Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -42😘❤️❤️








ട്രീസയുടെ വിവാഹദിവസം 

പള്ളിയിൽ വെച്ചായിരുന്നു മാര്യേജ്. .  മോന് സുഖമില്ലാത്തത് കൊണ്ട് ഐഷുവിന് മാര്യേജിന് പങ്കെടുക്കാൻ പറ്റിയില്ല.   അന്നേ ദിവസം വൈകിട്ട്  എല്ലാവർക്കും പങ്കെടുക്കാനായി ഒരു പാർട്ടി ഉണ്ടായിരുന്നു,  പാർട്ടിക്ക് ഐഷു ഒറ്റക്കായിരുന്നു   വന്നത്.  

ഐഷു  തന്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ്   ട്രീസയുടെ കയ്യിലേക്ക് കൊടുത്തത്തിന് ശേഷം അവളെ കെട്ടിപിടിക്കുന്നു.  അവർക്ക് രണ്ടാൾക്കും വിവാഹ മംഗളശംസകൾ നേരുന്നു. 

\"എടി.., 
മോനെങ്ങനെയുണ്ട്.....\"

\"ഇപ്പോൾ കുഴപ്പമില്ല...
അല്ല, നമ്മുടെ ഫ്രണ്ട്‌സൊക്കെ  എവിടെ... \"

\"അവരൊക്കെ മുകളിൽ ടെറസിലാ....,  
അവിടെ ഒരു റീ യൂണിയൻ കൂടി ഞങൾ പ്ലാൻ ചെയ്തിട്ടുണ്ട്. \"

\"കൊള്ളാല്ലോ.....\"

\"പിന്നെ..., 
നിനക്ക് ഞങളുടെ വക ഒരു സർപ്രൈസുണ്ട്. \"

\"സർപ്രൈസോ...., \"

\"അതെന്താ....\"

\"അതൊക്കെയുണ്ട്, നീ മുകളിലേക്ക് വിട്ടോ....\"

ഐഷു  കോണി പടികൾ കയറി മുകളിലേക്കു  ചെല്ലുമ്പോൾ  അവിടെ ലൈറ്റുകൾ കൊണ്ട് നല്ല രീതിയിൽ അലങ്കരിച്ചുണ്ടായിരുന്നു. 

അവൾ എത്തിയപ്പഴേക്കും  കുട്ടുകാർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. 
ഐഷു  അവരോടൊപ്പം  കൂടുന്നു. 
ഐഷു  കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നത് ,  കണ്ട് അഞ്ചു അവളുടെ അടുത്തേക്ക് വരുന്നു. 

\" എടി..., 
നീ എന്താ ലേറ്റ് ആയെ, എപ്പോൾ
എത്തി \"

\"കുറച്ചു നേരമായി..... \"

\"മോന് ഇപ്പോൾ എങ്ങനെയുണ്ട്..\"

\"അവൻ ഒക്കെയാ...
കൊള്ളാല്ലോ പരിപാടി...., \'

\" അതെ,  എല്ലാവരും എത്തുന്നതല്ലേയുള്ളു , 
പിന്നെ...,
നിനക്കൊരു സർപ്രൈസുണ്ട് \'

\"ട്രീസയും പറഞ്ഞു  ,
എന്താ എനിക്ക് മാത്രമുള്ള 
സർപ്രൈസ്...\"

\"ദേ....,  
അതാണ് നിനക്കുള്ള സർപ്രൈസ്...\"

അഞ്ചു കുറച്ചു ദൂരെക്ക്  വിരൽ ചൂണ്ടുന്നു. അവളുടെ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കിയ ഐഷു  ഞെട്ടുന്നു.

അഞ്ചു അവിടെക്ക് നോക്കി വിളിച്ചു.

\"അസീം.......,\"

ആ കുറച്ചു നിമിഷങ്ങൾ കൊണ്ട്  അവളുടെ മനസ്സിലൂടെ അവർ രണ്ടാളും തമ്മിലുള്ള പഴയ ഒരുപാട് നല്ല നിമിഷങ്ങൾ  ഓടിയെത്തുന്നു . 

ആ നിമിഷം ചുറ്റുമുള്ളതൊന്നും ശ്രെദ്ധിക്കാതെ അവൾ ഓടി ചെന്ന് അസിയെ കെട്ടി പിടിക്കുന്നു.
അവളുടെ ആ പിടിയിൽ  എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായനായി  അസീം നിൽക്കുന്നു . 
ഐഷു അസിയുടെ മാറോട് ചേർന്ന് പൊട്ടി കരയുന്നു. 

അൽപ്പസമയത്തിന് ശേഷം...

\"ഐഷു...,  ഐഷു...\"

രെഹന വിളിച്ചത് കേട്ട് ഐഷു  അവന്റ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കുന്നു, 

അന്നേരമാണ് അവൾക്ക് പെട്ടെന്ന് , 
ഇത് തന്റെ പഴയ അസി അല്ലെന്ന കാര്യം ഓർമ വന്നത്. 
പെട്ടെന്ന്   അവൾ അവനെ തള്ളി മാറ്റുന്നു. നിറഞ്ഞ തന്റെ കണ്ണുകൾ തുടച്ചു കൊണ്ട്   അവനോട് സോറി പറയുന്നു.    


\"സോറി...., 
ഞാൻ പെട്ടെന്ന്..............
സോറി.......\"

അവനോട് സോറി പറഞ്ഞു ഐഷു 
കുറച്ചു അപ്പുറത്തേക്ക് മാറി നിൽക്കുന്നു. 


\"  പാവം, പെട്ടെന്ന് നിന്നെ കണ്ടപ്പോൾ 
നീ ഓക്കെയല്ലേ , \"

\"മം .....,\"

\" നീ അവളോട് ഒന്ന് പോയി 
സംസാരിക്ക്. \"

രെഹന പറഞ്ഞത് കേട്ട് അസി  ഐഷുവിന് അടുത്തേക്ക് ചെല്ലുന്നു . 

ടെറസിന് മുകളിൽ ആയതിനാൽ നല്ല കാറ്റുണ്ടായിരുന്നു.  ഐഷു കണ്ണീർ തുടച്ചു ദൂരേക്ക് നോക്കി നിൽക്കുന്നു. കാറ്റത്തു  അവളുടെ മുടിയിഴകൾ , അനുസരണയില്ലാതെ  പറക്കുന്നുണ്ടായിരുന്നു . 

അവൾ അത് ഇടക്ക്, ഇടക്ക് ഒതുക്കി വെക്കുകയും,  കണ്ണുനീർ തുടക്കുകയും ചെയ്യുന്നു.  അസി  ഐഷുവിന്റ പിന്നിൽ ചെന്ന് അവളെ വിളിക്കുന്നു. 

\"ഐഷു.......\'

ആ വിളി കേട്ട് ഐഷുവിന്റ കണ്ണുകൾ വീണ്ടും നിറയുന്നു. 

!!അഞ്ചു വർഷമായി അവന്റെ സംസാരം ഒന്ന് കേട്ടിട്ട്.  വർഷങ്ങൾക്ക് ശേഷം......,  
വർഷങ്ങൾക്ക് ശേഷം അവനിൽ നിന്നും അങ്ങനൊരു വിളി.......!!

ഐഷുവിന്  കുറ്റബോധം കൊണ്ട് അവന്റ മുഖത്തേക്ക് നോക്കാൻ പോലും  കഴിയില്ലായിരുന്നു .   

അവൻ വീണ്ടും വിളിച്ചു

\"ഐഷു....., \'

  ആ വിളിയിൽ അവൾ തിരിഞ്ഞു നോക്കുന്നു.  ആ മുഖം അവൾ വീണ്ടും കണ്ണുനിറയെ കാണുന്നു.  അന്നേരവും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.  വീണ്ടും അവളുടെ കണ്ണുകൾ ഈറനടിയുന്നു . അവൾ അത് തുടച്ചു മാറ്റുന്നു. 

\"താൻ ഒക്കെ അല്ലേ \"

അതേയെന്ന്  അവൾ തലയാട്ടുന്നു. 
അസി തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെറിയൊരു ബോട്ടിൽ വെള്ളം അവൾക്ക് നേറെ നീട്ടുന്നു. 
അവൾ അത് വാങ്ങി കുടിച്ചതിനുശേഷം   ആ ബോട്ടിൽ തിരികെ കൊടുക്കുന്നു. 

അത്  തിരികെ വാങ്ങിയതിനുശേഷം  ഐഷുവിനോട്  എന്ത് ചോദിക്കണമെന്നറിയാതെ  അസി കുറച്ചു സെക്കന്റുകൾ  ആലോചിച്ചു  നിന്നു.  ഒന്ന് ശ്വസം നീട്ടി വിട്ടതിനിശേഷം  അവൻ   ഐഷുവിനോട് സംസാരിക്കുന്നു . 

\" തനിക് സുഖല്ലേ....\"

\"മം \"

\" താൻ ഒറ്റക്കാണോ വന്നത്, \"

\" മോന്,  സുഖമില്ലാത്തതുകൊണ്ട്
ഒറ്റക്കാ വന്നത്. \"

\" മോന് എന്താ പറ്റിയെ..... \"

\"ചെറിയൊരു പനി..., 
ഇപ്പോൾ കുഴപ്പമില്ല...\"

അസി ചോദിച്ചതിനൊക്കെ ഐഷു ഒറ്റ വാക്കിൽ മറുപടി നൽകുന്നു. . 

തിരിച്ചു  അസിയോട് സംസാരിക്കാൻ ഐഷുവിന് വാക്കുകളില്ലായിരുന്നു. 
ആ സമയം അസിയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു,  അവനതു അറ്റന്റ് ചെയ്തു  കുറച്ചു മാറി നിന്നു സംസാരിക്കുന്നു. 

അന്നേരം ഐഷു അവനെ കൺ നിറയെ നോക്കി  നിൽക്കുന്നു. 

!! ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാത്ത ഒന്ന് നീയാണ് അസി....!!  

ഫോൺ ചെയ്തതിന് ശേഷം അസി വീണ്ടും ഐഷുവിന്റെ അടുത്തേക്ക് വന്ന് , സംസാരിക്കുന്നു   

\" പിന്നെ....., 
വേറെന്തൊക്കെയാ,   തന്റെ വിശേഷങ്ങൾ പറയ് കേൾക്കട്ടെ....\"

\"എന്ത് വിശേഷം, അങ്ങനെയൊക്കെ അങ്ങ് പോകുന്നു. 

അസി....... 
എത്ര കാലമായാടാ....,
നമ്മൾ തമ്മിൽ കണ്ടിട്ട്...... \"

അത് കേട്ട് അസി ഒരു ചെറു പുഞ്ചിരിയോടെ പറയുന്നു, 

\" ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നടത്തു നിന്നും വർഷങ്ങളുടെ കണക്കിലേക്ക് , എന്നന്നേക്കുമായുള്ള 
പിരിഞ്ഞുപോക്ക്......\"


\" നിനക്ക്  എന്നോട്  ഇപ്പോഴും  ദേഷ്യമുണ്ടോ.... \"

\" എന്തിനു....,\"

അസി അവളുടെ മുഖത്തു നോക്കാതെ ആയിരുന്നു മറുപടി കൊടുത്തത്. ഐഷു അവന്റ താടിയിലേക്ക് പിടിച്ചു മുഖം അവളുടെ നേറെ തിരിക്കുന്നു. 

\" എന്റെ മുഖത്തു നോക്കി നീ പറയ്..
ഞാൻ ചതിച്ചെന്നറിഞ്ഞപ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നിയില്ലേ....\" 

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ,  അന്നേരം അവന്റ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. അവൻ ഒന്നും മിണ്ടാത്തെ മുഖം തിരിക്കുന്നു.
അത് കണ്ട് ഐഷു തന്നെ അതിനുള്ള മറുപടിയും പറയുന്നു. 

\" അല്ലെങ്കിൽ തന്നെ എന്ത് ചോദ്യമാ ഞാൻ ചോദിക്കുന്നെ,  പ്രാണനായി സ്നേഹിച്ചവൾ ചതിച്ചിട്ട് മാറ്റാരാൾക്കൊപ്പം പോകുമ്പോൾ അവളോട് ദേഷ്യം മല്ലാതെ പിന്നെ.....\" 

\" അതിനു നീ എന്നെ  മനപ്പൂർവം ചതിച്ചതല്ലല്ലോ,  അല്ലെങ്കിൽ തന്നെ ജീവിതത്തിലേക്കോ,  മരണത്തിലേക്ക് എന്നറിയാതെ കിടക്കുന്ന  ഒരാൾക്ക് വേണ്ടി ഏത് പെണ്ണാ കാത്തിരിക്കുന്നത്. 

പക്ഷേ...., 
എന്റെ പെണ്ണ് കാത്തിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു.    ആ വിശ്വാസം തകർന്നപ്പോൾ എനിക്ക് , എന്നോട് തന്നെ ഒരു വെറുപ്പായിരുന്നു.

നമ്മൾ   മറ്റുള്ളവരുടെ വേദന കണ്ടിട്ടല്ലല്ലേയുള്ളു , അത് നമുക്ക് വരുമ്പോഴേ ആ വേദനയുടെ ആഴമെത്രായാണെന്ന് തിരിച്ചറിയാൻ പറ്റു. 

എന്റെ ശരീരത്തിലെ വേദന ഞാൻ മരുന്നുകൾ കൊണ്ട് മാറ്റുമായിരുന്നു. പക്ഷേ മനസ്സിലെ വേദന.....

ഒന്നും ആരോടും ഷെയർ ചെയ്യാൻ പോലും കഴിയാതെ, മനസ്സിൽ അടക്കി പിടിച്ചു .   കണ്ണുകൾ അടച്ചാൽ താനുമായുള്ള  ആ നല്ല, നല്ല നിമിഷങ്ങൾ വന്നു എന്നെ ശല്യം പെടുത്തിക്കൊണ്ടെയിരിക്കും.
പിന്നെ ,  പിന്നെ ആ ഓർമ്മകൾ മാത്രമായി കൂട്ടിന് . \" 

അസിയുടെ വാക്കുകൾ കേട്ട് ഐഷു പൊട്ടി കരയുന്നു. 

\" തന്നെ  സങ്കടപ്പെടുത്താനായി പറഞ്ഞതല്ല,  അന്നും  മനസുകൊണ്ട് തന്നെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല , 

ആരും കുട്ടിനില്ലാതെ താൻ ഒറ്റപ്പെട്ടുകാണുമെന്ന് എനിക്കറിയാം. തനിക് പിടിച്ചു നിൽക്കാവുന്നിടത്തോളം താൻ പിടിച്ചു നിന്നു കാണുമെന്ന് എനിക്കറിയാം.  എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ,  

അല്ലെങ്കിലും ഞാൻ തന്നെയാ 
തന്നെ നഷ്ടപ്പെടുത്തിയത്, പലപ്പോഴും താൻ പറഞ്ഞിട്ടും ഞാൻ അത് സീരിയസായി  എടുത്തിരുന്നില്ല. 

അന്ന് അറിഞ്ഞിരുന്നില്ല ഒന്ന് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് എല്ലാം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് . \"

അസിയുടെ കണ്ണുകളും അന്നേരം നിറയുന്നുണ്ടായിരുന്നു. 

\" ജീവതത്തിൽ എപ്പോഴെങ്കിലും തന്നെ കാണുവാണെങ്കിൽ  ചോദിക്കണമെന്ന്    കരുതിയിരുന്നതാ.
വേറോന്നുമല്ല....

ഈ ലോകത്ത് ആർക്ക് വേണ്ടിയും, ഒന്നിനുവേണ്ടിയും എന്റെ പെണ്ണ്  എന്നെ ഉപേക്ഷിക്കില്ലെന്ന് എനിക്കറിയാം. 
എന്നിട്ടും  എന്തിനാ , ആർക്കുവേണ്ടിയിട്ടാണ് താൻ  എന്നെ വിട്ട് മറ്റൊരാൾക്കൊപ്പം പോയത് \" 

                              തുടരും........... ♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -43😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -43😘❤️❤️

5
539

അത് കേട്ട് ഐഷു വീണ്ടും പൊട്ടി കരയുന്നു.  \" എനിക്ക് സന്തോഷമായി, ഈ നിമിഷം വരെ എന്റെ മനസ്സിൽ ഒരു അഹങ്കാരം ഉണ്ടായിരുന്നു. ഈ ലോകത്ത് മറ്റാരേക്കാളും നീ എന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന്. അത് തെറ്റിയില്ലല്ലോ,  അത് മാത്രം മതി എനിക്ക് ,......നീ പറഞ്ഞത് ശെരിയാ ഈ ലോകത്ത് ഒന്നിനു വേണ്ടിയും, ആർക്കുവേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിയുന്നില്ല. എന്നിട്ടും എനിക്കത് ചെയ്യേണ്ടിവന്നു. അത് മറ്റാർക്കും വേണ്ടിയല്ല, നിനക്ക് വേണ്ടി തന്നെയാ.....ഓരോ നിമിഷവും നിന്റെ ആയുസ്സിന് വേണ്ടി പ്രാത്ഥിച്ചു, പ്രേതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ   അതിനിടയിൽ ഒരുപാട് പ്രേധിസ