Aksharathalukal

നീയെൻ ചാരെ

ആമി ആമി...
എന്താ അമ്മ, അച്ചു എവിടെ അവളെ വല്യമ്മാവൻ തിരക്കുന്നുണ്ട് അവളോട് പെട്ടന്ന് റെഡി ആയിട്ട് വരാൻ പറ ആളുക്കൾ വന്നു തുടങി, നീയും പോയി റെഡിയക്കു....

*ഇവിടെ എന്താ നടക്കുന്നെ എന്ന് അല്ലെ നിങ്ങൾ ആലോചിക്കുന്നെ എന്റെ ചേച്ചി അശ്വതിയിടെ മാര്യേജ് ആ അപ്പോൾ ചോദിക്കും ഈ ഞാൻ ആരാ എന്ന് എന്നെ കുറിച് അറിയാതെ ആണോ മക്കളെ എന്റെ കഥ വായിക്കുന്നെ കഷ്ട്ടം 😁
ഞാൻ "അമയാവാദം " തറവാട്ടിലെ വാസുദേവൻ നായരുടേം ലളിത വാസുദേവന്റേ 4 മത്തെ മകൻ മഹാദേവന്റെയും വാസുദരയുടെയും രണ്ടാമത്തെ മകളും ഈ തറവാട്ടിലെ ഏറ്റവും ഇളയ സന്ധതി ആയ അമേദ്ധ്യ മഹാദേവൻ😇 പിന്നെ എന്റെ പാവപെട്ട ചേച്ചി കുട്ടി അശ്വതി ഈ വീട്ടിലെ എല്ലാവരുടേം പൂച്ച കുട്ടി.ഞനും ചേച്ചിയും ആകെ 1.5 വയസ്സിന്റെ ഡിഫറെൻറ് ഉള്ളു എങ്കിലും അവൾക് ഞാൻ ചേച്ചി എന്ന് വിളിക്കുന്നത ഇഷ്ട്ടം ഞങ്ങളുടെ ഒരു കുട്ടു കുടുംബം ആണ് അപ്പുപ്പൻ അമ്മുമ്മ വല്യമ്മാവൻ, അമ്മായി ചെറിയമവ്വാൻ വലിയമ്മ അങ്ങനെ അങ്ങനെ... അച്ഛന് 3 ഏട്ടൻ മാരും 1 പെങ്ങളും , അപ്പച്ചിയെ കെട്ടിച്ചു വിട്ട് അവരൊക്കെ അങ്ങ് പുറം നാട്ടില.. ഞങ്ങൾ ഒക്കെ ഇവിടെയും..*
      

ഡീ അലവലാതി നീ ഇത് ആരുടെ വായിനോക്കി ഇരിക്കുവാ..


*വേറെ ആരും അല്ല ഗയ്‌സ് എന്റെ ചുങ്കും ഈ വീട്ടിലെഎന്റെ രണ്ടാമത്തെ അമ്മാവന്റെ ആദ്യത്തെ മകൾ അഞ്ജന എന്നാ ഞങ്ങളുടെ അഞ്ജുമ്മ എന്റെ ചങ്കും ചങ്ക് ഇടിപ്പും ഒക്കെ ഇവളാ.. അതുകൊണ്ട് തന്നെ ഞാൻ എന്ത് തെണ്ടിത്തരം കാണിച്ചാലും ഫസ്റ്റ് പോകുന്നത് ഇവളെ തന്നെയാ എന്താ അല്ലെ ബ്ലഡി അലവലാതി ഫാമിലി മെംബേർസ് 😂 ഇനി ബാക്കി നിങ്ങൾക് വഴിയേ മനസിലാക്കി തരാട്ടാ ഞനെ അങ്ങോട്ട് ചെല്ലട്ടെ....*


അഞ്ജുമ്മ എന്താടി മോളേ 

പ്ഫാ എന്റെ കറുത്ത കുപ്പിവള എവിടെയെടി അത് വാങ്ങിയപ്പോഴേ നിന്നോട് ഞാൻ പറഞ്ഞോ നിനക്ക് വേണേൽ വാങ്ങിക്കോ ഞാൻ തരുല്ല എന്ന് എടുക്കെടി എന്റെ കുപ്പിവള 😡

ആയെ കറുത്ത കുപ്പിവള ഒക്കെ ഇപ്പോൾ ഔട്ടോഫ് ഫാഷൻ ആണ് മോളെ മോൾക് സെച്ചി നല്ല വള വാങ്ങി തരില്ലേ 
ഓ അതുകൊണ്ട് ആവും മോൾ അതും ഇട്ട് നടക്കുന്നെ 
അത് പിന്നെ 
ഒരു പിന്നേം ഇല്ല ഞാൻ കുളിച് വരുമ്പോഴേക്കും അത് അവിടെ ഉണ്ടായിരിക്കണം ഇല്ലേൽ... അറിയാലോ... മം....പിന്നെ 
നിന്നെ ചെറിയമ്മ തിരക്കുന്നുണ്ട് വല്ലതും തിന്നാൻ വെണ്ണേൽ പോയി തിന്നാൻ ഞാൻ പോട്ടെ ടാറ്റാ മോൾ റൂമിലോട്ട് പോര് വാങ്ങാൻ ഉള്ളതും വാങ്ങിട്ടു....

എന്നാൽ ഞാൻ പോയി ഫുഡിട്ടും വരാം 

നീ റെഡി ആയില്ല അമിയെ ആളുകൾ ഒക്കെ വന്നു തുടങ്ങി..
ദേ ഇപ്പോൾ റെഡി ആവാം എന്റെ അമ്മ കുട്ടി...

അങ്ങനെ ഡാൻസ് യും പാട്ടുo ഒക്കെ ആയിട്ട് കല്യണം തലേന്ന് കടന്ന് പോയി 
.........................
  
റാണി പിങ്കിൽ ഗോൾഡൻ വർക്ക്‌ വരുന്ന ഒരു സാരീ ആയിരുന്നു ചേച്ചിക് അതിനോട് തന്നെ മാച്ച് ആയിട്ട് ഉള്ള ഒരു ദവണി സെറ്റ് ആയിരുന്നു എനിക്കും അഞ്ജുമ്മക്കും സെറ്റ് ചെയ്തിട്ട് ഉള്ളത് ബാക്കി ഉള്ളവർ കെട്ടി കൊച്ചും ആയോണ്ട് അവരെ ഞങ്ങൾ അങ്ങ് ഒഴിവാക്കി 😁
  
രാജീവ്‌ ഏട്ടന്റെ താലി എന്റെ ചേച്ചിയുടെ കഴുത്തിൽ വീണപ്പോൾ എല്ലാവരുടേം മുഖത്ത് സന്ദോഷം ആയിരുന്നേൽ എനിക്ക് എന്ധോ എന്റെ ജീവൻ പോകുന്ന പോലെ ആയിരുന്നു ഇനി എന്റെ ചേച്ചി ഞങ്ങളുടെ കൂടെ ഇല്ലാലോ എന്ന് ഓർത്തു, പിന്നെ ഏട്ടൻ പാവമാ എല്ലാവരേം നല്ല കാര്യമാ അതുകൊണ്ട് ഒരു സമാധാനം.
ചേച്ചി പോയ വിഷമത്തിൽ ഞങ്ങൾ എല്ലാം ഇരിക്കുബോഴാ വീടിന്റെ മുമ്പിൽ ഒരു കാർ വന്നു നിന്നത്...പിന്നെ എല്ലാവരുടേം ശ്രദ്ധ അങ്ങോട്ടേക്ക് ആയിരുന്നു.,
കാറിൽ നിന്നും ഇറങ്ങിയവരെ കണ്ട് എല്ലാവരുടേം മുഖത്ത് സന്തോഷം നിറഞ്ഞു...

കാത്തിരിക്കണേ..,