Aksharathalukal

എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 39😘❤️❤️








\"അവനെ ഇങ്ങനെയൊരു  അവസ്ഥയയിൽ ആക്കിയിട്ട്,  ഞാൻ മറ്റൊരു ജീവിതം തേടി പോകാനോ, എനിക് അതിന് കഴിയില്ല ചേച്ചി...
ദൈയ്‌വം പോലും  എന്നോട് പൊറുക്കില്ല .. \"

\" അപ്പൊ നിനക്ക് നമ്മുടെ അമ്മയേക്കാളും വലുത് അവനാണോ \"

ചേച്ചിയുടെ ആ ചോദ്യം കേട്ട് ഐഷു ഒരു നിമിഷം  ഉത്തരമില്ലാതെ നിൽക്കുന്നു.

\" നിന്നോടാണ് ചോദിച്ചത്, ഐഷു...\"

\"എനിക്കറിയില്ല ചേച്ചി..... 
എനിക്കറിയില്ല.... 
അവന് വേണ്ടി അമ്മയെയും, അമ്മക്ക് വേണ്ടി അവനെയും വിട്ടുകളയാൻ എനിക്ക് പറ്റില്ല. \"

എന്ത് ചെയ്യണമെന്ന് അറിയാതെ കരഞ്ഞു കൊണ്ട് അവൾ മുകളിലക്ക് ചെല്ലുന്നു. മുകളിലാണ് അസിയെ അഡ്മിറ്റ്‌ ചെയ്തേക്കുന്നത്. 

ഐഷു ആ റൂമിലേക്ക്  കയറുന്നു.  
രാത്രി ഏറെ വൈകിയിരുന്നു. ആ സമയം ആവിടെ ആരും ഉണ്ടായിരുന്നില്ല. 
ഐഷു ആ ബെഡിനടുത്തു ഇട്ടേക്കുന്ന കസേരയിൽ ഇരുന്നു അസിയുടെ കയ്യിൽ പിടിച്ചു കരയുന്നു. 

\"അസി....,
നീ അല്ലേ പറഞ്ഞത്,   എന്നെ ആർക്കും വിട്ടു കൊടുക്കില്ലെന്ന് , എന്നിട്ട്....
എന്നെ നിനക്ക് നഷ്ടപ്പെടാൻ പോകുവാണെന്നു അറിഞ്ഞിട്ടും നീ എന്താ ഒന്നും ചെയ്യാത്തത്.... 

അസി..., എഴുന്നേൽക്കെടാ...
എനിക്ക് നീ മതി,  അവരെല്ലാം കരുതുന്നത് നീ ഇങ്ങനെ  തന്നെ കിടക്കുമെന്നാണ്  പക്ഷേ എനിക്കറിയാം നീ വരും, നമ്മൾ ആഗ്രഹിച്ചത് പോലെ ഒരുമിച്ചു ജീവിക്കും. 
എന്നെ നീ  ആർക്കും വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം.... 

ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ അസി.., എഴുന്നേൽക്കെടാ..,
ഞാനാ, നിന്റെ ഐഷുവാണ് വിളിക്കുന്നത്.... \"


അപ്പോഴാണ് ബാത്‌റൂമിൽ നിന്നും ഐഷുവിന്റ ഈ സംസാരം കേട്ടുകൊണ്ട് അസിയുടെ ഉപ്പ പുറത്തേക്ക് വരുന്നത്. 

അദ്ദേഹം അവളുമായി കുറച്ചു സമയം എന്തൊക്കെയോ സംസാരിക്കുന്നു. 
അത് കഴിഞ്ഞു അവിടെ നിന്നും തിരികെ വന്ന അവളുടെ വാക്കുകൾ ഞങ്ങളെ എല്ലാവരും അമ്പരപ്പെടുത്തുന്നതായിരുന്നു. 

\"എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്. നിങ്ങൾ എല്ലാ ഒരുക്കണങ്ങളും   നടത്തിക്കോ...\"

ആ ഒറ്റ രാത്രി കൊണ്ട് അവൾക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല. എന്തായാലും അവൾ ആ തീരുമാനം എടുത്തത് അമ്മക്ക് വേണ്ടിയല്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 

പിന്നെയുള്ള ഐഷുവിന്റെ പെരുമാറ്റം.തികച്ചും ഡിഫറെന്റായിരുന്നു. 
പിന്നെ  അവനെയോർത്തു അവൾ കരയുന്നത് ഞാൻ കണ്ടില്ല.
  
ചാർളി ചപ്രലിൻ പറഞ്ഞത് പോലെ
ഈ കരയാതെ പിടിച്ചു നിൽക്കുന്നവരെ സൂക്ഷിക്കണം, എന്തിനെയോ തോൽപ്പിച്ചു കൊണ്ടുള്ള നിൽപ്പാണെന്ന് .   

അതുപോലെ ആയിരുന്നു അവളും. അവളെ കാണുമ്പോൾ തന്നെ  എനിക്ക് പേടിയായിരുന്നു. ദിവസം തന്നെ അവൾ ജോലി റിസൈൻ ചെയിതു ഞങ്ങളോടൊന്ന് യാത്രപോലും പറയാതെ   വീട്ടുകാർക്കൊപ്പം  അവളുടെ നാട്ടിലേക്ക് പോയി. 

പിന്നെ ഞങ്ങൾ  ഓരോരുത്തരും അവളെ  ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു . അവൾ ഫോൺ എടുത്തില്ല. 

ഞങ്ങൾ അവളെ കാണാനായി വീട്ടിലേക്ക്  ചെന്നപ്പോൾ അവൾക്ക് ഞങ്ങളെ കാണേണ്ടെന്ന് പറഞ്ഞു. എന്തിനാ അവൾ ഞങ്ങളോട് അങ്ങനെ ചെയ്തതെന്ന് ഞങ്ങൾക്ക് അന്ന് മനസ്സിലായില്ലായിരുന്നു. 

പിന്നെ ആരോ പറഞ്ഞാണ് അവളുടെ വിവാഹകാര്യം ഞങ്ങൾ അറിയുന്നത്.  അവളുടെ വിവാഹത്തിന് പോലും ഞങ്ങൾക്ക് ആർക്കും ക്ഷണമുണ്ടായിരുന്നില്ല .. \"

\" എന്നിട്ട് ആ ചേട്ടന് എന്തു സംഭവിച്ചു.? 
ആ ചേട്ടൻ ഇപ്പോഴും 
ജീവനോടെയുണ്ടോ....?\"

\"അവളുടെ  വിവാഹതിനു   രണ്ടുമൂന്നു  ദിവസം മുൻപ് അസിയുടെ കണ്ടിഷനിൽ ചെറിയ മാറ്റം വന്നു തുടങ്ങി. പതിയെ അവൻ റികവർ ചെയ്യാൻ തുടങ്ങി....

ആ ഹാപ്പി ന്യൂസ്‌ അറിയിക്കാനായി ഞാൻ അവളെ വിളിച്ചപ്പോൾ  അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.  

എന്നിട്ടും എനിക്ക് വിട്ടു കളയാൻ മനസ്സുവന്നില്ല.  കാരണം അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം, എന്നേക്കാൾ മനസ്സിലാക്കിയ വേറെ ആരും കാണില്ല. 

ആരെയും കാണേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ അവളെ കാണാനായി അവളുടെ 
വീട്ടിലേക്ക് ചെന്നു.  ഈ കാര്യം അറിഞ്ഞപ്പോൾ   അവൾ ഒരുപാട് സന്തോഷവതിയായിരുന്നു. പക്ഷേ അവൾ ആ വിവാഹത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല....
അന്ന് അവളെന്നെ കെട്ടി പിച്ചിടിച്ചു പൊട്ടി കരഞ്ഞു.\" 

\"ഇനി നമുക്ക് കാണേണ്ട ട്രീസ, 
എന്നെ തിരക്കി നീയോ, നമ്മുടെ മറ്റു ഫ്രണ്ട്‌സോ, ആരും വരരുത്. 
എന്നെ കുറിച്ചു  നിങ്ങൾ ആരും ഓർക്കുക പോലും ചെയ്യരുത്. 
നിങ്ങളുടെ കൂട്ടുകാരി ഐഷു മരിച്ചു. \"

\"ഐഷു......\"

\"പ്ലീസ്...... \"

അവൾ എല്ലാവരിലും നിന്നും ഒളിച്ചോടുകയായിരുന്നു. അന്ന് അവസാനമായി  കണ്ടപ്പോഴും 
അവളുടെ കണ്ണുകളിൽ നഷ്ടപ്പെടലിന്റ ആ വേദന  എനിക്ക് കാണാൻ കഴിഞ്ഞിരുന്നു . 

അതിനു ശേഷം ഞാൻ അവളെ കാണുന്നത്. അന്ന് ആദ്യമായി നമ്മുടെ ഓഫീസിൽ വരുമ്പോഴാണ്. \"


\" അപ്പോൾ ആ ചേട്ടനെ  വിട്ട് ഐഷു  ചേച്ചി,  മറ്റൊൾക്കൊപ്പം പോയെന്നറിഞ്ഞപ്പോൾ  ആ ചേട്ടന്റെ 
റിയാക്ഷൻ  എന്തായിരുന്നു.\"

\" കുറച്ചു മാസങ്ങൾ എടുത്തു അവൻ പൂർണമായും റികവാറായി വരാൻ. 
ഈ കാര്യം അറിയുമ്പോൾ അവന്റ ,  അവസ്ഥ  എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ലായിരുന്നു.  പിന്നെ അവനെ അറിയിക്കാതിരിക്കാൻ പറ്റില്ലല്ലോ. 

കാര്യങ്ങൾ അറിഞ്ഞപ്പോൾ ആദ്യം അവനത് അംഗീകരിക്കാൻ തയ്യാറായില്ല. പിന്നെ, പതിയെ പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.   അന്ന് അവൻ അനുഭവിച്ച വേദന  അത്‌ അവന് മാത്രമല്ലേ അറിയൂ. 

അത്രക്ക് മാത്രം സ്നേഹിച്ച ഒരാൾ വിട്ടിട്ട് പോകുമ്പോഴുള്ള വേദന എന്തായിരിക്കുമെന്ന് നിന്നോട് പറയേണ്ടതില്ലല്ലോ. \"

\"മം...
ഇപ്പോൾ ആ ചേട്ടൻ എവിടെയാ...\"

\" അറിയില്ല..., 
അന്ന് കാര്യങ്ങൾ അറിഞ്ഞതിനു ശേഷം അവനും ഞങ്ങളെ ആരെയും കാണേണ്ടെന്ന് പറഞ്ഞു. പതിയെ അവനും ഞങ്ങളിൽ നിന്നും അകന്നു. 

അന്ന് ഞങ്ങൾക്ക് രണ്ടാളോടും ദേഷ്യം തോന്നി, ഞങ്ങൾ എന്ത് തെറ്റു ചെയ്തിട്ടാണ് ഞങ്ങളെ അവോയ്ഡ് ചെയ്യുന്നതെന്ന്. ശെരിക്കും ഇപ്പോഴാ മനസ്സിലാകുന്നത് അവർ രണ്ടാളും സ്വയം എല്ലാത്തിലും നിന്നും ഒളിച്ചോടുകയായിരുന്നു വെന്ന്. \"

\"ഇത്ത്രയും സ്നേഹിച്ചിട്ട്  അവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല.,ദൈയ്‌വം ഇത്ര ക്രൂരനാകരുതായിരുന്നു.\" 

\" ഇപ്പോൾ മനസ്സിലായില്ലേ , നിന്റെ പ്രണയം,  അത്‌ വെറും നേരമ്പോക്കായിരുന്നെന്ന് , ആ 
നേരബോക്കിന് വേണ്ടിയായിരുന്നു നീ നിന്റെ ജീവൻ കൊടുക്കാൻ 
തയ്യാറായത്. \"

\"ശെരിയാ., ചേച്ചി...
ആ ചതിയാനുവേണ്ടി ഞാൻ....\"

\" അതാണ് പറയുന്നത് എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുതെന്ന് . \"

\" എനിക്കൊരു ഡൌട്ട്, 
ചേച്ചി പറഞ്ഞത് പോലെ അമ്മക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ ആ ചേച്ചി പെട്ടെന്ന് മനസ്സ് മാറ്റാൻ എന്തായിരുന്നു കാരണം, \"

\"അതാണ്  ഇന്നും  എനിക്ക് മനസിലാകാത്തത്, ചിലപ്പോൾ ഞാൻ കരുതിയത് പോലെ ആകില്ല, അവൾ അവളുടെ അമ്മക്ക് വേണ്ടി തന്നെയാകും തന്റെ തീരുമാനം മാറ്റിയത് .... \" 

\" ചേച്ചി അതേ പറ്റി ഇതേ വരെ ചോദിച്ചിട്ടില്ലേ. \"

\"ഇല്ല..., 
അന്ന് നഷ്ടപ്പെടുത്തിയതിനെ കുറിച്ച് ഓർത്തു ഇന്നും നീറി, നീറി കഴിയുന്ന അവളോട് അതേപറ്റി  എന്ത് ചോദിക്കാനാണ്. മറ്റൊരാൾക്കൊപ്ലം ജീവിക്കുമ്പോഴും അവന്റെ ഓർമകളുമായി, ജീവിക്കുകയാണ് അവൾ. 
പിന്നെ...., 
 ഇനി ഇത് പോയി  നീ അവളോട് ചോദിക്കാൻ നിൽക്കേണ്ട , \"

\"ഏയ്..\"

അപ്പോഴേക്കും അവിടേക്ക് ഐഷു വരുന്നു. 


                            തുടരും.... ♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 40😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 40😘❤️❤️

5
473

\"ആഹാ...., നിങ്ങൾ രണ്ടാളും ഇവിടെ നിക്കുവാണോ,\"\"ഞങ്ങൾ വെറുതെ...\"\"സ്മിത..., നിന്നെ   താഴെ അന്നെഷിക്കുന്നു. പ്രശാന്ത് ‌പോകാനായി അവിടെ ബഹളം വെക്കുവാ, അവർ എല്ലാവരും  ഇറങ്ങി, \" \"ഈ ചേട്ടന്റെ കാര്യം,..\"\"അല്ല ഇവിടെ എന്താ   പരുപാടി...\"\"ഞാൻ നിന്റെ റൂമൊക്കെ നോക്കുവായിരുന്നു. അപ്പോൾ ഇവളും കൂടി.   അന്ന് കണ്ടത് പോലെ തന്നെ ഒരു മാറ്റവുമില്ലല്ലോ . \"\" ഞാൻ ഒരു മാറ്റവും വരുത്തിയിട്ടില്ല  . പിന്നെ നമ്മുടെ ഫോട്ടോസൊക്കെ  ഞാൻ ഇപ്പോൾ ഇവിടെ വന്നതിനു ശേഷം  എടുത്തു വെച്ചതാ..., \"പലരീതിയിലുള്ള  ഐഷുവിന്റെ ഫോട്ടോസ് ചുമരിൽ വെച്ചിട്ടുണ്ടായിരുന്നു. \"പിന്നെ ഈ റൂമിലെ പലതും എനിക്ക