Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 30

\"\"\" മോള്.. വാ... ഇരിക്ക്... \"\"\" ഭാഗ്യലക്ഷ്മി അവളെ അവിടെയുള്ള സോഫയിലേക്ക് പിടിച്ചിരുത്തി...

\"\"\" മോളുടെ വീട് എവിടെയാ? \"\"\" അവർ അവൾക്ക് അടുത്തായി ഇരുന്ന് അവളുടെ കവിളിൽ തഴുകി...

\"\"\" തൃശൂർ ആണ്... \"\"\" അവൾ മെല്ലെ പറഞ്ഞ് കൊണ്ട് വാതിൽക്കലേക്ക് ഒന്ന് നോക്കി...

\"\"\" ആഹാ.. തൃശൂർ ആണോ? വീട്ടിൽ ആരൊക്കെ ഉണ്ട്‌? അല്ല, മോളുടെ വീട്ടിൽ സമ്മതിച്ചിരുന്നോ വിവാഹത്തിന്? \"\"\" അവർ പെട്ടന്ന് ഓർത്തത് പോലെ ചോദിച്ചതും അവൾ എന്ത് മറുപടി പറയുമെന്ന് അറിയാതെ കുഴഞ്ഞു...

\"\"\" അ.. അത്.. വീട്ടിൽ ആരൂല്ല്യ... \"\"\" അവളുടെ ശബ്ദം നന്നേ നേർത്തു പോയി.. അതേ സമയമാണ് സിദ്ധു അകത്തേക്ക് കയറി വന്നത്.. പൂർണിയുടെ മുഖത്തെ മങ്ങിയ ചിരിയും ഭാഗ്യയുടെ മുഖത്തെ സംശയവും ദയനീയതയും കലർന്ന ഭാവവും കണ്ട് അവൻ അവർക്ക് അടുത്തേക്ക് ചെന്നു...

\"\"\" അതുല്യയും അപ്പുവും അമ്മുവും ഒക്കെ എവിടെ? \"\"\" സിദ്ധു ഭാഗ്യയെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" അ.. അതുല്യ അപ്പുവിനെയും കൊണ്ട് മുകളിലേക്ക് പോയി.. ചെക്കൻ ഇന്ന് ഉച്ചയ്ക്ക് ഒന്ന് വീണു.. കാലിൽ ചെറിയ മുറിവുണ്ട്.. ഒടുക്കത്തെ വാശിയിലാ.. അമ്മു മുറിയിൽ എന്തോ സിനിമയും കണ്ടിരുപ്പുണ്ട്... \"\"\" അവർ എഴുന്നേറ്റ് നിന്ന് പറഞ്ഞു...

\"\"\" നിതിൻ വിളിച്ചോ? \"\"\"

\"\"\" മ്മ്മ്.. അവന് അടുത്ത മാസം ലീവ് ഉണ്ട്‌... \"\"\"

സിദ്ധു ഒന്ന് മൂളി...

\"\"\" നിങ്ങളെന്നാ പോയൊന്ന് മേല് കഴുകിയേച്ചും വാ.. ഞാൻ കഴിക്കാൻ എടുക്കാം.. ഒന്നും കഴിച്ച് കാണില്ലല്ലോ... \"\"\"

\"\"\" മ്മ്മ്.. ഇത് വച്ചോ.. അപ്പുവിന് അമ്മ കൊടുത്ത് വിട്ടതാ... \"\"\" സിദ്ധു കൈയ്യിലെ കവർ അവർക്ക് നേരെ നീട്ടി.. അവർ വേദനയോടെ അതവന്റെ കൈയ്യിൽ നിന്ന് വാങ്ങി...

\"\"\" അവള് വരില്ലേ ഇങ്ങട്? \"\"\" അവർ പ്രതീക്ഷയോടെയാണ് അത് ചോദിച്ചത്.. അവൻ മറുപടിയൊന്നും പറഞ്ഞില്ല.. വെറുതെയൊന്ന് ചിരിച്ചിട്ട് അവൻ പൂർണിയെയും കൂട്ടി മുകളിലേക്ക് നടന്നു...

\"\"\" തനിക്ക് വേറെ മുറി വേണമെന്നുണ്ടോ? ഇവിടെ മുകളിലേക്ക് പിള്ളേരല്ലാതെ മറ്റാരും കയറാറില്ല.. എന്നെ വിശ്വാസം ആണെങ്കിൽ നമുക്ക് ഒരു മുറിയിൽ തന്നെ അങ്ങ് കൂടാം... നാളെ മുതൽ പരസ്പരം കാണാൻ ഒന്നും പറ്റില്ലല്ലോ..?! \"\"\" അവൻ കളി നിറഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ട് മുകളിൽ എത്തിയ പൂർണി അവനെയൊന്ന് നോക്കി.. അവളുടെ നോട്ടം കണ്ടതും അവൻ സീലിംഗിന്റെ ഭംഗി അസ്വദിക്കും പോലെ മേലേക്ക് നോക്കി മൂളി പാട്ടും പാടി നിന്നു...

\"\"\" എനിക്ക് വിശ്വാസമാണ്.. ഒരു മുറി മതി... \"\"\" അവളുടെ ആ വാക്കുകൾ കേട്ടതും അവൻ മിഴിഞ്ഞ കണ്ണുകളോടെ അവളെ തല ചരിച്ച് നോക്കി.. സത്യത്തിൽ അവളുടെ സന്തോഷമില്ലാത്ത മുഖഭാവം കണ്ട് ആ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ആയിരുന്നു അവൻ അവളോട് അങ്ങനെ പറഞ്ഞത്.. എന്നാൽ അവളുടെ മറുപടി കേൾക്കെ അവൻ ശരിക്കും ഞെട്ടി പോയിരുന്നു...

\"\"\" ത.. താൻ ഇപ്പൊ എന്താ പറഞ്ഞെ? \"\"\" അവന്റെ അന്തം വിട്ടുള്ള ചോദ്യം കേട്ട് പൂർണി ചിരിച്ചു...

\"\"\" വാ, സിദ്ധുവേട്ടാ.. നല്ല വിശപ്പുണ്ട്.. മേല് കഴുകിയിട്ട് പോയി കഴിക്കണ്ടേ... \"\"\" അവൾ കാര്യമായി പറഞ്ഞ് കൊണ്ട് അവനെ നോക്കി വീണ്ടും ഒന്ന് ചിരിച്ച് കാണിച്ചു...

\"\"\" ഇതല്ലേ മുറി..? \"\"\" അവൾ മുന്നിലെ മുറിയിലേക്ക് നോക്കി ചോദിച്ചതും അവൻ യാന്ത്രീകമായി അതേയെന്ന പോലെ തലകുലുക്കി.. അവൾ അവനെയൊന്ന് നോക്കിയിട്ട് മുറിയിലേക്ക് കയറിയതും ഒരു നിമിഷം കിളി പോയത് പോലെ നിന്നിട്ട് അവനും അവൾക്ക് പിന്നാലെ അകത്തേക്ക് കയറി...

\"\"\" ആ കവർ ഇങ്ങ് താ.. ഞാൻ ആദ്യം കയറാം... \"\"\" അവൾ തിരിഞ്ഞ് കവറിനായി അവന് നേർക്ക് കൈ നീട്ടിയതും അത്രയും നേരം അന്തം വിട്ട് നിന്ന അവന്റെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു.. അവൻ ഡോർ അടച്ച് കുറ്റിയിട്ടിട്ട് കൈയ്യിലെ കവർ അവിടെയുള്ള ടേബിളിലേക്ക് വച്ചു...

\"\"\" ഏഹ്..? അതിങ്ങോട്ട് താരനല്ലേ പറഞ്ഞെ.. എന്തിനാ അങ്ങോട്ട് വച്ചത്... \"\"\" അവനെ കൂർപ്പിച്ച് നോക്കിയിട്ട് അവൾ ടേബിളിനടുത്തേക്ക് നടന്നതും പെട്ടന്ന് അവൻ അവളെ പിന്നിൽ നിന്ന് ഇടുപ്പിലൂടെ കൈ ചുറ്റി പൊക്കിയെടുത്ത് ചുവരിലേക്ക് ചേർത്തു...

\"\"\" ഹ്ഹ്... \"\"\" അവളൊന്ന് ഏങ്ങി കൊണ്ട് അവന്റെ തോളിൽ പിടിമുറുക്കി...

\"\"\" എ.. എന്താ? \"\"\" പ്രതീക്ഷിക്കാതെയുള്ള അവന്റെ ആ നീക്കത്തിൽ അവൾ പതറി പോയി...

\"\"\" അതോ.. കാറിൽ വച്ച് ശരിക്കും അങ്ങോട്ട് തരാൻ പറ്റിയില്ല.. ഇത്രയൊക്കെ ആയ സ്ഥിതിക്ക് നമുക്ക് ഇപ്പൊ ഒരു കൈ നോക്കിയാലോ..? \"\"\" അവൻ അവളുടെ കാതിനരികിലേക്ക് മുഖം അടുപ്പിച്ച് കുറുമ്പോടെ ചോദിച്ചു.. അവൾ ഉമിനീരിറക്കി...

\"\"\" വെ.. വേണ്ട, സിദ്ധുവേട്ടാ... \"\"\" അവളുടെ കണ്ണുകൾ പിടയ്ച്ചു.. അവൻ കുസൃതിയോടെ അവളുടെ കാതിൽ തന്റെ ചുണ്ട് ഒന്ന് അമർത്തി...

\"\"\" മ്മ്ഹ്... \"\"\" അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി...

\"\"\" ഇമാ... \"\"\" പതിയെ വിളിച്ച് കൊണ്ട് അവൻ അവളുടെ കാതിൽ നിന്ന് ചുണ്ട് അവളുടെ കവിളിലേക്ക് ഉരസി നീക്കി.. അവളുടെ ശ്വാസഗതി ഉയർന്നു.. അത് മനസ്സിലാക്കി അവൻ അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കി.. കണ്ണുകൾ മുറുക്കി അടച്ച് നിൽക്കുന്നവളെ കാൺകെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

\"\"\" പെണ്ണെ... \"\"\" അവൻ അവളുടെ കവിളിൽ തഴുകി...

\"\"\" മ്മ്മ്... \"\"\" കണ്ണുകൾ തുറക്കാതെ തന്നെ അവൾ മൂളി.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ പാഞ്ഞു...

\"\"\" കുഞ്ഞേ... \"\"\" ആർദ്രമായ സ്വരത്തിലെ അവന്റെ ആ വിളിയിൽ അവൾ മെല്ലെ കണ്ണുകൾ തുറന്ന് അവനെ നോക്കി...

\"\"\" പേടിയാ ? \"\"\" അവൻ പുരികം ഉയർത്തി.. അവൾ അല്ലായെന്ന പോലെ തല ചലിപ്പിച്ചു...

\"\"\" പിന്നെന്തേ? \"\"\" അവൻ അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു...

\"\"\" അ.. അറിയില്ല.. എ.. എന്തൊക്കെയോ.. തോന്നാ... \"\"\" അവളുടെ ശബ്ദം ശ്വാസത്തോട് കലർന്ന് പുറത്ത് വന്നതും അവൻ ആ നെറ്റിയിൽ നിന്ന് നെറ്റി അടർത്തി മാറ്റി മെല്ലെ അവളുടെ ചുണ്ടിലൊന്ന് മുത്തി.. അവളുടെ കണ്ണുകൾ പിന്നെയും അടയുന്നത് അവൻ കണ്ടു.. പതിയെ.. വളരെ പതിയെ.. അവനാ ചുണ്ടുകളിൽ തന്റെ നാവാൽ ഒന്നുഴിഞ്ഞു.. ഒരാർത്ത നാദത്തോടെ അവൾ അവനെ അള്ളി പിടിച്ചു...

അവളുടെ ചുണ്ടിൽ നിന്ന് തന്റേത് പിൻവലിച്ച് കൊണ്ട് അവൻ അവളുടെ കവിളിൽ ചുംബിച്ചു.. ഇരുകവിളുകളിലും നെറ്റിയിലും മൂക്കിൻ തുമ്പിലുമാകെ അവന്റെ ചുണ്ടുകൾ പതിയുമ്പോൾ സ്വയം അറിയാതെ അവന്റെ ചുണ്ടുകൾ തന്റേതിനെ നുകർന്നിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി...

എന്നാൽ അവളുടെ താടിതുമ്പിൽ പതിഞ്ഞ അവന്റെ ചുണ്ടുകൾ പെട്ടന്നാണ് താഴേക്ക് നീങ്ങി അവളുടെ കഴുത്തിൽ പതിഞ്ഞത്.. ഞെട്ടലോടെ അവൾ കണ്ണുകൾ വലിച്ച് തുറന്നു...

\"\"\" സി.. സിദ്ധുവേട്ടാ...!!! \"\"\" അവളുടെ ശബ്ദം വിറച്ചു...

ഒന്ന് മൂളി കൊണ്ട് അവൻ തന്റെ അധരങ്ങളാൽ അവളുടെ കഴുത്തിലാകെ തഴുകി.. അവളിൽ നിന്നൊരു മൂളൽ ഉയർന്നു... അവന്റെ കൈകൾ ചുരിദാറിന്റെ ടോപ് ഉയർത്തി തന്റെ നഗ്നമായ വയറിലേക്ക് അരിച്ച് കയറുന്നത് അവൾ അറിഞ്ഞു...

\"\"\" സിദ്ധുവേട്ടാ... \"\"\" ആലസ്യത്തോടെ വിളിക്കുന്നതിനൊപ്പം അവളുടെ വലം കൈ അവന്റെ മുടിയിഴകളിൽ കോർത്തു.. കഴുത്തിൽ പതിയുന്ന അവന്റെ നിശ്വാസവും.. ഉരസി നീങ്ങുന്ന ആ അധരങ്ങളും അവളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുവാൻ കാരണമായി...

\"\"\" ഇമാ.... \"\"\" കാറ്റ് പോലെ അവളുടെ കഴുത്തോരം അവൻ വിളിച്ചു.. വയറിലാകെ തഴുകി നീങ്ങുന്ന അവന്റെ വിരലുകൾ അവളെ തളർത്തി...

അവളുടെ തൊണ്ടക്കുഴിയിൽ ഒന്ന് അമർത്തി മുത്തി കൊണ്ട് അവൻ അവളെ തലയുയർത്തി നോക്കി.. ആ നിശ്വാസം തന്നിൽ നിന്ന് അകന്ന് മാറിയത് അറിഞ്ഞോ എന്തോ.. അവൾ കണ്ണുകൾ തുറന്ന് നോക്കി.. ആ നോട്ടത്തിലെ വശ്യതയും ആലസ്യവും അവനിൽ പ്രണയത്തിന്റെ നിറഞ്ഞ ചിരി വിരിയിച്ചു...

\"\"\" സോറി.. പെട്ടന്ന് എന്തോ.. ഒരാഗ്രഹം തോന്നി.. അതാ... \"\"\" അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് അവളുടെ വയറിൽ നിന്ന് തന്റെ കൈകൾ പിൻവലിച്ചു...

\"\"\" ഞാൻ.. ഞാൻ മേല്.. മേല് കഴുകിയിട്ട് വരാം... \"\"\" അവൾ പരവേശത്തോടെ പറഞ്ഞതും അവനൊരു കള്ളചിരിയോടെ അവളെ നോക്കി...

\"\"\" ഞാനും വരട്ടെ? \"\"\" അവളുടെ കാതിലായി അവൻ ചോദിച്ചതും അവൾ അവനെ മിഴിച്ച് നോക്കി...

\"\"\" അയ്യേ.. മാറിക്കേ.. ഒരു പോലീസുകാരൻ അല്ലേ മനുഷ്യാ നിങ്ങള്... അയ്യേ... നാണക്കേട്... \"\"\" അവൾ അവന്റെ നെഞ്ചിൽ കൈ വച്ച് അവനെ പുറകിലേക്ക് തള്ളി...

\"\"\" അതെന്താടി പോലീസുകാർക്ക് ഭാര്യയെ സ്നേഹിക്കാൻ പാടില്ലേ? \"\"\" അവൻ കണ്ണ് കൂർപ്പിച്ചു...

\"\"\" അയ്യടാ.. നാല് ദിവസം കൂടിയുണ്ട് ഭാര്യയാകാൻ.. മാറ്, സിദ്ധുവേട്ടാ... \"\"\" അവൾ കണ്ണുരുട്ടി...

\"\"\" ഹാ.. അടങ്ങ്, പെണ്ണെ... \"\"\" അവൻ അവളെ അമർത്തി പിടിച്ചു...

\"\"\" മ്മ്മ്..?? \"\"\" അവൾ ഇരുപുരികവും ഉയർത്തി...

\"\"\" പഞ്ഞികെട്ട് പോലെയുണ്ട്, പെണ്ണെ... \"\"\" അവൻ കള്ളചിരി ചിരിച്ചു...

\"\"\" എന്ത്? \"\"\" അവൾ അവനെ മനസ്സിലാകാതെ നോക്കി...

\"\"\" ദേ ഇത്.. സംഭവം ഒന്നുമില്ലെങ്കിലും നല്ല പഞ്ഞി പോലെയുണ്ട് തൊടുമ്പോ... \"\"\" അവളുടെ കവിളിൽ അമർത്തി ചുംബിച്ച് കൊണ്ട് അവൻ അവളുടെ വയറിലേക്ക് തന്റെ വലം കൈപ്പത്തി ചേർത്ത് വച്ച് പറഞ്ഞതും അവൾ അവനെ തള്ളി മാറ്റി...

അവൻ ബാലൻസ് ചെയ്ത് നിന്ന് ചിരി കടിച്ച് പിടിച്ച് അവളെ അടിമുടി നോക്കിയതും അവൾ വെപ്പ്രാളത്തോടെ വാഷ്റൂമിലേക്ക് ഓടി...

\"\"\" ടി.. ഡ്രസ്സ് എടുക്കുന്നില്ലേ? \"\"\" പിന്നിൽ നിന്ന് ചിരിയോടെ അവൻ വിളിച്ച് ചോദിച്ചതും ഓടിയ അതേ പോലെ അവൾ തിരിച്ച് വന്ന് കവറിൽ നിന്ന് ഡ്രസ്സും എടുത്ത് വീണ്ടും ഓടി വാഷ്റൂമിലേക്ക് കയറി ഡോർ അടച്ചു.. ചുണ്ടുകൾ കൂട്ടി പിടിച്ച് ചിരി അകറ്റി കൊണ്ട് അവൻ കട്ടിലിലേക്ക് മലർന്ന് കിടന്നു...

                                🔹🔹🔹🔹

സിദ്ധുവും പൂർണിയും താഴേക്ക് ഇറങ്ങി വരുമ്പോൾ ഊണുമേശയുടെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു അവിടെയുള്ള എല്ലാവരും...

\"\"\" ഇതൊക്കെ ആരാ?, സിദ്ധുവേട്ടാ... \"\"\" പൂർണി സിദ്ധുവിനോട് ശബ്ദം താഴ്ത്തി ചോദിച്ചു...

\"\"\" വന്നപ്പോ കണ്ടില്ലേ.. അതാണ്‌ അമ്മമ്മ.. മഹേശ്വരിദേവി.. പുള്ളിക്കാരിയ്ക്ക് മൂന്ന് മക്കളാണ്.. മൂത്തതാണ് ദേ ആ ഇരിക്കുന്ന മാമൻ.. മാധവൻ.. രണ്ടാമത്തേത് അമ്മ.. സുഭദ്ര.. മൂന്നാമത്തേത്... \"\"\" അവനൊന്ന് നിർത്തി.. അവൾ അവനെ സംശയത്തോടെ നോക്കി...

\"\"\" മൂന്നാമത്തേത്..? \"\"\" അവൾ അതേ ഭാവത്തിൽ തന്നെ അവനെ നോക്കി ചോദ്യം ഉന്നയിച്ചു...

\"\"\" പറയാം.. ആ ഇരിക്കുന്ന രണ്ട് പിള്ളേരാണ് മാമന്റെ മക്കള്.. അതുല്യയും അമൂല്യയും... ആ കുഞ്ഞ് അതുല്യയുടെ മോനാണ്.. അർപ്പിത്.. വീട്ടിൽ അപ്പു എന്ന് വിളിക്കും.. അവളുടെ ഹസ്ബൻഡ് ഗൾഫിലാണ്.. എന്നേക്കാൾ മൂന്ന് വയസ്സിന് ഇളയതാണ് അവള്.. പിന്നെ, അമ്മു ഇപ്പൊ ഡിഗ്രിയ്ക്ക് പഠിക്കുന്നു... \"\"\"

അവളൊന്ന് മൂളി...

\"\"\" ആഹ്.. അവിടെ തന്നെ നിൽക്കാതെ വാ, മക്കളെ... \"\"\" ഭാഗ്യ അവരെ കണ്ട് ചിരിയോടെ വിളിച്ചു.. സിദ്ധു മഹേശ്വരിയെയും മാധവനെയും ഒന്ന് നോക്കിയിട്ട് അവർക്ക് അടുത്തേക്ക് ചെന്നു...

\"\"\" ഇരിക്ക്, മക്കളെ... \"\"\" ഭാഗ്യ രണ്ട് കസേര നീക്കി ഇട്ട് കൊടുത്തതും പൂർണിയും സിദ്ധുവും അതിലേക്ക് ഇരുന്നു.. സിദ്ധു തനിക്ക് നേരെ ഇരിക്കുന്ന രണ്ട് പേരെയും ഒന്ന് നോക്കി.. ഒരാൾ ചിരി കടിച്ച് പിടിച്ച് ഇരിക്കുകയാണെങ്കിൽ മറ്റേ ആൾ മുഖവും വീർപ്പിച്ച് ഇരിക്കുകയാണ്...

\"\"\" അമ്മുവേ... \"\"\" അവനൊരു ചിരിയോടെ വിളിച്ചതും മുഖവും വീർപ്പിച്ച് ഇരുന്നവൾ തലയുയർത്തി അവനെ നോക്കി കണ്ണുരുട്ടി...

\"\"\" മിണ്ടത്തില്ലേ? \"\"\" അവൻ പിന്നെയും ചിരിച്ചു....

\"\"\" എന്നെ ആരും വിളിക്കണ്ട... \"\"\" അവളുടെ മുഖം കുറച്ച് കൂടി വീർത്തു...

\"\"\" അമ്മേ.... \"\"\" അപ്പു കണ്ണ് നിറച്ച് അമ്മുവിന്റെ മടിയിൽ നിന്ന് അതുല്യയുടെ മേലേക്ക് ചാടി...

\"\"\" ഓ.. എന്താടാ? \"\"\" അതുല്യ അവനെ മടിയിലേക്ക് കയറ്റി ഇരുത്തി...

\"\"\" കൊച്ചാച്ഛ പിണങ്ങി... \"\"\" അവൻ വിതുമ്പി പറയുന്നത് കേട്ട് അതുല്യ സിദ്ധുവിനെയൊന്ന് നോക്കി.. ചെക്കനെ താൻ മൈൻഡ് ചെയ്യാതിരുന്നതിന്റെയാണ് ആ പരിഭവം പറച്ചിൽ എന്ന് അവന് മനസ്സിലായി.. അവൻ ചിരിയോടെ എഴുന്നേറ്റ് ചെന്ന് അവനെ അവളുടെ മടിയിൽ നിന്ന് പൊക്കിയെടുത്തു...

\"\"\" ഞാൻ എപ്പോഴാടാ നിന്നോട് പിണങ്ങിയെ.. നീയും നിന്റെ ഈ ചെറിയമ്മയുമല്ലേ എന്നോട് പിണങ്ങിയെ? \"\"\" സിദ്ധു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തതും അമ്മു അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.. അവൻ അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു...

\"\"\" ദേ.. എന്റെ സ്വഭാവം മാറ്റിക്കരുത്... \"\"\" അവൾ കൈ ചൂണ്ടി പറഞ്ഞതും അവൻ അപ്പുവുമായി തന്നെ പൂർണിയുടെ അടുത്ത് ചെന്നിരുന്നു...

\"\"\" സിദ്ധുവേട്ടന് ഫോൺ വിളിച്ചാൽ എടുക്കാൻ അറിയില്ലേ? അന്ന് പോയപ്പോ ഞാൻ പറഞ്ഞതല്ലേ ഇനി വിളിച്ചാൽ എടുക്കണമെന്ന്... \"\"\" അവൾ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് അവൻ വെറുതെയൊന്ന് ചിരിച്ചു.. എത്ര നാളത്തേക്ക്...?! ഈ സ്നേഹവും അന്യമാകാൻ അധികനാൾ വേണ്ടി വരില്ല... വേദനയോടെ എന്തിനോ അവന്റെ ഉള്ളം മന്ത്രിച്ചു...

\"\"\" ചോ... \"\"\"

\"\"\" അമ്മു!! \"\"\" അമ്മു വീണ്ടും എന്തോ പറയാൻ തുടങ്ങിയതും മാധവന്റെ ശബ്ദം ഉയർന്നു.. അമ്മു തലതാഴ്ത്തി.. മാധവൻ അവളെയൊന്ന് നോക്കിയിട്ട് സിദ്ധുവിനെ നോക്കി...

\"\"\" ഏതാ ഈ കുട്ടി? \"\"\" അയാളുടെ രൂക്ഷമായ നോട്ടവും ഗൗരവമേറിയ ശബ്ദവും കേൾക്കെ പൂർണി സിദ്ധുവിനെ ഒന്ന് നോക്കി...

\"\"\" ഞാൻ പറഞ്ഞിരുന്നല്ലോ ഇവരോട് രണ്ട് പേരോടും.. ഞങ്ങളുടെ വിവാഹമാണ് നാല് ദിവസം കഴിഞ്ഞ്... \"\"\" അവൻ അപ്പുവിന്റെ മുടിയൊന്ന് ഒതുക്കി വച്ച് കൊണ്ട് പറഞ്ഞു.. അമ്മു അത്ഭുതത്തോടെ പൂർണിയെ നോക്കി.. അതുല്യ നേരത്തെ ഭാഗ്യ പറഞ്ഞ് അതേ കുറിച്ച് അറിഞ്ഞിരുന്നതിനാൽ അവൾ അവരെ നോക്കി ചിരിയോടെ ഇരുന്നു...

\"\"\" ശരി.. ഈ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ഒക്കെ അറിഞ്ഞുകൊണ്ട് തന്നെയാണോ ഇത്? \"\"\"

\"\"\" എന്റെ അച്ഛനും അമ്മയും മരിച്ച് പോയി... \"\"\" തലതാഴ്ത്തിയിരുന്ന് പൂർണിയാണ് അത് പറഞ്ഞത്.. സിദ്ധു അവളെയൊന്ന് നോക്കി.. ശേഷം ടേബിളിന് അടിയിൽ കൂടി തന്നെ അവളുടെ കൈയ്യിൽ വിരൽ കോർത്ത് പിടിച്ചു...

\"\"\" ഇതൊന്നും നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.. എന്നെ വളർത്തി വലുതാക്കിയ രണ്ട് പേരുണ്ട്.. അവർക്ക് സമ്മതമാണ് ഈ വിവാഹത്തിന്.. അവരുടെ സമ്മതം മതി എനിക്ക്...!! \"\"\" എടുത്തടിച്ചത് പോലെ സിദ്ധു പറഞ്ഞതും മാധവൻ അവനെയൊന്ന് തുറിച്ച് നോക്കിയിട്ട് കഴിച്ച് മതിയാക്കി എഴുന്നേറ്റ് പോയി...

\"\"\" ഏട്ടാ, ഏട്ടന്റെ കല്യാണം ആണോ അപ്പൊ? എന്നിട്ട് ഇപ്പോഴാണോ ഞങ്ങളോട് പറയുന്നത്? ഞാൻ പുതിയ ഡ്രസ്സ് പോലും എടുത്തില്ല... \"\"\" അമ്മു വിഷമത്തോടെയും കെറുവോടെയും പറയുന്നത് കേൾക്കെ അവൻ ചിരിച്ചു...

\"\"\" നീ വിചാരിക്കുന്നത് പോലെ വലിയ രീതിയിൽ ഒന്നുമല്ല.. അമ്പലത്തിൽ വച്ചാണ് വിവാഹം.. പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ല.. അധികം ആരെയും ക്ഷണിച്ചിട്ടുമില്ല... \"\"\" അവളോടായി പറഞ്ഞിട്ട് സിദ്ധു ഭാഗ്യയെ നോക്കി...

\"\"\" വിശക്കുന്നു, മാമീ.. കഴിക്കാൻ താ... \"\"\"

അവർ ചിരിച്ച് കൊണ്ട് അവന് ഭക്ഷണം വിളമ്പി കൊടുത്തു.. അമ്മുവിന് സങ്കടം തോന്നിയെങ്കിലും പിന്നീട് അവളൊന്നും മിണ്ടിയില്ല.. പൂർണിയെ നോക്കി ഒന്ന് ചിരിച്ച ശേഷം അവൾ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 31

അവന്റെ മാത്രം ഇമ...!! 💕 - 31

4.8
947

കിരണിന്റെ കാൾ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങിയതായിരുന്നു സിദ്ധു.. പൂർണി ഉമ്മറത്ത് നിന്ന് അവനെ നോക്കി.. അവൻ അടുത്ത് ഇല്ലെങ്കിൽ പോലും വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി അവൾക്ക്.. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ ആകാം.. അവൾക്ക് അവനെ നോക്കി നിന്നിട്ട് പോലും ഒരു സമാധാനം കിട്ടിയില്ല...\"\"\" ഓയ്... \"\" കാതിനരികിലായി അത് കേട്ടതും പൂർണി ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.. അമ്മുവായിരുന്നു അത്...\"\"\" എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ ഒന്നും ചെയ്യില്ല ചേച്ചിയെ... \"\"\" അവൾ ചിരിയോടെ പറഞ്ഞതും പൂർണിയും ചിരിച്ചു...\"\"\" ഏട്ടനെ നോക്കി നിന്നതാ അല്ലേ... \"\"\"പൂർണിയൊന്ന് മൂളി...\"\"\" അമൂല്യ... \"\"\" അമ്മു അവൾക്ക് നേ