Aksharathalukal

വിഷം കൊണ്ടുള്ള ഡിഷ് വാഷ്

ദിവസവും അടുക്കള പാത്രങ്ങൾ വൃത്തിയാക്കാൻ ലായിനികളും ജെല്ലുകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മൾ. അവയ്ക്ക് നൂറ് ചെറുനാരങ്ങകളുടെ
ശുദ്ധീകരണശേഷി, സുഗന്ധദ്രവ്യങ്ങൾ,
കൊഴുപ്പിനെ പ്രതിരോധിക്കാനുള്ള
ശക്തി എന്നിവ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുപോലെ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം വാഷിംഗ് ലോഷൻ കൊണ്ടുള്ള പാത്രം കഴുകലാണ് എന്ന ധാരണയാണ് പരസ്യങ്ങൾ നല്കുന്നത്. എന്നാൽ അവരൊന്നും അവയിലടങ്ങിയ വിഷപദാർത്ഥങ്ങളെക്കുറിച്ച് പറയുന്നില്ല.

വിഷവസ്തുക്കൾ ഉപയോഗിച്ച് പാത്രം കഴുകുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ?
ഈ ഡിറ്റർജന്റുകളും അതിലടങ്ങിയ മറ്റു രാസപദാർത്ഥങ്ങളും വെള്ളത്തിൽ ലയിക്കുന്നവയാണ്. ധാരാളം വെള്ളമുപയോഗിച്ച് കഴുകിയാൽ അവയൊന്നും പാത്രങ്ങളിൽ അവശേഷിക്കുകയില്ല. ജവദൗർലഭ്യമുള്ള നമ്മുടെ വീടുകളിൽ ധാരാളം ജലമുപയോഗിച്ച് കഴോകാൻ കഴിയുന്നുണ്ടോ? പഴയകാലത്തെപ്പോലെ ചാരവും ചകിരിയും ഉപയോഗിച്ച് ഇന്നൊരു വീട്ടമ്മയും പാത്രം കഴുകില്ല. മുന്തിയതരം ലോഷനുകൾ തന്നെ വേണം. അവ പലപ്പോഴും പാത്രങ്ങളിൽ തങ്ങിനിന്ന് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഏതോക്കെയാണ് സാധാരണ ക്ലീനിംഗ് ലോഷനുകളിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ എന്നു നോക്കാം.
ആറു തരം രാസവസ്തുക്കളാണ് സാധാരണ കാണാറുള്ളത്. അവ:
1.ഫോസ്ഫേറ്റുകൾ
2. ക്ലോറിൻ
3. DEA/MEA
4. ട്രൈക്ലോസൻ
5. ഫോർമാൽഡിഹൈഡ്
6. സിന്തറ്റിക് ചായങ്ങൾ

ഫോസ്ഫേറ്റുകൾ,
മനുഷ്യർക്കും ജലജീവികൾക്കും
അപകടകരമാണ്. ഫോസ്ഫേറ്റുകളുടെ
സാന്ദ്രത വെള്ളത്തിലെ ഓക്സിജന്റെ
അളവ് കുറയ്ക്കുകയും ആൽഗകളുടെ
വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും
ചെയ്യുന്നു, ഇത് സമുദ്രജീവികളെ
ഭീഷണിപ്പെടുത്തുന്നു. വേണ്ടത്ര
കഴുകാത്ത നമ്മുടെ പാത്രങ്ങളിലൂടെ
ഫോസ്ഫേറ്റുകളുടെ ഉപയോഗം
ദീർഘകാല ദഹന പ്രശ്നങ്ങൾ,
തലവേദന മുതലായവയ്ക്ക് കാരണമാകും.

ക്ലോറിൻ അടങ്ങിയ രാസവസ്തുവാണ്
സോഡിയം ഡൈക്ലോറോസോസയനുറേറ്റ്. ഈ രാസവസ്തു സമുദ്രജീവികൾക്ക് അങ്ങേയറ്റം വിഷമാണ്. നിങ്ങൾ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുമ്പോൾ
ക്ലോറിൻ വായുവിലേക്ക് സ്തന്ത്രമാക്കപ്പെടുന്നു. ഇത്
ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും.

DEA/MEA സോപ്പുകൾ, ഷേവിംഗ് ക്രീമുകൾ,
ലോഷനുകൾ, ക്ലീനിംഗ് ഏജന്റുകൾ
മുതലായവയിലെ എമൽസിഫൈയിംഗ്
ചേരുവകളാണ്. ഹോർമോൺ
തകരാറുകൾ, ട്യൂമറുകൾ, മറ്റ് പല
ആരോഗ്യപ്രശ്നങ്ങൾ എന്നിവയുമായി
ബന്ധപ്പെട്ട വിഷ രാസവസ്തുക്കളാണവ.
(DEA: ഡി-എഥനോൾ അമിൻ
MEA: മോണോ-എഥനോൾ അമിൻ)

ട്രൈക്ലോസൻ
സാധാരണയായി ഒരു ആൻറി
ബാക്ടീരിയൽ & ആൻറി ഫംഗൽ
ഘടകമായി ഉപയോഗിക്കുന്നു.
ട്രൈക്ലോസൻ അടുത്ത കാലത്ത്
FDA ഇതിനെനിരോധിച്ചിരുന്നു, കാരണം ഇത്
ബാക്ടീരിയയെ ചെറുക്കുന്നതിൽ
പ്ലെയിൻ സോപ്പിനെക്കാൾ ഫലപ്രദമല്ല എന്നതുകൊണ്ടാണ്. ട്രൈക്ലോസൻ നമ്മുടെ ശരീരത്തിൽ ബയോഅക്യുമുലേറ്റ് ചെയ്യാൻ
കഴിയും (ഇതിൽ നിന്ന് മുക്തി നേടാൻ
നമ്മുടെ ശരീരത്തിന് ബുദ്ധിമുട്ടാണ്)
കൂടാതെ കാലക്രമേണ നിങ്ങൾക്ക്
ഹോർമോൺ അസന്തുലിതാവസ്ഥ
മുതൽ ആൻറിബയോട്ടിക് പ്രതിരോധം
വരെയുള്ള വൈകല്യങ്ങൾ സംഭവിക്കാം.

ഫോർമാൽഡിഹൈഡ് അറിയപ്പെടുന്ന
ഒരു അർബുദകാരണമാണ്. മീഥൈൽ ആൽഡിഹൈഡ്, മെത്തിലീൻ
ഓക്സൈഡ് തുടങ്ങിയവ
പ്രിസർവേറ്റീവുകൾക്കൊപ്പം ചേർക്കുന്നു.

നിങ്ങളുടെ ക്ലീനറുകളിൽ നിന്ന് നിങ്ങൾ
ഒഴിവാക്കേണ്ട ഒരു കെമിക്കലാണ്
സിന്തറ്റിക് ചായങ്ങൾ.ആ കടും നിറമുള്ള ഡിഷ് വാഷ്ജെൽ, 100 നാരങ്ങയുടെ നീര് അല്ല. ഇതിന് ആ നിറം നൽകുന്നത്. കൃത്രിമ
കളറിംഗ് ഏജന്റുകളാണ്. കനത്ത ലോഹസംയുക്തങ്ങളും നിരവധി വിഷവസ്തുക്കളുംകൊണ്ട് നിർമിച്ചവയാണത്.

ഡിഷ് സോപ്പിന്റെ അവശിഷ്ടങ്ങൾ
ആമാശയത്തിന്റെയും കുടലിന്റെയും
പാളിയെ പ്രകോപിപ്പിക്കും. ഓക്കാനം,
ഛർദ്ദി, വയറിളക്കം, വയറുവേദന
എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

ഇത്തരം വാഷിംഗ് ലോഷനുകൾ ഉപയോഗിക്കരുതെന്നല്ല, മറിച്ച് കുറഞ്ഞ അളവിൽ ഉപയോഗിച്ച്, ധാരാളം വെള്ളത്തിൽ കഴുകി, അവശിഷ്ടങ്ങൾ പാത്രത്തിൽ പറ്റിപ്പിടിച്ചിട്ടില്ല എന്നുറപ്പാക്കണം.




കേരളത്തിന്റെ രൂപാന്തരീകരണം

കേരളത്തിന്റെ രൂപാന്തരീകരണം

0
124

പശ്ചിമഘട്ട മലനിരകൾ രൂപംകൊണ്ടത് ഇരുപതുകോടി വർഷങ്ങൾക്കുമുമ്പ്, ജുറാസിക് കാലഘട്ടത്തിലാണ് എന്നു പറയപ്പെടുന്നു. ആ സമയത്താണ് ഇന്ത്യ ഉൾപ്പെടുന്ന വൻകര ആഫ്രിക്കയിൽ നിന്ന് അടർന്നകന്നത്.1600 കിലോമീറ്റർ ദൂരമുള്ള സഹ്യപർവതം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഇത് ഡക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ വക്കാണ്.ഇന്ന് ഈ മലനിരകൾ ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.ഭൂഗർഭശാസ്ത്രം പഠിച്ചവർ പറയുന്നത് ഈ മലനിരകൾ സമുദ്രതീരം മടങ്ങി ഉയർന്ന് രൂപംകൊണ്ടതാണ് എന്നാണ്.ഈ മലഞ്ചെരുവുകൾ ദൃഢത കൈവരിച്ചിട്ടി