Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 2 ❤️🇮🇳







വഴിയരികിൽ നിഷയെ കാത്തിരിക്കുകയാണ് അമ്മു എന്ന നിമിഷ.
പെട്ടന്ന്‌ മുമ്പിലേക്ക് ഒരു ബുള്ളറ്റ് പാഞ്ഞു വന്ന് sudden break ഇട്ട് നിർത്തി 
അമ്മു :മനുഷ്യന്റെ നല്ലജീവനങ്ങ്പോയി 🤧. ഇത്തിരി കൂടുന്നുണ്ട് പെണ്ണേ നിനക്ക് 😒
നിഷ :sorry babe 😉
അമ്മു :മതി വാചകമടിച്ചത് വേഗം പോയാൽ പെട്ടന്ന്‌ തിരിച്ചുവരാം 
നിഷ :ആ എന്നാ കേറിക്കോ 

അങ്ങനെ അവർ അവിടെനിന്ന് പോയി. 

അമ്മു :നിനക്ക് ചില്ലറ കഴപ്പല്ല മോളെ കുറേ എക്സ്പീരിയൻസടായ വക്കീലുകളും കൈയൊഴിയണമെങ്കിൽ ഈ കേസിന്റെ seriousness നീയൊന്ന് മനസിലാക്കണം. ഈ murder അന്വേഷിച്ച പോലീസ് ഓഫീസർക്ക് സ്ഥലംമാറ്റം കിട്ടി. നാളെ പുതിയ കക്ഷിയാണ് join ചെയ്യുന്നേ 
നിഷ :ഈ twist ഞാൻ മുന്നേ പ്രതീക്ഷിച്ചതാ പുതിയ ആള് എന്റെ കൈക്ക് പണിയുണ്ടാക്കാതെയിരുന്നാൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. മറിച്ചായാൽ............
അമ്മു :😬cool down man 

വഴിയിലുടനീളം അവർ കേസിനെപറ്റി ചർച്ചചെയ്തുകൊണ്ടിരുന്നു. അങ്ങനെ വണ്ടി ഒരു ഗ്രാമത്തിന്റെ ഇടവഴിയിലേക്ക് തിരിഞ്ഞു ഒരു വീണ്ടിന്റെ മുറ്റത്തേക്ക് കയറിച്ചെന്നു.

വയലുകളുടെ ഒത്ത നടുക്കായി പ്രൗടിയിൽ തലയുയർത്തിനില്കുന്ന ഒരു തറവാട്.

വണ്ടിയുടെ ശബ്ദം കേട്ടെന്നോണം ഒരു വൃദ്ധൻ ഉമ്മറത്തേക്ക് വന്നു.

വൃദ്ധൻ :ആരാ കുട്ട്യേളെ നിങ്ങൾ 

നിഷ :നമസ്കാരം സർ എന്റെ പേര് നിഷ. ഞാൻ ആണ്  ആരോഹി murder case നിങ്ങൾക്ക് വേണ്ടി വാദിക്കുന്ന വക്കീൽ 

വൃദ്ധൻ :ആ കുഞ്ഞാണോ അത് എന്താ അവിടെ നിന്ന് കളഞ്ഞേ അകത്തേക്ക് വാ രണ്ടുപേരും 🙂

അവർ ഒന്ന് തലയാട്ടി വീടിന്റെ ഉള്ളിലേക്ക് കയറി 

വൃദ്ധൻ ഒരു മുറിയിലേക്ക് കയറിപോയി ഒരു  40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്നു.

വൃദ്ധൻ :ഞാൻ രാഘവൻ ഇത് എന്റെ മോള് മീനാക്ഷി ആരോഹി എന്റെ കൊച്ചുമകൾ ആണ്. ചെറിയപ്രായത്തിൽ തന്നെ അവൾക്ക് അച്ഛനെ നഷ്ടമായി. പിന്നെ ഞാൻ ഇവരെ ഇങ്ങോട്ട് കൊണ്ടുവന്നു. എന്റെ ഭാര്യ അംബിക കഴിഞ്ഞ വർഷം പോയി ഇപ്പൊ ദേ എന്റെ കൊച്ചുമോളും. 

രാഘവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.
നിഷ ആകെ വല്ലാതായി തന്റെ മുത്തുവിന്റെ പ്രായം ഉള്ള ആള് കരയുന്നത് കണ്ടപ്പോൾ അവളുടെ മനസൊന്ന് പിടച്ചു. അവൾ മീനാക്ഷിയെ നോക്കി. ഇനിയെന്ത് എന്നറിയാതെ ഇരിക്കുന്ന ഒരു കുഞ്ഞിനെപോലെ ദൂരേക്ക് നോക്കിയിരിക്കുന്നവരെ കണ്ടപ്പോൾ അവൾക്ക് സ്വന്തം അമ്മയെ ഓർമ്മവന്നു.

നിഷ പതിയെ എഴുന്നേറ്റ് മീനാക്ഷിയുടെ അടുത്തിരുന്നു 

നിഷ :അമ്മേ........

മീനാക്ഷി നിഷയെ ഒരു പകപ്പോടെ അതിലുപരി ഞെട്ടലോടെ നോക്കി.

നിഷ :നമ്മൾ ഈ case ജയിക്കും അതിന് ഏതറ്റംവരെയും ഞാൻ പോകും 

നിഷ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ പറഞ്ഞു.

അമ്മു മീനാക്ഷിയുടെ മറുഭാഗത്ത് വന്നിരുന്നു.

അമ്മു :അമ്മക്ക് ഇനി ഈ രണ്ട് മക്കൾ ഉണ്ടാകും കൂടെ. കുറ്റവാളികളെ തൂക്കിലേറ്റിയിട്ടേ ഇനി ഞങ്ങൾക്ക് വിശ്രമം ഒള്ളൂ.

നിഷ :അതിന് നിങ്ങൾ ഞങ്ങളെ പരമാവധി സഹായിക്കണം 

രാഘവൻ :ഞാൻ എന്റെ ജീവൻ തന്നെ കൊടുക്കാൻ തയ്യാറാണ് അവളെ കൊന്നവരെ വെറുതെ വിടരുത് 

നിഷ :മുത്തശ്ശൻ പേടിക്കണ്ട. എനിക്ക് അരോഹിയെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. നിങ്ങൾക്കറിയാവുന്ന എല്ലാം എന്നോട് പറയണം.


അങ്ങനെ മീനാക്ഷി തന്റെ മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി. അവളുടെ കുറുമ്പും കുസൃതിയും പറയുമ്പോൾ മീനാക്ഷി വാചാലയായി കുറഞ്ഞ സമയം കൊണ്ട് ആരോഹി ആരായിരുന്നു എന്ന് രണ്ടുപേർക്കും മനസിലായി. 

:::::::::::::::::::::::::::::::::::::::::::::::::::::::::


ഇതേ സമയം അങ്ങ് മംഗലശേരിയിൽ.

രണ്ട് modify ചെയ്ത കാറുകൾ വീടിന്റെ മുന്നിലേക്ക് ഇടിച്ചുകേറി വന്നു. കാറിനകത്തുനിന്ന് മൂന്ന് പെൺകുട്ടികൾ ഇറങ്ങിവന്നു അടുത്ത കാറിൽ നിന്ന് ഒരു ചെറുപ്പക്കാരനും.

ചെറുപ്പക്കാരൻ നല്ല ചെത്തായാണ് വന്നതെങ്കിലും പെൺപിള്ളേരെ കാണാൻ homeless look ആയിരുന്നു മനസിലായില്ലല്ലോ മറ്റേ കീറിയ കുട്ടിനിക്കറും crop ടോപ്പും പിന്നെ ടൻ കണക്കിന് മേക്കപ്പും 😌.

ഏകദേശ വിവരണത്തിൽ വന്നിറങ്ങിയ മഹാന്മാരെ മനസിലായികാണുമല്ലോ 🤪

ബഹളം കേട്ട് വന്ന ലീല ഉമ്മറത്തുള്ളവരെ കണ്ട് സന്തോഷംകൊണ്ട് ഓടി.

(ഇപ്പൊ ആ വീട്ടിൽ നമ്മുടെ പിള്ളേരും പിന്നെ ലീല, കമലം, ഭാഗ്യം എന്നിവർ മാത്രം ഉണ്ടായിരുന്നുള്ളു ബാക്കി ഉള്ളവർ ജോലിക്ക് പോയി പിന്നെ സുഭദ്ര ശേഖരന്റെ കൂടെ കോളേജിൽ പോയി deputy principal ആണ്.( 🤭രണ്ടാൾക്കും പിരിഞ്ഞിരിക്കാൻ പറ്റില്ല അയ്നാണ് 😌.)


ലീല :രാഖി..... നീ വല്ലാണ്ട് ക്ഷീണിച്ചല്ലോ മോളെ ഒന്നും കഴിക്കുന്നില്ലേ.

രാഖി :see guys my mom is a sweetheart look how she care about me 🤪

ആദിത്യ :mommy i missed you 😘
 ആദിത്യ പോയി ഭാഗ്യത്തെ കെട്ടിപ്പിടിച്ചു. ഐശ്വര്യ കമലത്തേയും.

Rahul :ബാക്കിയുള്ളരൊക്കെ എവിടെ 
 
നമ്മളുടെ പിള്ളേരെയാണ് കവി ഉദ്ദേശിച്ചത് 

ലീല :ഓ എല്ലാരും ജോലിക്ക് പോയില്ലേ നിങ്ങളുടെ അമ്മുമ്മയ്ക്ക് ഒരു leave എടുത്താൽ മതി. ഞാൻ മക്കൾ വരുന്നുണ്ട് എന്ന് പറഞ്ഞതാ.

രാഖി :അല്ലേലും നമ്മൾ വന്നത് ആ കിഴവിയെ കാണാൻ അല്ലാലോ😏. Mommy did my future fiance come😉?

ലീല :അതൊക്കെ അകത്ത് കേറിയിട്ട് പറയാം പോയി fresh ആയിട്ട് വാ.

അങ്ങനെ എല്ലാരും fresh ആകാൻ പോയി. ഇതെല്ലാം മുകളിൽ നിന്ന് രണ്ട് കണ്ണുകൾ ഒപ്പിയെടുത്ത് കഴിഞ്ഞിരുന്നു 👀

Sorry my mistake 👀👀👀 മൂന്ന് ജോഡി കണ്ണുകൾ 


നിച്ചു :നേരത്തേ കാലത്ത് കെട്ടിയെടുത്തിട്ടുണ്ട്. എന്നാലും വരുന്ന വഴിക്ക് നല്ല food വാങ്ങി വന്നത് നന്നായി ഇനി ഊണ് കഴിക്കാൻ step ഇറങ്ങേണ്ടല്ലോ 🤓

ആദി :നിഷ പറഞ്ഞതാ ഈ idea. അല്ലേലും കുഞ്ഞിക്ക് ദീർഘവീക്ഷണം കൂടുതലാ.

ലില്ലി :അവൾ ഇന്ന് വരാൻ നല്ലോണം വൈകുമെന്നാ പറഞ്ഞെ കൂടെ അമ്മുവും ഉണ്ട്. 😑

ആദി :എനിക്കാണേൽ അവർ കൂട്ടുകൂടുന്നത് പണ്ടേ ഇഷ്ടല്ല 😬

നിച്ചു :അതെന്താ അവരെ വിശ്വാസം ഇല്ലാത്തതോണ്ടാണോ 

ആദി :അല്ല അവർ കൂടുതൽ friends ആയാ എനിക്ക് ego അടിക്കും. നിഷ നമ്മുടെ കുഞ്ഞിയല്ലേ 😌

ലില്ലി :ആ അത് അത്രേ ഒള്ളൂ 😌

നിച്ചു :അല്ല നമ്മുടെ അമ്മായിമാർ എപ്പോ വരും 

ആദി :സന്ധ്യയാകും എന്നാ പറഞ്ഞെ.

ലില്ലി :അവർ ഏത് റൂമിലാ താമസിക്കുന്നെ 🤔

നിച്ചു :അത് മുത്തശ്ശൻ പറഞ്ഞല്ലോ അമ്മായിമാരും മാമന്മാരും താഴെ.എന്റെ സമപ്രായക്കാർ നമ്മുടെ കൂടെ ബാക്കി ഒഴിവുള്ള 2 റൂമിൽ. പിന്നെ ഏട്ടന്മാർക്ക് പത്തായപുരയുടെ മുകളിൽ ഉള്ള മൂന്ന് റൂമുകൾ.

ആദി :അയ്യോ അത് നിഷയുടെ favourite room അല്ലെ.

നിച്ചു :മുത്തശ്ശന് അറിയാത്ത കാര്യം ആണോ അത്. കുഞ്ഞേച്ചിയുടെ സാധനം അവിടെന്ന് മാറ്റിക്കാണും 😌

ലില്ലി :ആ അത് നേരാകും നമ്മളെക്കാൾ നിഷയെ അറിയുന്ന ആളല്ലേ അതൊക്കെ എപ്പോഴോ മാറ്റിക്കാണും 

(കോപ്പാണ് ഭാര്യയോട് റൊമാൻസിക്കുന്നതിനിടയിൽ മുത്തു nice ആയി അതങ്ങ് മറന്നു 😌)

അമ്മമാർ വരുന്നതും കാത്ത് നമ്മുടെ പിള്ളേർ delivery time ഭർത്താക്കന്മാർ നടക്കുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്.

ഇതേ സമയം താഴെ.

രാഹുൽ ഭക്ഷണം കഴിച്ച് എണീറ്റുപോയി.

ലീല :ഇപ്പോൾതന്നെ ആർക്ക് ആരെയൊക്കെ വേണം എന്ന് തീരുമാനിച്ചോ സ്വത്ത്‌ മൂന്ന് പേർക്കും തുല്യമായി ഉണ്ട് അതോണ്ട് അതിന് തർക്കം വേണ്ട.

കമലം :ആ പിന്നെ നാടൻ വേഷം മതി കുറച്ച് കാലത്തേക്ക്. അവർ നിങ്ങളെപ്പോലെ വസ്ത്രം ധരിക്കുന്നവരെ കണ്ട് മടുത്തിട്ടാകും വരുന്നേ അതുകൊണ്ട് നാടൻ ലുക്കിൽ അവർ വീണോളും 😏.

ഭാഗ്യം :മറ്റേ തലതെറിച്ച പെണ്ണുങ്ങൾ അങ്ങനെ നടക്കൊന്നും ഇല്ല അപ്പോ വളക്കാൻ എളുപ്പം ആകും.

ആദിത്യ :okey mommy. ഞങ്ങൾക്ക് benefit ഉണ്ടാകുന്ന കാര്യം ആയതുകൊണ്ട് ഞങ്ങൾ ആ സാഹസത്തിന് തയ്യാറാണ്.

അങ്ങനെ അവർ planning ചെയ്തുകൊണ്ടിരുന്നു.

(ഇങ്ങനെയും അമ്മമാർ ഉണ്ടോ എന്ന് തോന്നുന്നവർക്ക് വേണ്ടി. ഈ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് ആദ്യം ഇത് വിദേശത്ത് മാത്രമായിരുന്നു എന്നാൽ ഇന്ന് അത് കേരളത്തിലും സാധാരണമായ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു 🙂)

അങ്ങനെ വൈകുന്നേരം ആയപ്പോൾ നിഷ ഒഴികെ എല്ലാരും വീട്ടിൽ തിരിച്ചെത്തി.

എല്ലാവരും ഉമ്മറത്ത് തമാശകൾ പറഞ്ഞിരിക്കുമ്പോൾ അകത്തുനിന്ന് ഒരു അപശബ്ദം. 

????:മുത്തശ്ശാ 

എല്ലാരും അതിന്റെ ഉറവിടത്തേക്ക് നോക്കി കണ്ണുതള്ളി 

എന്താന്നല്ലേ ബാംഗ്ലൂർ ബംഗാളികൾ ഇപ്പൊ ദാവണിയുടുത്ത് വന്നിരിക്കുന്നു.

ഞെട്ടി നിച്ചുവും ലില്ലിയും ആദിയും ശെരിക്കും ഞെട്ടി 😱

ശേഖരൻ :ഹാ വന്നോ എല്ലാരും. ഇതെന്താ ഇന്ന് വല്ല ഫാൻസി dress competition ഉണ്ടോ.

ആദിത്യ :ഏയ്യ് ഇത് mommy വേടിച്ചു തന്നതാ ഇതിട്ടപ്പോളല്ലേ ഭംഗി മനസിലായെ isn't it cute☺️

നിച്ചു :🫢

രണ്ട് വട്ടം ram walk ചെയ്ത് അവർ അകത്തേക്ക് പോയി കൂടെ അവളുമാരുടെ അമ്മമാരും.

സുഭദ്ര :ഇനി എന്തൊക്കെ കാണണം എന്റെ ഈശ്വരാ 🫢


ലില്ലി :അവർക്ക് കെട്ടാൻ മുട്ടി നിൽക്കാണെന്ന് ഇപ്പോഴാ എനിക്ക് മനസിലായെ 

ശേഖരൻ :അല്ല എന്റെ മക്കൾക്ക് കെട്ടിപോകണ്ടേ 😄

നിച്ചു :🫣🫣🫣അത് നിങ്ങളൊക്കെ നിർബന്ധിച്ചാൽ ഞാൻ ഒന്ന് try ചെയ്യാം 

പൗർണമി :മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല കണ്ടോ രവിയേട്ടാ അവളുടെ വായിൽ നിന്ന് വരുന്നേ.

രവി :ഇങ്ങോട്ട് വാടി കാന്താരി നിന്നെ ഞാൻ കെട്ടിക്കുകയല്ല കെട്ടുകെട്ടിക്കാനാ പോകുന്നെ.

രവി അതും പറഞ്ഞ് നിച്ചുവിന്റെ പിറകെപോയി.

നിച്ചു പിന്നെ രവിയെകൊണ്ട് വീടിന്റെ മുറ്റം മുഴുവൻ ഓടിച്ചു പിന്നെ രവീന്ദ്രൻ കൂടെ കൂടി അവസാനം നിച്ചുവിനെ പൊക്കിയെടുത്ത് ഉമ്മറത്തേക്ക് കൊണ്ടിരുത്തി.

രവി :നീ ഇന്നെന്താ കഴിച്ചേ.

ലില്ലിയും ആദിയും പറയല്ലേ എന്ന് expression ഇടുന്നുണ്ട് 


നിച്ചു വാ തുറക്കുന്നതിന്ന് മുൻപ് വീട്ടിലേക്ക് 3 കാറുകൾ വന്നു നിന്നു. ഏകദേശം ആരാ ഈ സമയത്ത് വരാ എന്ന് എല്ലാർക്കും അറിയാവുന്നത്കൊണ്ട് ശേഖരൻ പതുക്കെ പുറകോട്ട് വലിയാൻ ശ്രമിച്ചു. Mission failed ലില്ലിയും ആദിയും മുത്തശ്ശന്റെ രണ്ടുവശത്തും വന്നു നിന്നു.


(ശേഖരൻ :ആത്മ: ഞാൻ എങ്ങനെ അവരെ face ചെയ്യും ഇവിടെ നിന്ന് മാറി നിൽക്കാം എന്ന് വച്ചാൽ ഈ കാന്താരികൾ രണ്ട് ഭാഗത്തും നിന്ന് മാറുന്നുമില്ല )


                                                   (തുടരും.... ❤️)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു ഇന്ത്യൻ പ്രണയകഥ part 3 ❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 3 ❤️🇮🇳

4.8
635

ശേഖരൻ രണ്ടും കൽപ്പിച്ച് അങ്ങനെ നിന്നു.കാറിന്റെ sound കേട്ട് ലീല and teams ഹാജർ ആയിട്ടുണ്ട്.കാറിൽനിന്ന് ആദ്യം ഇറങ്ങിയത് അംബികയാണ് കൂടെ ഡേവിടും. പിന്നാലെത്തന്നെ Joshua, alex, julia ഇറങ്ങി അടുത്ത കാറിൽ നിന്ന് ഗായത്രിയും ജോണും കെവിനും. എല്ലാരും മുന്നിൽ നിരന്നു നിന്നു എന്നല്ലാതെ മുന്നോട്ട് ഒരടിവെക്കാൻ അരും മുതിർന്നില്ല 🤭സുഭദ്ര :എന്താ കുട്ട്യോളെ അകത്തോട്ട് കയറാത്തെ ഇപ്പോഴും പരിഭവം ആണോ.സുഭദ്ര സാരിതുമ്പ്കൊണ്ട് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.ഗായത്രിയും അംബികയും അമ്മേ എന്ന് വിളിച്ചോണ്ട് ഓടി സുഭദ്രയുടെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞു ജൂലിയും കെവിനും ഇവിടെ ആരാ പടക്കം പൊട്ടിച