Aksharathalukal

കിളിയുടെ നൊമ്പരം

ആ വീട്ടിലേക്ക് വന്നെത്തുന്ന ആരെയും ആദ്യം വരവേൽക്കുന്നത് അനേകം കിളികളുടെ ശബ്ദമായിരുന്നു. \"Love Birds\"എന്ന ഓമനപേരിൽ നാം വിളിക്കുന്ന ആ കിളികളെ ആ വീട്ടിലെ എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു. ആ ചെറിയ കൂട്ടിൽ അങ്ങനെ അനേകം കിളികൾ ജീവിച്ചുപോന്നു. നേരത്തിന് അതിൻ്റെ ഇഷ്ടഭക്ഷണമായ തിന കഴിച്ചും ധാരാളം വെള്ളം കുടിച്ചും ഇടയ്ക്ക് അവർക്ക് ഏറെ പ്രിയപ്പെട്ട തുളസിയിലകൾ കഴിച്ചും അവർ സന്തോഷത്തോടെ ജീവിച്ചു.കൂട്ടിലെ മരക്കൊമ്പിൽ ഇരുന്നും പരസ്പരം ഇണചേർന്നും അവർ അവരുടെ പ്രിയ നിമിഷങ്ങൾ കൊണ്ടാടുകയും പുതിയ കിളികൾക്ക് അമ്മക്കിളി ജീവൻ നൽകുകയും ചെയ്തു. ഇണകിളികളുടെ കൊഞ്ചലും കൂട്ടിനുള്ളിലെ കുടുക്കയിൽ ഇരിക്കുന്ന അമ്മ്കിളിക്കും കുഞ്ഞുങ്ങൾക്കും തൻ്റെ കൊക്കിൽ തീറ്റയുമായി എത്തുന്ന അച്ഛൻ കിളിയുടെ കാഴ്ചയെല്ലാം ആസ്വാദ്യകരമായി നോക്കികണ്ട് സമയം പോകുന്നത് അറിയില്ല.കൂട്ടിൽ കിളികൾ കൂടുമ്പോൾ കുറേ എണ്ണത്തിനെ വിൽക്കുക പതിവാണ്. ആ നേരത്തിൽ കിളികളെ പോലെ ആ വീട്ടിൽ ഉള്ളവർക്കും അത് വിഷമമാകുന്നു.അങ്ങനെ പല വിൽക്കലുകളും വാങ്ങലുകളും കഴിഞ്ഞ് പിന്നെ അവിടെ അവശേഷിച്ചത് വെറും രണ്ടു കിളികൾ മാത്രമാണ്. ആ കുടുംബം വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ട് പ്രാവശ്യം പാമ്പുകൾ വന്ന് കിളികളെ കൊത്തികൊന്നുകളഞ്ഞു.കൂടാതെ ബാക്കിയായ കിളികളിൽ ചിലതിനെ ഗരുഡൻ പോലെ ഉള്ള പക്ഷികളും വന്ന് കൊത്തികൊന്നു.യാത്ര കഴിഞ്ഞ് എത്തിയ കുടുംബത്തിന് തൻ്റെ പ്രിയപ്പെട്ട കിളികൾ ചത്ത് കിടക്കുന്ന കാഴ്ച്ച ഹൃദയഭേദകമായിരുന്നു. ആ ഒരു ഭയത്തിലും മറ്റു കാരണങ്ങൾ ആലും പിന്നീട് പുതു കിളികൾ ജനിച്ചില്ല. അവസാനം അവശേഷിച്ച രണ്ട് കിളികളിൽ ഒന്നു കൂടി വിടപറഞ്ഞതോടെ ഒരു കിളി ഒറ്റപ്പെട്ടു.അതിൻ്റെ കണ്ണിൽ ആ ധൈന്യം കാണാമായിരുന്നു.വീട്ടുകാരെ കാണുമ്പോൾ ആ കിളി വല്ലാതെ ശബ്ദ മുണ്ടാക്കി കരഞ്ഞിരുന്നു. തീറ്റയും വെള്ളവും മറ്റെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരു കൂട്ട് ഇല്ലാത്തതിൻ്റെ ദുഃഖം അത് അനുഭവിച്ചു.മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഒറ്റപ്പെടൽ ഉണ്ട്.എന്നെങ്കിലും തനിക്ക് ഒരു പുതിയ ഇണയെ ലഭിക്കും എന്ന പ്രതീക്ഷ ഒരുപക്ഷേ ആ കിളിക്ക് ഉണ്ടാവാം.ജീവിതത്തിൽ പല ദുരന്തങ്ങൾ സംഭവിക്കുമ്പോഴും അതിനെല്ലാം ഒടുവിൽ നല്ലത് വന്നുചേരും എന്ന പ്രത്യാശ ആണ് ഓരോ ജീവജാലങ്ങളെയും ജീവികാനായി പ്രേരിപ്പിക്കുന്നത്.