Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -43😘❤️❤️









അത് കേട്ട് ഐഷു വീണ്ടും പൊട്ടി കരയുന്നു.  

\" എനിക്ക് സന്തോഷമായി, ഈ നിമിഷം വരെ എന്റെ മനസ്സിൽ ഒരു അഹങ്കാരം ഉണ്ടായിരുന്നു. ഈ ലോകത്ത് മറ്റാരേക്കാളും നീ എന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന്. അത് തെറ്റിയില്ലല്ലോ,
  അത് മാത്രം മതി എനിക്ക് ,......

നീ പറഞ്ഞത് ശെരിയാ ഈ ലോകത്ത് ഒന്നിനു വേണ്ടിയും, ആർക്കുവേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിയുന്നില്ല. എന്നിട്ടും എനിക്കത് ചെയ്യേണ്ടിവന്നു. അത് മറ്റാർക്കും വേണ്ടിയല്ല, നിനക്ക് വേണ്ടി തന്നെയാ.....

ഓരോ നിമിഷവും നിന്റെ ആയുസ്സിന് വേണ്ടി പ്രാത്ഥിച്ചു, പ്രേതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ   അതിനിടയിൽ ഒരുപാട് പ്രേധിസന്ധികൾ എനിക്ക് ഉണ്ടായി. അതിലൊന്നും വീഴാതെ  ഒരുവിധം  ഞാൻ പിടിച്ചു നിന്നു. എന്നിട്ടും അവസാനം ഞാൻ തോറ്റു പോയ്.   അത് നിന്റെ ഉപ്പാടെ വാക്കുകളുടെ  മുന്നിലാ...

ഐഷു അന്ന് ഹോസ്പിറ്റലിൽ നടന്ന കാര്യങ്ങൾ അസിയോട് പറയുന്നു. 

!! നിന്നെ അഡ്മിറ്റ്‌ ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെയായിരുന്നു അമ്മക്ക് അറ്റാക്ക് വന്നപ്പോൾ അഡ്മിറ്റ്‌ ആക്കിയിരുന്നതും .  അമ്മയുടെ ഈ അവസ്ഥക്ക് കാരണം ഞാനാണെന്ന് പറഞ്ഞു ചേച്ചിയും, മാമനും കൂടി എന്നെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു,
അച്ഛനാണെങ്കിൽ  എന്റടുത്തു മിണ്ടാതെയായി.  

ശെരിക്കും അമ്മക്ക് അങ്ങനെ സംഭവിച്ചതിനു ഉത്തരവാദി അമ്മ തന്നെയല്ലേ , അമ്മയുടെ വാശിയല്ലേ എല്ലാത്തിനും കാരണം.  

അമ്മയെ പോലെ തന്നെ ഇൻപോര്ടന്റ്റ് ആയിരുന്നു നീയും എന്റെ ലൈഫിൽ, അതു കൊണ്ട് തന്നെ എനിക്ക് നിന്നെ വിട്ടുകളയാൻ കഴിയില്ലായിരുന്നു. 

എന്ത് ചെയ്യണമെന്നറിയാതെ അന്ന് ആ ഹോസ്പിറ്റലിൽ വരാന്തയിലെ ചെയറിൽ ഇരിക്കുമ്പോഴായിരുന്നു, എന്റെ അടുത്തേക്ക് നിന്റെ ഉപ്പ വന്നത്. 

\" മോളുടെ പേര് ഐഷ്വര്യ എന്നാണോ. \"

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് മറുപടി പറഞ്ഞു. 

\"അതേ....\"

\"എന്നെ അറിയോ,..\"

\"അറിയാം, അസിടെ  ഉപ്പ അല്ലേ....\" 

\"അതേ....\"

\" മോൾടെ കാര്യം അവൻ എന്നോട്  പറഞ്ഞിരുന്നു.  രാത്രി തിരക്കിട്ട് അവൻ എന്തിനാ ഇങ്ങോട്ടേക്കു പോന്നതെന്ന്  ,എല്ലാവരും അന്നെഷിച്ചു  ആർക്കും ഉത്തരം കിട്ടിയില്ല .
പക്ഷേ എനിക്കറിയാം എന്റെ മോൻ  വന്നത് മോളെ കാണാൻ വേണ്ടിയിട്ടാണെന്ന്,... \"  


അത് കേട്ട് ഐഷു കരഞ്ഞു കൊണ്ട് അദ്ദേഹത്തോട് സോറി പറയുന്നു. 

\" സോറി അങ്കിൾ, 
ഞാൻ കാരണമാണ് അവന് ഇങ്ങനൊരു സിറ്റുവേഷൻ വന്നത്. \"

ഐഷുവിന്റ കരച്ചിൽ കണ്ട് അദ്ദേഹം അവളെ ആശ്വസിപ്പിക്കുന്നു. 

\"ഏയ്..., 
മോള് കാരണമൊന്നുമല്ല, അതൊക്കെ മുകളിരിക്കുന്നവന്റെ തീരുമാങ്ങളല്ലേ, അതിനെ തടുക്കാൻ ആർക്കും കഴിയില്ല. 

മോൾടെ അമ്മക്ക് എന്ത് പറ്റിയതാ, \"

\"അത്, അമ്മക്ക് ചെറിയൊരു നെഞ്ചു വേദന വന്നു, ഇവിടെ കൊണ്ടുവന്നപ്പോപോഴാണ് അറിയുന്നത് അറ്റക്കായിരുന്നുവെന്ന് \"

\"ഇപ്പോൾ എങ്ങനുണ്ട്...\"

\"കുഴപ്പമില്ല....\" 

\" കുറച്ചു മുൻപ് മോളുടെ മാമൻ എന്നെ വന്നു കണ്ടിരുന്നു. എന്തൊക്കെയോ പറഞ്ഞിട്ട് പോയി. 
മോള്
വിവാഹത്തിന് സമ്മതിക്കില്ലെന്നോ, 
ആ വിഷമത്തിലാണ് ആളുടെ പെങ്ങൾക്ക് ഈ അവസ്ഥ ഉണ്ടായതെന്നും, എല്ലാത്തിനും കാരണം എന്റെ മോനാണെന്നുമൊക്കെ
പറഞ്ഞു , \" 

അദ്ദേഹം പറഞ്ഞത് കേട്ട്, ഐഷു ഇപ്പോഴത്തെ അവളുടെ പ്രശ്നം അസിയുടെ ഉപ്പയോട് പറയുന്നു.  

\" മോളെ......., 
  നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ ലോകത്ത്  മാതാപിതാക്കളെ വിഷമിപ്പിച്ച് കൊണ്ടു നേടുന്ന ഒരു സന്തോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാകില്ല.  

എന്റെ മകൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെ പറയുവാ  മോള്  അവർ പറയുന്നത് കേൾക്കണം. \"

\"  വേണ്ട അങ്കിൾ ഒന്നും പറയേണ്ട, അല്ലെങ്കിലും കാര്യത്തിലോട്ട് അടുക്കുമ്പോൾ എല്ലാ പേരന്റസും ഒരുപോലെ തന്നെയാ.
ഈ കാര്യത്തിൽ എനിക്ക് ആരുടേയും ഉപദേശം വേണ്ട, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവനെ വിട്ട് കളയില്ല.

ഞങൾ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം എത്രത്തോളമാണെന്ന് ഞങ്ങൾക്ക് രണ്ടാൾക്കുമല്ലാതെ മറ്റാർക്കും , അത് മനസിലാക്കാൻ കഴിയില്ല.\" 

\" മോളെ നീ ചെറുപ്പമാണ്, അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ മനസ്സിന്റെ വേദന മനസ്സിലാക്കാൻ നിങ്ങൾ കഴിയില്ല, അല്ലെങ്കിൽ അതിനു നിങ്ങൾ ശ്രമിക്കാറില്ല. 

  ഈ ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്നറിയോ, അത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മളുടെ മക്കളുടെ മരണം കൺ മുന്നിൽ കാണുന്നതാണ്  ,  ആ വേദന മാറ്റാൻ ഒരു മരുന്നിനും കഴിയില്ല. 

രക്ഷപ്പെടാൻ ഒരു ചാൻസുമില്ലാതിരുന്ന എന്റെ പൊന്നു മോന്റെ  ശരീരത്തിൽ ഇപ്പോൾ ഉള്ള ആ നേരിയജീവന്റെ തുടിപ്പ്,  അത് നീട്ടി കിട്ടി ജീവിതത്തിലേക്ക് വരണമെന്നാണ് അവനെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും, ആഗ്രഹവും. 

അറിയാതെയെങ്കിലും  മോളുടെ മാതാപിതാക്കൾ മനസ്സ് കൊണ്ട് എന്റെ മോൻ  ഒന്ന് തീർന്നു കിട്ടാൻ പ്രാർത്ഥിക്കാൻ ഇടവരുരുത് .  എന്റെ മോൻ ആരുടെ ജീവിതത്തിലും  ഒരു ശല്യമാകാൻ ഞാൻ സമ്മതിക്കില്ല. 
ഇതൊരു പിതാവിന്റെ അപേക്ഷയായി  കണ്ട് മോള് ഇത് കേൾക്കണം, \"

അദ്ദേഹം അവളുടെ കാലിലേക്കും വീഴാൻ തുടങ്ങുന്നു. അവൾ വേഗം അദ്ദേഹത്തെ അതിൽ നിന്നും തടയുന്നു. 

  അന്നേരം അവൾ  കുറച്ചു മുൻപ് മാമൻ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുന്നു. 

! ആ ചെക്കനാണെങ്കിൽ അങ്ങോട്ടോ, ഇങ്ങോട്ടോ എന്നില്ലാതെ കിടക്കുവാ ഒന്ന് തീർന്നു കിട്ടിയെങ്കിൽ മതിയായിരുന്നു.! 

\" മോള് അവനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം.   \"

അവൾ കരഞ്ഞു കൊണ്ടു  അതിനു സമ്മതിക്കുന്നു. എന്ന രീതിയിൽ  തലയാട്ടി, ഹോസ്പിറ്റലൽ  വരാന്തയിലൂടെ നടന്നു നീങ്ങുന്നു ...

അപ്പോഴും, അവനുമായുള്ള ആ നല്ല നിമിഷങ്ങൾ എല്ലാം  ഒന്നുകൂടി അവളുടെ മനസ്സിലൂടെ കടന്നു പോയി  ഇനി ഒരിക്കലും തിരികെ വരാത്ത ആ നല്ല നിമിഷങ്ങൾ. 

അമ്മയെ അഡിമിറ്റ് ചെയ്ത റൂമിന് പുറത്ത് എന്നെ  സങ്കടത്തിലും, നിസ്സഹായതയോടും കൂടി  നോക്കി   നിൽക്കുന്ന  അച്ഛനും  ചേച്ചിയും ,   
ദേഷ്യത്തോടെ നിൽക്കുന്ന മാമൻ ,   മകന് വേണ്ടി അവന്റ അതേ പ്രായമുള്ള ഒരു പെൺകുട്ടിയുടെ കാലിൽ വീഴാൻ വരെ തയ്യാറാകുന്ന മറ്റൊരു ഒരച്ഛൻ,   മകളുടെ ഇഷ്ടത്തേക്കാളും, സന്തോഷതേക്കാളും സ്വന്തം   വാശി നടക്കണമെന്ന് ചിന്തിക്കുന്ന എന്റെ അമ്മ,  

അങ്ങനെ എല്ലാവർക്കുമുന്നിലും  സ്വയം തോറ്റു കൊണ്ട്, ഞാൻ ഒരുപാട് ആഗ്രഹിച്ചു , കൊതിച്ച ആ ജീവിതം അവർക്കെല്ലാം വേണ്ടി വേണ്ടെന്ന് വെച്ച്    അവരുടെ ഇഷ്ടത്തിന്  നിന്നുകൊടുത്തു. 

എല്ലാവരെയും ഒന്നിച്ചു വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ സ്വയം ഉരുകി തീരുന്നത്.  

അപ്പോഴും എന്റെ മനസ്സിൽ ആഴത്തിൽ കുത്തിവെച്ച നിന്റെ രൂപം എന്നിൽ നിന്നും മായ്ച്ചു കളയാൻ, എന്നെകൊണ്ട് പറ്റില്ലായിരുന്നു. 

എവിടെയും നീ തന്ന നല്ല ഓർമ്മകൾ മാത്രം. മറ്റൊരാളുടെ താലി എന്റെ കഴുത്തിലേക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വരെ നീ തിരികെ വരുമെന്നും,  നമ്മൾ ഒന്നാകുമെന്ന് കരുതി ഈ കഥകളിലെ ക്ലൈമാക്സ്‌ പോലെ......., ഒന്നും നടക്കില്ലെന്നു അറിയാം എന്നാലും ആഗ്രഹിച്ചു. 

ഒന്നും നടന്നില്ല. ഉള്ളിൽ നിന്നെ വെച്ചുകൊണ്ട് മറ്റൊരാൾക്ക്‌ സ്വന്തമായി. 
ഒരിക്കലും അയാൾക്ക് നീ ആകാൻ കഴിയില്ലെന്നറിയാമായിരുന്നു . പിന്നെ സ്വയം തിരഞ്ഞെടുത്ത ജീവിതമല്ലല്ലോ എല്ലാവരും കൂടി തള്ളി വിട്ടതല്ലേ, ആരെയോ തോൽപ്പിക്കുന്നത് പോലെ ജീവിച്ചു,  ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു.  \"

ഐഷു പറഞ്ഞത് കേട്ട് 
അസിയുടെ കണ്ണുകൾ നിറയുന്നു.


                                          തുടരും...... ♥️



❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -44😘❤️❤️

❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -44😘❤️❤️

5
905

\" ജീവിക്കാൻ ഇപ്പോഴും കൊതിയൊന്നുമില്ല, പിന്നെ ഞാനിപ്പോൾ ജീവിക്കുന്നത് തന്നെ  എന്റെ മോന് വേണ്ടിയാ....ഞാൻ എപ്പോഴും ആലോചിക്കും  അസി..., അന്ന് രാത്രി ഞാൻ ഞാൻ വാശി കാണിച്ചില്ലായിരുന്നെങ്കിൽ  ഒരു പക്ഷേ നമ്മൾ പിരിയില്ലായിരുന്നുവെന്ന്......\"\"ഞാൻ കാരണം  നീ  അന്ന് ഒരുപാട് വേദനിച്ചു അല്ലേടോ ......\"\" എനിക്ക് വേണ്ടി നീ അനുഭവിച്ചതിന്റെ അത്രയൊന്നും  വരില്ലല്ലോ.... \" ആ സമയം അസിയുടെ ഫോണിലേക്ക് വീണ്ടുമൊരു കാൾ വരുന്നു. അവൻ അത് അറ്റന്റ് ചെയ്തു സംസാരിക്കുന്നു.ആ സമയം അസിയെ നോക്കി ഐഷു മനസ്സിൽ ചിന്തിക്കുന്നു.!! നീ എന്റെ ആ പഴയെ അസി ആയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആശിച്ചു പോക