Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 1

\"ഇന്ന് അവൻ്റെ പിറന്നാൾ ആണ് .,\" സാവിത്രി സുകുമാരനോട് പറഞ്ഞു. അവൻ ഇന്ന് എത്താമെന്നു  കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോൾ പറഞ്ഞിരുന്നു......     ചന്ദ്രോത്ത് സുകുമാരൻ്റെയും സാവിത്രിയുടേയും ഒരേയൊരു മകൻ \" അശോക്\" ഒരു പ്രശസ്ത ഐ ടി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വരാതെ ആയിട്ട് 6 വർഷങ്ങൾ പിന്നിടുന്നു    ..  അശോകിന് പ്രായം 34 ഇതുവരെ കല്യാണം ആയിട്ടില്ല., അല്ല അയാൾക്ക് താല്പര്യം ഇല്ല പോലും പുള്ളിയുടെ രീതിയിൽ പെൺകുട്ടികൾ ചതിക്കുന്നവരാണ് എന്നാണ് 😏 അതിന് പിന്നിൽ ഒരു കാര്യമുണ്ട്.......... അല്ല ഇനി കഥയിലേക്ക് പോകാം ., നിറയെ കൗതുകങ്ങളും, ആകാംഷ നിറഞ്ഞതും.., പഴയ യക്ഷികഥകളിൽ നിന്നും വ്യത്യസ്തമായി ഒരു കഥ. നിങ്ങൾക്കായി.....        പാലക്കാട് ജില്ലയിലെ ചിറ്റൂർ ഒരു വലിയ തറവാട് \"ചന്ദ്രോത്ത്\".. അവിടെത്തെ മൂത്ത കാരണവർ ചന്ദ്രശേഖരൻ അയാളുടെ രണ്ട് മക്കൾ സുകുമാരനും , വേണുവും . സുകുമാരൻ അച്ഛന്റെ ഇഷ്ടപുത്രൻ എന്ന് പറയാം ഇളവൻ വേണു അമ്മയുടെ പുത്രൻ എന്നതായിരുന്നു. വേണു കല്യാണം കഴിച്ചിട്ടില്ല., പക്ഷേ ഏട്ടൻ്റെ മകനായ അശോകിനെ ഒത്തിരി സ്നേഹിക്കുന്നയാളാണ് വേണു., അശോകിനും ഇളയച്ചനെ ഒത്തിരി ഇഷ്ടമാണ്... അങ്ങനെയിരിക്കെ ക്ഷേത്രത്തിൽ പത്താമുദയം ആഘോഷ പരിപാടികൾ നടക്കുന്ന ദിവസങ്ങളിൽ വേണു 12 വയസുകാരൻ അശോകുമായി അമ്പലത്തിൽ പോയി.  \" അപ്പു ദൂരെയെങ്ങും പോകല്ലേ നീ ഇളയച്ചൻ കമ്മിറ്റി ഓഫിസിൽ പോയിട്ട് വരാം \" വേണു പറഞ്ഞു. \" ശരി ഇളയച്ച\" അപ്പു എന്നാണ് വേണുവും മറ്റ് അടുപ്പം ഉള്ളവർ അശോകിനെ വിളിക്കുന്നത്