രണ്ടാം കെട്ട്... 🖤🖤
അല്ലുമോളെയും കൊണ്ട് മീര കാറിൽ നിന്നു ഇറങ്ങിയതും അംബിക ഓടി ചെന്ന് കുഞ്ഞിനെ മേടിച്ചു \"അമ്മമ്മയുടെ ചക്കര ഇന്ന് ചുന്ദരി കുട്ടി ആയല്ലോ....\"
മീരയുടെ കൈ പിടിച്ച് ആനന്ദ് അകത്തേക്ക് കയറിയ സമയം കൊണ്ട് കേക്കുമായി ഡെലിവറി ബോയ് വന്നു
\"സർ ഇതാണോ മിസ്റ്റർ ആനന്ദിന്റെ വീട് ഒരു birthday കേക്ക് ഡെലിവറി ഉണ്ട് \"
\"Yes ഇത് തന്നെ ആണ് ആനന്ദിന്റെ വീട് കേക്ക് അകത്തേക്ക് വെച്ചോളൂ.....\" നരേഷ് ഡെലിവറി ബോയോട് പറഞ്ഞു.....
ഹെൽമറ്റ് തലയിൽ നിന്നു എടുത്തതും അയാളെ കണ്ട മീര ഞെട്ടി.... അത് വിഷ്ണു ആയിരുന്നു മീര അവനെ കണ്ട് പരിഭ്രമിക്കുന്നത് ആനന്ദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മിത്ര മോളെ അവൻ കാണുമോ എന്ന് മീര ഭയപ്പെട്ടു.... മീരയുടെ അമ്മ അവനെ കണ്ടതും മിത്ര മോളെ പെട്ടെന്ന് അവിടെ നിന്ന് മാറ്റി നിർത്തി....
വിഷ്ണു കേക്ക് വെക്കുന്നതിന് ഇടയിൽ അവന്റെ കണ്ണുകൾ മിത്രയെ തിരയുന്നുണ്ടായിരുന്നു....
\"മീര തനിക്ക് അറിയുമോ അയാളെ...\"
ആനന്ദ് മീരയോടായി ചോദിച്ചു... \"മ്മ്\" അറിയാം എന്ന് മറുപടി പറഞ്ഞു.... \"എങ്ങനെ\" എന്ന് ചോദിക്കുമ്പോഴേയ്ക്കും വിഷ്ണു അവരുടെ അടുത്തേയ്ക്ക് വന്നു\" sir
കേക്ക് സെറ്റ് ചെയ്തിട്ടുണ്ട്... \"
അതും പറഞ്ഞു വിഷ്ണു ഇറങ്ങുമ്പോൾ ആണ് നരേഷിന്റെ സുഹൃത്ത് dr. രാജേന്ദ്രൻ വിഷ്ണുവിനെ കാണാൻ ഇടയായത് \"ആ sir എപ്പോഴാണ് ജയിൽ നിന്നു ഇറങ്ങിയത് അതോ പരോളിന് ഇറങ്ങിയത് ആണോ....\" രാജേന്ദ്രൻ എല്ലാവരും കേൾക്കേ ഉറക്കെ ചോദിച്ചു അത് കേട്ടവരെല്ലാം വിഷ്ണുവിനെ തന്നെ നോക്കി അത് അവന് വലിയ നാണക്കേട് ആയി... ആ സമയം മീരയോടും മിത്രയോടും ഉള്ള അവന്റെ ദേഷ്യം കൂടി വന്നു.. കേട്ടോ നരേഷ് ഇത് വിഷ്ണു ഒരു കൊല കേസിലെ പ്രതി ആണ് ഒരു കൗൺസിലിങ്ങിന്റെ ഭാഗമായിട്ടാണ് ഞാൻ ജയിലിൽ പോയത് ഇയാളെ ആയിരുന്നു അന്ന് എനിക്ക് കിട്ടിയത് മയക്ക് മരുന്നിനും കഞ്ചാവിനും അടിമ പെട്ട് ഒരു പെൺ കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ചു കൊലപെടുത്തി dr. രാജേന്ദ്രൻ അത് പറയലും വിഷ്ണു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിക്കലും ഒന്നിച്ചായിരുന്നു... പല്ലുകൾ ഇറുമ്പി കൊണ്ട് വിഷ്ണു \"എടാ നായെ നിന്നെ ഞാൻ എടുത്തോളാം \" എന്ന് പറഞ്ഞു കോളറിൽ നിന്നു പിടി വിട്ടു പല്ലുകൾ കടിച്ചു പിടിച്ച് ദേഷ്യത്തോടെ വിഷ്ണു അവിടെന്ന് പോയി....
എല്ലാവരും വരൂ നമുക്ക് കേക്ക് കട്ട് ചെയ്യാം... നരേഷ് എല്ലാവരെയും വിളിച്ചു.... ആനന്ദും മീരയും അല്ലു മോളുടെ കൈ പിടിച്ചു കേക്ക് കട്ട് ചെയ്തു ആനന്ദിന്റെയും അംബികയുടെയും
നരേഷിന്റെയും വായിൽ മീര ചെറിയ പീസ് കേക്ക് കുഞ്ഞിനെ കൊണ്ട് കൊടുപ്പിച്ചു തിരിച്ചു അവരെല്ലാം മോൾക്കും കേക്ക് കൊടുത്തു
ഓഫീസ് സ്റ്റാഫുകളിൽ ആരും തന്നെ മീരയെ കണ്ടിട്ട് ഇല്ല... \"ആനന്ദ് സാറിന്റെ സെലക്ഷൻ മോശം ആയില്ല അല്ലേ നീതു....\" ജോർജ് നീതുവിനോട് പറയുന്നത് അംബിക കേട്ടു... അത് ആനന്ദ് സാറിന്റെ സെലക്ഷൻ അല്ല ജോർജ് എന്റെ സെലക്ഷൻ ആണ് എന്ന് അംബിക ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു....
\"മോളെ മീര എല്ലാവർക്കും കേക്ക് എടുത്ത് കൊടുക്ക്....\"അംബിക മീരയോട് പറഞ്ഞു....
മീര അംബികയുടെ വാക്കുകൾക് അനുസരണ ഉള്ളവൾ ആയി....
ഇതെ സമയം വിഷ്ണു തന്റെ ശരീരത്തിലേയ്ക് മയക്ക് മരുന്ന് കുത്തി വെക്കുകയായിരുന്നു .... മിത്രയുടെ ഫോട്ടോ കത്തിച്ചു.... Dr. രാജേന്ദ്രനോടുള്ള അവന്റെ പ്രതികാരം കൂടി വന്നു...
അല്ലുമോൾക്കുള്ള ഗിഫ്റ്റ് കൊടുക്കുകയാണ് എല്ലാവരും മിത്രയും അമ്മയും മോൾക്ക് ചെറിയ രണ്ട് സ്വർണ്ണ വളകൾ ആണ് കൊണ്ട് വന്നത് അവരത് അല്ലുമോളുടെ കൈയിൽ ഇട്ട് കൊടുത്തു അത് കണ്ട് നിന്ന മീരയ്ക്കും ആനന്ദിനും സന്തോഷമായി.....എല്ലാവരും ഫുഡ് കഴിക്കുന്ന തിരക്കിൽ ആയി....
ഓഫീസിൽ നിന്നു വന്നവരിൽ കൂറെ പേരെ ആനന്ദ് മീരയ്ക്ക് പരിചയ പെടുത്തി കൊടുത്തു.... ഇതെല്ലാം കണ്ട് മീരയുടെ അമ്മയ്ക്ക് വളരെ അധികം സന്തോഷം തോന്നി....\" മിത്ര നീ ഒന്ന് അവിടേയ്ക്ക് നോകിയെ എന്ത് സ്നേഹത്തോടെ ആണ് ആനന്ദ് മീര മോളെ ചേർത്ത് പിടിക്കുന്നത് അവരുടെ രണ്ടാം കെട്ട്.... 🖤🖤 ആണെന്ന് തോന്നുകയെ ഇല്ല നമ്മുടെ മീര മോളുടെ ഭാഗ്യം അല്ലേ മിത്ര നിന്റെ അച്ഛൻ എപ്പഴും പറയുമായിരുന്നു എന്റെ മീര മോളെ ഞാൻ വലിയ വീട്ടിലേക്ക് കെട്ടിക്കും എന്ന് ആ മനുഷ്യൻ ആഗ്രഹിച്ചത് പോലെ ആയി ഇനി നിന്നെ കൂടി ഒരു ഡോക്ടർ ആയി കണ്ടിട്ട് കണ്ണ് അടച്ചാൽ മതി ഈ അമ്മക്ക്.....മിത്ര മീരയെ തന്നെ നോക്കി ഇരുന്നു....\" ചേച്ചിയുടെ നല്ല മനസാണ് അമ്മേ അതാണ് ഇത്ര നല്ല ജീവിതം കിട്ടിയത്....\" അത്രയും പറഞ്ഞു മിത്ര അകത്തു പോയി...
(തുടരും....)