Aksharathalukal

part 3

ഭാഗം 3

അച്ഛൻ രാവിലെ ഏൽപ്പിച്ച , കുളത്തിലെ പായൽ വാരുന്ന ജോലി ഭംഗിയായി തീർത്തതിൽ ഞാൻ സംതൃപ്തനായിരുന്നു. പായലൊക്കെ വാരിക്കളഞ്ഞപ്പോൾ കുളം ഒത്തിരി വൃത്തിയായി. ആഫ്രിക്കൻ പായലൊന്നും എവിടെയും കാണുന്നില്ലെന്ന് ഞാൻ ഉറപ്പു വരുത്തി. അത് ഞാൻ ഒരു പെർഫെക്ഷനിസ്റ്റ് ആയതുകൊണ്ടല്ല. എനിക്ക് പണി തരുമ്പോഴെല്ലാം അത് ഇഴപിരിച്ച് പരിശോധിക്കുന്ന എന്റെ ഇൻസ്പെക്റ്ററച്ഛന്റെ രോഷം നേരിടാൻ എനിക്ക് കെൽപ്പില്ലാത്തതു കൊണ്ടാണ്.. അതിനാൽത്തന്നെ, തന്നിരിക്കുന്ന എല്ലാ ജോലികളും ഞാൻ ഒരു പെർഫെക്ഷനിസ്റ്റിനെപ്പോലെ ചെയ്തു തീർക്കുമായിരുന്നു.

എനിക്ക് നല്ല വിശപ്പ് തോന്നി. ഞാൻ മെല്ലെ അടുക്കളയിലേക്ക് പോയി. അമ്മ എന്റെ ഉച്ചഭക്ഷണം ഒരു പാത്രത്തിൽ മൂടി വെച്ചിരുന്നു. സമാധാനപരമായി ഭക്ഷണം കഴിക്കാൻ ഞാൻ സാധാരണയായി ഇരിക്കുന്ന അടുക്കളയിലെ ഒരു മരപ്പെട്ടിയിൽ ഇരുന്നു. അടുക്കളയിലെ ആ സ്ഥലം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ്. കാരണം, അച്ഛൻ ഒരിക്കലും ഞങ്ങളുടെ അടുക്കളയിൽ കയറാറില്ല.

അടുക്കളയിൽ നിന്ന് എന്താണ് ആ ശബ്ദം എന്ന് ഒരിക്കൽ അച്ഛൻ ആകാംക്ഷയോടെ അമ്മയോട് ചോദിച്ചപ്പോൾ , \'ഓ... അതോ, അത് അരിക്ക് വച്ച വെള്ളം തിളക്കുന്ന ശബ്ദമാ\' എന്ന് അമ്മ പറയുന്നത് കേട്ട് ഞാൻ വായ് പൊത്തി ചിരിച്ചു പോയി. അത്രയ്ക്കുണ്ട് അച്ഛന്റെ അടുക്കള അറിവ്. 

ഞാൻ വേഗം ഉച്ചഭക്ഷണം കഴിച്ചു തീർത്തു. കൂട്ടുകാർക്കൊപ്പം പാടത്ത് കുറച്ചു നേരം കളിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞാൻ കൈ കഴുകി തിരിഞ്ഞു നോക്കി.

അമ്മ അടുത്ത് വന്ന് എന്നോട് ചോദിച്ചു, \"അച്ഛൻ തന്ന ജോലി മോൻ ചെയ്തു തീർത്തോ?\"

ഞാൻ പറഞ്ഞു, \"ഉവ്വ് അമ്മേ, ഇനി ഞാൻ കളിക്കാൻ പോയ്ക്കോട്ടെ?\"

അമ്മ എന്നെ ചേർത്തണച്ച്, എന്റെ മുഖം ഇരു കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് എന്നോട് ചോദിച്ചു:
\"നിനക്ക് ക്ഷീണമില്ലേ മോനേ?\"

അമ്മ എന്നെ ദയയോടെ നോക്കി.

ഞാൻ പറഞ്ഞു, “ഇല്ലമ്മേ, അത്ര ക്ഷീണമൊന്നുമില്ല. ഞാൻ പോയി കളിച്ചോട്ടെ..?\'\'

അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നുകൊണ്ട് എന്നെ പോകാൻ അനുവദിച്ചു.

പാടത്ത് കൂട്ടുകാരുടെ ആർപ്പുവിളികളും പൊട്ടിച്ചിരികളും ഉയർന്നു കേൾക്കുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞാൽ പിന്നെ പാടം കുട്ടികളുടെ പ്രധാന കളിസ്ഥലമായി മാറും. മിക്കപ്പോഴും അച്ഛനേൽപ്പിച്ച പണികൾ തീർക്കാൻ ഉണ്ടാകുമെന്നതു കൊണ്ട് ,കൂട്ടുകാർ കളിതുടങ്ങി കുറേ കഴിഞ്ഞേ ഞാൻ കളിക്കാനെത്തു. 
അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് മുൻപ് എനിക്ക് കളി നിർത്തി വീട്ടിൽ തിരിച്ചെത്തേണ്ടതുമുണ്ട്.
കൂട്ടുകാർക്കിടയിൽ,ഞാനാണ് എപ്പോഴും ഏറ്റവും ആസ്വദിച്ചു കളിക്കുക. കാരണം, എനിക്ക് കളിക്കാൻ സമയ പരിധി ഉണ്ട്. അവർക്കതില്ല.

അച്ഛന്റെ ബൈക്ക് വരുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ കളി നിർത്തി, വേഗത്തിൽ ഓടി, കുറ്റിക്കാടുകൾക്കിടയിലുള്ള ഒരു കുറുക്കുവഴിയിലൂടെ, പുറകു വശത്ത് കൂടി വീട്ടിലെത്തി, ഏകദേശം കൃത്യസമയത്ത്. മര ഷീറ്റുകൾ കൊണ്ട് വിഭജിച്ച വരാന്തയുടെ അറ്റത്തുള്ള എന്റെ പഠനമുറിയിലേക്ക് ഞാൻ നുഴഞ്ഞു കയറി.  

ഞാൻ അവിടെത്തന്നെ ഇരുന്നു, കഠിനമായി കിതച്ചു കൊണ്ട്, തടി പാർട്ടീഷനുകളുടെ പിളർപ്പിലൂടെ ഞാൻ പുറത്തേക്കു നോക്കി.  

അച്ഛൻ കുളക്കരയിലേക്ക് നടക്കുന്നത് ഞാൻ നെഞ്ചിടിപ്പോടെ കണ്ടു.
*******
തുടരും..

Part 4

Part 4

3.5
348

ഭാഗം 4രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കാര്യം സംഭവിച്ചു. ജലസേചനത്തിനായി തമിഴ്നാട്ടിൽ നിന്ന് അച്ഛൻ ഒരു വാട്ടർ എഞ്ചിൻ വാങ്ങി. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ വാട്ടർ എഞ്ചിൻ ഞങ്ങളുടേതായിരുന്നു. ഞാൻ ശരിക്കും ആവേശഭരിതനായിരുന്നു.വാട്ടർ എഞ്ചിന്റെ പ്രവർത്തനത്തെ കുറിച്ച് അച്ഛൻ ഞങ്ങളുടെ പ്രധാന ജോലിക്കാരനായ കേളന് നിർദ്ദേശങ്ങൾ നൽകി.  എഞ്ചിന്റെ ആ കാസ്റ്റ് അയേൺ ബോഡി ഭാഗങ്ങളുടെ പുതിയ പെയിന്റിന്റെ ഗന്ധം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.രണ്ടാഴ്ച മുമ്പ് ഞാൻ വൃത്തിയാക്കിയ ആ കുളത്തിന് സമീപം തന്നെ, പുതിയ വാട്ടർ എഞ്ചിൻ വയ്ക്കാൻ അച്ഛൻ പറഞ്ഞതനുസരിച്ച് ഞാനും കേളനും കൂടി , ഒരു വ