❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -41😘❤️❤️
\"എത്രയോ വട്ടം.....
എത്രയോ വട്ടം ഞാൻ അത് മനസ്സിൽ കണ്ടിട്ടുണ്ട്.
അന്നവൻ വന്നിരുന്നെങ്കിൽ.......
\"\" കൂട്ടുകാർക്കൊപ്പം അനുപിന്റ കാറിൽ ആകും അവൻ എന്റെ വീട്ടിലേക്ക് വരുന്നത്. ജനൽ വഴി അവർ വരുന്നുത് കണ്ട് ഞാൻ പുറത്തേക്ക് ചെന്നേനെ, എന്നെ കാണുന്നതും കണ്ണെടുക്കാതെ അവൻ എന്നെ തന്നെ നോക്കി നിൽക്കുമായിരുന്നു.
കാരണം അന്ന് ഞാൻ
അവന് ഇഷ്ടമുള്ളതുപോലെ സാരി ഉടുത്തു അത്ര നന്നായി ഒരുങ്ങാതെ ആയിരുന്നു നിന്നത്.
പേടിച്ചു നിൽക്കുന്ന അവനെ ഉന്തിതള്ളി അച്ചനോട് കാര്യം അവതരിപ്പിക്കാനായി ഞാൻ പറഞ്ഞുവിടും. അവൻ അച്ചനോട് സംസാരിക്കുമ്പോൾ അച്ഛനെന്തായാലും ദേഷ്യവരും, ദേഷ്യം വരുമ്പോൾ അച്ഛൻ ഉച്ചത്തിൽ സംസാരിക്കും. അത് കേട്ട് മാമനും അങ്ങോട്ടേക്ക് വരും..
മാമന്റെ മകൻ പോലീസ് ആയത് കൊണ്ട് ഒന്നും നോക്കാതെ അതിനിടക്ക് കയറി പ്രേഷ്നമുണ്ടാക്കുകയും അവനെ അടിക്കുകയും ചെയ്യും. പിന്നേ വഴക്കായി ഉന്തായി, തള്ളായി, ആ സമയം ഞാൻ ഇടയിലേക്ക് കയറും.
ഞാൻ സ്നേഹിക്കുന്ന പയ്യനാണെന്നും ഇവനെയല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്നുമുള്ള എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ചു നിൽക്കും.
എന്റെ ആ വാശി കണ്ട് അമ്മ എന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കും. അന്നേരമായിരിക്കും ഇതൊക്കെ കണ്ടുകൊണ്ട് ചെക്കൻ വീട്ടുകാരുടെ എൻട്രി. സംഭവം കളറാകും. കുറച്ചു ദേഷ്യപ്പെട്ടിട്ട് എന്തൊക്കെയെക്കോ പറഞ്ഞിട്ട് അവർ തിരികെ പോകും.
അങ്ങനെ എല്ലാവരും അറിഞ്ഞു ആകപ്പാടെ നാണക്കേടാകും.
അവനെയെ കെട്ടത്തുള്ളൂവെന്ന് ഞാനും , കെട്ടിക്കില്ലെന്ന് അവരും, പിന്നെ കുറച്ചു നാൾ പൊരുതി നിൽക്കും . പതിയെ പതിയെ സംസാരിച്ചു , സംസാരിച്ചു അവരുടെ എല്ലാവരുടെയും മനസ്സ് ഞാൻ മാറ്റും .
പിന്നെ അച്ഛൻ, അവന്റ വീട്ടിൽ ചെന്ന് സംസാരിക്കുന്നു, ഞങ്ങളുടെ വിവാഹം ഉറപ്പിക്കുന്നു. അവൻ ആഗ്രഹിച്ചത് പോലെ രണ്ടു വീട്ടുകാരും ചേർന്ന് ഞങ്ങളുടെ വിവാഹം നടത്തുന്നു. \"
\"എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അപ്പൊ എല്ലാം ഒരു സിനിമാ കഥപോലെ മനസ്സിൽ കണ്ടിരുന്നുവല്ലേ...\"
\"മം..,
ഒരുപാട്...., ഒരുപാട് സ്വപ്നം കണ്ടിരുന്നു. അവനുമൊത്തുള്ള ഒരു ജീവിതം.
അറിഞ്ഞിരുന്നില്ല എല്ലാം മാറി മറിയാൻ ഏതാനും നിമിഷങ്ങൾ മാത്രം മതിയെന്ന്.
\'വിധി \' ചിലസമയങ്ങളിൽ നല്ലവനായിരിക്കും, മറ്റു ചിലപ്പോൾ ക്രൂരനുമാകും. എന്റെ ജീവിതത്തിൽ അവൻ ക്രൂരനായിയുന്നു.
ഞാൻ എപ്പോഴും ചിന്തിക്കും വിധി ആദ്യം ഒന്ന് തീരുമാനിച്ചുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ ഞങ്ങളെ തമ്മിൽ കണ്ടുമുട്ടിച്ചതും, അടുപ്പിച്ചതും.....\"
ഐഷുവിന്റെ കണ്ണുകൾ നിറയുന്നു. അവൾ പതിയെ അത് തുടച്ചു മാറ്റുന്നു.
\"ചേച്ചി പിന്നെ ഒരിക്കൽ പോലും, ഒന്ന് ദൂരെ നിന്നുപോലും ആ ചേട്ടനെ കണ്ടിട്ടില്ലേ., \"
\"ഇല്ല....,
കാണാൻ ഒരുപാട് കൊതിയുണ്ട്, പക്ഷേ അവനെന്റെ മുന്നിൽ ഒരിക്കലും വരരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.\"
\"അതെന്താ...\"
\" മനസ്സുകൊണ്ട് ഒരുപാട് അടുത്തിരുന്ന, ഒരുമിച്ചുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടിരുന്ന ഒരാളെ പെട്ടെന്ന് ഒരു ദിവസം അപരിചിതനായി കാണേണ്ടി വരുന്ന അവസ്ഥ...........
ഇപ്പോഴും അവൻ എന്റേതാണെന്ന് വിശ്വസിച്ചു ജീവിക്കാനാണ് എനിക്കിഷ്ടം. \"
ഐഷുവും സ്മിതയും സംസാരിച്ചിരിക്കുന്നതിനിടയിൽ ട്രീസ അങ്ങോട്ടേക്ക് വരുന്നു.
\" രണ്ടും കൂടി നല്ല സെന്റിയാടി ആണല്ലോ.\"
\"ഏയ്....\"
അപ്പോഴാണ് ഒരു പയ്യൻ അവന്റെയും, അവൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെയും പേര് ഒരു മരത്തിൽ കല്ലുകൊണ്ട് എഴുതുന്നത് ഐഷുവും, സ്മിതയും, ട്രീസയും കാണുന്നു .
\" പാവം ഒരുമിക്കാത്ത എത്ര പ്രണയത്തിന്റെ വേദനകളാണ് ഓരോ മരത്തിൻ മേൽ കുത്തി
വെച്ചേക്കുന്നത്. \"
സ്മിത പറഞ്ഞത് കേട്ട് പണ്ട് അസി ഐഷുവിനോട് പറഞ്ഞത് അവൾ ഓർക്കുന്നു.
!! അന്നവർ പാർക്കിൽ ഇരിക്കുന്ന സമയം ഐഷു അവിടെയുണ്ടായിരുന്ന
ഒരു വലിയ മരത്തിൽ തന്റെയും, അസിയുടെയും പേരുകൾ സ്ലൈഡ് ഉപയോഗിച്ച് അവിടെ എഴുതി ചേർക്കുന്നു. ഇത് കണ്ടു കൊണ്ട് അസി അവിടേക്ക് വരുന്നു.
\"ആഹാ തനിക്കും തുടങ്ങിയോ
ഈ വട്ട്\"
\" അത് പിന്നെ എല്ലാവരും എഴുതുന്നത് കണ്ടപ്പോൾ എനിക്കും ഒരു കൊതി....
എടാ അസി ഇതിൽ എഴുതിരിക്കുന്ന എല്ലാവരും ഒരുമിച്ചു കാണുമോ \"
\" എവിടെന്ന് ഒരു 95% പേരും രണ്ടു വഴിക്ക് പോയിക്കാണും. പിന്നെ 3% പേർ ഒരുമിച്ചിട്ടും ആ ജീവിതം ജീവിക്കാൻ കഴിയാതെ പിരിഞ്ഞിട്ടുണ്ടാകും പിന്നെയുള്ള 2% പേർ സന്തോഷതോടെയോ, തല്ലുകൂടിയോ ഒക്കെ ജീവിക്കുന്നുണ്ടാകും \"
\" എന്നാ ആ 2% നമ്മളും കാണും കുറച്ചു നാളുകൾ കഴിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങളെയോക്കെ വാരിപെറുക്കി ഈ സ്പോട്ടിൽ വന്നു ഒരു ഫോട്ടോ എടുക്കണം \"
\"അത്രയും കാലം ഈ മരം ഇവിടെ കാണോ....\"
\"അതൊക്കെ കാണും \"!!
\"ചേച്ചി ഐഷു ചേച്ചി......
ചേച്ചി എന്താ ആലോചിക്കുന്നേ.\"
\" അവൾ അസിയെ കുറിച്ചു ഓർത്തിട്ടുണ്ടാകും. അല്ലെടി.... \"
ഐഷു ഒന്നും മിണ്ടാതെ ഒരു ചെറു പുഞ്ചിരി പാസ്സാക്കി.
\" എന്നാ പിന്നെ നമുക്ക് പോയാലോ \"
\"ആ, പോകാം... \"
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോകുന്നു.
അങ്ങനെ ട്രീസയുടെ വിവാഹം ഉറപ്പിക്കുന്നു .
\" അങ്ങനെ നീയും കുടുങ്ങിയോ \"
\" ആ..., കുടുങ്ങി.
പിന്നെ പയ്യനെ കണ്ടാൽ നീ സർപ്രൈസ് ആകും \"
\"അതാരാ, എന്നെ സർപ്രൈസ്
ആക്കുന്ന ആള്.\"
ട്രീസ ഐഷുവിന് പയ്യന്റെ ഫോട്ടോ കാണിച്ചു കൊടുക്കുന്നു.
\"എടി..., ഇത് സിജോ അല്ലേ ..\"
\"യെസ്...\"
\"എങ്ങനെയാടി...
സത്യം പറയ് ഞങ്ങൾ അറിയാതെ നിങ്ങൾ തമ്മിൽ പ്രണയിക്കുവായിരുന്നോ.\"
\" ഒന്ന് പോടീ...,
ഒരു സ്വര്യം തരാതെ ഓരോ ആലോചനയുമായി പപ്പയും മമ്മിയും കൂടി എന്റെ സമാധാനം കളഞ്ഞപ്പോൾ അവരെ ബോധ്യപ്പെടുത്താനായി കൊണ്ടുവന്ന കുറച്ചു ഫോട്ടോസ് നോക്കി, ആ കുട്ടത്തിൽ സിജോയുടെ പ്രൊഫൈൽ ഉണ്ടായിരുന്നു.
പഠിക്കുന്ന ടൈമിൽ അറിയുന്ന അളായിരുന്നല്ലോ അങ്ങനെ ആ പ്രൊഫൈൽ ഓക്കെ പറഞ്ഞു ഞങ്ങൾ തമ്മിൽ സംസാരിച്ചു പിന്നെ ഒക്കെ ആയി. \"
\" അവൻ പഴയത് പോലെ തന്നെയാണോ. \"
\"ഏതാണ്ട്...,
ഇച്ചിരി മെച്ചു്രിറ്റിയൊക്കെ വന്നിട്ടുണ്ട്.\"
\"അവൻ ഇപ്പോൾ എന്തു ചെയ്യുന്നു. \"
\"അവന് ബിസ്സിനെസ്സാ,...
ഈ ആഴ്ച മനസമ്മതം നടത്തണമെന്നാണ് പപ്പാ പറയുന്നത്. രണ്ടു മാസം കഴിഞ്ഞു മിന്നുകേട്ട്.
\"ആഹാ അപ്പൊ ഉടനെ കുടുങ്ങും. \"
\" പപ്പക്കും, മമ്മിക്കും മനസമ്മതം നാളെയും, അതിനടുത്ത ദിവസം മിന്നുകേട്ട് നടത്തിയാലും കൊള്ളാമെന്നുണ്ട്. എന്റെ മനസ്സ് എപ്പോഴാ മാറുന്നതെന്ന് അറിയില്ലല്ലോ.
മനസമ്മതിന് കുറച്ചു ബന്ധുക്കളും, എന്റെ കുറച്ചു ഫ്രണ്ട്സിനെയും മാത്രമേ ക്ഷണിക്കുന്നുള്ളു. മിന്നുകെട്ടിന് എല്ലാവരെയും ക്ഷണിക്കാമെന്നാണ് പപ്പ പറയുന്നത്. \"
\"അതാണ് നല്ലത്, പിന്നെ മനസമ്മതത്തിന് എന്നെ പ്രേതീക്ഷിക്കണ്ട....\"
\"അതെന്താ, \"
\"അന്നാണ് അഖിലേട്ടന്റെ അമ്മടെയും അച്ഛന്റെയും വെഡിങ് അനിവേഴ്സറി \"
\"ഈ വയസ്സാൻ കാലത്തോ \"
30 കൊല്ലമായതിന്റ ആഘോഷമാ,ഞാൻ ഇങ്ങോട്ടേക്കു വന്നതിനു ശേഷം ഇത് വരെ അങ്ങോട്ടേക്ക് പോയിട്ടില്ലല്ലോ,
ഇനി ഇതിന് അങ്ങോട്ടേക്ക് എഴുന്നള്ളിയില്ലെങ്കിൽ അടുത്ത പ്രശ്നം അതിന്റ പേരിലാകും. \"
\"അങ്ങനെ എങ്കിൽ നീ പോയ്ക്കോ ...\"
\"വെഡിങ്ങിന് നമുക്ക് അടിച്ചു പൊളിക്കാം ...\"
\"ശെരിയെടി.... \"
അവർ രണ്ടാളും യാത്ര പറഞ്ഞു പിരിയുന്നു.
തുടരും........ ♥️
❤️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -42😘❤️❤️
ട്രീസയുടെ വിവാഹദിവസം പള്ളിയിൽ വെച്ചായിരുന്നു മാര്യേജ്. . മോന് സുഖമില്ലാത്തത് കൊണ്ട് ഐഷുവിന് മാര്യേജിന് പങ്കെടുക്കാൻ പറ്റിയില്ല. അന്നേ ദിവസം വൈകിട്ട് എല്ലാവർക്കും പങ്കെടുക്കാനായി ഒരു പാർട്ടി ഉണ്ടായിരുന്നു, പാർട്ടിക്ക് ഐഷു ഒറ്റക്കായിരുന്നു വന്നത്. ഐഷു തന്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ട്രീസയുടെ കയ്യിലേക്ക് കൊടുത്തത്തിന് ശേഷം അവളെ കെട്ടിപിടിക്കുന്നു. അവർക്ക് രണ്ടാൾക്കും വിവാഹ മംഗളശംസകൾ നേരുന്നു. \"എടി.., മോനെങ്ങനെയുണ്ട്.....\"\"ഇപ്പോൾ കുഴപ്പമില്ല...അല്ല, നമ്മുടെ ഫ്രണ്ട്‌സൊക്കെ എവിടെ... \"\"അവരൊക്കെ മുകളിൽ ടെറസിലാ...., അ