Aksharathalukal

രണ്ടാം കെട്ട്... 🖤🖤

ഇന്ന് അല്ലുമോളുടെ പിറന്നാൾ ആണ് 

മീരയും ആനന്ദും അല്ലുമോളും രാവിലെ അമ്പലത്തിൽ പോയി  തൊഴുതു..... അല്ലുമോൾക്ക്‌  ഡ്രെസ്സും ടോയ്‌സും കേക്കും മറ്റും മേടിക്കാനായി  അവർ മാളിൽ പോയി.....

മോൾക്ക്‌ ഉള്ള ഡ്രെസ്സ് തിരയുമ്പോൾ ആണ് മീരയുടെ കൈയിൽ ഒരാൾ കയറി പിടിക്കുന്നത്  മീര അയാളെ കണ്ടതും ഞെട്ടി😲😲

\"വിഷ്ണു...... \"

\" അതേടി.... ഞാൻ തന്നെ വിഷ്ണു അപ്പോ നിനക്ക് എന്നെ ഓർമയുണ്ട്..
നീ എന്ത് വിചാരിച്ചു പോലീസ് കാർ എന്നെ അങ്ങ്  തൂകി കൊല്ലുമെന്നോ നിന്റെ കല്ലിയാണം ഒക്കെ കഴിഞ്ഞു എന്ന് ഞാൻ അറിഞ്ഞു......നിന്റെ അനിയത്തി മിത്ര അവൾക്കു സുഖം അല്ലേ...... അവളോട് എന്റെ അന്യോഷണം പറയണം.....\"

അവനെ കണ്ട ഞെട്ടൽ മാറാതെ അവന്റെ കണ്ണുകളിൽ തന്നെ മീര നോക്കി നിന്നു.....എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ തരിച്ചു നിന്നു.....

എവിടെ എടി നിന്റെ ഭർത്താവ് എനിക്ക് അവനെ ഒന്ന് കാണണം....

വിഷ്ണു അതും പറഞ്ഞു തിരിഞ്ഞു നിന്നതും മീര അയാളെ കാണാതെ അവിടെന്ന് പതിയെ മാറി നിന്നു.....
തിരിഞ്ഞു നോക്കിയ  വിഷ്ണു മീരയെ കണ്ടില്ല....

\"ഏ.... ഇവൾ എവിടെ പോയി...... എവിടെ പോയി ഒളിച്ചാലും നിന്നെ ഞാൻ വെറുതെ വിടില്ലെടി..... \"
അതും പറഞ്ഞ് അവൻ അവിടെന്ന് പോയി....
അവൻ പോയത് കണ്ട മീര പെട്ടന്ന് തന്നെ മോൾക്ക്‌ ഉള്ള ഡ്രെസ്സ് എടുത്ത് പെട്ടന്ന് തന്നെ ആനന്ദിന്റെ അടുത്തേക്ക് ചെന്നു......

\"ആ താൻ ഇത് എവിടെ ആയിരുന്നു മീര...... മോൾക്ക്‌ ഉള്ള ഡ്രെസ്സ് എടുത്തോ.... \"ആനന്ദ്.....

\"മ്മ്.....\"

മോളെ ഡ്രെസ്സ് ആനന്ദിനു നല്ല ഇഷ്ട്ടം ആയി...... ബില്ല്  അടച്ച ശേഷം അവർ അവിടെന്ന് ഇറങ്ങി.....അല്ലുമോൾക് ഉള്ള toys  കടയിൽ കയറി.....

അവിടെ മീരയുടെ കൂടെ പഠിച്ച ഒരു ഫ്രണ്ടിനെ കണ്ടു അവൻ അവിടത്തെ സെയിൽസ് മാൻ ആയിരുന്നു....

\"ആ മീര താനോ...... \"

\"Hai  തോമസ്......
നീ ഇവിടെ ആണോ വർക്ക്‌ ചെയുന്നത്.....\" മീര 

\"അതെ ഇവിടെ ആയിട്ട് കുറച്ചു ആയി...\"തോമസ് 

\"പിന്നെ എന്താകയാടോ വിശേഷം ....അമ്മയ്ക് സുഖം അല്ലേ.... \"  തോമസ് 

\"സുഖം.....ഓ അമ്മ സുഖമായി ഇരിക്കുന്നു.....\"
അതും പറഞ്ഞു മീര ആനന്ദിനെ പരിചയ പെടുത്തി കൊടുത്തു..... 

\"ഇത് എന്റെ ഭർത്താവും മോളും ആണ് മോൾക്ക്‌ ഒരു കാർ നോക്കാൻ കയറിയതാണ്.....\"

\"ഓ.... കാർ സെക്ഷൻ അതാണ് വരൂ ഞാൻ പുതിയ മോഡൽസ് കാണിച്ചു തരാം.... \"

അവിടെ ഇരുന്ന ഒരു കാർ കണ്ടതും അല്ലുമോൾ ചാടി ചെന്ന് അതിൽ പോയി ഇരുന്നു....

\"മോൾക്ക്‌ ഇത് ഇഷ്ട്ടം ആയോ..... എന്നാൽ അങ്കിളിനോട് ഇത് ശെരിയാകാൻ പറയട്ടെ.....\"അല്ലുമോൾ  തല ആട്ടി ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു....
\"ആ മോഡൽ  കാർ സെറ്റ് ആക്കികൊള്ളു....\"

ആനന്ദ് അല്ലുമോളെ വണ്ടിയിൽ നിന്നു എടുത്ത്....തോമസിനോടായി പറഞ്ഞു...

\"ശെരി  sir......\"

\"ഒരു 10 മിനിറ്റ്.... ഇപ്പോൾ സെറ്റ് ആകാം.....\"

റ്റൂൽസുകൾ എടുത്ത് കൊണ്ട് വന്നു തോമസ് വണ്ടി റെഡിയാകാൻ തുടങ്ങി......

മീരയും മോളും ആനന്ദും അവിടെ ഉണ്ടായിരുന്ന വേറെ ടോയ്‌സുകൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അല്ലുമോൾക് ഇഷ്ട്ടം ഉള്ള കുറച്ച് ടോയ്‌സുകൾ മേടിച്ചു......

അപ്പോഴേക്കും  തോമസ് മോൾക്ക്‌ ഉള്ള കാർ റെഡി ആക്കി.....

ബില്ല് അടച്ച ശേഷം തോമസിന്റെ കൈയിൽ ആനന്ദിന്റെ കാറിന്റെ കീ കൊടുത്ത് ഇതെല്ലാം കാറിൽ വെക്കാൻ പറഞ്ഞേൽപ്പിച്ച് ആനന്ദും മീരയും കേക്ക് ഷോപ്പിൽ പോയി.....

\"തോമസ് ഞങ്ങൾ ആ കേക്ക് ഷോപ്പിൽ കാണും കീ അവിടേയ്ക് കൊണ്ട് വന്നു തന്നാൽ മതി ഒക്കെ....\"

ആനന്ദ്  മീരയെയും മോളേയും കൂട്ടി കേക്ക് ഷോപ്പിലേയ്ക് നടന്നടുത്തു.....

അവിടെ ഉണ്ടായിരുന്നതിൽ വെച്ച് വലിയ കേക്ക് നോക്കി ഓഡർ കൊടുത്ത് ആനന്ദും മീരയും കോഫിക് ഓഡർ  ചെയ്തു തോമസിന് വേണ്ടി വെയിറ്റ് ചെയ്തു........

അപ്പോഴാണ് എതിർ വശത്തെ ടേബിളിൽ  ഇരുന്നു ചായ കുടിക്കുന്ന വിഷ്ണുവിനെ  മീര കണ്ടത്...... അവന്റെ തുറിച്ച നോട്ടം കണ്ട് മീരയ്ക് പേടി തോന്നി..... അവർ രണ്ടാളും കോഫി കുടിച്ച് കഴിയുമ്പോളേയ്ക്കും തോമസ് കീയുമായി ആനന്ദിന് അടുത്തേക്ക് വന്നു.....

കേക്ക് വീട്ടിൽ എത്തിക്കാൻ പറഞ്ഞു അഡ്രസ് കൊടുത്ത് അവരവിടെന്ന് ഇറങ്ങി......

                                         ( തുടരും.....)



രണ്ടാം കെട്ട്.... 🖤🖤

രണ്ടാം കെട്ട്.... 🖤🖤

5
905

ലിഫ്റ്റിൽ കയറിയ ആനന്ദിന് ഒരു കാൾ വന്നു......\"ആനന്ദ് നിങ്ങൾ വരുമ്പോൾ അല്ലുമോളെ ഒരു ബ്യൂട്ടി പാർലറിൽ കയറി ഒരുക്കണം കൂടെ മീരയോടും ഒന്ന് ഒരുങ്ങാൻ പറയണം ഇവിടെ ഫംഗ്ഷനുള്ള  ആളുകൾ എത്തി തുടങ്ങി....... \"അത്രയും പറഞ്ഞ് അംബിക ഫോൺ കട്ട്‌ ചെയ്തു.......കാറിന് അടുത്ത് എത്തിയയതും .....\"O shit........\"\"എന്താ  എന്ത് പറ്റി..... \"മീര അത് പിന്നെ ഞാൻ മോളുടെ ഫാൻസി items എടുക്കാൻ മറന്നു...... ഞാൻ പോയിട്ട് അത് എടുത്തിട്ട് വരാം നിങ്ങൾ കാറിൽ ഇരുന്നോളു .....\"ആനന്ദ് അല്ലുമോളെയും മീരയെയും കാറിൽ ഇരുത്തി......കാറിൽ ഉണ്ടായിരുന്ന toys എടുത്ത് അല്ലുമോൾ കളിക്കാൻ തുടങ്ങി......ആനന്ദ് മീരയ്ക് ഫംഗ്ഷന് ധരിക്കാൻ പറ്റിയ  ഒരു ഡ്ര