുടെ ശബ്ദങ്ങൾ അവനു ചുറ്റും കേൾക്കുന്നു, അവൻ കണ്ണടക്കുന്നു.)
(ട്രൻമ്മ്മ്മ്.......)
(ഫോൺ ബെല്ലടിക്കുന്നു, പെട്ടെന്ന് കണ്ണ് തുറക്കുന്നു, അർജുൻ ഞെട്ടുന്നു, അവനിപ്പോൾ അതേ ബസ്സ്റ്റോപ്പിൽ ഇരിക്കുകയാണ് നൈറ്റ് )
Scene 3
Int.Ext/bus shed/night
(അവൻ ചുറ്റും നോക്കുന്നു, ആരെയും കാണുന്നില്ല )
(പെട്ടെന്ന് ബൈക്കിന്റെ സൗണ്ട് കേൾക്കുന്നു, ബൈക്ക് വന്നു നിൽക്കുന്നു, സെൽവ ആണ് )
സെൽവ
മച്ചാ ഡേയ്യ്, എർടാ... സെമ്മ മഴടാ... ഫുള്ളാ നനഞ്ചിട്ടേണ്ടാ....
അർജുൻ
നീ വരുന്ന വഴി അവിടെ ആരെയേലും കണ്ടാരുന്നോ...
സെൽവ
ഇന്ത നേരത്തിലെ എവൻ ഇറക്കപ്പോറാൻ,നായിങ്ക തൊല്ല താൻ മുടിയലെ,നീ യേറു മച്ചാ, പോയി പേസിക്കലാം...
(അർജുൻ രണ്ടു വശത്തേക്കും നോക്കുന്നു ആരുമില്ല, ബൈക്കിൽ കേറുന്നു, വണ്ടി പോകുന്നു, അർജുൻ ആകെ കുഴപ്പത്തിലാവുന്നു...)
Scene 5
Int/arjun\'s home/morning
(ട്രൻമ്മ്മ്...)
ബെഡിൽ നിന്നും ഞെട്ടി ഉണരുന്ന അർജുൻ, അലാറം ആണ്, വീട്ടിൽ തന്നെയാണ്. ഒന്ന് നെടിവീർപ്പിട്ടുകൊണ്ട് അലാറം ഓഫ് ആക്കുന്നു. ഒന്ന് ഭിത്തിയിലേക്ക് നോക്കുന്നു, ഭിത്തിയിൽ അപ്പയുമായുള്ള ചിത്രങ്ങളാണ് മുഴുവൻ.മുഖത്തു പുഞ്ചിരി വരുന്നു.
(ഫോൺ അടിക്കുന്നു )
(V.O) (male)
എടാ, നിന്റെ കയ്യിൽ പഴയ ആന്റീക്ക് ഐറ്റംസ് വല്ലതുമുണ്ടോ ഒരു എക്സിബിഷൻ ആട, കഴിഞ്ഞതും തരാം...
അർജുൻ
ഇവിടെയിപ്പോ, ഞാനല്ലാതെ വേറെതാ അന്റീക്ക്, നോക്കട്ടെടാ... നോക്കീട്ട് വിളിക്കാം...
(V.O)
ആ ശരി...
(അർജുൻ പുറത്തോട്ട് പോവുന്നു, പപ്പയുടെ റൂമിന്റെ മുൻപിലെത്തിയതും എന്തോ ചിന്തിക്കുന്നു, അലമാരയുടെ സൈഡിൽ കട്ടിലിനടിയിൽ നിന്നും പഴയൊരു വലിയ പെട്ടിയെടുക്കുന്നു.. അത് നീക്കി വെച്ച്, പൊടി തട്ടിയെടുക്കുന്നു, അത് തുറക്കുന്നു, പഴയ സാധനങ്ങൾ വല്ലതും ഉണ്ടോ എന്ന് നോക്കുന്നു, അപ്പയുടെ പഴയ ഫോട്ടോസ് കിട്ടുന്നു, എടുത്ത് മാറ്റി വെക്കുന്നു,അവിചാരിതമായി ഒരു ഫോട്ടോ അവന്റെ ഫോട്ടോ കണ്ണിൽ പെടുന്നു, പൊടി പിടിച്ച ആ ഫോട്ടോ അവനെടുക്കുന്നു, ഒന്ന് തട്ടുന്നു, നിവർത്തി ഒന്ന് നോക്കുന്നു, അവന്റെ കണ്ണുകളിൽ ഭീതിയും, നീരസവും,നിരാശയും, സങ്കടവുമെല്ലാം മിന്നി മറയുന്നു, ആ ഫോട്ടോയിൽ അവന്റെ അപ്പയുടെ കൂടെ ചേർന്ന് നിൽക്കുന്നത്, താൻ ഇന്നലെ കണ്ട ആ യുവതിയാണെന്ന് അവനറിയുന്നു,...... അതേ..... തന്റെ അമ്മയായിരുന്നു ആ യുവതി എന്ന് അവനറിയുന്നു.....)
END........