Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 31

കിരണിന്റെ കാൾ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങിയതായിരുന്നു സിദ്ധു.. പൂർണി ഉമ്മറത്ത് നിന്ന് അവനെ നോക്കി.. അവൻ അടുത്ത് ഇല്ലെങ്കിൽ പോലും വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി അവൾക്ക്.. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ ആകാം.. അവൾക്ക് അവനെ നോക്കി നിന്നിട്ട് പോലും ഒരു സമാധാനം കിട്ടിയില്ല...

\"\"\" ഓയ്... \"\" കാതിനരികിലായി അത് കേട്ടതും പൂർണി ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.. അമ്മുവായിരുന്നു അത്...

\"\"\" എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ ഒന്നും ചെയ്യില്ല ചേച്ചിയെ... \"\"\" അവൾ ചിരിയോടെ പറഞ്ഞതും പൂർണിയും ചിരിച്ചു...

\"\"\" ഏട്ടനെ നോക്കി നിന്നതാ അല്ലേ... \"\"\"

പൂർണിയൊന്ന് മൂളി...

\"\"\" അമൂല്യ... \"\"\" അമ്മു അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.. പൂർണി ചെറുചിരിയോടെ അവളുടെ കൈയ്യിലേക്ക് തന്റെ കൈ ചേർത്തു...

\"\"\" പൂർണിമ... \"\"\"

\"\"\" ആഹാ.. നല്ല പേരാണല്ലോ.. ചേച്ചി എന്താ ചെയ്യുന്നെ? പഠിക്കുവാണോ? \"\"\" അമ്മു ചുവരിൽ ചാരി നിന്ന് തിരക്കി...

\"\"\" ഇല്ല.. ബി.എഡ് കഴിഞ്ഞു... \"\"\"

\"\"\" ഓ.. ഐ.. സീ.. അപ്പൊ നിങ്ങൾ എങ്ങനെയാ പരിചയപ്പെട്ടതൊക്കെ? \"\"\" അമ്മു സംശയത്തോടെ ചോദിച്ചു...

\"\"\" അത്... \"\"\"

\"\"\" നിനക്ക് ഉറക്കമൊന്നുമില്ലേ?, അമ്മു... \"\"\" സിദ്ധു അകത്തേക്ക് കയറി വന്ന് കൊണ്ട് ചോദിച്ചതും അമ്മു ചുണ്ട് കോട്ടി...

\"\"\" അല്ലെങ്കിലും നമ്മളൊന്നും ആർക്കും ആരുമല്ലല്ലോ... \"\"\" വിഷമഭാവത്തിൽ അമ്മു ഒന്ന് നിശ്വസിച്ചു.. സിദ്ധു വെറുതെ ഒന്ന് ചിരിച്ചിട്ട് അവളുടെ തലയിൽ കൊട്ടി...

\"\"\" പോയി കിടക്കാൻ നോക്ക്.. ഞങ്ങൾക്ക് രാവിലെ പോകാൻ ഉള്ളതാ... \"\"\" സിദ്ധു പൂർണിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു...

\"\"\" ഏഹ്? രാവിലെയോ? പിന്നെന്തിനാ വന്നത്? \"\"\" അമ്മു അവനെ അന്തം വിട്ട് നോക്കി...

\"\"\" വിവാഹമാണെന്ന് ഒന്ന് വന്ന് അറിയിക്കാൻ... \"\"\" കൂടുതലൊന്നും പറയാതെ സിദ്ധു പൂർണിയെയും കൂട്ടി മുകളിലേക്ക് കയറി പോയി.. അമ്മുവിന്റെ ചുണ്ടൊന്ന് കൂർത്തു.. പണ്ട് മുതൽക്കേ അമ്മുവിന് വലിയ കാര്യമാണ് സിദ്ധുവിനെ.. സ്വന്തം ഏട്ടനെ പോലെ തന്നെയാണ് അവൾ അവനെ കാണുന്നത്.. കുഞ്ഞുനാളിൽ അവനും അവളോട് നല്ല കൂട്ടായിരുന്നു.. പക്ഷേ, പിന്നീട് എപ്പോഴോ അകന്ന് തുടങ്ങി.. ഒടുവിൽ വലിയ അടുപ്പം കാണിക്കാതെയായി അവൻ അവിടെ ഉള്ളവരോട്... അവിടെ വരുമ്പോൾ കാണും ചിരിക്കും സംസാരിക്കും.. ഇതൊക്കെ തന്നെയേ ഉള്ളൂ.. അവിടുന്ന് ആരെങ്കിലും വിളിച്ചാൽ പോലും അവൻ എടുക്കാറില്ല... ഓർമ്മയിൽ അവളൊരു നെടുവീർപ്പിട്ടു.. അവന്റെ അകൽച്ചയുടെ കാരണം അറിയാതെ ആലോചനയോടെ അവൾ തന്റെ മുറിയിലേക്ക് നടന്നു...

ഇതേ സമയം മുകളിൽ എത്തിയ സിദ്ധു മുറിയിൽ കയറിയ ഉടൻ കട്ടിലിലേക്ക് മലർന്ന് കിടന്നു...

\"\"\" ഇതെന്താ ഇങ്ങനെ കിടക്കുന്നത്? \"\"\" അവന്റെ കിടപ്പ് കണ്ട് പൂർണി ചോദ്യം ഉന്നയിച്ചു.. അവൻ അവളെയൊന്ന് നോക്കി.. എങ്ങനെ പറഞ്ഞ് തുടങ്ങണമെന്ന് അറിയാതെ അവനൊരു നിമിഷം മൗനമായി.. പിന്നെ എന്തോ ഓർത്തെന്ന പോലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് മുന്നിൽ ചെന്ന് നിന്നു...

\"\"\" ഞാൻ.. ഞാൻ.. \"\"\" പറയാൻ തുടങ്ങിയത് നിർത്തി അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.. അവൾ തന്നെ ഉപേക്ഷിക്കില്ല.. എന്നൊരു ഉറപ്പ് ഉണ്ടെങ്കിലും.. എന്തോ ഒന്ന് അവനെ ഭയപ്പെടുത്തി...

\"\"\" ഒ.. ഒന്നുമില്ല... \"\"\" അത്ര മാത്രം പറഞ്ഞിട്ട് അവൻ കട്ടിലിൽ ചെന്ന് കിടന്നു.. ഒന്ന് സംശയിച്ച ശേഷം അവളും അവനടുത്തായി ചെന്ന് കിടന്നു...

\"\"\" ലൈറ്റ് ഓഫ് ചെയ്യട്ടെ? \"\"\" അവൻ അവളെ നോക്കാതെ തന്നെ ചോദിച്ചു.. അവളൊന്ന് മൂളിയതും അവൻ ലൈറ്റ് ഓഫ് ചെയ്ത് കണ്ണുകൾ അടച്ചു.. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല അവന്.. അവന്റെ അടുത്ത് കിടന്ന പൂർണി അവനെ ഇടക്ക് ഇടെ തല ചരിച്ച് നോക്കി കൊണ്ടിരുന്നു.. അവന്റെ മനസ്സിൽ എന്തോ ഒന്നുണ്ടെന്ന് തോന്നി അവൾക്ക്.. എന്നാൽ അതെന്താണെന്ന് ചോദിക്കാൻ അവൾക്ക് തോന്നിയില്ല.. അവനായി തന്നെ മനസ്സിൽ ഉള്ളത് തുറന്ന് പറയട്ടെ എന്ന് കരുതി അവൾ മൗനം പാലിച്ചു.. പെട്ടന്നാണ് അവൻ ചരിഞ്ഞ് വന്ന് അവളെ ചുറ്റി പിടിച്ച് കൊണ്ട് അവളുടെ മാറിൽ മുഖം അമർത്തിയത്.. പ്രതീക്ഷിക്കാതെയിരുന്നതിനാലോ.. അതോ അവനിൽ നിന്നുണ്ടായ ആ നീക്കത്തിലോ എന്തോ.. അവൾ വിറച്ച് പോയി...

\"\"\" സി.. സിദ്ധുവേട്ടാ... \"\"\" അവൾ പതർച്ചയോടെ വിളിച്ചു...

ഒരു നിമിഷം അവനൊന്നും മിണ്ടിയില്ല...

\"\"\" ഇമാ... \"\"\" അല്പ നേരം പിന്നിട്ടതും അവൻ നേർത്ത സ്വരത്തിൽ വിളിച്ചു.. വല്ലാതെ പിടയുന്നുണ്ടായിരുന്നു അവന്റെ ഉള്ളം...

\"\"\" എ.. എന്ത് പറ്റി? \"\"\" അവൾ അവന്റെ തലയിൽ കൈ വച്ചു...

\"\"\" ഞാൻ ഒരാളെ കാണിച്ച് തരട്ടെ നിനക്ക് ?... \"\"\" അതായിരുന്നു അവന്റെ മറുചോദ്യം.. അവൾ ഒന്നും മനസ്സിലാകാതെ അവനെ ഉറ്റു നോക്കി.. അവൻ അവളുടെ മാറിൽ നിന്ന് മുഖം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു...

\"\"\" വാ... \"\"\" അത്ര മാത്രം പറഞ്ഞ ശേഷം അവൻ അവളുടെ കൈയ്യും പിടിച്ച് മുറിയുടെ വാതിൽക്കലേക്ക് നടന്നു.. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ ഹൃദയം ശക്തിയിൽ മിടിച്ചു.. ഒന്നും മിണ്ടാതെ അവനൊപ്പം മുന്നോട്ട് നടക്കവെ അവൾ അവനെ നോക്കി കാണുകയായിരുന്നു.. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു പതർച്ചയും.. പിരിമുറുക്കവും എല്ലാം ആ മുഖത്ത് നിറഞ്ഞിരിക്കുന്നു.. അതിന്റെ കാരണം അറിയാതെ അവൾ സംശയിച്ചു...

ഒരു അടഞ്ഞു കിടക്കുന്ന മുറിയുടെ വാതിൽക്കൽ എത്തിയപ്പോഴാണ് അവൻ നിന്നത്.. അവൾ അവനെയും ആ മുറിയുടെ വാതിലിലേക്കും മാറി മാറി നോക്കി...

\"\"\" എന്താ?, സിദ്ധുവേട്ടാ... \"\"\" അവൾ ചുളിഞ്ഞ നെറ്റിയോടെ ആരാഞ്ഞു...

അവൻ മറുപടി നൽകാതെ മെല്ലെ ആ വാതിൽ തുറന്ന് അകത്തേക്ക് കയറിയ ശേഷം തിരിഞ്ഞ് തന്റെ വലം കൈ അവൾക്ക് നേരെ നീട്ടി.. സംശയത്തോടെ അവൾ ആ കൈയ്യിലേക്ക് തന്റെ കൈ ചേർക്കവെ അവൻ അവളെ അകത്തേക്ക് കയറ്റി...

\"\"\" എ... \"\"\" അവൾ എന്തോ ചോദിക്കാനായി വായ തുറന്നതും അവൻ അവളുടെ വായയിൽ കൈ വച്ച് മൂടി.. ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം അവൻ തല ചരിച്ച് അവിടെയുള്ള കട്ടിലിലേക്ക് നോക്കി.. അവന്റെ നോട്ടം കണ്ട് അവിടേക്ക് നോക്കിയ അവൾ ഞെട്ടി പിന്നോട്ട് ഒരടി വച്ച് പോയി...

ഇരു കാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച ഒരു രൂപം.. ഒന്നുമറിയാതെ നിദ്രയിലാണ് അവർ ... മുഖത്തൊരുതരം വിഷാദം നിറഞ്ഞിരിക്കുന്നു ... കൺപോളകൾ വീർത്ത്.. മുടിയാകെ അലങ്കോലമായി ... ഉടുത്തിരിക്കുന്ന സാരി പോലും അതേ അവസ്ഥയിൽ ... ചുണ്ടുകളിൽ കറുപ്പ് പടർന്നിരിക്കുന്നു.. എങ്കിലും ആ മുഖത്ത് ഒരു കൊച്ച് കുഞ്ഞിന്റേത് പോലെ നിഷ്കളങ്കത കാണാം...

പൂർണി ഒരു വിറയലോടെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി.. നിറകണ്ണുകളാൽ ആ സ്ത്രീയെ നോക്കി നിൽക്കുന്നവനെ കാൺകെ അവൾക്ക് ഉള്ളിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നി.. ആരാണ് അത് എന്നവൾക്ക് മനസ്സിലായില്ല... അവൻ അവളെയൊന്ന് നോക്കിയ ശേഷം അവളുടെ കൈയ്യും പിടിച്ച് അവരുടെ കാൽക്കൽ ചെന്ന് നിന്നു...

മെല്ലെ.. അവനാ കാലുകളിൽ ഒന്ന് തൊട്ടു.. മനസ്സിൽ ആയിരം തവണ \"\" അമ്മേ ......!!! \"\" എന്ന വിളിയോടെ ...... നൊന്ത് പ്രസവിച്ച അമ്മയുടെ സ്നേഹമോ.. ഒരു തലോടലോ... ചൂടോ .... ഒന്നും ലഭിക്കാതെ പോയ .. എന്തിന് .... അവരെ അമ്മേ എന്നൊന്ന് വിളിക്കാൻ പോലും ആകാത്ത ഒരു മകനായി പോയല്ലോ താൻ ....  എന്ന ഓർമ്മയിൽ അവന്റെ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി ആ കാൽക്കലേക്ക് ഇറ്റു വീണു...

\"\"\" സി.. സിദ്ധുവേട്ടാ... \"\"\" അവൾക്ക് ആകെ സങ്കടം വന്നു.. എന്തിനാണ് അവന്റെ കണ്ണുനീർ എന്ന് മനസ്സിലായില്ലെങ്കിൽ കൂടി ആ കിടക്കുന്ന സ്ത്രീ അവന് വേണ്ടപ്പെട്ട ആരോ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു...

\"\"\" അനുഗ്രഹം വാങ്ങ്, ഇമാ... \"\"\" അത്ര മാത്രമേ അവൻ പറഞ്ഞുള്ളൂ.. അവൾ അവനെയൊന്ന് നോക്കിയിട്ട് കുനിഞ്ഞ് അവരുടെ കാലിൽ തൊട്ടു...

അവൻ നിവർന്നു നിന്ന് തന്റെ കണ്ണുകൾ തുടച്ച ശേഷം കട്ടിലിന്റെ അങ്ങേ അറ്റത്തെ പലകയുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളെ തന്റെ മുന്നിലേക്ക് നിർത്തി.. പൂർണി മുന്നിൽ കാണുന്ന ആ മുഖത്തേക്ക് നോക്കി.. അവരുടെ കാലിന്റെ ഭാഗത്തായി തന്നെയാണ് അവർ അപ്പോഴും നിന്നിരുന്നത്... നേരെയായി അവരെ കാണാൻ കഴിയുന്ന വിധം... 

\"\"\" ഇമാ... \"\"\" പിന്നിലൂടെ അവളെ പുണർന്ന് അവളുടെ തോളിൽ താടി കുത്തി നിന്നുകൊണ്ടാണ് അവൻ വിളിച്ചത്.. അവൾ അവനെ തല ചരിച്ച് നോക്കി.. അവന്റെ നോട്ടം ആ സ്ത്രീയുടെ മുഖത്തേക്ക് തന്നെയായിരുന്നു...

\"\"\" ഇതാരാണെന്ന് അറിയാമോ? \"\"\" അവന്റെ ശബ്ദം നന്നേ നേർത്തു പോയി.. അവൾ ഇല്ലായെന്ന പോലെ തലയനക്കി.. അവനൊന്ന് ചിരിച്ചു.. വേദനയോടെ...

\"\"\" എന്റെ അമ്മയാ ...!!! \"\"\" നിറകണ്ണുകളാൽ പുഞ്ചിരിയോടെയുള്ള അവന്റെ ആ വാക്കുകളിൽ സ്തംഭിച്ചു പോയി അവൾ... അവൾക്ക് ഒന്നും മനസ്സിലായില്ല... അമ്മ.. അമ്മയോ.. പക്ഷേ..?! അവൾ അവനെ ഉറ്റു നോക്കി...

\"\"\" എന്നെ ഒൻപത് മാസം ചുമന്ന് പ്രസവിച്ച എന്റെ സ്വന്തം അമ്മ .....!! ജാനി.. ജാനകി .....!!! ജാനകി രാമമൂർത്തി!!! \"\"\" അവന്റെ വാക്കുകൾ അവസാനിച്ച നിമിഷം അവളൊരു പകപ്പോടെയാണ് അവരെ നോക്കിയത്.. അമ്മ.. അപ്പൊ.. സുഭദ്രാമ്മ ... അത്.. അവൾ ആകെ ആശയക്കുഴപ്പത്തിൽ പെട്ടത് പോലെ അവനെ സംശയത്തോടെ നോക്കി.. അവനൊരു നെടുവീർപ്പിട്ടു...

\"\"\" ഇതാണ്.. ഇവിടുത്തെ മൂന്നാമത്തെ ആള്.. മഹേശ്വരിദേവിയുടെയും രാമമൂർത്തിയുടെയും ഇളയ മകൾ .... \"\"\" പറഞ്ഞ് നിർത്തി അവൻ അവളുടെ മുഖത്തേക്ക് നോക്കി...

\"\"\" പക്ഷേ, ഇപ്പൊ ഒന്നും അറിയില്ല.. ഞാൻ ജനിക്കുന്നതിന് മുൻപ് തന്നെ മാനസിക നില തെറ്റി... മയക്കി കിടത്തി പുറത്തെടുത്താണ് എന്നെയു... \"\"\" പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ അവൻ തന്റെ മുഖമൊന്ന് അമർത്തി തുടച്ചു...

\"\"\" താനൊരു അമ്മയാണെന്ന് പോലും അറിയില്ല ഈ പാവത്തിന് .. എന്നെ.. എന്നെ ഇഷ്ടമല്ല.. കണ്ടാൽ ബഹളം ഉണ്ടാക്കും.. ഒച്ച വക്കും.. അലറും .. കാണുമ്പോ സങ്കടം വരും.. ഇതാണ് എന്നെ പ്രസവിച്ച എന്റെ സ്വന്തം അമ്മ എന്ന് ഞാൻ അറിഞ്ഞത് പത്ത് വയസ്സ് ഉള്ളപ്പോഴാ.. അതുവരെ അമ്മയും അച്ഛനും ഒന്നും എന്നോട് പറഞ്ഞിരുന്നില്ല.. അപ്രതീക്ഷിതമായി കേട്ടതാണ് മഹേശ്വരി ദേവിയുടെ നാവിൽ നിന്ന് ആ സത്യം.. തകർന്ന് പോയി.. സ്വന്തമെന്ന് കരുതിയ അച്ഛനും അമ്മയും എന്റെ സ്വന്തമല്ല എന്ന് അറിഞ്ഞപ്പോൾ.. കുറേ കരഞ്ഞു.. ഞാൻ അനാഥൻ ആണെന്നാണ് ആദ്യം ഞാൻ കരുതിയത്.. അപ്പോഴാ അമ്മ പറഞ്ഞ് ഈ ജാനികുട്ടിയാണ്‌ എന്റെ സ്വന്തം അമ്മയെന്ന്... \"\"\" വേദനയോടെ ചുണ്ടിൽ വിരിഞ്ഞ കുഞ്ഞിചിരിയാൽ അവനൊന്ന് നിർത്തി.. അന്നൊരിക്കൽ അവൻ ജാനികുട്ടി എന്ന പേര് പറഞ്ഞത് അവൾ ഓർത്തു...

\"\"\" താനൊന്ന് നോക്കിയേ.. ജാനികുട്ടിടെ അതേ ചുണ്ടും മൂക്കും ഒക്കെയല്ലേ എനിക്ക്‌.. ചിരിയും ഒരുപോലെ ആണെന്നാ അമ്മ പറഞ്ഞിട്ടുള്ളത്.. പക്ഷേ, ജാനികുട്ടി ചിരിച്ച് കണ്ടിട്ടില്ല ഞാൻ... \"\"\" പെട്ടന്ന് അവൻ ആവേശത്തോടെ ചോദിക്കുന്നത് കേൾക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ അവസാനത്തേത് പറയുമ്പോൾ അവന്റെ മുഖം വാടിയിരുന്നു.. അവനെ ചേർത്ത് പിടിക്കാൻ തോന്നി അവൾക്ക്.. ഒരു കൊച്ചുകുട്ടിയുടെ ഭാവമായിരുന്നു ആ നിമിഷം അവനിൽ...

\"\"\" അ.. അച്ഛൻ...? \"\"\" അവൾ മെല്ലെ ചോദിച്ചതും അവന്റെ മുഖം ഒന്നാകെ മങ്ങി...

\"\"\" അറിയില്ല.. ആരാണെന്നോ.. എന്താണെന്നോ.. എവിടെയാണെന്നോ.. ഒന്നും... \"\"\" അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു...

\"\"\" എന്നുകരുതി എന്റെ ജാനികുട്ടി പിഴച്ച് പെറ്റതാണെന്ന് ഒന്നും കരുതല്ലേടോ.. പാവമാ.. ആരെങ്കിലും.. ആരെങ്കിലും ചതിച്ചതാകും... \"\"\" അവൻ കരച്ചിൽ അടക്കാൻ എന്നവണ്ണം ചുണ്ടുകൾ കൂട്ടി പിടിച്ച് നിന്നു.. അവൾ തിരിഞ്ഞ് നിന്ന് അവന്റെ തോളിൽ കൈ വച്ചു...

\"\"\" പാ.. പാവമാടോ.. അമ്മമ്മ ഒരുപാട് പറയണത് കേട്ടിട്ടുണ്ട് ഞാൻ.. അങ്ങനെയൊക്കെ.. വല്ലാതെ നോവും.. എന്റെ.. എന്റെ അമ്മയല്ലേ... \"\"\" താൻ ഇതുവരെ കണ്ട സിദ്ധുവേട്ടനല്ല തന്റെ മുന്നിൽ ഇപ്പോൾ ഉള്ളതെന്ന് തോന്നി അവൾക്ക്.. ഒരു കൊച്ചു കുട്ടി പരാതി പറയും പോലെ.. പരിഭവം പറയും പോലെ...

\"\"\" വെറുക്കല്ലേടി.. എന്റെ ജാനികുട്ടി പാവമാ... \"\"\" അവൻ അവളെ വിട്ട് മാറി തിരിഞ്ഞ് നിന്നു.. തന്നോട് അമ്മമ്മയ്ക്കും മാമനും ഒക്കെയുള്ളത് പോലെയൊരു വെറുപ്പും ഇഷ്ടക്കേടും അവൾക്കും ഉണ്ടാകുമോ എന്നവൻ ഒരുവേള ഭയന്നു...

\"\"\" സിദ്ധുവേട്ടാ... \"\"\" സ്നേഹത്തോടെയുള്ള അവളുടെ ആ വിളിയിൽ അവൻ വെട്ടിതിരിഞ്ഞ് അവളെ ആഞ്ഞു പുണർന്നു...

\"\"\" സ്വന്തം അമ്മയാണെന്ന് പറഞ്ഞ് ഒന്ന് ചേർത്ത് പിടിക്കാൻ പോലും എനിക്ക് കഴിയില്ലടി.. ഞാൻ വിളിച്ചാൽ വരുമായിരുന്നെങ്കിൽ കൊണ്ട് പോയേനെ ഞാൻ.. എവിടേക്ക് എങ്കിലും.. എങ്ങനെയെങ്കിലും ചികിത്സ കൊടുത്ത് ഭേദമാക്കിയേനെ.. പക്ഷേ.. എന്നെ ഇഷ്ടല്ല.. ഞാൻ.. പണ്ട്.. ഇതുപോലെ.. ഉറങ്ങി കിടക്കുമ്പോ വാതിൽക്കൽ വന്ന് നോക്കി നിന്നിട്ടുണ്ട് ഞാൻ.. കൊതി തോന്നിയിട്ടുണ്ട്.. ഒന്ന് അടുത്ത് ചെല്ലാൻ.. പക്ഷേ.. പറ്റിയിട്ടില്ല.. ഉണർന്നാൽ എന്നെ കാണുമ്പോ.. അലറി വിളിക്കും... \"\"\" അവളുടെ തോളിൽ മുഖം അമർത്തി അവൻ ഏങ്ങി കരഞ്ഞു...

\"\"\" മാമിയുടെ ഒക്കെ കണ്ണിൽ ഞാൻ അനാഥനാണ്.. ആരുമില്ലാത്തവൻ.. അല്ലെങ്കിലും ഒരുതരത്തിൽ അത് സത്യം തന്നെയല്ലേ.. ഒരുപാട് പേര് ചുറ്റും ഉണ്ടായിട്ടും.. സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ എനിക്ക് ആരാ ഉള്ളത്? \"\"\" അവൻ സ്വയം പറഞ്ഞു കൊണ്ടിരുന്നു.. അവൾക്ക് നെഞ്ച് വിങ്ങി.. അവന്റെ മുതുകിലേക്ക് തന്റെ കൈ ചേർത്ത് വച്ചു കൊണ്ടവൾ കണ്ണുകൾ അടച്ചു...

\"\"\" ഞാനുണ്ട്, സിദ്ധുവേട്ടാ... \"\"\" അവൾ പതിയെ പറഞ്ഞു.. ആ വാക്കുകളിൽ അവളിലെ അവന്റെ പിടി മുറുകി.. അവളുടെ തോളിൽ മുഖം അമർത്തി അവൻ പൊട്ടികരഞ്ഞു...








തുടരും................................








Tanvi 💕


പണ്ടാരം... രാവിലെ എഴുതാൻ എടുത്ത് കുറേ കണ്ണുനീര് പോയി കിട്ടി... 😒😪🚶🏻‍♀️ 



അവന്റെ മാത്രം ഇമ...!! 💕 - 32

അവന്റെ മാത്രം ഇമ...!! 💕 - 32

4.9
580

തന്നെ മുറുകെ പിടിച്ച് നിന്ന് ഏങ്ങി കരയുന്ന സിദ്ധുവിനെ പൂർണി എങ്ങനെയൊക്കെയോ ആണ് ഒരുവിധം ആശ്വസിപ്പിച്ച് മുറിയിലേക്ക് കൂട്ടിയത്.. ഒരു കൊച്ചുകുട്ടിയെ പോലെയുള്ള അവന്റെയാ വേദന നിറഞ്ഞ ഭാവം അവളെയും ഏറെ വേദനിപ്പിച്ചിരുന്നു...കട്ടിലിൽ സീലിംഗിലേക്ക് നോക്കി ഉറങ്ങാതെ കിടക്കുന്നവനെ കാൺകെ അവൾക്ക് പാവം തോന്നി...\"\"\" സിദ്ധുവേട്ടാ... \"\"\"അവൻ അവളെ നോക്കാതെ തന്നെ വെറുതെയൊന്ന് മൂളിയതും അവൾ അവന്റെ അടുത്തേക്ക് നീങ്ങി അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു...\"\"\" അമ്മയ്ക്ക് ഭേദമാകും, സിദ്ധുവേട്ടാ... \"\"\" അവൾ അരുമയായി പറഞ്ഞു...\"\"\" എന്നാണ്?, ഇമാ.. വർഷം എത്ര കഴിഞ്ഞു.. എല്ലാ മാസവും ഒരു ഡോക്ടർ