Aksharathalukal

ഭാഗം 10


വെളുപ്പിനെ ആയപോളെക്കും അവർ മൂന്നാർ എത്തിയിരുന്ന്. ഹോം സ്റ്റേ പോലെ ഉള്ളിടത്തു ആണ് അവർക്കു താമസ സൗകര്യം ഒരുക്കിയിരുന്നത്. എല്ലാവരും ബസിൽ നിന്ന് അവരവരുടെ ബാഗ് ഒക്കെ ആയിട്ട് ഇറങ്ങി. എബിൻ സാറയ്ക്കു മുഖം കൊടുക്കാതെ നടന്നു. എന്നാലും ബാഗുമായി സ്റ്റെപ് കയറാൻ പാടുപെടുന്നത് കണ്ടപ്പോൾ അവൻ അവളുടെ കൈയ്യിൽ നിന്നും ബാഗ് വാങ്ങി മുകളിലേക്ക് നടന്നു. എപ്പോഴെത്തെയും പോലെ അവനോടു എതിർത്ത് പറയാൻ സാറയും മടിച്ചു. സാറയും ആനിയും ടിനയും ദേവി ടീച്ചറും ഒരു മുറിയിൽ ആയിരുന്നു. ആ മുറിയിൽ സാറയുടെ ബാഗ് കൊണ്ടുവയ്ച്ചിട്ടു എബിൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി അവന്റെ മുറിയിലേക്ക് പോയി. പിന്നീട് ഓരോരുത്തരും ഫ്രഷ് ആവാൻ കയറി. സാറ ആദ്യമേ കുളിച്ചു മുറിക്കു പുറത്തുള്ള ഒരു ഊഞ്ഞാലിൽ ഇരുന്നു വീട്ടിലേക്കു ഒക്കെ വിളിച്ചു സംസാരിച്ചു. റേഞ്ച് ഇല്ലാത്തതു കൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല. പിന്നീട് അവൾ അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങി. എബിൻ അവളെ കണ്ടു അവളോട് സംസാരിക്കാനായി അങ്ങോട്ടേക്ക് വരുമ്പോൾ ആണ് ആനി അവിടേക്കു വന്നത്. അതുകൊണ്ടു അവൻ സാറയ്ക്കു അടുത്തേക്ക് പോകാതെ അവിടെ തന്നെ നിന്ന്. കുളിച്ചു വെള്ളത്തുള്ളികൾ ഇറ്റു വീഴുന്ന മുടിയുമായി ഇരിക്കുന്ന സാറയെ അവൻ നോക്കി നിന്ന്. അവളുടെ ആ ചുവന്ന അധരങ്ങൾ ഇന്നലെ സ്വന്തമാക്കിയത് ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
" എടി സാറ നീ വീട്ടിൽ വിളിച്ചോ ?" ആനി സാറയോടായി ചോദിച്ചു.
" വിളിച്ചെടി പക്ഷെ ഒന്നും ക്ലിയർ ആയില്ല. റേഞ്ച് ഒട്ടും ഇല്ല."
"മ്മ്മ് ഞാൻ വിളിച്ചപ്പോളും അതാ അവസ്ഥ. നീ റോയിച്ചന് മെസ്സേജ് അയച്ചോ പുള്ളി ഇല്ലേൽ ടെൻഷൻ അടിക്കില്ലേ?"
റോയിയുടെ കാര്യം ചോദിച്ചപ്പോൾ സാറയുടെ മുഖം മങ്ങിയത് ആനി ശ്രദ്ധിച്ചു. കുറച്ചു നാളായി സാറ ഇങ്ങനെ ആണ്. റോയിച്ചനെ പറ്റി സാറ ഒന്നും സംസാരിക്കില്ല. അവൾ എന്തോ മറക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ മനസ്സിലായതാണ്. ഇന്ന് എന്തായാലും രണ്ടിൽ ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ആനി മനസ്സിൽ ഓർത്തു.
" എടി സാറ , ഞാൻ നിന്റെ ആരാ?"
" അതെന്നാടി ആനി നീ അങ്ങനെ ചോദിച്ചേ? നീ എന്റെ ചങ്കു അല്ലെ ? എന്റെ ആനി കൊച്ചു "
" ആണല്ലോ ? പിന്നെ നീ എന്തുവാ കുറച്ചു നാളായിട്ടു എന്നോട് എന്തോ ഒളിക്കുന്നതുപോലെ.റോയിച്ചനെ സംബന്ധിച്ച എന്തോ കാര്യമാണെന്ന് എനിക്ക് മനസ്സിലായി. നിന്റെ വിഷമങ്ങൾ എന്നോട് പങ്കു വയ്ക്കാൻ പോലും നിനക്ക് തോന്നാത്ത വിധം ബന്ധമേ നമ്മൾ തമ്മിൽ ഉള്ളോ സാറ?" അത് പറയുമ്പോൾ ആനിയുടെ ശബ്ദം ഇടറിയിരുന്നു.
" അങ്ങനൊന്നുമില്ല ആനി നിനക്ക് തോന്നുന്നതാ "
" നിന്റെ പ്രേശ്നങ്ങൾ ഞാൻ അറിഞ്ഞാൽ എന്താടി സാറ? ഞാൻ നിന്റെ നല്ല ഫ്രണ്ട് അല്ല എന്ന് തോന്നുന്നുണ്ടോ നിനക്ക്? ഹ്മ്മ് ശരി.."നിറകണ്ണുകളോടെ അവിടെ നിന്നും പോകാൻ തുടങ്ങിയ ആനിയെ സാറ വിളിച്ചു.
" ആനി കൊച്ചേ .. സോറി ടി നിന്നോട് എല്ലാം തുറന്നു പറഞ്ഞാലൊന്നു പലപ്പോഴും ചിന്തിച്ചതാണ് ഞാൻ പക്ഷേ ... കഴിഞ്ഞില്ലെടി.. എന്തായാലും നിന്നോട് എല്ലാം തുറന്നു പറയുന്നതാണ് നല്ലതെന്നു ഇപ്പോൾ തോനുന്നു." ഇടറിയ ശബ്ദത്തോടെ സാറ ആനിയോട് റോയിച്ചന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ ആനി കുറെ നേരം നിന്നു.
" എന്തിനാടി സാറ എന്നോട് ഇതൊക്കെ ഒളിച്ചു വച്ചതു? എല്ലാം മനസ്സിൽ വച്ചു ഒറ്റയ്ക്ക് നീറുകയായിരുന്നു അല്ലേടി ? "സാറയുടെ കൈയിൽ പിടിച്ചു കൊണ്ട് ആനി ചോദിച്ചു.
"വെറുതെ നിന്നെയും കൂടെ സങ്കടപെടുത്തണ്ടെന്നു കരുതിയ മോളേ ..."
" സാറ കൊച്ചേ ... റോയിച്ചൻ ... അയാള് ഇങ്ങനൊക്കെ എങ്ങനെ .. ഇത്രേം നിങ്ങൾ സ്നേഹിച്ചിട്ടു... "
" അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ ആനി .. ഞാൻ അതൊക്കെ മറന്നു. എനിക്ക് ഇനി നന്നായി പഠിക്കണം നല്ല ജോലി വാങ്ങണം. അത്രേ ഉള്ളു എന്റെ മനസ്സിൽ. എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി ഞാൻ സ്ട്രോങ്ങ് ആയല്ലേ പറ്റൂ .."
" അതേടി മോളെ നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട. നീ എന്റെ സ്ട്രോങ്ങ് സാറ കൊച്ചല്ലേ.. അയാളോട് പോവാൻ പറ ... എന്റെ സാറ കൊച്ചിന് പറ്റിയ ഒരു അസ്സൽ നസ്രാണി അച്ചായൻ നിന്നെ തേടി വരും.'' ആനി സാറയെ ചേർത്ത് നിർത്തി പറഞ്ഞു.
ഒരു ചെറു പുഞ്ചിരി ആയിരുന്നു അതിനു സാറ മറുപടി നൽകിയത്. എന്നാലും സാറ തന്റെ കണ്ണുനീര് ഉള്ളിൽ ഒളിപ്പിച്ചതാണെന്നു ആനിക്കു മനസ്സിലായിരുന്നു.
ഇതെല്ലം മാറി നിന്ന് എബിൻ കേൾക്കുന്ന കാര്യം അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല. സാറയുടെ കണ്ണ് നിറഞ്ഞപ്പോൾ ആ കണ്ണുനീര് തന്റെ ഉള്ളിനെയും ചുട്ടു പൊള്ളിക്കുന്നതായി അവനു തോന്നി.
"എന്റെ സാറ .... അവൾ ഇത്രെയും സങ്കട കടൽ ഉള്ളിൽ ഒളിപ്പിച്ചിരുന്നോ? അയാൾ റോയി നല്ല ആളാണെന്നനാണല്ലോ അവളുടെ സംസാരത്തിൽ നിന്ന് തോന്നി ഇരുന്നത്. ഇങ്ങനെ ഒരുത്തനു വേണ്ടിയാണല്ലോ ഞാൻ എന്റെ സാറയെ വിട്ടുകൊടുക്കാൻ പോയത്. ഇല്ല ഒരിക്കലും ഇല്ലാ.. എന്റെ സാറയെ ഇങ്ങനെ കരഞ്ഞും ദുഖിച്ചും ഇരിക്കാൻ എനിക്ക് ജീവൻ ഉള്ളത് വരെ സമ്മതിക്കില്ല. ഈ നിമിഷം മുതൽ ഈ എബിന്റെ പെണ്ണ് ആണ് സാറ നീ. മറ്റൊരാൾക്ക് അവകാശപെട്ടതാണെന്ന് കരുതി ആണ് ഞാൻ ഒരിക്കലും എന്റെ പ്രണയം അറിയിക്കാതെ എന്റെ സ്വന്തം ആകാൻ ശ്രമിക്കാതെ ഒക്കെ ഒഴിഞ്ഞു മാറി നടന്നത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ഇനി എന്റെ സാറയെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. എന്റെ കർത്താവെ.. കട്ടയ്ക്കു കൂടെ നിന്നേക്കണേ ... എബിൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നു പോയി.
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം എല്ലാവരും ഓരോ സ്ഥലങ്ങൾ കാണാനായി ഇറങ്ങി. സാറയെ കൂടുതൽ ആലോചിച്ചു വിഷമിക്കാൻ വിടാതെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ഇരിക്കാൻ ആനി ശ്രദ്ധിച്ചിരുന്നു. സാറയുടെ മൂടും പതുക്കെ ഉഷാറാവാൻ തുടങ്ങി. എന്നാൽ എബിന്റെ നോട്ടത്തിൽ എന്തോ മാറ്റം വന്നതായി സാറയ്ക്കു തോന്നി. അവൻ തന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ കുറുമ്പും പ്രണയവും നിറഞ്ഞു നിൽക്കുന്നതായി അവൾ അറിഞ്ഞു. അവനും സാറയെ ചുറ്റി പറ്റി തന്നെ വട്ടം ചുറ്റി.
ഭക്ഷണം കഴിക്കാൻ ആയി ഒരു ഹോട്ടലിൽ കയറിയപ്പോൾ എബിൻ സാറയുടെ കൂടെ ആണ് ഇരുന്നത്. ആനിയുടെയും എബിന്റെയും നടുവിൽ ഇരിക്കുമ്പോൾ വല്ലാത്ത ഒരു സമാധാനം ആയിരുന്നു സാറയ്ക്കും. 
"ഇച്ചായന്റെ മുത്തേ..." എബിൻ സാറയുടെ കാതോരം ചേർന്ന് വിളിച്ചപ്പോൾ സാറ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
" ആരാടാ പട്ടി നിന്റെ മുത്ത്? നിന്നോട് ആരാ എന്റെ അടുത്ത് വന്നു ഇരിക്കാൻ പറഞ്ഞെ? ഇന്നലത്തെ ഒന്നും ഞാൻ മറന്നിട്ടില്ല. ടൂർ കുളമാക്കണ്ട എന്ന് കരുതി ഞാൻ ഒന്ന് മിണ്ടാതെ ഇരുന്നപ്പോൾ നീ അത് മുതലെടുക്കുവാനോ ?" സാറ എബിന് കേൾക്കാൻ പാകത്തിന് പതിയെ പറഞ്ഞു.
" എന്നതാടി നീ എന്നെ നോക്കി പേടിപ്പിക്കുന്നെ?എനിക്ക് എന്റെ കെട്ടിയോളെ അല്ലെ മുത്തെന്ന് വിളിക്കാൻ പറ്റൂ, അവളുടെ അടുത്ത് അല്ലെ ഇരിക്കാൻ പറ്റൂ ? പിന്നെ ഇന്നലെ നടന്നത് , അത് എന്റെ പെണ്ണിന് ഈ ഇച്ചായന്റെ വക ഒരു ചെറിയ സമ്മാനം. ഇന്ന് രാവിലെ നീ ആനിയോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഇത്രയും നാള് മറ്റൊരാൾക്ക് അവകാശ പെട്ടതാണെന്ന് കരുതി ഞാൻ എന്നെ തന്നെ വിലങ്ങു ഇട്ടു നിർത്തിയിരിക്കുക ആയിരുന്നു. പക്ഷെ ഇനി.. ഇനി ഞാൻ നിന്നേം കൊണ്ടേ പോകൂ ..."
എബിൻ പറഞ്ഞത് കേട്ട് കണ്ണും തള്ളി വായും പൊളിച്ചു ഇരിക്കുവായിരുന്നു സാറ.
" വാ അടച്ചു പിടിക്കെടി. ഇല്ലേൽ ഇന്നലത്തെ പോലെ ഒന്നൂടെ തരട്ടെ ഞാൻ?"
അത് കേട്ടപ്പോൾ സാറ ചുണ്ടു രണ്ടും പൊതിഞ്ഞു പിടിച്ചു.
" എന്തുവാ രണ്ടും കൂടെ കുശുകുശുക്കുന്നെ ?" ആനി ചോദിച്ചു.
" ഞങ്ങൾ അച്ചായനും അച്ചായത്തിയും പലതും പറയും. അതിനു നിനക്ക് എന്താ? അല്ലെടി മുത്തേ ... നീ മിണ്ടാതെ ഇരുന്നു വെട്ടി വിഴുങ്ങാൻ നോക്ക്. 
" ഓഹ് ആയിക്കോട്ടെ , അച്ചായന്റെ പല്ല് അച്ചായത്തി അടിച്ചു താഴെ ഇടാതെ  ഇരുന്നാൽ കൊള്ളാം “
" സാറ കൊച്ചിന് ഇച്ചായൻ വാരി തരട്ടെ?"
" പോടാ പട്ടി " സാറ പല്ലു ഞെരിച്ചുകൊണ്ടു കഴിക്കാൻ തുടങ്ങി.
ഫുഡ് കഴിക്കുന്നതിന്റെ ഇടയിൽ സാറ സ്സ് .. സ്സ് എന്ന് സൗണ്ട് ഉണ്ടാകുന്നതു കേട്ട് ആനി ചോദിച്ചു, "എന്നാ പറ്റിയെടി കറിക്ക് എരിവ് അത്രേം ഇല്ലല്ലോ നീ ഇങ്ങനെ എരിവ് വലിച്ചു വിടാൻ. "
" അത്.. അത് എന്റെ വാ പൊട്ടി ഇരിക്കുവാഡി അതാ.."
" എവിടെ നോക്കട്ടെ .. " ആനി സാറയുടെ മുഖം തന്റെ നേരെ തിരിച്ചു നോക്കി.
" ചുണ്ടിന്റെ ഉൾവശം നന്നായി പൊട്ടിയിട്ടുണ്ടെടി സാറ , ഇത്രേം എങ്ങനെയാ പൊട്ടിയത് ? എവിടേലും പോയി ഇടിച്ചോ ?"
" അത്... അറിയില്ലെടി ആനി " 
ഇതും പറഞ്ഞു സാറ എബിനെ നോക്കിയപ്പോൾ അവൻ പതുക്കെ അവന്റെ ചുണ്ടിൽ തലോടി മീശ പിരിച്ചു സാറയെ നോക്കി ഒരു കള്ളചിരി ചിരിച്ചു.

കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ പോയപ്പോൾ എബിൻ സാറയോടായി ചോദിച്ചു ,
" ഇച്ചായൻ നോവിച്ചോ എന്റെ പെണ്ണിനെ ? സോറി എടി മുത്തേ ആദ്യത്തെ കിസ് ആയതു കൊണ്ടല്ലേ? ഇനി ഉള്ളത് അച്ചായൻ എന്റെ പെണ്ണിനെ നോവിക്കാതെ തന്നോളാം കേട്ടോ."
" എടാ എബിനെ നിനക്ക് കൂടുന്നുണ്ട് കേട്ടോ. എന്റെ കൈയ്യിൽ നിന്ന് തല്ലു വാങ്ങിയാലേ നീ നന്നാവൂ എന്നുണ്ടോ ?"
"നീ എന്നെ തല്ലിയാലും കൊന്നാലും ഞാൻ നിന്നെ ഇനി നഷ്ടപ്പെടുത്താൻ തയ്യാറല്ല സാറ .. എനിക്ക് വേണം നിന്നെ എന്റെ പെണ്ണ് ആയിട്ട് എന്റെ അഞ്ചു മക്കടെ തള്ള ആയിട്ടു."
അതും പറഞ്ഞു ഒരു ചിരിയോടെ നടന്നു പോകുന്ന എബിനെ സാറ അത്ഭുദത്തോടെ നോക്കി നിന്നു.

ഭാഗം 11

ഭാഗം 11

5
278

പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ എബിൻ സാറയെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചും, അവളുടെ തോളിൽ കൈയ്യു ഇട്ടു നടന്നും ഒക്കെ തന്നെ ആയിരുന്നു. ഇതെല്ലം കണ്ടു ആനിക്കു എന്തോ വശപിശകു ഫീൽ ചെയ്തു. അവൾ എബിനെ പിടിച്ചു നിർത്തി കാര്യം തിരക്കി." എടാ നിനക്ക് ഇപ്പോൾ ഭയങ്കര ഇളക്കം ആണല്ലോ അതും എന്റെ സാറയുടെ അടുത്ത് മാത്രം."" എടി ആനി നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത്. മാത്രമല്ല നിന്റെ കട്ട സപ്പോർട്ട് എനിക്ക് തരുകയും വേണം."" കിടന്നു ഉരുളാതെ കാര്യം പറയെടാ ?"" എടി .. അത് .. എനിക്ക് സാറയെ ഇഷ്ടമാ. പെട്ടന്ന് ഉണ്ടായതൊന്നുമല്ല. കോളേജിൽ ആദ്യമായി അവളെ കണ്ടപ്പോൾ മുതൽ .. എനിക്ക് അ