Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 28

ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി.. സാക്ഷിയും കിരണും വൈകുണ്ഠത്തിൽ എത്തിയിട്ട് ഇന്നിപ്പോൾ പത്ത് ദിവസം കഴിഞ്ഞു.. ഇതിനിടയിൽ സുഭദ്രയും വർദ്ധനും അവിടെ അടുത്തുള്ള ഒരു നല്ല ജ്യോൽസ്യനെ പോയി കണ്ട് സിദ്ധുവിന്റെയും പൂർണിയുടെയും വിവാഹതീയതി കുറിച്ചു...

അന്ന് സിദ്ധുവിനോട് ശിവൻകുട്ടിയുടെ കാര്യം പറഞ്ഞ ശേഷം പിറ്റേ ദിവസം അയാൾക്ക് ഭക്ഷണം കൊണ്ട് കൊടുത്തത് പൂർണി തന്നെയായിരുന്നു.. എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ വൈദ്യന്റെ അടുത്ത് കൊണ്ട് പോകണമെന്ന് പറഞ്ഞ് പൂർണി സിദ്ധുവിനെയും കൂട്ടിയാണ് അവിടേക്ക് പോയതെങ്കിലും അവൻ വഴിയിൽ നിന്നതല്ലാതെ അവളുടെ ഒപ്പം പോയിരുന്നില്ല.. അധികം പ്രശ്നമൊന്നുമില്ല.. ചെറിയ വേദന മാത്രമേയുള്ളു എന്ന് ശിവൻകുട്ടി പറഞ്ഞതിനാൽ വൈദ്യന്റെ അടുത്തേക്ക് പോയില്ലെങ്കിലും പൂർണി മൂന്ന് നേരത്തെയും ഭക്ഷണം അയാൾക്ക് കൊണ്ട് കൊടുത്തിരുന്നു.. അയാളെ ഒന്ന് ചെന്ന് കാണാൻ തോന്നിയെങ്കിലും സിദ്ധുവിന് എന്തോ ഒരു മടി തോന്നി.. ഒരുപക്ഷേ അന്ന് പൂർണിയെ തല്ലിയ ഓർമ്മയിൽ ആകുമെന്ന് അവനും തോന്നി... 

ഇനി ആകെ നാല് ദിവസം കൂടിയേയ്യുള്ളൂ സിദ്ധുവിന്റെയും പൂർണിയുടെയും വിവാഹത്തിന്... കിരണും സാക്ഷിയും അല്ലാതെ പുറത്ത് നിന്ന് മറ്റാരും ആ ചടങ്ങിന് വേണ്ട എന്ന് സിദ്ധു ആദ്യമേ പറഞ്ഞിരുന്നതിനാൽ വർദ്ധനും സുഭദ്രയും അതിന് എതിരൊന്നും പറഞ്ഞില്ല.. പിന്നെ കിച്ചന്റെ നിർബന്ധപ്രകാരം സിദ്ധു അവന്റെ ഇന്ദുവിനെ കൂടി ക്ഷണിച്ചിരുന്നു...

രാവിലെ കുളിച്ച് ഫ്രഷായി ഇറങ്ങി വന്ന സിദ്ധു കാണുന്നത് സോഫയിൽ ഇരുന്ന് കാര്യമായി എന്തോ ആലോചിക്കുന്ന പൂർണിയെയാണ്...

\"\"\" എന്താണ്?, ഇമകുട്ട്യേ.. ഇത്ര കാര്യമായ ഒരു ആലോചന..?! \"\"\" അവൻ അവൾക്ക് അടുത്ത് ചെന്നിരുന്ന് പത്രം നിവർത്തി നോക്കി...

\"\"\" നമ്മളെന്നാ സിദ്ധുവേട്ടാ തൃശൂർക്ക് പോകുന്നത്? \"\"\" അവളുടെ ചോദ്യം കേട്ട് അവൻ പത്രത്തിൽ നിന്ന് നോട്ടം മാറ്റി അവളെയൊന്ന് നോക്കി...

\"\"\" ആര് പറഞ്ഞു? \"\"\" അവൻ മെല്ലെ ചോദിച്ച് കൊണ്ട് പത്രം മാറ്റി വച്ചു...

\"\"\" അമ്മ... \"\"\"

അവനൊന്ന് മൂളി.. ഇത്രയും ദിവസത്തിനിടക്ക് ട്രാൻസ്ഫർ അവൻ ചോദിച്ച് വാങ്ങിയ കാര്യം മാത്രമേ അവൾ അറിഞ്ഞിരുന്നുള്ളൂ.. അല്ലാതെ പോകുമ്പോൾ അവളെയും കൂട്ടുമെന്നോ.. അവളുടെ വീട്ടിലാണ് നിൽക്കാൻ പോകുന്നതെന്നോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.. രാവിലെ സുഭദ്ര പറഞ്ഞപ്പോഴാണ് അവൾ അതേ കുറിച്ച് അറിയുന്നത്...

\"\"\" പറയ്യ്, സിദ്ധുവേട്ടാ... \"\"\" അവൾ അവന്റെ തോളിലേക്ക് തന്റെ തലചായ്ച്ചു...

\"\"\" ഒരാഴ്ച കഴിഞ്ഞ്... \"\"\" അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി...

\"\"\" വ.. വല്യച്ഛൻ ഉണ്ടാകില്ലേ അവിടെ? \"\"\" അവളുടെ മുഖം നിർവികാരമായി...

\"\"\" ഉണ്ടാകും.. ഉണ്ടാകണം! \"\"\" അവനൊന്ന് നിർത്തി പറഞ്ഞതും അവൾ അവനെ തലയുയർത്തി നോക്കി...

\"\"\" പ്ര.. പ്രണവേട്ടൻ...? \"\"\" പേടിയോടെയാണ് അവളത് ചോദിച്ചത്...

\"\"\" ഹാ.. എന്റെ കൊച്ചെന്തിനാ ഇങ്ങനെ പേടിക്കുന്നത്? അവനെ നിന്റെ സിദ്ധുവേട്ടൻ അകത്ത് ആക്കിയിട്ട് മൂന്ന് മാസം ആകാറായി... അപ്പോഴാ... \"\"\" അവൻ അവളുടെ മൂക്കിൽ വേദനിപ്പിക്കാത്ത വിധം പിടിച്ച് വലിച്ചു...

\"\"\" വല്യച്ഛൻ.. വല്യച്ഛൻ പുറത്തല്ലേ... എനിക്ക്.. എനിക്ക് പേടിയാ... \"\"\" അവൾ തലതാഴ്ത്തി...

അവൻ അവളെയൊന്ന് നോക്കി...

\"\"\" ഞാൻ കൂടിയുണ്ടാകില്ലേ? പിന്നെന്തിനാ എന്റെ കുട്ടി പേടിക്കുന്നത്? \"\"\" അവന്റെ അരുമയായുള്ള ആ ചോദ്യത്തിന് അവൾ ചുണ്ട് പിളർത്തി കാണിച്ചതും അവൻ സംശയിച്ചു...

\"\"\" എന്തേ? \"\"\"

\"\"\" സിദ്ധുവേട്ടൻ പകല് ജോലിയ്ക്ക് പോകില്ലേ? അപ്പൊ ഞാൻ വീട്ടിൽ ഒറ്റക്ക് ആകില്ലേ? \"\"\" സങ്കടത്തോടെ ചോദിക്കുന്നവളെ കാൺകെ അവൻ ചിരിച്ചു പോയി.. ഈ പെണ്ണ് ഇപ്പൊ ആദ്യമായി കണ്ടപ്പോൾ ഉണ്ടായിരുന്ന ആളെ അല്ലല്ലോ, എന്റെ ഈശ്വരാ! 

അവളുടെ ചോദ്യത്തിൽ നിന്ന് അവളുടെ പഠനത്തിന്റെ കാര്യം സുഭദ്ര അവളോട് പറഞ്ഞിട്ടില്ല എന്നവന് മനസ്സിലായി.. അവൻ അവളുടെ തോളിൽ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ചു...

\"\"\" അതിനൊക്കെ നമുക്ക് പരിഹാരം ഉണ്ടാക്കാട്ടോ.. അതൊന്നും ഓർത്ത് എന്റെ മോള് വിഷമിക്കണ്ട... \"\"\" അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു...

\"\"\" സിദ്ധുവേ... \"\"\" അടുക്കളയിൽ നിന്നുള്ള സുഭദ്രയുടെ വിളി കേട്ട് സിദ്ധു അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് സോഫയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു...

\"\"\" എന്താ?, അമ്മേ... \"\"\" അവൻ ദോശ ചുടുന്ന സുഭദ്രയുടെ അടുത്ത് ചെന്ന് നിന്ന് തിരക്കി...

\"\"\" ആഹ്.. രേവതി വിളിച്ചിരുന്നു.. നാളെ വൈകുന്നേരം പൂർണിയെ അവിടെ കൊണ്ട് ചെന്നാക്കണം.. ഇനി കല്യാണത്തിന്റെ അന്ന് കണ്ടാൽ മതി രണ്ടാളും... \"\"\" അവർ ഗൗരവത്തോടെ പറഞ്ഞതും അവൻ താല്പര്യമില്ലാത്ത മട്ടിലൊന്ന് മൂളി...

\"\"\" അയ്യ.. അവളെ കാണാതിരിക്കുന്ന കാര്യം പറഞ്ഞപ്പോ എന്താ അവന്റെ ഒരു താല്പര്യക്കുറവേ... \"\"\" സുഭദ്ര ചുണ്ടിൽ വിരിഞ്ഞ ചിരി ഒളിപ്പിച്ച് അവനെ നോക്കി കണ്ണുരുട്ടി...

\"\"\" സിദ്ധു... \"\"\" വർദ്ധൻ അടുക്കള വാതിൽക്കൽ നിന്ന് വിളിച്ചതും സിദ്ധു അവിടെയിരുന്ന തേങ്ങ കുറച്ച് കൈയ്യിൽ എടുത്ത് വായിലേക്ക് ഇട്ട് കൊണ്ട് തിരിഞ്ഞ് നോക്കി..

\"\"\" എന്താ?, അച്ഛാ... \"\"\" അവൻ അയാളുടെ അടുത്തേക്ക് ചെന്നു...

\"\"\" തെക്കേപ്പാട്ടേക്ക് പോകണം!! \"\"\" അയാളുടെ ഉറച്ച വാക്കുകൾ കേട്ടതും അവന്റെ മുഖത്തെ പ്രകാശം ഒന്നാകെ കെട്ടടങ്ങി...

\"\"\" അച്ഛാ... \"\"\" അവന്റെ ശബ്ദം ദയനീയമാർന്നു...

\"\"\" പോകണം, സിദ്ധു.. എല്ലാവരെയും കാണണം.. നിന്റെ വിവാഹമാണെന്ന് അറിയിക്കണം.. അവരുടെയെല്ലാം അനുഗ്രഹം വാങ്ങണം..!! ജാനിയുടെയും...!! \"\"\" അവസാനത്തേത് അയാളൊന്ന് നിർത്തിയാണ് പറഞ്ഞത്...

സിദ്ധു ഒന്നും മിണ്ടിയില്ല...

\"\"\" എല്ലാമൊന്നും പൂർണി മോളോട് പറയണമെന്ന് അച്ഛൻ പറയില്ല.. അതെല്ലാം നീ തന്നെ എപ്പോഴെങ്കിലും അവളോട് പറയുമെന്ന് എനിക്ക് അറിയാം.. എങ്കിലും, ജാനി ആരാണെന്ന് ഇപ്പോഴേ അവളോട് പറയണം.. ആ പാവത്തിന്റെ അനുഗ്രഹം വാങ്ങാനും... \"\"\"

സിദ്ധു അയാളെ നോക്കിയൊന്ന് ചിരിച്ചു.. വേദന ആവോളം കലർന്നൊരു ചിരി...

\"\"\" അനുഗ്രഹം വാങ്ങാൻ ചെന്നാൽ തലയിൽ കൈ വച്ച് അനുഗ്രഹിക്കാൻ കഴിയുമോ അവർക്ക്? \"\"\"

വർദ്ധൻ അവന്റെ കവിളിൽ ഒന്ന് തഴുകി...

\"\"\" എങ്ങനെ ആയാലും അവളുടെ അനുഗ്രഹം വാങ്ങാതെ നിങ്ങൾ വിവാഹിതരാകുന്നത് എങ്ങനെയാണ്?, സിദ്ധു... \"\"\" അയാളുടെ ശബ്ദം നേർത്തു...

\"\"\" പോകാം, അച്ഛാ... \"\"\" അത്ര മാത്രം അവൻ പറഞ്ഞു...

\"\"\" ഇന്ന് ഉച്ച കഴിഞ്ഞാൽ തിരിക്കണം.. ഇന്നൊരു രാത്രി അവിടെ നിന്നിട്ട് നാളെ രാവിലെ മടങ്ങിയാൽ മതി... \"\"\"

അവൻ വെറുതെയൊന്ന് മൂളിയിട്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. വർദ്ധൻ സുഭദ്രയെയൊന്ന് നോക്കി.. സാരിതുമ്പിനാൽ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് അവർ വർദ്ധനെ നോക്കി ചിരിച്ചു...

\"\"\" എന്താടോ? \"\"\" അയാൾ അവർക്ക് അടുത്തേക്ക് ചെന്ന് അവരെ ചേർത്ത് പിടിച്ചു...

\"\"\" എ.. എന്റെ ജാനി.. അവൾ... ഒത്തിരി സന്തോഷിക്കുമായിരുന്നു... \"\"\" അവർ കരച്ചിൽ അടക്കാൻ എന്നവണ്ണം തന്റെ ചുണ്ടുകൾ കൂട്ടി പിടിച്ചു...

\"\"\" തീർച്ചയായും സന്തോഷിക്കുമായിരുന്നു, ഭദ്രേ.. ഒരുപക്ഷേ, അവൾ ഇന്നീ അവസ്ഥയിൽ ആയിരുന്നില്ലെങ്കിൽ അവന്റെ യഥാർത്ഥ അച്ഛനും... \"\"\" അയാൾ അകലേക്ക്‌ നോക്കി നിശ്വസിച്ചു.. \' ഏട്ടാ \' എന്ന് കൊഞ്ചി വിളിച്ച് തനിക്ക് അരികിലേക്ക് ഓടി വരുന്ന ഒരു കുട്ടികുറുമ്പിയുടെ മുഖം അയാളുടെ ഉള്ളിൽ തെളിഞ്ഞു... ജാനി.... ❣️ നിഷ്കളങ്കമായ സ്നേഹത്തിന്റെ പര്യായം എന്ന് വേണമെങ്കിൽ പറയാം... സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ ആ പാവത്തിന്... എന്നാൽ ഇന്ന്.. ഒന്നും അറിയുന്നില്ല... താൻ ഒരു അമ്മയാണെന്ന സത്യം പോലും അവളുടെ മനസ്സ് തിരിച്ചറിയുന്നില്ല... അയാളുടെ കണ്ണുകളൊന്ന് നിറഞ്ഞു... 

                                🔹🔹🔹🔹

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞതും കിരണും സിദ്ധുവും കുറച്ച് നേരത്തേക്ക് ഉമ്മറത്ത് ചെന്നിരുന്നു...

\"\"\" പോകാറായില്ലേ? നീ എന്താ റെഡിയാകാത്തത്? \"\"\" കിരൺ സിദ്ധുവിന്റെ തുടയിൽ ഒന്ന് തട്ടി.. അവനൊന്നും മിണ്ടിയില്ല... മനസ്സ് നിറയെ പല മുഖങ്ങളും മിന്നി മായുന്നത് അവൻ അറിഞ്ഞു...

\"\"\" സിദ്ധു... \"\"\" കിരൺ അവന്റെ കൈയ്യിൽ പിടിച്ചൊന്ന് അമർത്തി...

\"\"\" നീയും വാടാ... \"\"\" തന്റെ മുഖത്തേക്ക് നോക്കി ദയനീയമായ ഭാവത്തിൽ പറയുന്നവനെ നോക്കി കിരൺ മൗനമായിരുന്നു...

\"\"\" നീ എന്താ ഒന്നും മിണ്ടാത്തത്? \"\"\" സിദ്ധു അവനെ സംശയത്തോടെ നോക്കി...

\"\"\" നീ ആദ്യമായിട്ടാണോ അവിടേക്ക് പോകുന്നത് ? \"\"\" അതായിരുന്നു കിരണിന്റെ മറുചോദ്യം...

\"\"\" എടാ.. ഞാൻ... \"\"\" സിദ്ധു പറയാൻ വന്നത് നിർത്തി അവനിൽ നിന്ന് മുഖം തിരിച്ച് ഇരുന്നു...

\"\"\" സിദ്ധു... \"\"\" ഒന്ന് അമർത്തി വിളിച്ച് കൊണ്ട് കിരൺ അവനെ ചേർത്ത് പിടിച്ചു...

\"\"\" എനിക്ക്.. എനിക്ക് എന്തോ ഒരു ടെൻഷൻ.. അവളെയും കൊണ്ട് അവിടേക്ക് പോകുമ്പോ.. എന്റെ വിവാഹം ആണെന്ന് അറിയുമ്പോ.. ജാ.. ജാനികുട്ടിയുടെ കാര്യം അവളോട് പറയുമ്പോ... \"\"\" സിദ്ധു ആലോചനയോടെ ഉരുവിട്ട് കൊണ്ടിരിക്കുന്നത് കേട്ട് കിരൺ ചിരിച്ചു...

\"\"\" ജാനികുട്ടിയോ? വയസ്സിന് മുതിർന്ന ഒരാളെ ഇങ്ങനെയാണോ നീ വിളിക്കുന്നത്? അതും... \"\"\"

\"\"\" സിദ്ധുവേട്ടാ... \"\"\" കിരൺ പറഞ്ഞ് പൂർത്തിയാക്കും മുമ്പ് പൂർണി അവിടേക്ക് വന്ന് വിളിച്ചതും അവർ രണ്ട് പേരും ഒരുപോലെ വാതിൽക്കലേക്ക് നോക്കി...

\"\"\" എന്താ?, കുഞ്ഞേ... \"\"\" സിദ്ധു ചെറുചിരിയോടെ തിരക്കി...

\"\"\" അമ്മ പറഞ്ഞു റെഡിയാകാൻ.. നമ്മൾ എവിടേക്കോ പോകുവാണെന്ന്.. എവിടേക്കാ സിദ്ധുവേട്ടാ പോകുന്നത്? എന്നിട്ട് സിദ്ധുവേട്ടൻ ഇതുവരെ റെഡിയായില്ലല്ലോ...? \"\"\" നിർത്താതെ അവൾ ചോദിക്കുന്നത് കേട്ടതും സിദ്ധു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ ഒന്ന് തട്ടി...

\"\"\" പോയി റെഡിയാക്.. പോകുന്നത് എങ്ങോട്ടാണെന്ന് പോകുമ്പോ അറിയാം... മ്മ്മ്..? \"\"\" അവൻ അവളുടെ കവിളിൽ തഴുകി പറഞ്ഞതും അവൾ ശരിയെന്ന പോലെ തലയാട്ടിയിട്ട് അകത്തേക്ക് പോയി...

സിദ്ധു തിരിഞ്ഞ് കിരണിനെ നോക്കി...

\"\"\" ഈ യാത്രയിൽ നിങ്ങൾ മാത്രം മതി... പോയി വാ... \"\"\" കിരണിന്റെ ആ വാക്കുകൾക്ക് മറുപടിയായി സിദ്ധു ഒന്ന് തലയനക്കി.. ശേഷം ഒന്നും മിണ്ടാതെ അകത്തേക്ക് കയറി റെഡിയാകാൻ പോയി...

സിദ്ധുവും പൂർണിയും റെഡിയായി താഴേക്ക് ഇറങ്ങി വരുമ്പോൾ സുഭദ്ര ഒരു കവർ കൊണ്ട് പൂർണിയ്ക്ക് നേരെ നീട്ടി...

\"\"\" എന്താ അമ്മേ ഇത്? \"\"\" അവൾ നെറ്റിചുളുക്കി...

\"\"\" കുറച്ച് പലഹാരങ്ങളാണ്.. അവിടെ ഒരു കുഞ്ഞ് മോനുണ്ട്... അമ്മേടെ ഏട്ടന്റെ പേരക്കുട്ടിയാ.. ആ മോന് കൊടുക്കാനാ... \"\"\" അവർ ചിരിയോടെ പറഞ്ഞതും പൂർണി സന്തോഷത്തോടെ അവരുടെ കൈയ്യിലെ കവർ വാങ്ങി.. സുഭദ്രയുടെ വീട്ടിലേക്കാണ് തങ്ങൾ പോകാൻ പോകുന്നതെന്ന് അവൾക്ക് മനസ്സിലായി...

\"\"\" ഇറങ്ങട്ടെ... \"\"\" സിദ്ധു എല്ലാവരെയും ഒന്ന് നോക്കി....

\"\"\" തിരിച്ച് വരുമ്പോ കോഴിക്കോടൻ ഹൽവ കൊണ്ട് വരണേ... \"\"\" സാക്ഷി കിരണിന്റെ കൈയ്യിൽ തൂങ്ങി നിന്ന് ഇളിയോടെ പറഞ്ഞതും കിരൺ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് സിദ്ധുവിനെ നോക്കി...

\"\"\" ഇറങ്ങാൻ നോക്കടാ.. ഇപ്പൊ തന്നെ വൈകി... \"\"\"

സിദ്ധു ഒന്ന് മൂളിയിട്ട് എല്ലാവരെയും നോക്കി മുഖത്ത് വരുത്തി തീർത്തൊരു ചിരിയോടെ തലയാട്ടിയിട്ട് പുറത്തേക്ക് നടന്നു.. പിന്നാലെ പൂർണിയും ബാക്കിയുള്ളവരും ഇറങ്ങി...

സിദ്ധു ഡ്രൈവിംഗ് സീറ്റിലെ ഡോറ് തുറക്കും മുൻപ് സുഭദ്രയെയൊന്ന് തിരിഞ്ഞ് നോക്കി.. അവർ കണ്ണ് ചിമ്മി അവനൊരു ചിരി സമ്മാനിച്ചു.. ഒന്നും ഉണ്ടാകില്ലെന്ന് പറയാതെ പറയും പോലെ.. ആ അമ്മയെ അവന് വിശ്വാസമായിരുന്നു... ജന്മം നൽകാതെയും ഇത്ര നന്നായി ഒരു കുഞ്ഞിനെ സ്നേഹിച്ച് വളർത്താൻ കഴിയുമെന്ന് തെളിയിച്ച.. ആദ്യമായി താൻ അമ്മേ എന്ന് വിളിച്ച... ആ സ്ത്രീ...! പെറ്റമ്മയെക്കാൾ മുകളിലാണ് അവർക്ക് അവന്റെ മനസ്സിലുള്ള സ്ഥാനം.. സ്വന്തം അമ്മയല്ലെങ്കിൽ കൂടി അവന് അവർ അമ്മ തന്നെയാണ്... ഇനി എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും... I Love You, Amma .... ഏറെ സ്നേഹത്തോടെ അവന്റെ ഉള്ളം മന്ത്രിച്ചു...

അവരുടെ കാറ് ഗേറ്റ് കടന്ന് പോകുമ്പോൾ സുഭദ്രയുടെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു... അവന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ ആ അമ്മ മനം മന്ദഹസിച്ചു...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 29

അവന്റെ മാത്രം ഇമ...!! 💕 - 29

5
517

യാത്രയിൽ ഉടനീളം സിദ്ധു എന്തോ ആലോചനയിൽ ഇരിക്കുന്നത് പൂർണി ശ്രദ്ധിച്ചിരുന്നു.. സാധാരണ എവിടെയെങ്കിലും പോകുമ്പോൾ ചെറുചിരിയോടെ തന്നോട് എന്തെങ്കിലും ഒക്കെ സംസാരിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നവന്റെ മുഖത്ത് ഇന്ന് വല്ലാത്തൊരു പിരിമുറുക്കം നിറഞ്ഞ് നിൽക്കുന്നത് പോലെ.. ഏറെ നേരമായിട്ടും ഇത് തന്നെ തുടർന്നതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു...\"\"\" സിദ്ധുവേട്ടാ....!! \"\"\" അല്പം ഉച്ചത്തിൽ അവൾ വിളിച്ചതും അവന്റെ കാൽ ശക്തിയിൽ ബ്രേക്കിൽ അമർന്നു.. പുറകിലെ വണ്ടികൾ ഒക്കെ ഹോൺ അടിക്കാൻ തുടങ്ങിയതും അവൻ അവളെയൊന്ന് കൂർപ്പിച്ച് നോക്കിയിട്ട് വണ്ടി മുന്നോട്ട് എടുത്ത് ലെഫ്റ്റ് സിഗ്നൽ ഇ