Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 29

യാത്രയിൽ ഉടനീളം സിദ്ധു എന്തോ ആലോചനയിൽ ഇരിക്കുന്നത് പൂർണി ശ്രദ്ധിച്ചിരുന്നു.. സാധാരണ എവിടെയെങ്കിലും പോകുമ്പോൾ ചെറുചിരിയോടെ തന്നോട് എന്തെങ്കിലും ഒക്കെ സംസാരിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നവന്റെ മുഖത്ത് ഇന്ന് വല്ലാത്തൊരു പിരിമുറുക്കം നിറഞ്ഞ് നിൽക്കുന്നത് പോലെ.. ഏറെ നേരമായിട്ടും ഇത് തന്നെ തുടർന്നതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു...

\"\"\" സിദ്ധുവേട്ടാ....!! \"\"\" അല്പം ഉച്ചത്തിൽ അവൾ വിളിച്ചതും അവന്റെ കാൽ ശക്തിയിൽ ബ്രേക്കിൽ അമർന്നു.. പുറകിലെ വണ്ടികൾ ഒക്കെ ഹോൺ അടിക്കാൻ തുടങ്ങിയതും അവൻ അവളെയൊന്ന് കൂർപ്പിച്ച് നോക്കിയിട്ട് വണ്ടി മുന്നോട്ട് എടുത്ത് ലെഫ്റ്റ് സിഗ്നൽ ഇട്ട ശേഷം സൈഡ് ഒതുക്കി നിർത്തി...

\"\"\" വണ്ടിയിൽ ഇരുന്ന് ആരെങ്കിലും ഇങ്ങനെ ശബ്ദം ഉയർത്തുമോ?, ഇമാ... \"\"\" അവൻ അവളെ ഗൗരവത്തോടെ നോക്കി...

\"\"\" എന്താ ഉയർത്തിയാൽ? ആകാശം ഇടിഞ്ഞ് വീഴുമോ? \"\"\" അവൾ മുഖം വീർപ്പിച്ചു...

\"\"\" കുറച്ച് കൂടുന്നുണ്ട് നിനക്ക്... \"\"\" അവൻ കണ്ണുരുട്ടിയതും അവളൊന്ന് മുന്നോട്ട് ആഞ്ഞ് അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു...

\"\"\" ആഹ്.. ടി.. പിശാശ്ശെ... \"\"\" അവൻ അവളുടെ തല പിടിച്ച് മാറ്റി നെഞ്ചിൽ കൈ കൊണ്ട് ഉഴിഞ്ഞു...

\"\"\" വേദനിച്ചോ? \"\"\" നിഷ്കളങ്ക ഭാവത്തിലുള്ള അവളുടെ ചോദ്യം കേട്ടതും അവൻ പല്ല്കടിച്ച് കൊണ്ട് അവളെയൊന്ന് നോക്കി...

\"\"\" എന്താ നിന്റെ പ്രശ്നം? \"\"\" അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു...

\"\"\" അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്... സിദ്ധുവേട്ടന്റെ പ്രശ്നം എന്താ? \"\"\" അവൾ കൈയ്യും കെട്ടിയിരുന്നു...

\"\"\" എനിക്കെന്ത് പ്രശ്നം? \"\"\" അവൻ സംശയിച്ചു...

\"\"\" ഒരു പ്രശ്നവുമില്ലേ? \"\"\" അവൾ കണ്ണ് കൂർപ്പിച്ചു..

\"\"\" നീ ഇതെന്താ ചോദിക്കുന്നത്? \"\"\" അവൻ മനസ്സിലാകാതെ ചോദിച്ചതും അവളൊരു നെടുവീർപ്പോടെ നേരെ നോക്കിയിരുന്നു...

\"\"\" വണ്ടിയെടുത്തോ.. നമുക്ക് പോകാം... \"\"\"

അവൻ അവളെ തന്നെ നോക്കി.. പരിഭവവും സങ്കടവും ദേഷ്യവും എല്ലാം നിറഞ്ഞിരുന്നു അവളുടെ മുഖത്ത്.. അവൻ കൈ നീട്ടി അവളുടെ മുഖം പിടിച്ച് തന്റെ നേർക്ക് തിരിച്ചു...

\"\"\" എന്ത് പറ്റി എന്റെ കുട്ടിയ്ക്ക്? മ്മ്മ്..? \"\"\" അവൻ അരുമയായി ചോദിച്ചു.. അവളൊന്നും മിണ്ടാതെ അവനെയും നോക്കി അല്പ നേരം ഇരുന്നു...

\"\"\" സിദ്ധുവേട്ടൻ എന്തിനാ ടെൻഷൻ ആകുന്നത്? വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ സിദ്ധുവേട്ടൻ ഒരക്ഷരം മിണ്ടിയിട്ടില്ല.. എന്താ കാര്യം? എനിക്ക് ആരുമില്ലാത്തത് കൊണ്ട് അമ്മയുടെ വീട്ടിൽ ഉള്ളവർ സിദ്ധുവേട്ടനെ കുറ്റപ്പെടുത്തുവോ മറ്റോ ചെയ്യുമെന്ന് കരുതിയാണോ? \"\"\" വേദന കലർന്ന അവളുടെ ആ ചോദ്യത്തിൽ അവൻ ഒരു നിമിഷം ഞെട്ടി...

\"\"\" നീ.. നീ എന്തൊക്കെയാ കുഞ്ഞേ ഈ പറയുന്നത്? \"\"\" അവൻ അവളുടെ കവിളിൽ കൈ വച്ചു.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാൺകെ അവന് ഉള്ളിൽ ഒരു നോവ് അനുഭവപ്പെട്ടു...

\"\"\" സത്യമല്ലേ.. എനിക്ക് ആരുമില്ലല്ലോ.. അച്ഛനും.. അമ്മയും.. ഒന്നും.. ഉള്ളവരെല്ലാം എന്റെ മരണം ആഗ്രഹിക്കുന്നവരല്ലേ... \"\"\" അവൾ വേദനയോടെ ഒന്ന് ചിരിച്ചു.. അവന് നെഞ്ചിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നി.. സത്യത്തിൽ അവളോട് ജാനികുട്ടിയുടെ കാര്യം പറയുന്ന നിമിഷവും.. തന്റെ വിവാഹം ആണെന്ന് അറിയുമ്പോൾ മഹേശ്വരി അവളോട് മറ്റെന്തെങ്കിലും പറയുമോ എന്ന ചിന്തയും.. ജാനികുട്ടിയെ അവൾ വെറുക്കുമോ.. ആ വെറുപ്പ് തന്നോടും ഉണ്ടാകുമോ.. എന്നിങ്ങനെയുള്ള ഓരോന്നുമായിരുന്നു അവന്റെ മനസ്സിൽ.. മറ്റൊന്നും അവൻ ചിന്തിച്ചിരുന്നില്ല.. പെട്ടന്ന് അവൻ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് മുറുക്കി പുണർന്നു...

\"\"\" എന്തൊക്കെയാ കുഞ്ഞേ നീ ഈ പറയുന്നത്? അപ്പൊ ഞാൻ ആരാ? ഏഹ്? ഞാൻ അപ്പൊ നിനക്ക് ആരുമല്ലേ? അങ്ങനെയെങ്കിൽ എനിക്കും ആരുമില്ലെന്നാണോ? \"\"\" അവന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി.. ആ കണ്ണുനീർ തുള്ളി തന്റെ തോളിലേക്ക് ഇറ്റു വീണത് അറിഞ്ഞ് അവളൊരു വിറയലോടെ അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" സി.. സിദ്ധുവേട്ടാ... \"\"\" ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാൺകെ അവളുടെ ശബ്ദം ഇടറി.. അവൻ അവളെ തലതാഴ്ത്തി നോക്കി...

\"\"\" സ്വന്തമായതെല്ലാം കൺമുന്നിൽ ഉണ്ടായിട്ടും അവയൊന്നും എന്റെ സ്വന്തമല്ലെന്ന പോലെ ജീവിക്കേണ്ടി വന്നവനാണ് ഞാൻ.. ഇന്നും അങ്ങനെയാണ് ഞാൻ ജീവിക്കുന്നത്... ആ സ്വന്തമായവരുടെ മനസ്സിൽ പോലും ഞാൻ ഇല്ല... \"\"\" അവനൊന്ന് നിർത്തി അവളുടെ നെറ്റിയിൽ മൃദുവായി തന്റെ ചുണ്ട് അമർത്തി...

\"\"\" നിന്നെയല്ലാതെ എന്റെ സ്വന്തമെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാൻ എനിക്ക് ആരുമില്ലെടി.. നീയേ ഉള്ളൂ... \"\"\" അവളുടെ നെറ്റിയിൽ നിന്ന് ചുണ്ടുകൾ അടർത്തി മാറ്റാതെ അത് പറയുമ്പോഴും അവന്റെ കണ്ണുകൾ നിർത്താതെ പെയ്തു.. അവൾ വേഗം അവന്റെ മുഖത്തെ കണ്ണുനീർ മുഴുവൻ കൈകൾ ഉയർത്തി തുടച്ചു...

\"\"\" എ.. എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ പെട്ടന്ന്.. സിദ്ധുവേട്ടൻ അങ്ങനെ ഇരിക്കുന്നത് കണ്ടപ്പോ.. എന്തോ ഓർത്ത്.. സങ്കടം കൊണ്ട്.. പറഞ്ഞതാ.. അല്ലാതെ.. ഞാൻ.. ഞാനില്ലേ.. എന്റെയല്ലേ സിദ്ധുവേട്ടൻ.. സോറി.. സോറി, സിദ്ധുവേട്ടാ.. കരയല്ലേ... \"\"\" അവൾ വെപ്പ്രാളത്തോടെ അവന്റെ കണ്ണുകൾ അമർത്തി തുടച്ച് കൊടുത്തു.. അവനൊന്നും മിണ്ടാതെ അവളെ ചുറ്റി പിടിച്ച് തോളിൽ മുഖം അമർത്തി കുറച്ച് നേരം ഇരുന്നു.. ആകെ സങ്കടം തോന്നി അവൾക്ക്.. പെട്ടന്ന് എന്തോ ഒരു തോന്നലിൽ പറഞ്ഞ് പോയതാണ്.. അത് അവനെ ഇത്രയും വിഷമിപ്പിക്കുമെന്ന് അവൾ കരുതിയിരുന്നില്ല...

\"\"\" സിദ്ധുവേട്ടാ... \"\"\" അവൾ മെല്ലെ വിളിച്ചു.. അവൻ അകന്ന് മാറാതെ തന്നെ അവൾക്കുള്ള മറുപടിയായി ഒന്ന് മൂളി...

\"\"\" പോ.. പോകണ്ടേ? \"\"\" അവളുടെ ശബ്ദം നേർത്തു... അവൻ തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി...

\"\"\" ഇനി ഇങ്ങനെയൊന്നും പറയരുത്.. അമ്മയുടെ വീട്ടിൽ നീ പറഞ്ഞത് പോലെ അങ്ങനെ പറയുന്നതും ചിന്തിക്കുന്നതുമായ രണ്ട് പേരുണ്ട്... അവരെന്ത്‌ പറഞ്ഞാലും കേട്ടതായി ഭാവിക്കണ്ട..! എന്റെ മോൾക്ക് ഞാനുണ്ട്.. ഞാൻ മതി... ഞാൻ ഉള്ളപ്പോ നീ തനിച്ചുമല്ല.. കേട്ടോ... \"\"\" അവൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ചെവിയ്ക്ക് പിന്നിലായി ഒതുക്കി വച്ച് കൊടുക്കുന്നതിനൊപ്പം പറഞ്ഞു.. അവൾ ശരിയെന്ന പോലെ തലയനക്കി.. പെട്ടന്ന് അവൻ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ച് അവളുടെ ചുണ്ടിൽ ചുംബിച്ചു.. പ്രതീക്ഷിക്കാതെ കിട്ടിയ ആ ചുംബനത്തിൽ അവളൊന്ന് പിടഞ്ഞു പോയി.. മെല്ലെ അവൻ അവളുടെ കീഴ്ചുണ്ടിനെ തന്റെ നാവിനാൽ ഒന്ന് തഴുകി വിട്ടു...

\"\"\" മ്മ്ഹ്... \"\"\" അവൾ അവന്റെ ഷർട്ടിൽ പിടിമുറുക്കിയതും അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് സാവധാനം തന്റെ ചുണ്ടുകൾ വേർപെടുത്തി...

\"\"\" കണ്ണ് തുറക്ക്, പെണ്ണെ... \"\"\" അവന്റെ ശബ്ദം കാറ്റ് പോലെ അവളുടെ കാതിൽ പതിച്ചു.. തന്റെ കണ്ണുകൾ അടഞ്ഞു പോയത് പോലും അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്.. മെല്ലെ അവൾ കണ്ണ് തുറന്ന് അവനെയൊന്ന് നോക്കി...

\"\"\" പോകാം? \"\"\" അവൻ അവളുടെ ചുണ്ടിൽ തള്ളവിരലാൽ ഒന്ന് തഴുകി.. ഏതോ ലോകത്തെന്ന പോൽ അവൾ മൂളിയതും അവൻ കണ്ണ് ചിമ്മി ഒരു ചിരിയോടെ അവളെ വിട്ട് മാറി വണ്ടിയെടുത്തു.. പൂർണി സീറ്റിലേക്ക് ചാരിയിരുന്ന് അവനെയൊന്ന് നോക്കി.. തളർന്നത് പോലെയുള്ള അവളുടെ ആ നോട്ടം അവൻ അവളെ നോക്കാതെ തന്നെ അറിഞ്ഞിരുന്നു.. കുഞ്ഞൊരു ചിരിയോടെ അവൻ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു...

                              🔹🔹🔹🔹

വഴിയിൽ ട്രാഫിക്കും മറ്റും ഉണ്ടായിരുന്നത് കൊണ്ട് തന്നെ സിദ്ധുവും പൂർണിയും കോഴിക്കോട് എത്തിയപ്പോൾ സമയം വൈകുന്നേരം ആറര കഴിഞ്ഞിരുന്നു...

\"\"\" ഇനി ഒരുപാട് ദൂരമുണ്ടോ?, സിദ്ധുവേട്ടാ... \"\"\"

\"\"\" ഇല്ലടാ.. ദേ എത്തി... \"\"\" ചിരിയോടെ അവൾക്കുള്ള മറുപടി കൊടുക്കുന്നതിനൊപ്പം അവൻ കാറ്‌ ഒരു ഇടവഴിയിലേക്ക് തിരിച്ചു... അല്പ നേരത്തെ യാത്രയ്ക്കൊടുവിൽ അവരുടെ കാർ ഒരു വലിയ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു...

                        \"\"\" തെക്കേപ്പാട്ട് \"\"\" 

എന്ന വലിയ ബോർഡിലേക്ക് പൂർണിയൊന്ന് നോക്കി.. ശേഷം മുന്നിൽ കാണുന്ന വീടും... ഒരു വലിയ രണ്ട് നില വീട്... പുതിയ എന്നാൽ ട്രെഡിഷണൽ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും കാഴ്ചയിൽ ഒരു പഴയ വീട് പോലെ തോന്നി അവൾക്ക് ആ വീട് കാൺകെ...

സിദ്ധു വണ്ടി നിർത്തി അവളെ നോക്കി...

\"\"\" ഇറങ്ങടാ... \"\"\" അവൻ ചിരിയോടെ പറഞ്ഞതും പൂർണി ഡോറ് തുറന്ന് പുറത്തേക്ക് ഇറങ്ങി.. ഒപ്പം അവനും...

മഴക്കോള് ഉള്ളത് കൊണ്ട് തന്നെ അപ്പോഴേ നേരം നന്നായി ഇരുട്ടിയിരുന്നു.. അവൻ പുറകിലെ സീറ്റ് തുറന്ന് കവർ പുറത്തേക്ക് എടുത്തിട്ട് അവൾക്ക് അടുത്തേക്ക് ചെന്നു...

\"\"\" വാ... \"\"\" അവളുടെ കൈയ്യിൽ വിരൽ കോർത്ത് പിടിച്ച് അവൻ വീടിനടുത്തേക്ക് നടന്നു.. അവൻ അവളുമായി ഉമ്മറത്തേക്ക് കയറിയതും ഒരു സ്ത്രീ പൂജാമുറിയിൽ നിന്ന് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു.. സിദ്ധു ഒന്ന് നിന്നു.. അവനെ കണ്ട് സംശയത്തോടെ അവർ അവനടുത്തേക്ക് ചുവട് വച്ചു...

\"\"\" നീ എന്താ ഈ നേരത്ത്? \"\"\" അവർ അവനെയും അവന്റെ അടുത്ത് നിൽക്കുന്ന പൂർണിയെയും ഒന്ന് നോക്കി...

\"\"\" സിദ്ധു... \"\"\" പെട്ടന്ന് അകത്ത് നിന്നൊരു സ്ത്രീ അവനെ കണ്ട് ഓടി വന്നു...

\"\"\" മോനെ... സുഖമാണോ ടാ... \"\"\" അവർ അവന്റെ മുഖത്ത് തഴുകി കൊണ്ട് വാത്സല്യത്തോടെ ചോദിക്കുന്നത് കേട്ട് അവനൊരു ചിരിയോടെ അവരെ നോക്കി...

\"\"\" സുഖമാ, മാമി.. മാമിക്കോ... \"\"\" അവൻ അവരെയൊന്ന് ചേർത്ത് പിടിച്ചു...

\"\"\" നന്നായി പോകുന്നു... \"\"\" പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അവർ അവന്റെ അടുത്ത് നിൽക്കുന്ന പൂർണിയെ ശ്രദ്ധിച്ചത്...

\"\"\" ആരാ മോനെ ഇത്? \"\"\" അവർ സംശയത്തോടെ ആരാഞ്ഞു.. പൂർണി അവരെ ഇരുവരെയും മാറി മാറി നോക്കി...

\"\"\" എന്റെ പെണ്ണാണ്, മാമീ... \"\"\" അവൻ പൂർണിയുടെ മുഖത്തേക്ക് നോക്കിയാണ് അത് പറഞ്ഞത്.. അവരുടെ മുഖം വിടർന്നു.. അവർ അവൾക്കടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ കൈ വച്ചു...

\"\"\" എന്താ മോളുടെ പേര്? \"\"\"

പൂർണി സിദ്ധുവിനെയൊന്ന് നോക്കി.. അവൻ കണ്ണ് ചിമ്മി കാണിച്ചതും അവൾ അവരെ നോക്കി ചിരിച്ചു...

\"\"\" പൂർണിമ... \"\"\"

\"\"\" ആഹാ.. നല്ല പേരാണല്ലോ.. എന്നെ മനസ്സിലായോ മോൾക്ക്? \"\"\" അവർ കൊച്ചുകുട്ടിയോട് ചോദിക്കുന്നത് പോലെ ചോദിച്ചതും അവൾ വീണ്ടും സിദ്ധുവിനെ നോക്കി...

\"\"\" എന്റെ മാമിയാണ്.. ഭാഗ്യലക്ഷ്മി.. അമ്മയുടെ ഏട്ടന്റെ ഭാര്യ... \"\"\" അവൻ അവരെ അവൾക്ക് പരിചയപ്പെടുത്തി...

\"\"\" അല്ലടാ.. നീ മോളെ വിളിച്ച് ഇറക്കി കൊണ്ട് വന്നതോ മറ്റോ ആണോ? എന്താ ഈ നേരത്ത്? \"\"\" ആകെ ഒന്ന് ഓർത്തത് പോലെ ഭാഗ്യ അവനെ അന്തം വിട്ട് നോക്കി ചോദിച്ചതും അവൻ അവർക്ക് പിന്നിൽ നിൽക്കുന്നവരെയൊന്ന് പാളി നോക്കി...

\"\"\" വിളിച്ച് കൊണ്ട് വന്നത് തന്നെയാണ്.. ഇന്നല്ല.. മൂന്ന് മാസം മുൻപ്... നാല് ദിവസം കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹമാണ്!! \"\"\" ഉറച്ച വാക്കുകൾ ആയിരുന്നു അവന്റേത്.. ആ വാക്കുകൾ കേൾക്കെ അവർക്ക് പിന്നിൽ നിന്നവരുടെ മുഖം ഇരുളുന്നത് അവൻ കണ്ടു...

\"\"\" അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ? \"\"\" അവരിൽ നിന്ന് ആ ചോദ്യം കേട്ടതും അവനൊന്ന് ചിരിച്ചു...

\"\"\" എന്റെ കാര്യം ഞാനല്ലാതെ പിന്നെ ആരാണ് അമ്മമ്മേ തീരുമാനിക്കേണ്ടത്? \"\"\"

അവരുടെ മുഖം കടുത്തു...

\"\"\" നീ ഈ വീട്ടിലെ കുട്ടിയാണ്.. അപ്പൊ നിന്റെ വിവാഹം ആരുമായി നടക്കണമെന്നത് ഞങ്ങൾ കൂടി അറിഞ്ഞ് വേണം തീരുമാനിക്കാൻ... \"\"\" അവരുടെ ശബ്ദം രൂക്ഷമായിരുന്നു...

\"\"\" തെക്കേപ്പാട്ടെ സുഭദ്രയുടെ മകനല്ലേ ഞാൻ.. ആ എന്റെ വിവാഹം ആരുമായി നടത്തണമെന്ന് ഉള്ളത് സുഭദ്ര എന്ന എന്റെ അമ്മയും അവരുടെ ഭർത്താവ് ആര്യവർദ്ധനും അറിഞ്ഞ് തീരുമാനിച്ചാൽ മതിയാകും... \"\"\" ശാന്തമായി തന്നെ അവൻ പറഞ്ഞ് നിർത്തിയതും അവരുടെ മുഖം വിളറി...

\"\"\" എന്തിനാ അമ്മേ കുട്ടികള് വന്ന് കയറിയപ്പോ തന്നെ ഇങ്ങനെ ഓരോന്ന് പറയുന്നത്? \"\"\" നീരസത്തോടെ ചോദിച്ചിട്ട് ഭാഗ്യ പൂർണിയെ നോക്കി...

\"\"\" മോള് വാ.. നീയും വാ സിദ്ധു... \"\"\" അവർ പൂർണിയെയും വിളിച്ച് അകത്തേക്ക് കയറി പോയി.. പൂർണി പോകും വഴി അവനെയൊന്ന് തിരിഞ്ഞ് നോക്കിയിരുന്നു.. അവൻ ഇപ്പൊ വരാം എന്ന പോലെ കണ്ണ് ചിമ്മിയതും അവൾ ചെറുചിരിയോടെ അകത്തേക്ക് കയറി...

സിദ്ധു മുന്നിൽ നിൽക്കുന്നവരെയൊന്ന് നോക്കി...

\"\"\" എന്ത് പറ്റി തെക്കേപ്പാട്ടെ മഹേശ്വരീദേവിയുടെ മുഖത്തിനൊരു വിളർച്ച? \"\"\"

അവർ ഒന്നും മിണ്ടിയില്ല...

\"\"\" ഞാൻ ഇവിടുത്തെ കുട്ടിയാണോ?, അമ്മമ്മേ... \"\"\" അവൻ വല്ലാത്തൊരു ചിരിയോടെ അവരെ നോക്കി.. അവരുടെ മുഖം നിർവികാരമായി...

\"\"\" പലരുടെയും കണ്ണിൽ അനാഥനാണ് ഈ സിദ്ധാർത്ഥ്... തെക്കേപ്പാട്ടെ സുഭദ്രയ്ക്കും വർദ്ധനും ദയ തോന്നി എടുത്ത് വളർത്തിയവൻ.. അല്ല.. അത് അങ്ങനെ തന്നെ ആണെന്ന് കരുതിയാണല്ലോ പണ്ട് നിങ്ങളും എന്നോട് സഹതാപവും സ്നേഹവും കാണിച്ചിരുന്നത്.. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഇളയ മകൾ പിഴച്ച് പെറ്റ.. പ്രസവത്തോടെ മരിച്ചെന്ന് കരുതിയിരുന്ന കുഞ്ഞായിരുന്നു ഞാൻ എന്ന് അറിഞ്ഞപ്പോൾ മുതൽ നിങ്ങൾക്ക് എന്നോട് വെറുപ്പായി.. എന്നിട്ടും എന്ത് അർത്ഥത്തിലാണ് നിങ്ങൾ എന്നെ ഇവിടുത്തെ കുട്ടിയെന്ന് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ല... നിങ്ങളുടെ മറ്റു പേരക്കുട്ടികളോട് ഉള്ളത് പോലെ സ്നേഹമുണ്ടോ അതിന് നിങ്ങൾക്ക് എന്നോട്? \"\"\" പറഞ്ഞ് നിർത്തി അവൻ അവരെ ചോദ്യഭാവത്തിൽ നോക്കി.. മറുപടി ഇല്ലാത്തത് പോലെ അവർ മൗനമായിരുന്നു.. അവൻ സ്വയം പരിഹസിച്ച് കൊണ്ടൊന്ന് ചിരിച്ചു.. ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ ഒന്ന് മുറുക്കി അടച്ച് തുറന്ന് അവരെ നോക്കാതെ അകത്തേക്ക് കയറി പോയി.. അവൻ പോകുന്നതും നോക്കി നിൽക്കെ മഹേശ്വരിയുടെ കണ്ണുകൾ ഈറനായി.. സ്നേഹിക്കണമെന്നുണ്ട്.. മറ്റു പേരക്കുട്ടികളെ പോലെ മാറോട് ചേർത്ത് വാത്സല്യത്തോടെ പുണരണമെന്നുമുണ്ട്.. പക്ഷേ, എന്തോ ഒന്ന് തന്നെ പുറകിലേക്ക് വലിക്കുന്നു.. അവർ അവിടെയുള്ള ചാരുപടിയിലേക്ക് ഇരുന്ന് ഒന്ന് നിശ്വസിച്ചു...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 30

അവന്റെ മാത്രം ഇമ...!! 💕 - 30

4.8
586

\"\"\" മോള്.. വാ... ഇരിക്ക്... \"\"\" ഭാഗ്യലക്ഷ്മി അവളെ അവിടെയുള്ള സോഫയിലേക്ക് പിടിച്ചിരുത്തി...\"\"\" മോളുടെ വീട് എവിടെയാ? \"\"\" അവർ അവൾക്ക് അടുത്തായി ഇരുന്ന് അവളുടെ കവിളിൽ തഴുകി...\"\"\" തൃശൂർ ആണ്... \"\"\" അവൾ മെല്ലെ പറഞ്ഞ് കൊണ്ട് വാതിൽക്കലേക്ക് ഒന്ന് നോക്കി...\"\"\" ആഹാ.. തൃശൂർ ആണോ? വീട്ടിൽ ആരൊക്കെ ഉണ്ട്‌? അല്ല, മോളുടെ വീട്ടിൽ സമ്മതിച്ചിരുന്നോ വിവാഹത്തിന്? \"\"\" അവർ പെട്ടന്ന് ഓർത്തത് പോലെ ചോദിച്ചതും അവൾ എന്ത് മറുപടി പറയുമെന്ന് അറിയാതെ കുഴഞ്ഞു...\"\"\" അ.. അത്.. വീട്ടിൽ ആരൂല്ല്യ... \"\"\" അവളുടെ ശബ്ദം നന്നേ നേർത്തു പോയി.. അതേ സമയമാണ് സിദ്ധു അകത്തേക്ക് കയറി വന്നത്.. പൂർണിയുടെ മുഖത്തെ മങ്ങിയ ചിരിയും ഭാഗ്യയ