സംഭവം നടന്നിരിക്കുന്നത് പണി
നടന്നുകൊണ്ടിരിക്കുന്ന ഒരു ബിൽഡിങ്ങിന് പിറകിലായിട്ടായിരുന്നു. ജോർജ് ആദ്യം
ചുറ്റും നോക്കി ഒരു ഭാഗത്ത് ബിൽഡിങ്ങിന് പിറകുവശവും മറുവശത്ത് കൂറ്റൻ
മതിലുമായിരുന്നു ഇതിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പുറകിലേക്ക് മറിഞ്ഞുവീണ
നിലയിൽ മലർന്നാണ് ബോഡി കിടക്കുന്നത് ബോഡിയുടെ തലക്ക് അടിഭാഗത്ത് നിന്ന് രക്തം
ഒലിച്ചിരിക്കുന്നു. തലക്ക് പിറകിലാണ് ശതമേറ്റ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ ജോർജിന്
മനസ്സിലായി. ജോർജ് ബോഡിക്ക് നാല് പുറവും ഒന്ന് നടന്നു നോക്കി മുണ്ടും നീല
ഷർട്ടുമാണ് വേഷം ആറടി ഉയരം ഒത്ത ശരീരം. ജോർജ് ബോഡിയുടെ തല ഭാഗത്ത് ഇരുന്നു
തലതാഴ്ത്തി മുറിവ് പറ്റിയ ഭാഗത്തേക്ക് നോക്കാൻ ശ്രമിച്ചു പക്ഷേ മുറിവ് തലയുടെ നേരെ
പിറകുവശത്ത് ആയതിനാൽ കാണാൻ കഴിഞ്ഞില്ല. ജോർജ് തലക്ക് ചുറ്റും നോക്കി അപ്പോൾ തലയുടെ
മറുഭാഗത്ത് ചെവിക്കു കുറച്ചു മുകളിലായി മറ്റൊരു മുറിവ് ജോർജിന് കണ്ടെത്താനായി
ജോർജ് അതിലേക്ക് സൂക്ഷിച്ചുനോക്കി. പിന്നീട് പോക്കറ്റിൽ നിന്നും ലെൻസ് എടുത്തു
നോക്കി അത്യാവിശ്യം വലിയ മുറിവാണ് സംഭവിച്ചിരിക്കുന്നത് പക്ഷേ എത്ര നോക്കിയിട്ടും
ജോർജിന് മുറിവിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. ജോർജ് എഴുന്നേറ്റു എന്നിട്ട്
എങ്ങനെയായിരിക്കും കൊന്നത് എന്ന് ചിന്തിക്കാൻ തുടങ്ങി... അപ്പോഴേക്കും ഫോറൻസിക്
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അവർ അവരുടെ ജോലി തുടങ്ങി. ജോർജ് ക്രൈം സീനിൽ നിന്നും
പുറത്തിറങ്ങി ശ്രീകുമാറും പരിശോധന കഴിഞ്ഞു പുറത്തേക്ക് വന്നു. “ജോർജ് എന്ത് തോന്നുന്നു?” ശ്രീകുമാർ പുറത്തേക്ക് വന്ന പാടെ ജോർജിനോട് ചോദിച്ചു. “സർ ഈ കൊലപാതകത്തിൽ നിന്നും കൂടുതൽ തെളിവുകൾ കിട്ടില്ലെന്ന് തോന്നുന്നു ഈ
കൊലപാതകം കഴിഞ്ഞ കൊലപാതകത്തെ വച്ചുനോക്കുമ്പോൾ ഒന്നുകൂടി പ്രൊഫഷണൽ ആയി കൊന്ന പോലെ
തോന്നുന്നു” ജോർജ് പറഞ്ഞു.
അപ്പോൾ ഹരീന്ദ്രൻ അങ്ങോട്ട് വന്നു. സാർ നമ്മൾ
സംശയിച്ച ക്വാറി തൊഴിലാളി അങ്ങോട്ട് അയച്ച
പോലീസുകാരനെ കണ്ടതും ഓടിക്കളഞ്ഞു. “എന്നിട്ട് അവനെ കിട്ടിയില്ലേ?” ശ്രീകുമാർ അരിശത്തോടെ
ചോദിച്ചു. “പിടിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും അവൻ ഓടി രക്ഷപ്പെട്ടു” ഹരീന്ദ്രൻ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു. ശ്ശെ എന്തായാലും അവൻറെ വീട്ടിൽ
നിന്ന് ചുറ്റികയും ചീർപ്പ് ഉണ്ടെങ്കിൽ അതിൽ നിന്ന് അവൻറെ മുടിയും എടുക്കാൻ പറ” ശ്രീകുമാർ പറഞ്ഞു. “പിന്നെ അവൻറെ ചെരുപ്പ് അവിടെ
ഉണ്ടോ?” ജോർജ് ചോദിച്ചു. ഉണ്ട് അവൻ ചെരുപ്പിടാതെയാണ്
ഓടിക്കളഞ്ഞത് ഹരി മറുപടി പറഞ്ഞു. “എന്നാൽ അതും എടുത്ത്
ഫോറൻസിക് ലാബിലേക്ക് അയച്ചേക്ക്” ജോർജ് പറഞ്ഞു. “പിന്നെ എത്രയും പെട്ടെന്ന് അവനെ പിടിക്കാനുള്ള കാര്യങ്ങൾ ചെയ്യു” ശ്രീകുമാർ പറഞ്ഞു. ചെയ്യാം സാർ അതും പറഞ്ഞ് ഹരീന്ദ്രൻ അവിടെ നിന്നും
പോയി. ഹരേന്ദ്രൻ പോയതും കോൺസ്റ്റബിൾ അവരുടെ അടുത്തേക്ക് വന്നു. “സർ ഇവനാണ് ബോഡി ആദ്യം കണ്ടത്” കൂടെ കൊണ്ടുവന്നവനെ
ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞു. എന്താ തന്റെ പേര് ശ്രീകുമാർ ചോദിച്ചു
മോഹൻ അയാൾ മറുപടി പറഞ്ഞു മോഹനൻ എപ്പോഴാ ബോഡി കണ്ടത് ശ്രീകുമാർ ചോദിച്ചു ഇവിടെ
പണിക്ക് വന്നപ്പോൾ ഒരു മൂന്നു മണി ആയി കാണും മോഹൻ പറഞ്ഞു. മൂന്ന് മണിക്കാണ് താൻ
പണിക്ക് വന്നത്? ശ്രീകുമാർ സംശയത്തോടെ
ചോദിച്ചു. “ഉച്ചകഴിഞ്ഞ് 3:00 ആകുമ്പോൾ വരാനാണ് മുതലാളി
പറഞ്ഞത് ഇവിടെ കുറച്ച് പണിയെ ഉള്ളൂ എന്നും പറഞ്ഞു” മോഹൻ
മറുപടി പറഞ്ഞു. “അതൊന്ന് വിവരിച്ച് പറ”
ജോർജ് പറഞ്ഞു. “സാർ ഞാൻ മൂന്നു മണിയായപ്പോഴേക്കും ഇവിടേക്ക്
വന്നു വന്നപ്പോൾ മുതലാളിയുടെ കാർ പുറത്തുണ്ടായിരുന്നു അപ്പോൾ മുതലാളി
ഇവിടെയുണ്ടെന്ന് എനിക്ക് മനസ്സിലായി അങ്ങനെ ഞാൻ മുതലാളിയെ തിരഞ്ഞു പക്ഷേ
ബിൽഡിങ്ങിന്റെ ഉള്ളിൽ ഒന്നും മുതലാളിയെ കണ്ടില്ല അപ്പോൾ ഞാൻ മുതലാളി ചായ
കുടിക്കാനോ മറ്റോ പോയിരിക്കുകയാണ് എന്ന്
കരുതി. എന്നിട്ട് ഞാൻ സിഗരറ്റ് വലിക്കാനായി ബിൽഡിങ്ങിന്റെ പിറകുവശത്തേക്ക്
വന്നപ്പോഴാണ് മുതലാളി ഇവിടെ മരിച്ചു കിടക്കുന്നത് കണ്ടത് അയാൾ പറഞ്ഞു. “ശരി ഇയാളെ സ്റ്റേറ്റ്മെൻറ് എടുത്തു വിട്ടേക്ക്”
ശ്രീകുമാർ പറഞ്ഞു.
അത് കഴിഞ്ഞ് ശ്രീകുമാർ അവിടെനിന്ന
കോൺസ്റ്റബിളിന്റെ കയ്യിൽ നിന്നും കേസ് ഫയൽ വാങ്ങി വായിച്ചിട്ട് പറഞ്ഞു. “തോമസ് സൺ ഓഫ് ജേക്കബ് 45 വയസ്സ്
അങ്ങനെ ഒരാൾ കൂടി നമ്മുടെ കേസിലേക്ക് അങ്ങനെ കൊലപാതകം മൊത്തം അഞ്ചെണ്ണം പ്രതിയെ
ഇപ്പോഴും കിട്ടിയിട്ടില്ല ഇനി എവിടെ നിന്ന് തുടങ്ങും ജോർജ്?”.
\"ഈ കൊലപാതകം പകലാണ് നടന്നതെങ്കിൽ കൊലയാളി
ഇവിടെ വന്നത് ആരെങ്കിലും കണ്ടുകാണും\" ജോർജ് പറഞ്ഞു. \"എങ്കിൽ ഈ
പരിസരത്തെല്ലാം ഒന്ന് അന്വേഷിച്ചേക്കാം ശ്രീകുമാർ പറഞ്ഞു. പെട്ടെന്ന്
ശ്രീകുമാറിന്റെ ഫോൺ ബെല്ലടിച്ചു ശ്രീകുമാർ ഫോണെടുത്തു \"ഹലോ സർ എന്താ വിളിച്ചത്?
വരാം സാർ ഉടനെ തന്നെ എത്താം\" ശ്രീകുമാർ ഫോൺ വെച്ചു. \"ഐജിയാണ് വിളിച്ചത്.
ഐജിയുടെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു\" ശ്രീകുമാർ അവരോട് പറഞ്ഞു. അങ്ങനെ
ശ്രീകുമാറും മുബാറക്കും ഐജിയുടെ ഓഫീസിലേക്ക് പുറപ്പെട്ടു.
രമേശും ജോർജും പരിസരത്തുള്ളവരോട് അന്വേഷിക്കാൻ
തുടങ്ങി. ഹരിന്ദ്രനും രാധികയും സംഭവം നടന്നിടത്ത് നിരീക്ഷിക്കുകയായിരുന്നു. രമേശൻ
ജോർജ്ജും അവിടെ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ചെന്നു. \"അവിടെ ആ നിൽക്കുന്ന
കാർ എപ്പോഴാ ഇങ്ങോട്ട് വന്നത്? അവിടെ കൗണ്ടറിൽ ഇരുന്ന ആളോട് ചോദിച്ചു. \"ഞാൻ
വന്നപ്പോൾ തന്നെ ആ കാർ അവിടെ ഉണ്ടായിരുന്നു അയാൾ പറഞ്ഞു. എപ്പോഴാ നിങ്ങൾ വന്നത്
ജോർജ് ചോദിച്ചു. രാവിലെ ഒരു എട്ടു മണിആകുമ്പോൾ അയാൾ മറുപടി പറഞ്ഞു. എന്നും
എപ്പോഴാണ് ഈ ഹോട്ടൽ തുറക്കുക, ജോർജ്
വീണ്ടും ചോദിച്ചു. ഹോട്ടൽ ഒരു അഞ്ചര ആറുമണി ആകുമ്പോഴേക്കും തുറക്കും കൗണ്ടറിൽ
ഇരുന്ന ആൾ മറുപടി പറഞ്ഞു. ആരാ അപ്പോൾ ഹോട്ടൽ തുറക്കുക വീണ്ടും ചോദിച്ചു.
\"ഇവിടുത്തെ ഒരു പാചകക്കാരൻ ആണ് തുറക്കാറ്\" അയാൾ പറഞ്ഞു. എന്നാൽ അയാളെ
ഒന്ന് വിളിക്ക് രമേശ് പറഞ്ഞു. അയാൾ പോയി പാചകക്കാരനെയും കൂട്ടിക്കൊണ്ടുവന്നു.
\"എന്താ തൻറെ പേര്?\" ജോർജ് ചോദിച്ചു. മോഹൻ അയാൾ മറുപടി പറഞ്ഞു. ഇന്ന് എപ്പോഴാണ് ഹോട്ടൽ തുറന്നത്? ജോർജ്
ചോദിച്ചു. ഒരു ആറുമണി ആയി കാണും. അപ്പോൾ ജോർജ് സംഭവം നടന്ന സ്ഥലത്തേക്ക്
ചൂണ്ടിക്കൊണ്ട് ചോദിച്ചു \"ആ കാർ താങ്കൾ വരുമ്പോൾ അവിടെ ഉണ്ടായിരുന്നോ?\".
\"ഉണ്ടായിരുന്നു സാർ\" അയാൾ മറുപടി പറഞ്ഞു. എന്നാൽ ശരി അതും പറഞ്ഞു ജോർജ്
രമേഷും അവിടെ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് നടന്നു.
അപ്പോൾ
കൊലപാതകം കഴിഞ്ഞ രാത്രിയിൽ നടന്നതാണ് നടക്കുന്നതിനിടയിൽ രമേശിനോട് പറഞ്ഞു.
എപ്പോഴായിരിക്കും ഇയാൾ വന്നത് എന്തിനായിരിക്കും ഇന്നലെ രാത്രി വന്നത് ഇതൊക്കെ ഇനി
അന്വേഷിക്കേണ്ടിവരും അപ്പോൾ ഒരുപക്ഷേ കൊലയാളിയാണോ ഇയാളെ ഇങ്ങോട്ട് എത്തിച്ചത്
അല്ലയോ എന്നൊക്കെ അറിയാമല്ലോ\" രമേശ് പറഞ്ഞു. \"എന്തായാലും
കൊല്ലപ്പെട്ടയാളുടെ വീട്ടുകാരുമായി ഒന്ന് സംസാരിക്കാം അതിനുമുമ്പ് താൻ എത്രയും
പെട്ടെന്ന് ഇയാളുടെ കാൾ ഡീറ്റെയിൽസും ഫോൺ ലൊക്കേഷനും കൊണ്ടുവരാൻ പറ ജോർജ്
രമേഷിനോട് പറഞ്ഞു. രമേശ് കോൾ ഡീറ്റെയിൽസും ലൊക്കേഷനും അന്വേഷിക്കാൻ സൈബർ സെല്ലുമായി
ബന്ധപ്പെട്ടു.
ഈ സമയം മറ്റു പോലീസുകാർ ക്രൈം സീനിലേക്ക് പോലീസ് നായയെ കൊണ്ടുവന്നു. ജോർജ് അങ്ങോട്ട് ചെന്നു ഹരേന്ദ്രനും രാധികയും അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഡോഗ് സ്ക്വാഡ് പോലീസ് നായയെ പുറത്തേക്കിറക്കി മണപ്പിക്കാൻ തുടങ്ങി. പോലീസ് നായർ ബോഡിയുടെ നാലു പുറവും നടന്ന് മണത്തു കൊണ്ടിരുന്നു. മെല്ലെ നായ മുന്നോട്ടു മണത്ത് നടക്കാൻ തുടങ്ങി അത് നേരെ മതിൽ ചുവരിൽ അടുത്തേക്ക് ചെന്ന് കുരക്കാൻ തുടങ്ങി. ജോർജ് മതിൽ ചുവരിനടുത്തേക്ക് വന്നു എന്നിട്ട് മതിലിലേക്ക് സൂക്ഷിച്ചു നോക്കി. ആ മതിൽ ചെങ്കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു. ആ മതിൽ കാര്യമായി തേച്ചിട്ട് ഒന്നുമില്ലായിരുന്നു. ജോർജ് മതിൽ ചുവരിലേക്ക് നോക്കിയപ്പോൾ മതിൽ ചുവരിൽ മണ്ണായ പോലെ കണ്ടു കൊലയാളി മതിലിൽ കയറിയപ്പോൾ ആയതാകാം ജോർജ് ഊഹിച്ചു. ജോർജ് മതിലിനും മുകളിലേക്ക് നോക്കി അവിടെ കുറച്ച് രക്തം ആയത് ജോർജ് ശ്രദ്ധിച്ചു. ജോർജ് മതിലിനു മുകളിലൂടെ ഒന്ന് കണ്ണോടിച്ചു കാര്യമായി വേറെ ഒന്നുമില്ല. പക്ഷേ മതിലിലൂടെ കൊലയാളി നടന്നിട്ടുള്ളതായി ജോർജിന് തോന്നി ജോർജ് ആ മതിലിൽ അവ്യക്തമായി കാണുന്ന ഫൂട്ട് പ്രിന്റിനെ പിന്തുടർന്ന് നടന്നു കുറച്ച് നടന്നപ്പോൾ ആ ഫുഡ് പ്രിൻറ് കാണാതായി ജോർജ് മതിലിന് അപ്പുറത്തേക്ക് ചെന്ന് നോക്കി രമേശും കൂടെ ചെന്നു. മതിലിന് നേരെ അപ്പുറത്തായി കുറെ കരിങ്കല്ലുകൾ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്നു. “ബ്രില്യന്റ്” ജോർജ് പറഞ്ഞു. “എന്തേ അങ്ങനെ പറയാൻ?” രമേശ് ചോദിച്ചു. “കൊലയാളി കുറ്റകൃത്യം നടത്തിയ ശേഷം മതിലിലേക്ക് വലിഞ്ഞു കയറുന്നു അവിടെയും കൊലയാളി നല്ലപോലെ ശ്രദ്ധിച്ചാണ് കയറിയത് ആയുധം മതിലിൽ വെക്കുകയോ ഒന്നും ചെയ്തിട്ടില്ല അങ്ങനെയായിരുന്നെങ്കിൽ ആയുധം ഏതാണെന്ന് എങ്കിലും തിരിച്ചറിയാമായിരുന്നു പിന്നെ മതിലിൽ കയറിയ പാടെ ഇപ്പുറത്തേക്ക് എടുത്തുചാടിയിട്ടില്ല അങ്ങനെ ചാടിയിരുന്നെങ്കിൽ കൊലയാളിയുടെ ഫൂട്ട് പ്രിൻറ് കൃത്യമായി കിട്ടിയേനെ അതും ചെയ്യാതെ കൊലയാളി മതിലിലൂടെ കുറച്ചു നടക്കുന്നു എന്നിട്ട് ഇവിടെയുള്ള കല്ലുകളിലേക്ക് എടുത്തുചാടുന്നു അതോടെ ഫൂട്ട് പ്രിൻറ് കിട്ടാനുള്ള സാധ്യതയും കൊലയാളി ഇല്ലാതാക്കുന്നു. “എന്തായാലും ആ പോലീസ് നായയെ ഇങ്ങോട്ട് കൊണ്ടുവാ” ജോർജ് പറഞ്ഞു. അങ്ങനെ പോലീസ് നായയെ മതിലിനപ്പുറത്തേക്ക് കൊണ്ടുവന്നു. വീണ്ടും മണത്തു തുടങ്ങി എന്നിട്ട് അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും എല്ലാം വട്ടം ചുറ്റി നടക്കാൻ തുടങ്ങി പോലീസ് നായക്ക് പിന്നെ നേരെ മണം കിട്ടാതെയായി. “അതിനെ കൊണ്ടു പൊയ്ക്കോളൂ” ജോർജ് പോലീസുകാരനോട് പറഞ്ഞു. ശേഷം രമേശിന് നേരെ തിരിഞ്ഞിട്ട് പറഞ്ഞു കൊലയാളി പോലീസ് നായയുടെ ശ്രദ്ധ തിരിക്കാൻ ഇവിടെവച്ച് എന്തൊക്കെയോ ചെയ്തിരിക്കുന്നു ജോർജ് പറഞ്ഞു. ഇതിനു മുന്നേ നടന്ന ചില കൊലപാതകങ്ങളിലും ഇതുതന്നെയാണ് അവസ്ഥ രമേശ് പറഞ്ഞു. ഈ സമയം ശ്രീകുമാറും മുബാറക്കും ഐജിയുടെ ഓഫീസിൽ എത്തിയിരുന്നു അവർ രണ്ടുപേരും ഐജി രാജശേഖരന്റെ മുറിയിലേക്ക് ചെന്നു. “കേസ് അന്വേഷണം ഏതു വരെയായി” ഐജി രാജശേഖർ ചോദിച്ചു. “നടന്നുകൊണ്ടിരിക്കുന്നു സാർ പ്രതി എന്ന് സംശയിക്കുന്ന ഒരാളെ കണ്ടെത്തിയിട്ടുണ്ട്” ശ്രീകുമാർ പറഞ്ഞു. “എന്നിട്ട് അവനെ ചോദ്യം ചെയ്തോ?” ഐജി ചോദിച്ചു. “ഇല്ല സർ അവനെ കണ്ടെത്തിയെങ്കിലും പിടിക്കാനായില്ല അപ്പോഴേക്കും അവൻ ഓടിക്കളഞ്ഞു” ശ്രീകുമാർ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു. “എത്രയും പെട്ടെന്ന് അവനെ പിടിച്ചേക്ക് ഇല്ലെങ്കിൽ അവൻ തന്നെയാണ് കൊലയാളി എങ്കിൽ അവൻ മറ്റാരെയെങ്കിലും ഇനിയും തട്ടും അതിനുമുമ്പ് തന്നെ അവനെ പിടിക്കണം”.
തുടരും...