❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -37😘❤️❤️
\"എടാ, ഞാൻ ഈ കാര്യം എങ്ങനെയാ ഐഷുവിനോട്
പറയുന്നത്. \"
ട്രീസ ഫോണിൽ സംസാരിക്കുന്നത് കേട്ട് ഐഷു അവളുടെ അടുത്തേക്ക് വരുന്നു.
\"എടി ആരാ...,
അനൂപ് ആണോ.
അസിയെ കുറിച്ചു എന്തെങ്കിലും വിവരം കിട്ടിയോ.\"
ട്രീസ മടിച്ചു, മടിച്ചു അവളോട് ആ കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ചു നിൽക്കുന്നു. ,
\" എടി നീ എന്താ ഒന്നും പറയാത്തെ \"
\"ഐഷു...,
നീ വിഷമിക്കണ്ട
അവനൊന്നും സംഭവിക്കില്ല \"
\"നീ കാര്യം എന്താണെന്ന് വെച്ചാൽ പറയ് ട്രീസ...\"
\"അത്...,
ശനിയാഴ്ച രാത്രി നിന്റെ വീട്ടിലേക്ക് വരുകയായിരുന്ന അസിയുടെ ബൈക്ക് ആക്‌സിഡന്റായി . അവനിപ്പോൾ ഹോസ്പിറ്റലിലാണ്.
ട്രീസ പറഞ്ഞത് കേട്ട് ഐഷു ഞെട്ടുന്നു, പൊട്ടി കരഞ്ഞു കൊണ്ട് അവൾ നിലത്തേക്ക് ഇരിക്കുന്നു .
അത് കണ്ട് അഞ്ജുവും, രഹനയും അവിടേക്ക് വരുന്നു.
\"എന്താ, എന്താ കാര്യം \"
ട്രീസ അവരോടും സംഭവം പറയുന്നു.
അത് കേട്ട് അവരും കരയുന്നു. എത്രയും വേഗം അവർ എല്ലാപേരും ഐഷുവിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോകുന്നു.
അങ്ങോട്ടേക്ക് പോകുമ്പോഴും അവർ അവളെ സമാധാന പെടുത്തിക്കൊണ്ടിരുന്നു.
\"ഐഷു നീ കാരയാതെ....\"
ഹോസ്പിറ്റലിലേക്ക് എത്തിയ അവർ icu വിന് മുന്നിലേക്ക് വേഗത്തിൽ എത്തുന്നു.
Icu വിന് മുൻപിൽ തന്നെ അവന്റ ഉമ്മയും, ഇത്തയും, മറ്റു ബന്തുക്കളും കരഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
അനൂപ് ചെന്ന് അൽത്താഫിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.
Icu വിൽ ആയതിനാൽ ആർക്കും അകത്തേക്ക് കയറി കാണാൻ കഴിയില്ലായിരുന്നു.
\"എന്താടാ...\"
\" അസിക്ക് കുറച്ചു സീരിയസാണ്,
കയ്യിലും, കാലിലും പൊട്ടലുണ്ട്, പിന്നെ വീഴ്ചയിൽ തലക്കും നല്ല അടി ഏറ്റിട്ടുണ്ട്.
ഇന്നോരു മേജർ സർജറി ഉണ്ടായിരുന്നു. അവനിപ്പോൾ വെറിലേറ്ററിലാണ്.
ഇതൊക്കെ കേട്ട് ഐഷു കരയുന്നു. കരഞ്ഞു തളർന്നു അവൾ അവിടെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് അസിയുടെ ഉപ്പ ഹോസ്പിറ്റലിലേക്ക് വരുന്നത്. ഗൾഫിൽ നിന്നുമുള്ള വരവാണ്. അദ്ദേഹത്തെ കാണുന്നതും ഐഷു അവൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു.
! ഉപ്പ ഉടനെ നാട്ടിലേക്ക് വരുന്നുണ്ട്, ഉപ്പയോട് നിന്റെ കാര്യം പറഞ്ഞു കഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട, ഉപ്പാടെ ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും.!
അത് ഓർത്തു അവൾ വീണ്ടും കരയുന്നു. അവളെയും കൂട്ടി കുട്ടുകാർ അവിടെ നിന്നും ഹോസ്പിറ്റലിന് പുറത്തേക്ക് വരുന്നു.
\"എന്താടി ഐഷു ഇത്...\"
\"ഞാൻ കാരണമാ,
ഞാൻ കാരണമാ അവനിങ്ങനെ സംഭവിച്ചത്. ഞാൻ അവനോട് രാവിലെ തന്നെ എത്താണമെന്ന് പറഞ്ഞത് കൊണ്ടല്ലേ., അവനിങ്ങനെ
സംഭവിച്ചത്. \"
\"എടി,...
നീ ഇങ്ങനെ ബഹളം വെക്കല്ലേ
സംഭവിക്കാനുള്ളത് എപ്പോഴാണെങ്കിലും സംഭവിക്കും., അല്ലാതെ നിന്റെ കുഴപ്പം കൊണ്ടന്നുമല്ല. \"
കൂട്ടുകാർക്കും അവളെ സമാധാനം പെടുത്താൻ കഴിയുന്നില്ലായിരുന്നു.
സമയം കഴിഞ്ഞു പൊയ്ക്കോണ്ടിരുന്നു.
\" കോംപ്ലിക്കേഷൻസ് ഒന്നും ഇല്ല \"
\"ഡോക്ടർ എന്റെ മോൻ...\"
\"ഞങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ ഞങ്ങൾ ശ്രമിക്കുന്നുണ്ട്, പ്രാർത്ഥിക്ക്. \"
എല്ലാവരും അവന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
രാത്രി ഏറെ വൈകിയിരുന്നു. കരഞ്ഞു തളർന്ന അവളുടെ കണ്ണുകൾ ഷീണം കൊണ്ട് പതിയെ അടയുന്നു. ഐഷു മയക്കത്തിലേക്ക് പോകുന്നു.
അവളുടെ ഉപഭോത മനസ്സിൽ അവരുടെ നല്ല, നല്ല ഓർമ്മകൾ മാറിമറഞ്ഞു കൊണ്ടിരുന്നു.
അവൻ അവളുടെ പിറകെ നടന്നതും, ആദ്യമായി ബൈക്കിൽ കയറ്റിയതും , അവളെ പ്രെപ്പോസ് ചെയ്തതുമെല്ലാം.
അത് കഴിഞ്ഞു അവൾ കാണുന്നത് വേഗതയിൽ വരുകയായിരുന്ന
അവൻ ബൈക്ക് മറ്റൊരു ഒരു വണ്ടിയിൽ ഇടിച്ചു അവൻ തെറിച്ചു റോഡിലേക്ക് വീഴുന്നു , അവൾ ഞെട്ടി ആ സ്വപ്നത്തിൽ നിന്നും ഉണരുന്നു.
ചുറ്റും നോക്കുമ്പോൾ എല്ലാപേരും അവിടെ അവിടെ ഇരുന്നു ചെറുതായി മയങ്ങിയിട്ടുണ്ടായിരുന്നു.
അവൾ അവരെ എല്ലാവരെയും ഒന്ന് നോക്കിയതിനു ശേഷം icu വിന് മുന്നിലേക്ക് ചെല്ലുന്നു . icu വിലെ ഡോറിലെ ആ ചെറിയ സ്പേസ് വഴി അകത്തേക്ക് നോക്കുന്നു.
ഒന്നും കാണാൻ കഴിയില്ലെങ്കിലും, അവൾ കുറച്ചു സമയം അതുവഴി നോക്കി നിൽക്കുന്നു.
ഐഷുവിന്റ ഫോണിലേക്ക് അവളുടെ അമ്മയുടെ ഒരുപാട് മിസ്സ്ഡ് കാൾസ് വന്നു കിടപ്പുണ്ടായിരുന്നു .
അടുത്ത ദിവസം രാവിലെ ഡോക്ടർ വന്നു അസിയെ നോക്കിയത് ശേഷം ചെറിയൊരു ഇമ്പ്രൂമെന്റ് ഉണ്ടെന്ന് പറയുന്നു.
\" ആളെ ഇവിടേക്ക് കൊണ്ടുവരുമ്പോൾ ഒരു ടെൻ പ്രേസേന്റെജ് ചാൻസേ ഉണ്ടായിരുന്നുള്ളു.
എന്നാൽ ഇപ്പോൾ അത് ഫിറ്റി
പ്രേസേന്റെജ് ആയിട്ടുണ്ട്, അത് തന്നെ നല്ലൊരു ഇമ്പ്രൂമെന്റ് തന്നെയാ.
പിന്നെ കുറച്ചുകൂടി ഒന്ന് ബെറ്റർ ആയതിനു ശേഷം നിങ്ങൾ ആളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം. \"
\" താങ്ക്സ് ഡോക്ടർ..
ഡോക്ടർ എനിക്കെന്റ മോനെ ഒന്ന് കാണാൻ പറ്റുമോ, \"
\" വിസിറ്റഴ്സ് അനുവദിച്ചാൽ, പെഷന്റിന് ഇൻഫെക്ഷൻ വരാൻ ചാൻസുണ്ട്,
ഇങ്ങനെയൊരു അവസ്ഥയിൽ അങ്ങനെയൊരു റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. \"
\"ഓക്കേ ഡോക്ടർ...\"
എല്ലാവർക്കും ഇച്ചിരി ആശ്വാസമാകുന്നു
ഐഷുവിനെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട് അവളുടെ അമ്മ ട്രീസയെ വിളിക്കുന്നു. എന്നാൽ അവൾ അത് അറ്റന്റ് ചെയ്യുന്നില്ല.
\" ഐഷു...,
നിന്റെ വീട്ടിൽ നിന്നും ഒരുപാട് ഫോൺ കാൾസ് ആയി, ഞങ്ങളോട് ചോദിച്ചാൽ എന്താ പറയേണ്ടത്. \"
\" നിങ്ങൾ അത് എടുക്കണ്ട \"
\"ദേ വീണ്ടും കാൾ വരുന്നു. \"
ഐഷു ആ ഫോൺ വാങ്ങി അറ്റന്റ് ചെയ്യുന്നു.
\"ഹലോ \"
\"നിനക്കെന്താ ഐഷു ഫോൺ എടുക്കാൻ ഇത്ര മടി, ഞാൻ ഇന്നലെ എത്ര കാൾ വിളിച്ചെന്നോ, നിനക്ക് അഹങ്കാരം കുറച്ചു കൂടുന്നുണ്ട്. \"
\"അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്. \"
\"നിന്നെ അഖിൽ മോൻ വിളിച്ചിരുന്നു.
നീ എന്താ ഫോൺ
എടുക്കാതിരുന്നത്. \"
\" പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നാൽ ഞാൻ അറ്റന്റ് ചെയ്യാറില്ല \"
\" നിന്നെ കാണാനായി മോൻ ഇന്നലെ നിന്റെ ഓഫീസിലേക്ക് വന്നു. എയർപോർട്ടിലേക്ക് പോകുന്ന വഴക്കാണ് അങ്ങോട്ട് കയറിയത് .
നീ അവിടെ ഇല്ലെന്ന് പറഞ്ഞു, നിന്നെ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നുമില്ല.
\",അയ്യാളെന്തിനാ എന്നെ കാണാൻ വരുന്നത്, ഒരു റിങ് ഇട്ടു തന്നതിന്റെ അവകാശത്തിലാണെങ്കിൽ എന്റെ കാബോർഡിന്റെ ഡ്രോയറിൽ ഞാനതു ഊരി വെച്ചിട്ടുണ്ട്.
ഇനി ഈ കാര്യം പറഞ്ഞു ദയവു ചെയ്ത് എന്നോട് വഴക്കുണ്ടാക്കാൻ വരരുത്, പ്ലീസ്.... \"
ഐഷു കാൾ കട്ട് ചെയ്യുന്നു.
കുറച്ചു സമയം കഴിഞ്ഞു ചേച്ചി അവളുടെ ഫോണിലേക്ക് വിളിക്കുന്നു. ട്രീസ പറഞ്ഞു ഹോസ്പിറ്റലിലെ കാര്യങ്ങൾ അറിഞ്ഞിരുന്നു.
\"ഐഷു....,
നീ ഓക്കേയല്ലേ \"
അവൾ ഇടറിയ സ്വരത്തിൽ ആണെന്ന് പറയുന്നു.
\" അസിയെ ആയിരുന്നോ നീ സ്നേഹിച്ചിരുന്നത് . \"
\"അതെ..,
ഞാൻ കരണമാ ചേച്ചി...
അവന് ഇങ്ങനൊരു അവസ്ഥ വന്നത് \"
അവൾ ചേച്ചിയോടും പൊട്ടി കരഞ്ഞു കൊണ്ടു പറയുന്നു.
\" മോളെ ഒന്നും സംഭവിക്കില്ല,
ഈശ്വരൻ കൂടെയുണ്ട് \"
ചേച്ചി ഐഷുവിനെ സമാധാനപെടുത്തുന്നു. ഓഫീസിൽ ലീവ് പോലും എടുക്കാതെയാണ് അവർ എല്ലാപേരും ഇങ്ങോട്ടേക്കു പോന്നത്.
\"ഐഷു....,
നമുക്ക് പോകണ്ടേ \"
\"നിങ്ങൾ പോയ്ക്കോ അവനെ ഒറ്റക്കായിട്ട് ഞാൻ വരില്ല. അവൻ കണ്ണുതുറക്കുമ്പോൾ തന്നെ ആദ്യം കയറി കാണാം. അവനോട് സോറി പറയണം.\"
\" നീ, ഇത് എന്തൊക്കെയാ പറയുന്നെ, അവന് ബോധം വന്നാലും, പഴയ ഓർമ്മകൾ തിരിച്ചു കിട്ടാൻ ഒരുപാട് സമയമെടുക്കും. .
മാത്രവുമല്ല നീ അവന്റെ ആരാ,
നീ അവന് ആരായിരുന്നുവെന്ന് അവന് മാത്രമല്ലേ അറിയൂ.
ഇപ്പോൾ തന്നെ അവനെന്തിനാ രാത്രി ഇത്രയും ദൂരം വന്നത് എന്തിനായിരുന്നു എന്നാണ് അവർ തമ്മിൽ ചോദിക്കുന്ന ചോദ്യം .\"
തുടരും........ ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -38😘❤️❤️
\"ഓവർ സ്പീഡ് ആയിരുന്നു വെന്നാണ് cctv യിൽ നിന്നും അറിയാൻ കഴിഞ്ഞത്. \"\" നീ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസിലായി ട്രീസ ,ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നല്ലേ? അതേ ഞാൻ കാരണം തന്നെയാ, എന്റെ ആവശ്യമില്ലാത്ത വാശി, അതാണ്.....,അതാണ് അവന് ഇങ്ങനൊരു അവസ്ഥ ഉണ്ടാക്കിയത് . \"\" എടി ഞാൻ അത് ഉദ്ദേശിച്ചു , പറഞ്ഞതല്ല , നീ ഇവിടെ ഇരുന്നിട്ടും ഒരു കാര്യവുമില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ദേ, നാളെയോ, മറ്റന്നാളോ കുറച്ചു ബെറ്റർ ആയതിനു ശേഷം അവനെ ട്രിവാൻഡറത്തുള്ള ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നാണ് ഡോക്ടർ പറഞ്ഞത്. അന്നേരം നമുക്ക് അവനെ എപ്പോൾ വേണമെങ