Aksharathalukal

രണ്ടാം കെട്ട്.... 🖤🖤

ലിഫ്റ്റിൽ കയറിയ ആനന്ദിന് ഒരു കാൾ വന്നു......

\"ആനന്ദ് നിങ്ങൾ വരുമ്പോൾ അല്ലുമോളെ ഒരു ബ്യൂട്ടി പാർലറിൽ കയറി ഒരുക്കണം കൂടെ മീരയോടും ഒന്ന് ഒരുങ്ങാൻ പറയണം ഇവിടെ ഫംഗ്ഷനുള്ള  ആളുകൾ എത്തി തുടങ്ങി....... \"അത്രയും പറഞ്ഞ് അംബിക ഫോൺ കട്ട്‌ ചെയ്തു.......കാറിന് അടുത്ത് എത്തിയയതും .....

\"O shit........\"

\"എന്താ  എന്ത് പറ്റി..... 

\"മീര അത് പിന്നെ ഞാൻ മോളുടെ ഫാൻസി items എടുക്കാൻ മറന്നു...... ഞാൻ പോയിട്ട് അത് എടുത്തിട്ട് വരാം നിങ്ങൾ കാറിൽ ഇരുന്നോളു .....\"

ആനന്ദ് അല്ലുമോളെയും മീരയെയും കാറിൽ ഇരുത്തി......
കാറിൽ ഉണ്ടായിരുന്ന toys എടുത്ത് അല്ലുമോൾ കളിക്കാൻ തുടങ്ങി......
ആനന്ദ് മീരയ്ക് ഫംഗ്ഷന് ധരിക്കാൻ പറ്റിയ  ഒരു ഡ്രെസ്സ് എടുക്കാൻ പോയത് ആയിരുന്നു......

കുറച്ചു സമയം കഴിഞ്ഞപ്പോൾ വിഷ്ണു അത് വഴി വന്നു ...... മീരയെ കണ്ടതും  അവൻ അവരുടെ അടുത്തേയ്ക്ക് വന്നു..... എന്നാൽ ആ സമയം കൊണ്ട് തന്നെ ആനന്ദ്  ലിഫ്റ്റ് തുറന്നു  വരുന്നുണ്ടായിരുന്നു ആനന്ദിനെ കണ്ടതും വിഷ്ണു പെട്ടന്ന് വേറെ ഒരു കാറിന്റെ പുറകിലേയ്ക്  മാറി...... അപ്പോഴാണ് മീര വിഷ്ണുവിനെ കാറിന്റെ   കണ്ണാടിയിൽ കാണുന്നത് അവനെ കണ്ടതും അവൾക്കു പരിപ്രാന്തി കൂടി വന്നു......

\"ഞാൻ കുറച്ച് lait ആയില്ലേ soory മീര കാത്തിരുന്നു മുഷിഞ്ഞു അല്ലേ.....\"

ആനന്ദ് കാർ ഡോർ തുറന്ന്  അവളോടായി ചോദിച്ചു..... ആനന്ദിനെ കണ്ടതും  മീരയ്ക്ക് സമാദാനമായി.......

\"എന്താടോ തനിക് ഒരു പേടി പോലെ മുഖത്ത് ഒരു ടെൻഷൻ...... \"

\"ഏയ്‌..... ഒന്നുമില്ല  ആനന്ദേട്ട.....\"

\"അതല്ല എന്തോ ഉണ്ട് മോൾക്ക്‌ ഡ്രെസ്സ് എടുത്ത് വന്നപ്പോൾ തൊട്ട് ഞാൻ തന്നെ  ശ്രദ്ധിക്കുന്നതാണ്..... തന്നെ കണ്ടാൽ അറിയാം എന്തോ എന്നിൽ നിന്നു  മറയ്ക്കുന്നത് പോലെ......\"

\"ഒന്നുമില്ല മാഷേ എന്ത് മറയ്ക്കാൻ.....\"

അതും പറഞ്ഞു മീര ആനന്ദിന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു....

ആനന്ദ് മീരയേയും അല്ലുമോളെയും കൂട്ടി ഒരു ബ്യൂട്ടി  പാർലറിന്റെ  മുന്നിൽ കാർ നിർത്തി......

\"മീര......  താൻ മോളെ കൊണ്ട് ആ പാർലറിലേയ്ക് നടന്നോളൂ അല്ലുമോളുടെ ഡ്രെസ്സ് എടുത്ത് ഞാൻ വരാം..... പിന്നെ മീര മോളുടെ birthday ഫംഗ്ഷനാണെന്ന് ഒന്ന് പറയണം..... ഒക്കെ ....\"

\"ശെരി ഏട്ടാ പറയാം......\"

മീര പാർലറിൽ കയറിയതും കണ്ണ് മിഴിച്ചു നിന്നു......

\"മേഡം .....\"

ആ വിളി കേട്ട് അവൾ ഒന്ന് കോരി തരിച്ചു....

അപ്പോഴേക്കും ആനന്ദ് കയറി വന്നു...

\"സർ മേഡത്തിന്റെ ഹസ്ബെന്റ ആണോ.... \"

അപ്പോൾ മീര ഒന്ന് തിരിഞ്ഞു നോക്കി

\"അതെ\" എന്ന് പറഞ്ഞു...... 

\"പറയൂ മേഡം എന്താണ്      ചെയ്യേണ്ടത്.....\"
ഒരു ചാർട്ട് എടുത്ത് മീരയുടെ കൈയിൽ കൊടുത്തിട്ട് പാർലറിലെ സ്റ്റാഫ്‌ അവളോടായി ചോദിച്ചു...... അതിൽ നോക്കിയിട്ട് ഒന്നും മനസിലാകാതെ മീര  ആനന്ദിനെ നോക്കി.....  

\"മോളുടെ birthday ഫംഗ്ഷൻ ആണ് മോളെ ഒന്ന് ഡ്രെസ്സ്  ചെയ്ഞ്ച് ചെയ്യണം പിന്നെ ചെറിയ രീതിയിൽ ഒരു മേക്കപ്പ്..... Ok.....\"

ആനന്ദ്  അവരുടെ കൈയിൽ മോളുടെ ഡ്രെസ്സ് കൊടുത്തിട്ട് പറഞ്ഞു......

\"മേഡത്തിനോ സർ.....\"

\"മേഡത്തിന് ഫുൾ മേക്കപ്പ്..... ഹെയർ ഒന്ന്  വാഷ് ചെയ്ത ശേഷം ഒന്ന് സ്റ്റെപ് അടിക്കണം..... ഇതാ മേഡത്തിന്  ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രെസ്സ്.....\" 

അത് കേട്ടതും മീര ആനന്ദിനെ  ഒന്ന് നോക്കി......

അല്ലുമോളെ ഒരുകി ആനന്ദിന്റെ കൈയിൽ കൊണ്ട് കൊടുത്തു.....
മീര  ഒരുങ്ങി വന്നതും  ആനന്ദ് അവളെ കണ്ട്  നോക്കി നിന്നു പോയി.... എന്തൊരു സുന്ദരി ആണ് ഇവൾ ഇപ്പോൾ കാണാൻ എന്ന് അവൻ മനസിൽ കരുതി......

\"എടോ മീര താൻ തന്നെ ആണോ ഇത് എന്ത് ഭംഗി ആണെടോ തന്നെ ഇപ്പോൾ കാണാൻ......\"

അത് കേട്ടതും മീരയ്ക് നാണം വന്നു അവൾ ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു.......

Cash കൊടുത്ത  ശേഷം  അവർ മൂന്നു പേരും അവിടെന്ന് ഇറങ്ങി.....

കാറിൽ  കയറിയ മീരയെ തന്നെ ആനന്ദ് നോക്കി കൊണ്ട് നിന്നു.....

\"എന്താണ് മാഷേ ഇങ്ങനെ നോക്കുന്നത് എന്നെ കാണാത്തത് പോലെ.....\"

\"മ്മ് ഒന്നുമില്ല മീര തനിക് ഈ ഡ്രെസ്സ് ഇത്ര കറക്റ്റ് ആകുമെന്ന് ഞാൻ കരുതിയില്ല എന്റെ സെലെക്ഷൻ മോശം ആയില്ലല്ലോ ല്ലേ.....\"    ആനന്ദ് 

\"ഇത് എപ്പോ പോയി എടുത്തു ഞാൻ അറിയാതെ...... \"    മീര 

\"അതൊക്കെ എടുത്തു.....
അമ്മ വിളിച്ച് പറഞ്ഞിരുന്നു അല്ലുമോളെയും  തന്നെയും ഒന്ന്   പാർലറിൽ കയറ്റി ഒരുക്കാൻ എന്നാലും ഞാൻ ഇത്രയ്ക്ക് പ്രേതിഷിച്ചില്ല...... ഇനി ആളു മാറി പോയി എന്ന് പറഞ്ഞ് ആരെങ്കിലും എന്നെ വഴക്കു പറയുമോടോ..... \"

അതും പറഞ്ഞ് ആനന്ദ് ചിരിക്കാൻ തുടങ്ങി...... മീര അവന്നിട്ട് ഒരു കുത്ത് വെച്ചു കൊടുത്തു...... \"പോ ഏട്ടാ കളിയാക്കാതെ......\"

\"ഇന്ന് night നമുക്ക് തകർക്കണം.....
എനിക്ക് ഇപ്പോൾ തനിക് ഒരു ഉമ്മ തരണം എന്ന് ഉണ്ട്.......\"ആനന്ദ് വളരെ സന്തോഷത്തോടെ പറഞ്ഞു.......

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

                                               (തുടരും....)



രണ്ടാം കെട്ട്... 🖤🖤

രണ്ടാം കെട്ട്... 🖤🖤

5
453

അല്ലുമോളെയും കൊണ്ട് മീര കാറിൽ നിന്നു ഇറങ്ങിയതും  അംബിക ഓടി ചെന്ന് കുഞ്ഞിനെ മേടിച്ചു \"അമ്മമ്മയുടെ ചക്കര ഇന്ന് ചുന്ദരി കുട്ടി ആയല്ലോ....\"മീരയുടെ കൈ പിടിച്ച് ആനന്ദ് അകത്തേക്ക് കയറിയ സമയം കൊണ്ട് കേക്കുമായി ഡെലിവറി ബോയ് വന്നു  \"സർ ഇതാണോ മിസ്റ്റർ ആനന്ദിന്റെ വീട്  ഒരു birthday  കേക്ക് ഡെലിവറി ഉണ്ട് \"\"Yes ഇത് തന്നെ ആണ് ആനന്ദിന്റെ വീട് കേക്ക് അകത്തേക്ക് വെച്ചോളൂ.....\" നരേഷ് ഡെലിവറി ബോയോട് പറഞ്ഞു.....ഹെൽമറ്റ് തലയിൽ നിന്നു എടുത്തതും അയാളെ കണ്ട മീര ഞെട്ടി.... അത് വിഷ്ണു ആയിരുന്നു മീര അവനെ കണ്ട് പരിഭ്രമിക്കുന്നത് ആനന്ദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മിത്ര മോളെ അവൻ കാണുമ