❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -37 😘❤️❤️
ചേച്ചി പറഞ്ഞത് കേട്ട് ഐഷു പഴയ കാര്യങ്ങൾ ഓർക്കുന്നു.
ഐഷു പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, കൂടെ പഠിക്കുകയായിരുന്ന അഭിജിതിനു എഴുതി കൊടുത്ത ലെറ്റർ ടീച്ചർ പിടിച്ചതും, അത് അവളുടെ തലയിൽ ആക്കി അവൻ കയ്യൊഴിഞ്ഞപ്പോൾ അതിന്റ പേരിൽ പ്രൈസിപ്പലിന്റെയും, ടീച്ചറിന്റെയും വായിലിരിക്കുന്നത് മൊത്തം കെട്ടതുമൊക്കെ.
!!!!! നിങ്ങളുടെ മകളെ പഠിക്കാനോ അതോ പ്രേമിക്കാനാണോ ഇവിടേക്ക് വിടുന്നത്. \"
\" ഇങ്ങനെയുള്ള പെൺകുട്ടികളാണ് ആൺകുട്ടികളെ കൂടി വഷളാക്കുന്നത്, എന്നിട്ടോ അവസാനം കുറ്റം മൊത്തം ആൺകുട്ടികൾക്ക്.!!!!!
\"ഐഷു..., ഐഷു..\"
ചേച്ചി വിളിക്കുന്നത് കേട്ട് ഐഷു ആ ചിന്തയിൽ നിന്നും തിരികെ വരുന്നു .
\" ചേച്ചി പറയുന്നത് മോളൊന്നു കേൾക്ക്,
അവൻ നിന്നെ ചതിക്കില്ലെന്ന് നിനക്ക് വിശ്വാസമുണ്ടല്ലോ,\"
\"ഉണ്ട് ചേച്ചി ,
ഒരിക്കലും അവനെന്നെ ചതിക്കില്ല, അവൻ വരും.\"
\"വന്നില്ലെങ്കിൽ...\"?
\"വരും ചേച്ചി .,
അവൻ വരും \"
ഐഷു വീണ്ടും ഫോണെടുത്തു ആസിയെ വിളിക്കുന്നു. അപ്പോഴും അവന്റെ ഫോൺ സ്വിച്ച് ഓഫ്...
\" നീ പറയുന്നത് പോലെ അവൻ നിന്നെ ചതിക്കില്ലെങ്കിൽ പിന്നെന്തിനാ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചേക്കുന്നത്.
വൈകുന്നതിൽ എന്തെങ്കിലും കാരണമുണ്ടെങ്കിൽ, അത് നിന്നോട് വിളിച്ചു പറയാമല്ലോ, ഇനിയിപ്പോൾ ആളുടെ ഫോണിൽ ചാർജില്ലെങ്കിൽ തന്നെ വേറെ ആരുടെയെങ്കിലും ഫോണിൽ നിന്നും വിളിക്കാമല്ലോ.
എന്താ നിന്റെ നമ്പരൊക്കെ അവന് കാണാപാഠമല്ലേ... \"
ഐഷു അതേയെന്ന് തലയാട്ടുന്നു.
\" പിന്നെ എന്തുകൊണ്ട് വിളിച്ചില്ല. അതാണ് ഞാൻ പറയുന്നത്, ആരെയും അമിതമായി വിശ്വസിക്കരുത്.
ഞാൻ പറയുന്നത് നീ കേൾക്ക്,
ഈ വിഷമമൊക്കെ മാറ്റി എൻഗേജ്മെന്റിന് തയ്യാറാകാൻ നോക്ക് .
വിവാഹമൊന്നുമല്ലല്ലോ,
കയ്യിലൊരു റിങ് ഇടുന്ന ചടനങ്ങല്ലേ.
ശെരിയാ ഓരോ ചടങ്ങിനും അതിന്റെതായ പവിത്രതയുണ്ട്,
പക്ഷേ അതിന് രണ്ടു മനസ്സുകൾ തമ്മിലുള്ള അടുപ്പം കൂടി വേണം .
ഇനി തീരുമാനം എടുക്കേണ്ടത് നീയാണ്.
ചേച്ചി പറയുന്നത് നിനക്ക് കേൾക്കാം കേൾക്കാതിരിക്കും അതൊക്കെ നിന്റെ ഇഷ്ടം. \"
ചേച്ചി റൂമിന് പുറത്തേക്ക് പോകുന്നു.
\" എടി, ചേച്ചി പറഞ്ഞത് പോലെ ചെയ്യ്, താൽക്കാലത്തേക്കല്ലേ, \"
\" അതേ അവൻ വരും, അത് ഞങ്ങൾക്കും ഉറപ്പുണ്ട്,
ഇനി ഒരു പക്ഷേ വന്നില്ലെങ്കിലോ,?
കൂട്ടുകാരും നിർബന്ധിച്ചത്തോടെ ഐഷു എൻഗേജ്മെന്റിന് തയ്യാറാകുന്നു .
\"ചടങ്ങ് തുടങ്ങാം പെൺകുട്ടിയെ കൊണ്ടു വന്നോളൂ. \"
ഐഷുവിനെ അവർ താഴേക്ക് കൂട്ടികൊണ്ട് വരുന്നു . അവളുടെ മുഖത്തു ഒരു സന്തോഷവുമില്ലായിരുന്നു.
\"മോളെ...,
ഒന്ന് ചിരിച്ചു നിൽക്ക് \"
അമ്മയുടെ ആ വാക്കുകൾ കേട്ട് ഐഷു അമ്മയെ ഒന്ന് രൂക്ഷമായി നോക്കുന്നു.
അങ്ങനെ ചടങ്ങുകൾ തുടങ്ങി, ഐഷുവിന്റെ കണ്ണുകൾ പുറത്തെക്ക് തന്നെയായിരുന്നു.
അവൾ മനസ്സിൽ ചോദിക്കുന്നു.
! അസീ....
നീ എവിടെയാടാ, എല്ലാവരും പറയുന്നത് നീ എന്നെ ചതിചെന്ന്. ഇനി അവർ പറയുന്നത് പോലെ നീ എന്നെ ചതിക്കുവാണോ!..,
\"മോതിരം മാറ്റിക്കോളൂ... \"
ഐഷുവിന്റെ വിരലിൽ അസി ഇട്ടു കൊടുത്ത മോതിരം ഉണ്ടായിരുന്നു.
\"മോളെ, ആ മോതിരം മാറ്റി മറ്റേ വിരലിൽ ഇട്ടേ,...\"
വേറെ നിവർത്തിയില്ലാതെ അവളെത് ഊരി മാറ്റുന്നു. ( ആ സമയം അവൾ അന്ന് അവൻ മോതിരം ഇട്ടുകൊടുത്ത നല്ല നിമിഷങ്ങളിലൂടെ ഒന്ന് കടന്നു പോകുന്നു. )
അങ്ങനെ അവർ തമ്മിൽ പരസ്പരം മോതിരം ഇട്ടുകൊടുക്കുന്നു.
വന്നവരൊക്കെ നല്ല ഹാപ്പിയായിരുന്നു.
അതുകഴിഞ്ഞു അടുത്തത് ഫോട്ടോ എടുക്കൽ ആയിരുന്നു, അവൾ ഒരു വിധം എല്ലാത്തിനും നിന്നുകൊടുത്തു. ഇടക്കിടക്ക് ചേച്ചി അവളോട് റിക്വസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു .
സമയം ഒരുപാട് കഴിഞ്ഞ് പോയി, അസി അപ്പോഴും എത്തിരുന്നില്ല,
ചടങ്ങുകളൊക്ക കഴിഞ്ഞു, ചെക്കനും കൂട്ടരും യാത്ര പറഞ്ഞു പോയി. അത് വരെ അവർക്ക് മുന്നിൽ പിടിച്ചു നിന്ന ഐഷു റൂമിലേക്ക് കയറി വന്ന് അഖിൽ തന്റെ കയ്യിൽ ഇട്ടുകൊടുത്ത മോതിരം ഊരി വലിച്ചെറിയുന്നു.
എന്നിട്ട് ആ വിരലിൽ അസി ഇട്ടു കൊടുത്ത മോതിരം വീണ്ടും ഇടുന്നു.
ഇതൊക്കെ കണ്ടുകൊണ്ട് അഞ്ജുവും, ട്രീസയും, രഹനയും വരുന്നു.
ഐഷു വീണ്ടും ഫോൺ എടുത്തു അസിയെ വിളിക്കുന്നു.
\" അവനെന്താടി, ഫോൺ എടുക്കാത്തത്.
എനിക്കെന്തോ പേടി തോന്നുവാ..,
ഇനി അവനെതെങ്കിലും സംഭവിച്ചു കാണുമോ, ,
അങ്ങനെ എന്തെങ്കിലും ഉണ്ടാകാനാണ് സാധ്യത, \"
\" ഐഷു നീ ഒന്ന് സമാധാനപ്പെട്.\"
\" എങ്ങനെ ഞാൻ സമാധാനപ്പെടാനാണ്, നിങ്ങൾക്ക് അറിയാവുന്നതല്ലേ ഞാൻ അവനെ എത്ര മാത്രം ഭ്രാന്തമായിട്ടാണ് സ്നേഹിക്കുന്നതെന്ന്.... \"
ഐഷുവിനെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്ന് കുട്ടുകാർക്കു അറിയില്ലായിരുന്നു.
\" എടി നമുക്കൊന്ന് കൊച്ചി വരെ പോയാലോ, അവിടെ നിന്നും അവൻ ഇറങ്ങിയെങ്കിൽ പിന്നെ എവിടെപ്പോയെന്ന് അറിയണ്ടേ . \"
\"അനൂപ് അന്വേഷിക്കുന്നുണ്ട് ഐഷു \"
\"അവൻ ഇനി ബാഗ്ലൂർക്ക് പോയിട്ടുണ്ടാവോ.\"
\" ഏയ്...,\"
ഐഷു കുറച്ചു നേരം അവിടെ ഇരുന്നു കരയുന്നു. അതിനു ശേഷം എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ഇട്ടിരുന്ന ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത്, ബാഗു പാക്ക് ചെയ്ത് ഫ്രണ്ട്സിനൊപ്പം പോകാൻ തുടങ്ങുന്നു.
ഇത് കണ്ട് അവളോട് അമ്മ ചോദിക്കുന്നു.
\"നീ ഇത് എങ്ങോട്ടേക്കാ,..\"
\"ഞാൻ ഇവർക്കൊപ്പം പോകുവാണ് നാളെ ഓഫീസിൽ കയറാനുള്ളതല്ലേ.\"
\"അതോന്നും വേണ്ട, ഇപ്പോൾ ചടങ്ങുകൾ കഴിഞ്ഞതല്ലേയുള്ളു,
നാളെ രാവിലെ മാമൻ തിരുവന്തപുരത്തേക്ക് പോകുന്നുണ്ട്, മാമൻ നിന്നെ കാറിൽ കൊണ്ടാക്കി തരും .
നിങ്ങൾ പോയ്ക്കോ മക്കളെ.\"
\" ഐഷു.....,
എന്നാ ഞങ്ങൾ ഇറങ്ങട്ടെ....\"
അവർ പോകാൻ തുടങ്ങുന്നതും ഐഷു....
\"നിക്ക്....,
അമ്മ വിചാരിച്ചത് പോലെ തന്നെ എല്ലാം കാര്യങ്ങളും നടന്നില്ലേ , അമ്മയുടെ വാശി തന്നെ ജയിച്ചല്ലോ, പിന്നെയും എന്തിനാ...., \"
ആരോടും യാത്ര പറയാൻ നിൽക്കാതെ ഐഷു അവർക്കൊപ്പം പോകുന്നു.
അവർ ആദ്യം അസിയുടെ വീട്ടിലേക്കാണ് പോകുന്നത്, വീട് പുറത്തു നിന്നും അടച്ചിട്ടേക്കുകയായിയുന്നു.
ഐഷു ആ ഗേറ്റിൽ പിടിച്ചുകൊണ്ടു വീടിന് ഉള്ളിലേക്ക് നോക്കി നിൽക്കുന്നു.
\"ഐഷു , നമുക്ക് പോയാലോ...\"
\" മം \"
ട്രിവാൻഡ്രത് എത്തുന്നത് വരെയും, എത്തിയതിന് ശേഷവും പലവട്ടം ഐഷു ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു.
അടുത്ത ദിവസം ഓഫീസിലേക്ക് വന്ന ഐഷുവിനോട്, മറ്റു സ്റ്റാഫുകൾ ചോദിക്കുന്നു.
\"എൻഗേജ്മെന്റ് ആയിരുന്നല്ലേ ഞങ്ങളെ ആരെയും ക്ഷണിക്കാതിരുന്നത് മോശമായിപ്പോയി,\"
\"അത് സാരമില്ല,
ഒരു ട്രീറ്റ് തന്നാൽ മതി. \"
\"നിനക്കൊക്കെ എന്താ,ട്രീറ്റ് ട്രീറ്റ് എന്നാ ഒരു വിചാരെമേയുള്ളോ , പോയി പെന്റിങ് വർക്ക് തീർക്കാൻ നോക്ക്. \"
ഐഷു സിസ്റ്റത്തിന് മുന്നിൽ എന്തോ ആലോചിച്ചു ഇരിക്കുവായിരുന്നു.
ഇടക്കിടക്ക്, അസിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. ആ സമയമാണ് ട്രീസയുടെ ഫോണിലേക്ക് അനൂപിന്റെ കാൾ വരുന്നത്.
അത് അറ്റന്റ് ചെയ്ത അവൾ
ഞെട്ടി നിൽക്കുന്നു.
തുടരും....... ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -37😘❤️❤️
\"എടാ, ഞാൻ ഈ കാര്യം എങ്ങനെയാ ഐഷുവിനോട് പറയുന്നത്. \"ട്രീസ ഫോണിൽ സംസാരിക്കുന്നത് കേട്ട് ഐഷു അവളുടെ അടുത്തേക്ക് വരുന്നു. \"എടി ആരാ..., അനൂപ് ആണോ. അസിയെ കുറിച്ചു എന്തെങ്കിലും വിവരം കിട്ടിയോ.\"ട്രീസ മടിച്ചു, മടിച്ചു അവളോട് ആ കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ചു നിൽക്കുന്നു. , \" എടി നീ എന്താ ഒന്നും പറയാത്തെ \"\"ഐഷു...,നീ വിഷമിക്കണ്ട അവനൊന്നും സംഭവിക്കില്ല \"\"നീ കാര്യം എന്താണെന്ന് വെച്ചാൽ പറയ് ട്രീസ...\" \"അത്..., ശനിയാഴ്ച രാത്രി നിന്റെ വീട്ടിലേക്ക് വരുകയായിരുന്ന അസിയുടെ ബൈക്ക് ആക്‌സിഡന്റായി . അവനിപ്പോൾ ഹോസ്പിറ്റലിലാണ്.ട്രീസ പറഞ്ഞത് കേട്ട് ഐഷു ഞെട