Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -38😘❤️❤️







\"ഓവർ സ്പീഡ് ആയിരുന്നു വെന്നാണ്  cctv യിൽ നിന്നും അറിയാൻ 
കഴിഞ്ഞത്. \"

\" നീ എന്താ  പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസിലായി ട്രീസ ,ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നല്ലേ? 

 അതേ ഞാൻ കാരണം തന്നെയാ, എന്റെ ആവശ്യമില്ലാത്ത വാശി, അതാണ്.....,
അതാണ് അവന് ഇങ്ങനൊരു അവസ്ഥ ഉണ്ടാക്കിയത് . \"

\" എടി  ഞാൻ അത് ഉദ്ദേശിച്ചു , പറഞ്ഞതല്ല  , നീ ഇവിടെ ഇരുന്നിട്ടും ഒരു കാര്യവുമില്ലെന്നാണ് ഞാൻ
 ഉദ്ദേശിച്ചത്. 

ദേ, നാളെയോ, മറ്റന്നാളോ   കുറച്ചു ബെറ്റർ ആയതിനു ശേഷം അവനെ ട്രിവാൻഡറത്തുള്ള ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമെന്നാണ് ഡോക്ടർ പറഞ്ഞത്. അന്നേരം നമുക്ക് അവനെ എപ്പോൾ വേണമെങ്കിലും 
കാണാമല്ലോ. \"

\" ഇല്ല ട്രീസ....,
നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വരില്ല, നിങ്ങൾ പോയ്ക്കോ \"

ഐഷു വാശി പിടിച്ചു അവർക്കൊപ്പം പോകാതെ നിൽക്കുന്നു.അത് കണ്ട് ദേഷ്യം വന്ന ട്രീസ ഐഷുവിനോട് ദേഷ്യപ്പെടുന്നു. 

\" നീ വാശിയും കാണിച്ചു ഇരുന്നോ. 
അല്ലെങ്കിലും നീ പറഞ്ഞത് പോലെ നിന്റെ ഈ വാശി തന്നെയാ ഇപ്പോൾ ഇങ്ങനൊരു സിറ്റുവേഷന് കാരണം, എന്നിട്ടും  അത് മാറ്റാൻ  മാത്രം നീ തയ്യാറാകുന്നില്ലല്ലോ . \"

ട്രീസയുടെ വാക്കുകൾ കേട്ട് ഐഷു അതേ പറ്റി ചിന്തിക്കുന്നു . 


\"ഐഷു.....
നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, നീ സിറ്റുവേഷൻ ഒന്ന് മനസ്സിലാക്കു \"

\"ശെരി ഞാൻ വരാം....\"

അന്നേരം കൂട്ടുകാർക്കെല്ലാം സമാധാനമാകുന്നു. 
അസിയുടെ, ഉമ്മയോടും, ഉപ്പയോടും  യാത്ര പറഞ്ഞു അവരെല്ലവരും ഇറങ്ങുന്നു. രണ്ടുമൂന്നു ദിവസത്തിനു ശേഷം ട്രിവാൻഡറത്തുള്ള വലിയൊരു ഹോസ്പിറ്റലിലേക്ക് അസിയെ മാറ്റുന്നു. 

ആഴ്ചകളും, മാസങ്ങളും കഴിഞ്ഞു പോകുന്നു. 

രണ്ടു മാസത്തിനു ശേഷം....

അസിക്ക്  ബോധം വന്നിരുന്നില്ല, അവൻ കോമയിലായിരുന്നു.ഈ രണ്ടു മാസവും ഐഷു വീട്ടിലേക്ക് പോയിട്ടേ ഇല്ലായിരുന്നു. 

ദിവസവും അവൾ ഹോസ്പിറ്റലിൽ പോയി അസിയെ കാണുമായിരുന്നു. അവൻ കണ്ണു തുറക്കുമെന്നെ പ്രേതിക്ഷയിൽ  അസിയുടെ പ്രിയപ്പെട്ടവർക്കൊപ്പം അവളും കാത്തിരുന്നു.     


രണ്ടു മാസങ്ങൾക്ക് മുൻപ് ലീവിന് വന്ന അഖിൽ   ഓഫീസിൽ നിന്നും അർജന്റായി തിരികെ എത്തണമെന്ന് കാൾ വന്നിട്ടാണ് പെട്ടെന്ന് ലീവ് ക്യാൻസൽ ചെയ്ത് തിരികെ പോയത്.  

അഖിലിന്റെ ജാതക പ്രകാരം രണ്ടു മാസത്തിനുള്ളിൽ വിവാഹം കഴിഞ്ഞില്ലെങ്കിൽ അത് നടക്കാൻ പടാണെന്നു കണിയാൻ പറഞ്ഞതനുസരിച്ചു , അഖിലിന്റെ വീട്ടുകാരുടെ നിർദേശ പ്രകാരം ഉടനെ  വിവാഹം  നടത്താൻ അവർ പ്ലാൻ ചെയ്യുന്നു. 

ഈ രണ്ടു മാസത്തിനിടയിൽ വല്ലപ്പോഴും മാത്രമാണ്  ഐഷു വീട്ടിലേക്ക്  വിളിച്ചിരുന്നത് , 

വിവാഹതിനു ഡേറ്റ് ഫിക്സ് ചെയ്തത് അറിയിക്കാനായി  അച്ചനും, അമ്മയും, മാമനും,  ചേർന്ന് ട്രിവാൻഡറത്തു ഐഷു വർക്ക്‌ ചെയ്യുന്ന   ഓഫീസിലേക്ക് വരുന്നു.   

അപ്പോഴേക്കും അസിയെയാണ് ഐഷു സ്നേഹിക്കുന്നതെന്ന് അമ്മ അറിഞ്ഞിരുന്നു.   ഐഷുവിനെ കണ്ട് അവർ വിവരങ്ങൾ അറിയിക്കുന്നു.

\" ഓഹോ ,  അപ്പോൾ എല്ലാം തീരുമാനിച്ചിട്ടാണല്ലോ വരവ്. എന്നാ പിന്നെ ഒരു നല്ല പെൺകുട്ടിനേയും കൂടി കണ്ട് പിടിച്ചു കൊടുക്ക്. \"

\"ഐഷു.....\"

\"ഒച്ച വെക്കേണ്ട...
ഞാനൊരു ആയിരം പ്രാവശ്യം പറഞ്ഞതാണ്, ഞാൻ അസിയെ അല്ലാതെ  വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്. എന്നെ വെറുതെ നിർബന്ധിച്ചിട്ട് ഇരു കാര്യവുമില്ല. \"

\"  എന്റെ ചേച്ചി ആ ചെക്കന് ഇതുവരെ ബോധം പോലും വന്നിട്ടില്ല.
ദേ , വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ഈ വിവാഹം നടത്താനും ഞങ്ങൾക്കറിയാം \"

\"എന്നാ പിന്നെ മാമനൊന്ന് നടത്തി കാണിക്ക് \"

\"   ആ നടത്തും, നീ കണ്ടോ. 
അല്ലങ്കിൽ തന്നെ നീ ആരെ കണ്ടിട്ടാണ്  ഈ കിടന്നു ചാടുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ  കിടക്കുന്ന ആ ചെക്കനെ കണ്ടിട്ടോ.

എത്രയും പെട്ടെന്ന് അങ്ങ് തീർന്നു കിട്ടിയാൽ മതിയായിരുന്നു.
ആക്‌സിഡന്റ് ആയി,  അതോടെ അങ്  പോയിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. \"

\"സോമാ...\"

\"അളിയനോന്ന് ചുമ്മാതിരുന്നേ...\"

മാമന്റെ വാക്കുകൾ കേട്ട് ഐഷുവിന്റെ കണ്ണുകൾ നിറയുന്നു.  

\"നിങ്ങളൊരു മനിഷ്യനാണോ.,
ഇതുപോലുള്ള മൃഗത്തേക്കാളും, ക്രൂരമായ മനസ്സുള്ള ഇയ്യാളുടെ താളത്തിന് തുള്ളാൻ എന്നെ കിട്ടില്ല \"

\"ഐഷു ഇത് നിന്റെ മാമനാണ് . \"

\" മാമൻ...\"

അവൾ പുച്ഛത്തിൽ പറയുന്നു   

\" മോളെ അച്ഛൻ പറയുന്നത് നീ കേൾക്ക്   \" 

\"എനിക്ക് ഒന്നും കേൾക്കണ്ട...\"

\"ഐഷു..., \"

\"എൻഗേജ്മെന്റ് ദിവസം ഞാൻ, കെഞ്ചി പറഞ്ഞതല്ലേ എനിക്കിത് വേണ്ടെന്ന് അന്ന് ഈ  അച്ഛന്റെ ഒച്ചയൊന്നും ഞാൻ ആ വീട്ടിൽ കേട്ടില്ല.  \'

\" ഐഷു..., മോളെ 
ഞാൻ പറയുന്നത് നീ കേൾക്ക്\" 

\"എനിക്കൊന്നും കേൾക്കണ്ട..\"

വാശി പിടിച്ചു നിന്ന ഐഷുവിബിന്റെ കാരണത്തു  നോക്കി അച്ഛൻ ഒരടി കൊടുക്കുന്നു.

\"കൊടുക്ക്..., 
ഇതൊക്കെ നേരത്തെ ചെയ്യണമായിരുന്നു. \"

\" തല്ലിക്കോ, എല്ലാവരും ചേർന്ന് തല്ലി കൊന്നോ,. അല്ലെങ്കിലും  ഒറ്റക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ എല്ലാവരെയും ഒറ്റക്കാക്കി ഞാനൊരു പോക്കു പോകും അതോടെ എല്ലാം കഴിയുമല്ലോ. \"

\"മോളെ....\"

\'എനിക്ക് ഇനി കൂടുതലൊന്നും പറയാനില്ല. അമ്മയും, അച്ഛനും പോകാൻ നോക്ക് എനിക്ക് 
വർക്കുണ്ട്. \"

ഐഷു ഓഫീസിനു അകത്തേക്ക് കയറി ചെല്ലുന്നു.  

\"ചേച്ചി വിഷമിക്കണ്ട, നമുക്ക് അവളെ പറഞ്ഞു മനസ്സിലാക്കിക്കാം. \"

\"ഒന്നും വേണ്ട, എന്റെ കുഞ്ഞിനെതെങ്കിലും സംഭവിച്ചാൽ....\"

\" അങ്ങനെയൊന്നും സംഭവിക്കില്ല. ചേച്ചിയൊന്ന് സമാധാപ്പെട്. 
അളിയൻ  ചെന്ന് കാർ 
എടുത്തുകൊണ്ടുവാ.... \"
                         
ഐഷുവിന്റ അച്ഛൻ പാർക്ക്‌ ചെയ്തിടത്തു നിന്നും കാർ എടുക്കാനായി പോകുന്നതും  ഐഷുവിന്റെ അമ്മക്ക് പെട്ടന്നൊരു തളർച്ചയുണ്ടാകുന്നു. 

\" ചേച്ചി...., ചേച്ചി...., 
എന്താ പറ്റിയത്...\" 

ഐഷുവിന്റെ അച്ഛനും മാമനും ചേർന്ന് വേഗം  അമ്മയെ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു. 

അമ്മ ഹോസ്പിറ്റലിൽ ആണെന്ന് പറയാനായി   ഐഷുവിന്റെ ഫോണിലേക്ക്  അച്ഛനും, ചേച്ചിയും  മാറി മാറി വിളിക്കുന്നു.  എന്നാൽ അവൾ ഫോൺ എടുക്കുന്നില്ല. 

ഐഷുവിന്റെ ചേച്ചി ട്രീസയെ വിളിച്ചു കാര്യം പറയുന്നു.ട്രീസ ആ കാര്യം ഐഷുവിനോട് പറയുന്നു. 

\"ഐഷു...,
നിന്റെ അമ്മ ഹോസ്പിറ്റലിൽ
ആണെന്ന്. \"

\" ഹോസ്പിറ്റലിലോ, അമ്മക്കെന്താ പറ്റിയെ... \" 

\"നെഞ്ച് വേദനയാണെന്നാണ് നിന്റെ അച്ഛൻ പറഞ്ഞത്. \'

\" അടുത്ത എന്തെങ്കിലും പ്ലാൻ ആകും.പിടിച്ചു കെട്ടി  വീട്ടിലേക്ക് കൊണ്ടു പോകാനോ , അതോ രെജിസ്റ്റർ മാര്യേജ് ചെയ്യിക്കാനോയെന്ന് 
ദൈയവത്തിനറിയാം . 
എന്റെ അങ്കിളെന്നു പറയുന്ന അയ്യാളുണ്ടല്ലോ കൂടെ അങ്ങേരുടെ ഐഡിയയാകും . \"

\" എടി, ഇത് അങ്ങനെയൊന്നുമാകില്ല. 
എനിക്ക് റിയൽ ആണെന്നാണ് തോന്നുന്നത്.  നമുക്ക് ഹോസ്പിറ്റലിലേക്ക് ഒന്ന് പോയി നോക്കാം, ഞങ്ങളും....,
ഞങ്ങളും വരാം . \"

അങ്ങനെ അവർ ഹോസ്പിറ്റലിലേക്ക് പോകുന്നു. അസി കിടക്കുന്ന ഹോസ്പിറ്റലിൽ തന്നെയായിരുന്നു ഐഷുവിന്റെ അമ്മയും. 

Icu വിന് പുറത്ത് അച്ഛനും മാമനും, നിൽപ്പുണ്ടായിരുന്നു, ഐഷുവിനെ കാണുന്നതും മാമൻ അവളോടായി പറയുന്നു.

\" നീ കാരണമാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ. \"

മാമന്റെ കുറ്റപ്പെടുത്തൽ കേട്ട് 
ഐഷുവിന് കുറച്ചു മാറി ഇരുന്നു അമ്മയുടെ കാര്യമോർത്തു കരയുന്നു. 
അപ്പോഴേക്കും ചേച്ചിയും ഹോസ്പിറ്റലിലേക്ക് എത്തിയിരുന്നു . 

മാറിയിരുന്നു കരയുന്ന ഐഷുവിന്റ അടുത്തേക്ക് ചേച്ചി ചെന്ന് സമാധാനപ്പെടുത്തുകയും, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രേമിക്കുകയും ചെയ്യുന്നു. 


\"ഞാൻ കാരണമാണോ ചേച്ചി അമ്മക്ക് ഇങ്ങനെ....\"

\"നീ കരയല്ലേ, അമ്മക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല. മൈനെർ  അറ്റക്കാണ്. സൂക്ഷിക്കണമെന്നാണ്  ഡോക്ടർ പറഞ്ഞത്. 
അല്ലെങ്കിലും നിന്നെ കുറിച്ചൊർത്താണ് അമ്മക്ക് സങ്കടം. \"

\"എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ല ചേച്ചി...,
ഞാൻ കാരണം  അസി, ഇപ്പോൾ ദേ അമ്മ . സത്യം പറഞ്ഞാൽ എല്ലാം വിട്ടിട്ട് ഒരു പോക്കു പോയാലോ എന്ന് വരെ ചിന്തിച്ചതാ പക്ഷേ അതിനുള്ള ധൈര്യമില്ല . \"

\"നീ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കല്ലേ. ഈ പ്രശ്നത്തിനൊക്കെ പരിഹാരമുണ്ട്, അതിന് നീ വിചാരിച്ചാൽ സാധിക്കും. പഴയതൊക്കെ മറക്കണം.

മാത്രവുമല്ല ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുന്ന ഒരാൾക്ക് വേണ്ടി നീ എത്ര നാള് കാത്തിരിക്കും. അതുകൊണ്ടാണ് പറയുന്നുത്. നീ ആ പയ്യനെ മറക്കാൻ തയ്യാറാകണം \"

\"അത്  മാത്രം ഒരിക്കലും നടക്കില്ല  ചേച്ചി...\"
   

                                        തുടരും......... ♥️



എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 39😘❤️❤️

എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 39😘❤️❤️

5
424

\"അവനെ ഇങ്ങനെയൊരു  അവസ്ഥയയിൽ ആക്കിയിട്ട്,  ഞാൻ മറ്റൊരു ജീവിതം തേടി പോകാനോ, എനിക് അതിന് കഴിയില്ല ചേച്ചി...ദൈയ്‌വം പോലും  എന്നോട് പൊറുക്കില്ല .. \"\" അപ്പൊ നിനക്ക് നമ്മുടെ അമ്മയേക്കാളും വലുത് അവനാണോ \"ചേച്ചിയുടെ ആ ചോദ്യം കേട്ട് ഐഷു ഒരു നിമിഷം  ഉത്തരമില്ലാതെ നിൽക്കുന്നു.\" നിന്നോടാണ് ചോദിച്ചത്, ഐഷു...\"\"എനിക്കറിയില്ല ചേച്ചി..... എനിക്കറിയില്ല.... അവന് വേണ്ടി അമ്മയെയും, അമ്മക്ക് വേണ്ടി അവനെയും വിട്ടുകളയാൻ എനിക്ക് പറ്റില്ല. \"എന്ത് ചെയ്യണമെന്ന് അറിയാതെ കരഞ്ഞു കൊണ്ട് അവൾ മുകളിലക്ക് ചെല്ലുന്നു. മുകളിലാണ് അസിയെ അഡ്മിറ്റ്‌ ചെയ്തേക്കുന്നത്. ഐഷു ആ റൂമിലേക്ക്  കയ