Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 40😘❤️❤️








\"ആഹാ...., 
നിങ്ങൾ രണ്ടാളും ഇവിടെ 
നിക്കുവാണോ,\"

\"ഞങ്ങൾ വെറുതെ...\"

\"സ്മിത..., 
നിന്നെ   താഴെ അന്നെഷിക്കുന്നു. 
പ്രശാന്ത് ‌പോകാനായി അവിടെ ബഹളം വെക്കുവാ, അവർ എല്ലാവരും  ഇറങ്ങി, \" 

\"ഈ ചേട്ടന്റെ കാര്യം,..\"

\"അല്ല ഇവിടെ എന്താ   പരുപാടി...\"

\"ഞാൻ നിന്റെ റൂമൊക്കെ നോക്കുവായിരുന്നു. അപ്പോൾ ഇവളും കൂടി.   അന്ന് കണ്ടത് പോലെ തന്നെ 
ഒരു മാറ്റവുമില്ലല്ലോ . \"

\" ഞാൻ ഒരു മാറ്റവും വരുത്തിയിട്ടില്ല  . പിന്നെ നമ്മുടെ ഫോട്ടോസൊക്കെ  ഞാൻ ഇപ്പോൾ ഇവിടെ വന്നതിനു ശേഷം  എടുത്തു വെച്ചതാ..., \"

പലരീതിയിലുള്ള  ഐഷുവിന്റെ ഫോട്ടോസ് ചുമരിൽ വെച്ചിട്ടുണ്ടായിരുന്നു. 

\"പിന്നെ ഈ റൂമിലെ പലതും എനിക്ക്  അവൻ ഗിഫ്റ്റ് ചെയ്തല്ലേ .\"

\"ഈ ഫോട്ടോസൊക്കെ ആ ചേട്ടൻ എടുത്തതാണോ. \"

\" മം, സ്കൂളിൽ പഠിക്കുന്ന ടൈമിലെ   എന്ത്  ഫങ്ക്ഷനുണ്ടെങ്കിലും അവന്റ കയ്യിൽ ഒരു ക്യാമറ കാണും. മാറുന്നതിനനുസരിച്ചു ഓരോ 
മോഡൽ. \"

\"ഈ ഫോട്ടോസൊക്കെ അസി  അവന്റ   ക്യാമെറയിൽ എടുത്തു  ഫ്രെയ്മാക്കി എനിക്ക് തന്നതാ . ഓരോ ഫോട്ടോക്കും ഒരുപാട്  നല്ല ഓർമ്മകൾ തരാൻ കഴിയും. 

ഭിത്തിയിൽ വെച്ചേക്കുന്ന ഒരു ഫോട്ടോ ചൂണ്ടി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. 

ഇതാണ് അവൻ എനിക്ക് അവസാനമായി  എടുത്തു തന്ന  ഫോട്ടോ,    ഇന്നും ഈ ഫോട്ടോയോടാണ് ഞാനെന്റെ വിശേഷങ്ങൾ പങ്കു വെക്കാറുള്ളത്.  ഇതിനൊരു പ്രേതെകതയുണ്ട് .

ഈ ഫോട്ടോക്കപ്പുറം  അവന്റ മുഖമുണ്ട്. \"

\" അന്ന് നമ്മൾ എല്ലാവരും കൂടി എന്റെ ബര്ത്ഡേക്ക് ഒത്തുകൂടിയപ്പോൾ എടുത്തുതല്ലേ ഐഷു... \"

\" അതേ, 
അന്ന്  അവിടെ വെച്ച് ഒരു കൈ നോട്ടക്കാരി അവന്റ കയ്യിൽ നോക്കി പറഞ്ഞത് നിനക്ക് ഓർമയുണ്ടോ ,
! മോൻ സ്നേഹിക്കുന്ന പെൺ കുട്ടിയെ തന്നെ മോനുകിട്ടും.!


അതിനു ശേഷം ആ  പാർക്കിലേക്ക് ചെല്ലുമ്പോൾ ഞാൻ അവരെ നോക്കും, 
മറ്റുള്ളവരെ പറ്റിക്കാതെ പോയി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ പറയാനായി \"

അവർ സംസാരിച്ചു നിൽക്കുമ്പോൾ പ്രശാന്ത് അവിടേക്ക് വരുന്നു. 

\"സ്മിത നീ വരുന്നില്ലേ, ഞങൾ ഇറങ്ങുവാ...\"

\"ആ..., 
വരുന്നു. 
എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ ചേച്ചി....\"

\"അപ്പൊ ശെരി...
രാത്രി യാത്രയില്ല. \"

ട്രീസ ഒഴികെ ബാക്കിയുള്ളവരൊക്കെ യാത്ര പറഞ്ഞിറങ്ങുന്നു.
ട്രീസയുടെ മമ്മയും, പപ്പയും  ഒരു മാര്യേജ് ഫങ്ക്ഷന്  പോയതിനാൽ തിരികെ വരുമ്പോൾ അവളെ കൂട്ടാനായി ഐഷുവിന്റെ വീട്ടിലേക്കു വരാമെന്ന് പറഞ്ഞിരുന്നു.  ട്രീസ അവർക്കായുള്ള വെയ്റ്റിങ്ങിലായിരുന്നു. 


അ സമയം ഐഷു  ട്രീസക്ക്  ഒരു ചായ ഇട്ടു കൊടുക്കുന്നു. 

\"ഇപ്പൊ കരുതിയതേയുള്ളു ഒരു ചായ കിട്ടിയെങ്കിലെന്ന്.\"

ട്രീസ അത്  വാങ്ങി കുടിച്ചതിന് ശേഷം ഐഷുവിനെ നോക്കുന്നു. 

\"ഇതിനെന്താടി ഒരു പ്രതേക ടേസ്റ്റ്..
ഇത് എന്ത്  റെസിപ്പിയാ ....., \"

\"നീ ഇത് ഇതിന് മുൻപ് കുടിച്ചിട്ടില്ലേ ,\"

\"ഇല്ല..\"

\"നീ മറന്നതാ..
ഒരു പെരുന്നാൾ ദിവസം വൈകുന്നേരം വരെ നമ്മൾ അസിയുടെ വീട്ടിൽ ചുറ്റി പറ്റി നിന്നത് ഓർക്കുന്നുണ്ടോ...\"

\"മം.., 
ഇപ്പോൾ ഓർമവന്നു  
അന്ന് അവന്റ ഉമ്മ ഇട്ടുകൊണ്ട് വന്ന ചായക്ക് ഒരു പ്രതേക ടെസ്റ്റ്‌ ഉണ്ടായിരുന്നു. \"

\"അതേ സെയിം റെസിപ്പി തന്നെയാ..
അന്ന്   അവിടെന്ന് തിരികെ പോരുമ്പോൾ അവന്റ ഉമ്മാടെന്ന്  ആ റെസ്പ്പിയും ഞാൻ പൊക്കിയിരുന്നു .  ഞാൻ ഇപ്പോഴും ഇതാ കുടിക്കാറ്. 

മനസ്സുകൊണ്ട് ഉറപ്പിച്ചതല്ലേ, അവൻ എന്റേതാണെന്ന് അതുകൊണ്ട് തന്നെ അവന്റ ഇഷ്ടങ്ങളൊക്കെ പതിയെ പഠിച്ചെടുത്തിരുന്നു. 

അതൊക്കെ ഒരു കാലം, , 
നമ്മുടെ ജീവിതത്തിലെ നല്ല നല്ല നിമിഷങ്ങൾ ആയിരുന്നല്ലോ..\"

അപ്പോഴേക്കും ട്രീസയുടെ ഫോണിലേക്ക് പപ്പയുടെ കാൾ വരുന്നു. അവൾ അത് അറ്റന്റ് ചെയ്ത് സംസാരിക്കുന്നു. 

\"എടി...,
പപ്പയും, മമ്മയും എത്താറായി...\"

\"എന്നാ പിന്നെ അവർ വീട്ടിലേക്ക് കയറിയിട്ട് പോട്ടെ..\"

\"അത് വേണ്ട, പപ്പാ ഡ്രിങ്ക്സ് അടിച്ചിട്ടുണ്ട്, ഇങ്ങോട്ടേക്കു കയറ്റിയാൽ ശെരിയാകാതില്ല. 

ഇനിയിപ്പോൾ ഏതൊക്കെ ചെക്കന്മാരുടെ ആലോചനയും കൊണ്ടാണോ വരുന്നത് . \"

\" അല്ല  അപ്പൊ നിനക്കപ്പോൾ കെട്ടാൻനുള്ള ഉദ്ദേശമില്ലേ. \"

\"അതൊക്കെയുണ്ട്, കുറച്ചുകൂടി 
കഴിയട്ടെ...\"

\"എനി കഴിയാൻ ഒന്നുമില്ല, കുറച്ചു കൂടി കഴിഞ്ഞാലേ മൂക്കിൽ പല്ലു മുളക്കും. 
സത്യം പറ മോളെ നീ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ. \"

\"നിനക്കെന്താ തോന്നുന്നത് ...., \"

\"എനിക്ക് അങ്ങനൊരു 
സംശയമുണ്ട് \"

\" ഒന്ന് പോടീ...., 
അപ്പൊ നീ അത്രക്കെ എന്നെ മനസ്സിലാക്കിയിട്ടുള്ളു. \"

\"ഞാൻ ചുമ്മാ പറഞ്ഞതാ... \"

അപ്പോഴേക്കും ട്രീസയുടെ,  പപ്പയും മമ്മയും  അവിടേക്ക്  വരുന്നു. കാറിന്റെ ഹോൺ കേട്ട് ട്രീസ പറയുന്നു. 

\"ദേ അവർ വന്നു
അപ്പോൾ   ശെരി, ഞാൻ പോട്ടെ..... \"

\"മം...\"

ഐഷു ട്രീസയെ കറിന്റെ അടുത്തേക്ക് കൊണ്ടുപോയി ആക്കുന്നു. 

എപ്പോഴും എന്തോ ചിന്തിച്ചുള്ള ഇരിപ്പും, വിഷമവും ഒക്കെ മാറി ഐഷുവിന്റെ സ്വഭാവത്തിൽ  ചെറിയ രീതിയിൽ മാറ്റം വന്നതിൽ ഐഷുവിന്റെ ചേച്ചിക്ക് സന്തോഷമാകുന്നു.   


ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. 

ഫ്രാൻ‌സിസിന്റ എൻഗേജ്മെന്റിനു ട്രീസ സ്മിതയെയും കൂട്ടി പോകുന്നു കൂടെ ഐഷുവും ഉണ്ടായിരുന്നു.

\"ഹായ്...\"

സ്മിതയെ കണ്ടതും ഫ്രാൻസിസ് ടെൻഷൻ ആകുന്നു . 
അവൻ മനസ്സിൽ കരുതുന്നു.

!ഇവളെ ഞാൻ ഷെണിച്ചില്ലല്ലോ,!

\" ചേച്ചി...,   
നല്ലൊരു പണച്ചാക്കിന്റെ മോളാണെന്ന്  തോന്നുന്നത്, അതാണ് അവൻ മറിഞ്ഞു വീണത്. \"

സ്മിത ഫ്രാൻ‌സിസിന്റെ അടുത്ത് ചെന്ന് സംസാരിക്കുന്നു. 

\"കൺഗ്രാസ് \"

\"താങ്ക്യൂ..\"

\" എന്നെ തീരെ പ്രേതീക്ഷിച്ചില്ല അല്ലേ, 
നീ എന്താ കരുതിയെ,ഞാൻ കരഞ്ഞു വിളിച്ചു നിന്റെ ഓർത്തു സങ്കടപ്പെട്ടു ജീവിക്കുമെന്നോ,
അന്ന് കുറച്ചു പതറിപ്പോയി , അത് നേരാണ്. 

പിന്നെ നീ പോയെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. . നീ പോയാലാൽ എനിക്ക് വേറെ ആയിരം ചെക്കന്മാരെ കിട്ടും.  

പിന്നെ പണത്തിനേക്കാൾ വില സ്നേഹത്തിനു ഉണ്ടെന്ന്  നീ മനസിലാക്കുന്ന ഒരു ദിവസം വരും. 
അന്ന് നീ എന്നെ ഓർക്കും....\"


പഞ്ചു ഡയലോഗോക്കെ അടിച്ചു അവിടെന്ന് വയറു നിറച്ചു ഫുഡും കഴിച്ചു വളെരെ ഹാപ്പി ആയി സ്മിത അവർക്കൊപ്പം ഇറങ്ങുന്നു . 


\" ഇപ്പോഴാ ചേച്ചി മനസ്സിന് ഒരു 
സമാധാനമായത്. ഇവന് വേണ്ടി ഞാൻ  അന്ന് മരണപ്പെട്ടിരുന്നെങ്കിലെ.... ആത്മാവായി വന്ന് ഞാൻ ഇവനെ കൊന്നേനെ.....\"

\" നമ്മലെ  ഒരാള് അത്രക്ക് മാത്രം സ്നേഹിക്കുന്നെണ്ടെങ്കിൽ  ഒരിക്കലും മനപ്പൂർവം  അവർ  നമ്മളെ വിട്ടിട്ട് പോകില്ല ,  \"

\"ശെരിയാ....,

ചേച്ചി....., 
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ.\"

\"എന്താ....\"

\" അന്നത്തെ സംഭവതിനു ശേഷം എപ്പോഴെങ്കിലും.., 
എപ്പോഴെങ്കിലും  അന്ന്  ആ എൻഗേജ്മെന്റ് ദിവസം ആ ചേട്ടൻ വന്നിരുന്നെങ്കിൽ എന്താകുമെന്ന് ചേച്ചി ചിന്തിച്ചിട്ടുണ്ടോ. \"

ഐഷു സ്മിതയെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു.
               
                                     തുടരും......... ♥️



❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -41😘❤️❤️

❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -41😘❤️❤️

5
402

\"എത്രയോ വട്ടം..... എത്രയോ വട്ടം ഞാൻ അത് മനസ്സിൽ കണ്ടിട്ടുണ്ട്. അന്നവൻ വന്നിരുന്നെങ്കിൽ.......  \"\" കൂട്ടുകാർക്കൊപ്പം  അനുപിന്റ കാറിൽ ആകും അവൻ എന്റെ വീട്ടിലേക്ക് വരുന്നത്. ജനൽ വഴി അവർ വരുന്നുത് കണ്ട് ഞാൻ പുറത്തേക്ക് ചെന്നേനെ,  എന്നെ കാണുന്നതും കണ്ണെടുക്കാതെ അവൻ എന്നെ തന്നെ നോക്കി നിൽക്കുമായിരുന്നു. കാരണം അന്ന് ഞാൻ അവന് ഇഷ്ടമുള്ളതുപോലെ സാരി ഉടുത്തു   അത്ര നന്നായി ഒരുങ്ങാതെ ആയിരുന്നു നിന്നത്.  പേടിച്ചു നിൽക്കുന്ന അവനെ  ഉന്തിതള്ളി അച്ചനോട്‌ കാര്യം അവതരിപ്പിക്കാനായി ഞാൻ പറഞ്ഞുവിടും. അവൻ അച്ചനോട് സംസാരിക്കുമ്പോൾ അച്ഛനെന്തായാലും ദേഷ്യവരും,&nbs