❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -44😘❤️❤️
\" ജീവിക്കാൻ ഇപ്പോഴും കൊതിയൊന്നുമില്ല,
പിന്നെ ഞാനിപ്പോൾ ജീവിക്കുന്നത് തന്നെ എന്റെ മോന് വേണ്ടിയാ....
ഞാൻ എപ്പോഴും ആലോചിക്കും അസി..., അന്ന് രാത്രി ഞാൻ ഞാൻ വാശി കാണിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നമ്മൾ പിരിയില്ലായിരുന്നുവെന്ന്......\"
\"ഞാൻ കാരണം നീ അന്ന് ഒരുപാട് വേദനിച്ചു അല്ലേടോ ......\"
\" എനിക്ക് വേണ്ടി നീ അനുഭവിച്ചതിന്റെ അത്രയൊന്നും വരില്ലല്ലോ.... \"
ആ സമയം അസിയുടെ ഫോണിലേക്ക് വീണ്ടുമൊരു കാൾ വരുന്നു. അവൻ അത് അറ്റന്റ് ചെയ്തു സംസാരിക്കുന്നു.
ആ സമയം അസിയെ നോക്കി ഐഷു മനസ്സിൽ ചിന്തിക്കുന്നു.
!! നീ എന്റെ ആ പഴയെ അസി ആയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആശിച്ചു പോകുവാ അസി.......!!!
\" വൈഫാ....,
ഇവിടെ എത്തിയോന്നറിയാനായി വിളിച്ചതാ...,
ഞാൻ ഇങ്ങോട്ടേക്കു വരുന്നില്ലെന്ന് പറഞ്ഞു നിന്നതാ, അവളാ ഉന്തി തള്ളി പറഞ്ഞയച്ചത്, താൻ എന്റെ വൈഫിനേയും, കുഞ്ഞിനേയും കണ്ടിട്ടില്ലല്ലോ, \"
അസി മൊബൈലിൽ അവരുടെ ഫോട്ടോ ഐഷുവിന് കാണിച്ചു കൊടുക്കുന്നു.
വൈഫിന്റെ ഫോട്ടോ കാണുന്നതും ഐഷു മുൻ പരിചയമുള്ളത് പോലെ നോക്കുന്നു.
\"ഇത്....\"
\" താൻ ഉദ്ദേശിക്കുന്ന ആള് തന്നെയാ...
അർഷിദ....
എന്താ അല്ലേ,
അന്ന് കോളേജിലേക്ക് വരുമ്പോൾ തനിക് മുൻപ് അവള് ബൈക്കിൽ കയറിയതിനാ നീ എന്നോട് മൂന്ന് ദിവസം പിണങ്ങിയത്.
ഓർക്കുന്നുണ്ടോ......\"
\"മം...,
നീ ആ ബൈക്ക് വിറ്റു അല്ലേ...\"
\" അത് ഞാൻ തനിക് വേണ്ടി വാങ്ങിയതല്ലേ, മറ്റൊരു പെൺകുട്ടിയുമായി അതിൽ യാത്ര ചെയ്യാൻ എനിക്ക് കഴിയില്ല.
പിന്നെ ഞങ്ങളുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. നേരിൽ കണ്ടാൽ ഞങ്ങൾ രണ്ടാളും കീരിയും, പാമ്പുമായിരുന്നു. ഇപ്പൊ അടയും ശർക്കരരെയും
പോലെ ആയി.
സത്യം പറഞ്ഞാൽ ഒരിക്കലും അവൾക്ക് ചേരുന്ന ആളായിരുന്നില്ല ഞാൻ, എന്നിട്ടും അവൾ എന്തിനാ എന്നെ മാത്രമേ വിവാഹം കഴിക്കുമെന്ന് വാശി പിടിച്ചതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല,.
തന്റെ വിവാഹം കഴിഞ്ഞതറിഞ്ഞു, വിഷമിച്ച്, ഓരോന്ന് ഓർത്ത് ഡിപ്രേഷൻ ആയിരിക്കുന്ന സിറ്റുവേഷനിലാണ്, അർഷിദ വെക്കേഷൻ ടൈം നാട്ടിലേക്ക് വരുന്നത്.
നമ്മുടെ കാര്യം ആകെ അറിയാവുന്നത് അവൾക്കാണല്ലോ, സത്യത്തിൽ എനിക്ക് അവളുടെ പ്രസൻസ് ഒരു ആശ്വാസം ആയിരുന്നു.
അവൾ അന്ന് വാശിയും, ദേഷ്യവും, മറ്റുള്ളവരോട് അനുകമ്പയും ഇല്ലാത്ത പഴയ അർഷിദയെ അല്ലായിരുന്നു, അവൾക്ക് ഒരുപാട് മാറ്റം ഉണ്ടായിരുന്നു. അവളുടെ മാറ്റം കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നി.
ആ സമയത്ത് അവളുടെ എൻഗേജ്മെന്റ് ഉറപ്പിച്ചു വെച്ചേക്കുന്ന ടൈം ആയിരുന്നു. കെട്ടാൻ പോകുന്ന ചെക്കന്റെ മിടുക്കായിരിക്കുമെന്ന് കരുതി.
എൻഗേജ്മെന്റിന് കുറച്ചു ദിവസം മുന്നേ എന്നെ ഞെട്ടിച്ചു കൊണ്ട്
അവൾക്ക് ആ മാര്യേജിനു താല്പര്യമില്ലെന്നും, എന്നെയാണ് ഇഷ്ടമെന്നും പറഞ്ഞപ്പോൾ ശെരിക്കും
എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.
അവളോട് ഒരുപാട് തവണ പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചു നടന്നില്ല.
അവൾക്ക് ആ വിവാഹത്തോട് താല്പര്യമില്ലെന്ന് വീട്ടുകാരോട് പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നു,
തന്റെ ആ സ്ഥാനത് എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് കൊണ്ട് ഞാൻ സമ്മതിച്ചില്ല.
എന്റെ മനസ്സ് മാറ്റാൻ അവൾ എന്തൊക്കെയോ ചെയ്തു, അവസാനം മൂന്നു ദിവസം നിരാഹാരം....,
പിന്നെ എല്ലാവരുടെയും പറഞ്ഞപ്പോൾ മനസില്ല മനസ്സോടെ ആണെങ്കിലും ഞാനും അതിനു സമ്മതിച്ചു. അല്ലെങ്കിലും ഇനി ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നത്.
രണ്ടു വർഷം കഴിഞ്ഞിട്ടായിരുന്നു, ഞങളുടെ മാര്യേജ്, പിന്നെ അവളായി എന്റെ ജീവനും ജീവിതവുമെല്ലാം. അവളെ വിധി എനിക്കായി നേരത്തെ തീരുമാനിച്ചതായിരിരുന്നു .
അപ്പോഴേക്കും, അരുൺ
അവരുടെ അടുത്തേക്ക് വരുന്നു,
\" വിശേഷങ്ങൾ പറഞ്ഞു തീർന്നില്ലേ,..
ഇനി കഴിച്ചിട്ടാവാം, വാ....\"
അസി എഴുന്നേറ്റിട്ടും, ഐഷു അവിടെ തന്നെ ഇരിക്കുന്നു.
\"ഐഷു താൻ വരുന്നില്ലേ....\"
\"ഇല്ല, എന്റെ ഒരു ഫ്രണ്ട് വരാനുണ്ട് അവളുകൂടി വന്നിട്ട് കഴിക്കാം നിങ്ങൾ പോയ്ക്കോ...,\"
\"ശെരി....\"
അവർ രണ്ടാളും, കഴിക്കാനായി
താഴേക്ക് ചെല്ലുന്നു.
അവർ പോകുന്നത് കണ്ട് ഐഷു അവനെ തന്നെ നോക്കി നിൽക്കുന്നു. അപ്പോഴേക്കും ഐഷുവിന്റെ അടുത്തേക് സ്മിത വരൂന്നു.
ഐഷുവിന്റ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ട് സ്മിത ചോദിക്കുന്നു.
\" എന്താ ചേച്ചി....
ചേച്ചിക്ക് ആ ചേട്ടനെ കണ്ടപ്പോൾ സങ്കടമായോ... \"
ഐഷു ഇല്ലെന്ന് തലയാട്ടുന്നു, അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊരുകുന്നുണ്ടായിരുന്നു.
\"എന്താ ചേച്ചി...\"
\" നിനക്ക് ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും, വേദനയും എന്താണെന്നറിയോ , ഒരുകാലത്തു നമ്മുടെ സ്വന്തമായിരുന്നത് , മറ്റൊരാൾക്ക് സ്വന്തമായി കാണുന്നതാണ്.
സ്വന്തമാക്കാൻ കഴിയാത്തതിനേക്കാൾ വിഷമമാണ് അതിനു മറ്റൊരു അവകാശി ഉണ്ടാകുന്നത്. \"
\" ചേച്ചി, കണ്ണ് തുടക്ക് മറ്റുള്ളവർ ശ്രെദ്ധിക്കും. \"
ഐഷു കണ്ണുകൾ തുടക്കുന്നു.
\" വാ നമുക്ക് എന്തെങ്കിലും കഴിക്കാം. \"
സ്മിത ഐഷുവിനെയും കൂട്ടി താഴേക്ക് ചെല്ലുന്നു. താഴെ വാഷ് റൂമിലേക്ക് കയറി ഐഷു പൊട്ടി കരയുന്നു. അതിനു ശേഷം മുഖം നല്ലതു പോലെ കഴുകി , തുടച്ചു പുറത്തേക്ക് വരുന്നു.
\" ചേച്ചി ഒക്കെ അല്ലേ.. \"
\"മം, ഒക്കെ യാ...\"
ഐഷുവും, സ്മിതയും വരുന്നത് കണ്ട് അരുൺ അവരെ അവർക്കൊപ്പം കഴിക്കാൻ ഇരിക്കാനായി വിളിക്കുന്നു.
അവർ അവർക്കൊപ്പം ഇരിക്കുന്നു.
ഫുഡ് സെർവ് ചെയ്യുന്നതിനിടയിൽ ഐഷുവിന് ഇഷ്ടമില്ലാത്ത ഒരു വിഭവം വിളമ്പുന്നത് കണ്ടിട്ടും അവളൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അസി അവളോട് ചോദിക്കുന്നു ,
\" എടൊ,
തനിക്കിത് ഇഷ്ടമില്ലാത്തതല്ലേ, \"
\" എനിക്കായി ഇപ്പോൾ ഇഷ്ടങ്ങളൊന്നുമില്ല അസി , എന്റെ ഇഷ്ടങ്ങളൊക്കെ എന്നോ ഞാൻ ഉപേക്ഷിച്ചതാ...\"
അത് കേൾക്കുമ്പോൾ അസിക്ക് വിഷമാകുന്നു. കഴികുന്നതിനിടയിൽ ഐഷുവിന്റ ഫോണിലേക്ക് ഒരു കാൾ വരുന്നു,
\" അച്ചനാണല്ലോ,
ഹലോ, എന്താ അച്ഛാ....
എപ്പോ, ഏത് ഹോസ്പിറ്റലിലാ, ഞാൻ ഇപ്പൊ വരാം, \"
ഐഷു ഫോൺ കട്ട് ചെയ്തു, വേഗം എഴുന്നേറ്റ് പോകാൻ തുടങ്ങുന്നു. അത് കണ്ട് അസി ചോദിക്കുന്നു.
\" എന്താടോ,
എന്തെങ്കിലും പ്രശ്നമുണ്ടോ... \"
\" എന്റെ, മോൻ സെപ്പിൽ നിന്നും ഒന്ന് വീണു, ഇപ്പൊ ഹോസ്പിറ്റലിലാ...\"
അവൾ കഴിക്കാതെ നേരെ കൈ കഴുകി പോകാൻ തുടങ്ങുന്നു. അസിയും അവളുടെ പിന്നാലെ പോകുന്നു.
\"എടൊ, താൻ എങ്ങനെയാ
പോകുന്നെ...\"
\"ഞാൻ സ്കൂട്ടിലാ\"
\" നിന്നെ താൻ ഈ അവസ്ഥയിൽ ഒറ്റക്ക് പോയാൽ ശെരിയാവില്ല, \"
അസി വേഗം കാറെടുത്തു അതിലേക്ക് , അവളെ കയറ്റി ഹോസ്പിറ്റലിലേക്ക് പോകുന്നു. കാറിൽ പോകുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
\" എടൊ, താൻ വിഷമിക്കല്ലേ, മോന് ഒന്നും സംഭവിക്കില്ല, \"
ഹോസ്പിറ്റലിൽ എത്തി ഐഷു വേഗം icu ലേക്ക് ഓടുന്നു. അസി കാർ പാർക്ക് ചെയിതു പിന്നാലെ പോകാൻ തുടങ്ങുന്നതും, ഐഷുവിന്റ സ്കൂട്ടിയിൽ ആരുണും അങ്ങോട്ടേക്ക് വരുന്നു.
അരുണും, അസിയും icu - ന്റെ അടുത്തേക്ക് ചെല്ലുന്നു.
Icu ന് പുറത്ത് ഐഷുവിന്റെ അച്ഛനും, അമ്മയും, ചേച്ചിയും, മകനും ഉണ്ടായിരുന്നു.
\" എന്താ അച്ഛാ എന്താ പറ്റിയെ...\"
\" ഉറക്കം ഉണർന്നപ്പോൾ നിന്നെ കാണാത്തത് കൊണ്ട് കരഞ്ഞു വാശിപിടിച്ചു, അവന്റെ വാശി നിനക്കറിയാല്ലോ മോളെ, അമ്മ പിടിച്ചിട്ട് നിന്നില്ല കൈയ് തട്ടി മാറ്റി ഓടിയതാ..., കാലു തെന്നി സ്റ്റെപ്പിൽ നിന്നും
താഴേക്ക് വീണു. \"
അത് കേട്ട് ഐഷു പൊട്ടി കരയുന്നുണ്ടായിരുന്നു.
\"അച്ഛാ എന്റെ മോൻ...\"
\" മോള് കരയല്ലേ, കുഞ്ഞിനൊന്നും വരില്ല ഈശ്വരൻ കാത്തോളും \"
ഐഷുവിന്റെ കരച്ചിൽ കണ്ട് അടിയുടെ കണ്ണുകളും അന്നേരം നിറയുന്നുണ്ടായിരുന്നു.
! ആ കണ്ണുകൾ ഒരിക്കലും നിറയുന്നത് അവന് ഇഷ്ടമില്ലായിരുന്നു. ഇപ്പൊ താ അത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.!
അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വരുന്നു,
\"ഡോക്ടർ എന്റെ മോന്..\"
\" കുട്ടിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല,
തലക്ക് പൊട്ടലുണ്ട്, പിന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നത് കൊണ്ട് ബോഡി നല്ല വീക്കാണ്, മാത്രവുമല്ല വിഴ്ചയിൽ കുട്ടി നല്ലത് പോലെ പേടിച്ചിട്ടുണ്ട്, \"
\"ഡോക്ടർ എനിക്ക് മോനെയൊന്ന് കാണാൻ പറ്റോ, \"
\" ഇപ്പൊ സെടേഷന്റെ മയക്കത്തിലാ കുറച്ചു കഴിയട്ടെ....\"
ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ എല്ലാവർക്കും ആശ്വാസമാകുന്നു. അന്നേരം സിസ്റ്റർ വന്ന് മെഡിസിൻ എടുക്കാനായി കൊടുക്കുന്നു.
അസി അത് വാങ്ങി മെഡിസിൻ എടുക്കാൻ ചെല്ലുന്നു. അപ്പോഴേക്കും ഐഷുവിന്റെ മറ്റു ഫ്രണ്ട്സും ഹോസ്പിറ്റലിലേക്ക് എത്തുന്നു.
തുടരും....... ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -45😘❤️❤️
കുട്ടുകാരെ കണ്ട് ഐഷു, ഞെട്ടുന്നു. \"നിങ്ങളൊക്കെ ഇങ്ങോട്ടേക്കു പോന്നോ.\"\"പിന്നെ പോരാതെ..., മോന് ഇപ്പൊ, \"\"അവന് കുഴപ്പമൊന്നുമില്ല..\"\"താൻ ഗോഡ്....\"ഐഷു അച്ഛനും, ചേച്ചിക്കും കുട്ടുകാരെ പരിചയപ്പെടുത്തുന്നു. അപ്പോഴേക്കും അസി മെഡിസിനുമായി വരുന്നു. അവനത് സിസ്റ്ററെ എൽപ്പിക്കുന്നു. കുറച്ചു സമയം സംസാരിച്ചു നിന്നതിനു ശേഷം യാത്ര പറഞ്ഞു കുട്ടുകാരൊക്കെ ഇറങ്ങാൻ തുടങ്ങുന്നതും, സിസ്റ്റർ വന്നു കുട്ടിക്ക് മാറ്റാൻ ഡ്രസ്സ് വേണമെന്ന് പറയുന്നു. ഐഷുവിന്റ അച്ഛൻ അത് വാങ്ങാൻ പോകാനായി തുടങ്ങുന്നതും അസി പറയുന്നു.\" അങ്കിൾ ഇരുന്നോ ഞാൻ വാങ്ങിച്ചുകൊണ്ട് വരാം..\"\"മോൻ പോകാൻ ഇറങ്