Aksharathalukal

❤️പ്രണയമർമ്മരം ❤️30

എന്താടാ നിനക്ക്....
പോകുന്ന വഴി രുദ്രൻ മനുവിനോടായി ചോദിച്ചെങ്കിലും മൗനം ആയിരുന്നു മനുവിന്റെ ഉത്തരം.

അതിന്റ കാരണം അറിയാൻ അധികം നേരം എടുത്തില്ല അവിടെ ഇരിക്കുന്നവരെ കണ്ടപ്പോൾ അവനു ബോധ്യപ്പെട്ടു.

എന്തോ പറഞ്ഞു ചിരിക്കുന്നതിന്റെ ഇടയിൽ ആണ് അവള് കണ്ണുകൾ ഉയർത്തിയത് അവളുടെ കണ്ണ് അവന്റെ കണ്ണുമായി ഉടക്കി... ആ ഒരു നിമിഷം അവൾ പഴയ പൂജയായി മാറി.... ചുറ്റുമുള്ളത് ഒന്നും അറിയാതെ കണ്ണ് വേർപെടുത്താൻ അഗ്രിഹാക്കാതെ അവര് രണ്ടുപേരും സ്ഥലകാല ബോധ്മില്ലാതെ നിന്നു...

അഞ്ജലി എഴുനേറ്റു നിൽക്കുന്ന പൂജ യെ തട്ടി വിളിച്ചപ്പോഴാണ്... അവൾ ബോധത്തിലേക്ക് വന്നത്... അപ്പോൾ തന്നെ കണ്ണ് പിൻവലിച്ചു തലതാഴ്ത്തി അവൾ ഇരുന്നു.

മനു ഇവരെ കണ്ടപ്പോൾ മുതൽ  അച്ചുവിനെ ആണ് നോക്കിയത് എന്നാൽ ഇത് ഒന്നും അറിയാതെ friedrice തിന്നുന്ന തിരക്കിൽ ആണ് ആള്.

മനുവേട്ടാ... രുദ്രേട്ടാ നിങ്ങള് എന്തെ ഇവിടെ... പെട്ടെന്ന് അഞ്ജലി ഇവരെ കണ്ടപ്പോൾ സന്തോഷതോടെ ചോദിച്ചു.

നീ എന്താ ഇവിടെ മനു ദേഷ്യത്തിൽ തിരിച്ചു ചോദിച്ചു.

Food കഴിക്കാൻ... അഞ്ജലി പരുങ്ങി കൊണ്ടു പറഞ്ഞു.

ആ ഞങ്ങളും അതിന് തന്നെ ആണ് വന്നേ..

ശോ... നമ്മൾ തമ്മിൽ നല്ല ചേർച്ച ആണ് ട്ടോ... അഞ്‌ജലി മനുവിന്റെ ദേഷ്യപ്പെട്ട മുഖം നോക്കാതെ പറഞ്ഞു...

പൂജ ഒരു ദേഷ്യത്തോടെ അഞ്ലിയുടെ മുഖത്തേക്ക് നോക്കി..

ആക്കിയത് ആണ് എന്ന് അറിയാതെ.. വീണ്ടും നാണം കെടാൻ വേണ്ടി അഞ്ജലി ഓരോന്ന് ചോദിക്കുന്ന പോലെ പൂജക്ക്‌ തോന്നി.

നിങ്ങള് കഴിച്ചു കഴിഞ്ഞോ
മനു അഞ്ജലിയെ നോക്കാതെ അച്ചുവിനോടായി ചോദിച്ചു.

ഇല്ല. ഇപ്പൊ കഴിച്ചു തുടങ്ങിയിട്ടുള്ളൂ അച്ചു താല്പര്യമില്ലാത്ത പോലെ മറുപടി പറഞ്ഞു.

എന്നാ ഞങ്ങളും കൂടാം എന്നും പറഞ്ഞു മനു ഒരു chair നീക്കിയിട്ടു അതിൽ ഇരുന്നു.

എന്താടാ നോക്കി നിൽക്കുന്നെ വാ ഇരിക്ക്... മനുവിന്റെ പ്രവർത്തി കണ്ടു അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന രുദ്രനെ നോക്കി ചിരിച്ചു കൊണ്ടു മനു അടുത്തിരിക്കാൻ വിളിച്ചു.

അച്ചുവും അഞ്‌ജലിയും നിർബന്ധിച്ചതോടെ ഒട്ടും താല്പര്യം ഇല്ലാതെ പൂജയുടെ എടുത്തുള്ള ഒരു ഒഴിഞ്ഞ ചെയറിൽ അവൻ ഇരുന്നു.

അതിന്റെ ഇടയിൽ food ഈ ടേബിളിൽ കൊണ്ടു വരാൻ മനു പറഞ്ഞു ഏല്പിച്ചു.

Food കഴിക്കുന്നതിന്റെ ഇടയിൽ മനുവും അഞ്‌ജലിയും അച്ചുവും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്...

പൂജ അത് ഒന്നും ശ്രെദ്ധിക്കാതെ food കഴിക്കുന്ന രുദ്രനെ നോക്കി ഇരുന്നു.

ഇത്ര ഭംഗിയിൽ ആർക്കെങ്കിലും കഴിക്കാൻ പറ്റുവോ...
അവൾ ചിന്തിച്ചു കൊണ്ടു അവൾ കഴിക്കുന്ന പ്ലേറ്റ് ലേക്ക് നോക്കി.. ചിക്കന്റെ എല്ലു കൊണ്ടു കരകൗശലം.
mood പോയി mood പോയി .

അവൻ കഴിച്ചു കഴിഞ്ഞതും finger bowl ൽ കൈ കഴുകി ഒരു tissue എടുത്തു കൈ തൊടച്ചു.

പൂജ തന്റെ ഓരോ നീക്കങ്ങളും ശ്രെദ്ധിക്കുന്നത് കണ്ടെങ്കിലും അവൻ കണ്ണുകളുയർത്തി നോക്കാൻ പോയില്ല.

ഇവിടെ വന്നു ഇരുന്നതിൽ പിന്നെ അവൻ അച്ചുവും അഞ്‌ജലിയും എന്തോ ചോദിച്ചതിന് ഒന്നോ രണ്ടോ വാക്കിൽ എന്തോ മറുപടി പറഞ്ഞു എന്നല്ലാതെ തന്നെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല... ഞാൻ എന്നാ ഒരാൾ ഇല്ലാത്ത പോലെ ആണ് അവന്റെ ഭാവം.. പൂജ നിരാശയോട് കൂടി ചിന്തിച്ചു.

ബാക്കി മൂന്ന് പേരും കഴിച്ചു കഴിഞ്ഞത് കണ്ടപ്പോൾ രുദ്രൻ ഒന്നും പറയാതെ എഴുന്നേറ്റു washroomലേക്കു നടന്നു.

പിന്നാലെ ബാക്കി ഉള്ളവരും.

🤍

ബിൽ കൊടുത്ത് എല്ലാവരും പുറത്തേക്കു നടന്നു...
മനു രുദ്രന്റെ ദേഷ്യം മാറാത്തത് കൊണ്ടു എന്തോ പറഞ് അത് മാറ്റാൻ ശ്രെമിക്കുന്നുണ്ട്.
അച്ചുവും അഞ്‌ജലിയും കഴിച്ചത് ദഹിക്കാൻ എന്നാ പോലെ കൈ വീശി ഇവരുടെ മുൻപിൽ കൂടി സ്പീഡിൽ നടന്നു.

പൂജ പാറുവിന്റെ miss call കണ്ടു തിരിച്ചു വിളിക്കുപ്പോഴാണ്

ഡീ...എന്നാ ഒരു വിളി.

അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു വരുന്ന രണ്ടു ചെറുപ്പക്കാരെ.

നീ രക്ഷപെട്ടു എന്ന് വിചാരിച്ചോ അടുത്ത വന്ന അവരിൽ black shirt ഇട്ട ഒരുത്തൻ അവളുടെ മുൻപിലേക്കു കയറി നിന്നു കൊണ്ടു ചോദിച്ചു.

ഇവന്റെ ശബ്ദം കേട്ടു ബാക്കി ഉള്ളവർ തിരിഞ്ഞു നോക്കി.. എന്തോ പ്രശ്നം ആണെന്ന് മനസിലാക്കി അവർ ഇവരുടെ അടുത്തേക്ക് വന്നു.

തനിക്കു എന്താ വേണ്ടേ...  എന്താ  cash ആണോ. അതാണെങ്കിൽ ഞാൻ ഇപ്പൊ എടുത്തു തരാം പൂജ അതും പറഞ്ഞു ബാക്ക് തുറക്കുപ്പോഴേക്കും

എനിക്ക് വേണ്ട നിന്റെ cash... നേരത്തെ സംസാരിച്ചവൻ തന്നെ പുച്ഛത്തോട് കൂടി പറഞ്ഞു.

പിന്നെ നിനക്ക് എന്താടാ വേണ്ടത് ഇതൊക്കെ കേട്ടു നിന്നാ അഞ്ജലി ദേഷ്യത്തോടു കൂടി ചോദിച്ചു കൊണ്ടു മൂന്നോട്ട് വന്നു.

എനിക്ക് വേണ്ടത് sorry എന്നാ രണ്ടു വാക്ക് അവൻ ദാർഷ്ടത്തോട് കൂടി പറഞ്ഞു നിർത്തി

എന്താ അഞ്ജലി പ്രശ്നം... ഒന്നും മനസിലാവാതെ നിന്നാ മനു അവളോട്‌ ചോദിച്ചു.

അത് ഒന്നുമില്ല മനുവേട്ടാ car park ചെയ്യ്തത് ഞാനാ... Park ചെയ്യുന്ന ഇടയിൽ ഇവരുടെ കാറിൽ ചെറുതായി ഒന്നു തട്ടി ഞാൻ അപ്പോൾ തന്നെ sorry പറഞ്ഞു.

വേണമെങ്കിൽ ഒന്നു കൂടി പറയാം അവൾ അവന്റെ മുഖത്തു നോക്കി പറഞ്ഞു.

എനിക്ക് നിന്റെ sorry അല്ല കേൾക്കേണ്ടത് ഇവളുടെയാ
എന്ന്
പറഞ്ഞു കൊണ്ട് അവൻ പൂജയുടെ നേരെ വിരൽ ചൂണ്ടി..

എന്റെയോ എന്തിനു.... പൂജ സംശയത്തോടെ ചോദിച്ചു.

നിന്റെ തന്നെ.... Car തട്ടിയിട്ടു cash തരാന്ന് പറഞ്ഞാൽ പ്രശ്നം കഴിയോ...

ഇവളാണ് car ഓടിച്ചതിന്റെ തെളിവ് എന്താ... നീ ഓടിച്ചപ്പോൾ തട്ടിയത് ആയി കൂടെ.. അവൻ പൂജയെ വിടാൻ ഉള്ള ഭാവം ഉണ്ടായിരുന്നില്ല.

തനിക്കു എന്താ പറഞ്ഞാൽ മനസിലാവിലെ... പ്രശ്നം വഷളാവുന്നത് കണ്ടപ്പോൾ മനു ഇടപെട്ടു.

നീ ആരെടാ അത് ചോദിക്കാൻ.... കൂട്ടത്തിൽ ഉള്ള ഒരുത്തൻ അത് ചോദിച്ചു മനുവിന്റെ മുന്നിലേക്ക്‌ വന്നു..

ചോദിച്ചതെ അവനു ഓർമ ഉണ്ടായിരുന്നുള്ളു ചെവിയടക്കം നോക്കി രുദ്രന്റെ കൈ അവന്റെ മുഖത്തു പതിച്ചു.

ഡാ...
മറ്റവൻ ഒന്ന് പതറിയെങ്കിലും രുദ്രന്റെ അടുത്തേക്ക് ഇത്‌ കണ്ടപ്പോൾ പാഞ്ഞു വന്നു.

രുദ്രൻ നിസാരമായി അവന്റെ കൈ പിന്നിലേക്ക് തിരിച്ചു പുറകിലോട്ട് ഉന്തി... അവൻ നിലത്തേക്ക് വീണു.

അവൻ എഴുനേൽക്കാൻ നോക്കിയപ്പോൾ രുദ്രൻ മുട്ട് മടക്കി അവന്റെ അടുത്തു ഇരുന്നു.

അത് കണ്ടപ്പോൾ അവൻ ഒന്ന് പേടിച്ചെങ്കിലും എഴുനേൽക്കാൻ ശ്രെമിച്ചു.

down...!
കൈ കൊണ്ടു  കാണിച്ചു... രുദ്രൻ അവന്റെ മുഖത്തു നോക്കി..

താൻ ആരാ... അവൻ പേടിച്ച മുഖത്തോട് ചോദിച്ചു.

..ഞാൻ ആരാ എന്ന് അല്ലേ..listen carefully
ഞാൻ അവളുടെ അച്ഛൻ ഇത്‌ അവളുടെ ചേട്ടൻ ഇനി വല്ലതും അറിയണോ നിനക്ക് മനുവിനെ കാണിച്ചു കൊണ്ടു രുദ്രൻ തിരക്കി..
നിന്റെ വേഷം കെട്ടു കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി... Cash അല്ല നിന്റെ പ്രശ്നം എന്ന്...
ഇനി മേലാൽ നിന്നെ ഞാൻ കണ്ടാൽ ചിരിച്ചു കൊണ്ടു അതും പറഞ്ഞു രുദ്രൻ എഴുന്നേറ്റു.

പതിയെ സംസാരിക്കുന്നത് കൊണ്ടു ബാക്കി ഉള്ളവർ എന്താ പറഞ്ഞേ എന്ന് ഭാവത്തിൽ രുദ്രനെ നോക്കി.

എന്നാൽ പോവാം... അതും പറഞ്ഞു മനുവിനെ നോക്കി അവൻ തിരിഞ്ഞു നടന്നു.
മനു കൂടി രുദ്രന്റെ പിന്നാലെ പോവുന്നത് കണ്ടപ്പോൾ അഞ്ജലി  ഓടി
അയ്യോ പോവല്ലേ ഞങ്ങളും വരാം...

അപ്പൊ കാറോ... അവൻ സംശയത്തിൽ നിന്നു ചോദിച്ചു.

Car ന്റെ front portion ചെറുതായി ഒന്ന് ഞെളങ്ങിയിട്ടുണ്ട് അച്ഛന്റെ car ആണ്... അതും കൊണ്ടു അങ്ങോട്ട് പോയാൽ തീർന്നു... നാളെ അജുവേട്ടനെ കൊണ്ടു ശെരിയാക്കി കൊണ്ടുപൊക്കോളാം... അഞ്ജലി ദയനീയമായി പറഞ്ഞു നോക്കി.

എന്നാ വാ... മനു അച്ചുവിനെ നോക്കി പറഞ്ഞു... കേൾക്കേണ്ട താമസം അഞ്ജലി ഓടി പോയി co driving seatil ഇരുന്നു.. മനു ആണ് ഡ്രൈവ് ചെയ്യാ എന്ന് കരുതി... എന്നാൽ driving സീറ്റിൽ രുദ്രനെ കണ്ടപ്പോൾ അവളുടെ മുഖം ഇരുണ്ടു.

മനു കിട്ടിയ താപ്പിൽ അച്ചുവിന്റെ അടുത്ത് ഇരിക്കാം എന്ന് കരുതി അഞ്ജലി യെ കണ്ടപ്പോൾ ഒന്നും പറയാതെ... Back door തുറന്നു കയറി ... എന്നാൽ മനുവിനേം ദൈവം കൈ വിട്ടു പൂജ ആണ് ആദ്യം കയറിയത്.

എല്ലാവരും കയറിയത് കണ്ടപ്പോൾ രുദ്രൻ simple ആയി reverse എടുത്തു car മൂന്നോട്ട് എടുത്തു.

ഇന്ന് എന്ത് പറ്റി അഞ്ജലി car ഓടിചേ..
നിശബ്ദതയെ മാറ്റി മനു ചോദിച്ചു.

അഞ്ജലി അല്ല പൂജ തന്നെയാ ഓടിച്ചേ പക്ഷെ ഇവിടെ വന്നപ്പോൾ അഞ്‌ജലിക്കു park ചെയ്യാൻ ഒരു ആഗ്രഹം...

എന്തായാലും ആഗ്രഹം നടന്നല്ലോ അത് മതി... മനു അഞ്ജലിയെ നോക്കി കളിയാക്കി പറഞ്ഞു.

മതി നിർത്ത് ഒരു അബദ്ധം ആർക്കായാലും പറ്റും. അഞ്ജലി പല്ല് കടിച്ചു കൊണ്ടു കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു

ഇങ്ങനെ കടിച്ചു പൊട്ടിക്കല്ലെടി നിന്നെ കെട്ടുന്നവന് അടിച്ചു കൊഴിക്കാൻ രണ്ടെണ്ണം വെക്ക് അഞ്ജലിയുടെ ദേഷ്യം കണ്ടപ്പോൾ മനു പുച്ഛിച്ചു പറഞ്ഞു.

ഇയാളെ ഇന്ന് ഞാൻ...
അഞ്ജലി വാട്ടർ bottle എടുത്തു കൈയിൽ പിടിച്ചു..

പൂജ അഞ്ജലി യുടെ കൈയിൽ അത് കണ്ടപ്പോൾ ചിരിച്ചു കൊണ്ടു ഒന്ന് അമർത്തി പിടിച്ചു. 😌

പൂജയുടെ മുഖത്തെ ചിരി mirror കൂടി രുദ്രൻ ശ്രെദ്ധിച്ചു.

വെറുതെ അല്ല അപ്പൊ അവന്മാർ പൂജയെ കൊണ്ടു sorry പറയിപ്പിക്കാൻ നോക്കിയത്..പൂജ ഓടിക്കുന്നത് ആവും കണ്ടത്... മനു  പൂജയെ നോക്കി പറഞ്ഞു.

അതാണ് എനിക്കും doubt...ആയത്... പൂജയെ നോക്കി പറഞ്ഞെങ്കിലും മറുപടി അഞ്ജലിടെ വക ആയിരുന്നു.

അല്ല രുദ്രേട്ടൻ എന്താ പറഞ്ഞേ അവനോടു ഇത്രയും നേരം മിണ്ടാതെ ഇരുന്ന അച്ചു സംശയത്തിൽ അവനോടു ചോദിച്ചു.

Nothing, അവനു ഞാൻ ആരാന്നു അറിയണം അത് പറഞ്ഞു കൊടുത്തു... രുദ്രൻ നിസാര ഭാവത്തിൽ mirror ൽ കൂടി പൂജയെ നോക്കി പറഞ്ഞു.

തുടരും.....
😈 Vm ഡാകിനി 😈