Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 8❤️🇮🇳

ശിവ തിരികെ വന്നപ്പോഴും മലകേറാൻ പോയവർ തിരികെയെത്തിയിരുന്നില്ല.

ശിവ അടുക്കളയിൽ സംസാരിച്ചിരിക്കുന്ന അമ്മമാരുടെ ഇടയിലേക്ക് പോയി.

ശിവ :കെവിൻ ഒക്കെ എവിടെ മുറിയിൽ കണ്ടില്ലല്ലോ.

ഗംഗ :അവർ എല്ലാരും കുറത്തിമല കാണാൻ പോയതാ.

ശിവ :ഓ എപ്പോഴാ വരാ.

ഗംഗ :ഇപ്പൊ വരും മോനേ നീ ഇരിക്ക് ഞാൻ ചായ എടുക്കാം 

ഗായത്രി :അല്ല ഇന്ന് leave അല്ലായിരുന്നോ. പിന്നെ എന്തിനാ ഓഫീസിലേക്ക് പോയെ 

ശിവ :അത് emergency meeting വിളിച്ചതാ 

അംബിക :mm police അയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും സർവ്വസാധാരണമാണ്.

ശിവ :അതേ😁. അല്ല നമ്മൾക്ക് അച്ഛൻമാരുടെ വീട് വരെ പോകണ്ടേ.

ഇത് കേട്ട് ഗായത്രിയും അംബികയും ഞെട്ടി.

ഗായത്രി :😱എന്റെ അച്ഛൻ കാരണത്തേ അടിച്ചുള്ളൂ. നിങ്ങളുടെ അപ്പാപ്പൻ വെട്ടുകത്തി എടുത്താ പുറകെ വന്നെ 😬

ശിവ :ഓ പിന്നേ അതൊക്കെ പണ്ടല്ലേ. പോരാത്തതിന് അവർക്ക് ഉള്ള മൂന്ന് കുട്ടികളിൽ രണ്ടെണ്ണം പോയതല്ലേ സങ്കടം ഉണ്ടാകും 

ഗായത്രി :പെട്ടന്ന് എങ്ങനെ നിനക്ക് ഇത്ര സ്നേഹം മുളച്ചേ 🧐

ശിവ :ഇളയ മകൻ ജോർജ് ഭാര്യ മറിയം മകൻ റയാൻ. 😁 അവൻ എന്റെ കൂടെ കോളേജ് പഠിച്ചതാ. ഇപ്പൊ മുത്തച്ഛന്റെ കോളേജിൽ English professor ആയി work ചെയ്യുന്നു.

അംബിക :എടാ കള്ളാ എന്നിട്ട് ഇപ്പോഴാണോ ഞങ്ങളോട് പറയുന്നേ.

ശിവ :sorry. അപ്പാപ്പനെ ഞാൻ ഒരിക്കൽ പോയി കണ്ടിരുന്നു. എല്ലാരേം കാണാൻ ആഗ്രഹം ഉണ്ട് എന്ന് പറയാതെ പറഞ്ഞു. പിന്നെ നമ്മൾ ഇവിടെ വന്നത് അറിയാതിരിക്കാൻ അവർ രണ്ട് ജില്ലക്ക് അപ്പുറമല്ലല്ലോ. രണ്ട് വളവ് കഴിഞ്ഞാൽ പോരെ 😑

ഗായത്രി :ആ അതും ശെരിയാ. എന്നാ ആദ്യം ഭർത്താക്കന്മാരെ വിടാം അല്ലെ ചേച്ചി 😁

ഗായത്രി അംബികയെ നോക്കി കണ്ണ് ചിമ്മി.

അംബിക :ആ ശെരിയാ.... ഇനി വല്ല പൊട്ടിത്തെറി ഉണ്ടാകാണേൽ അവർ ശെരിയാക്കിക്കോളും 🤓

ശിവ :അല്ലാതെ വല്യമ്മച്ചിയെ പേടിച്ചിട്ടല്ല 🤭

അവർ അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരികുമ്പോൾ ഒരു കാറ് വന്ന് നിർത്തി.

പൗർണമി :ആ കണക്കെടുക്കാൻ പോയവർ വന്നല്ലോ 🤭

ശിവ :ഏഹ് അതാരാ 

ഗംഗ നടന്ന കഥയെല്ലാം അവനോട് പറഞ്ഞു കേൾപ്പിച്ചു.

ശിവ :എല്ലാരും എന്തിനാ ഇവറ്റകളെ ഇത്ര വെറുക്കുന്നെ എന്ന് എനിക്ക് മനസിലാകുന്നില്ല. 🧐

അംബിക :അത് വഴിയേ മനസിലാകും don't worry my boy 😉

ശിവ ചായ കുടിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ രാഖി opposite ആയി നടന്ന് വരുന്നത് കണ്ടു.
ശിവയെ കണ്ട് അവൾ നന്നായൊന്ന് ചിരിച്ചു.

രാഖി :അല്ല ഇതാര് ശിവേട്ടനോ..എപ്പോ വന്നു. ഉച്ചക്ക് പോയതല്ലേ. എന്നെ മനസ്സിലായോ ഞാൻ രാഖി 

ശിവ :ആ 😄 ഞാൻ ഇപ്പൊ എത്തിയതേ ഒള്ളൂ.

രാഖി :എന്നിട്ട് വല്ലതും കഴിച്ചോ.

ശിവ :ആടോ ഇപ്പൊ ചായ കുടിച്ച് ഇറങ്ങാ 

രാഖി :ഇനി എന്താ പരിപാടി 

ശിവ :പ്രത്യേകിച്ച് ഒന്നും ഇല്ല 😊

രാഖി :എന്നാൽ എന്റെ കൂടെ കാവ് വരെ വന്ന് തരോ. ഒറ്റക്ക് പോകാൻ പേടിയാ 

ശിവ :ഓ അതിനെന്താ വാ പോകാം 

അവൾ വേണ്ട സാധനമെല്ലാം എടുത്ത് ശിവയുടെ കൂടെ നടന്നു.

(ശിവ :ആത്മ :ഇവൾ പാവമാണല്ലോ പിന്നേ എന്താ എല്ലാരും ഇവരെ വെറുക്കുന്നെ )

രാഖി :അതിന് പ്രത്യേകിച്ച് കാരണം വേണ്ട ഏട്ടാ. ഞങ്ങളെ എല്ലാരിൽ നിന്നും അകറ്റിയത് നിഷയാണ് 

ശിവ :ഏഹ് ഞാൻ അതാണ് വിചാരിക്കുന്നേ എന്ന് നിനക്കെങ്ങനെയാ മനസിലായെ.

രാഖി :😊എനിക്ക് തോന്നി 

ശിവ :ഇതൊക്കെ ചെയ്തിട്ട് അവൾക്കെന്തിനാ 

രാഖി :അറിയില്ല ഞങ്ങളെ ദ്രോഹിക്കുന്നത് ചെറുപ്പം തൊട്ടേ അവൾക്കൊരു ഹരമാണ്. അവളുടെ ശല്യം സഹിക്കാൻ വയ്യാതെയാണ് ഞങ്ങളെല്ലാരും ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയത്. അവിടെ ചെന്നപ്പോൾ ഞങ്ങളെല്ലാരും ശരീരം വിറ്റ് കാശാക്കി ജീവിക്കാണ്  എന്ന് വരെ പറഞ്ഞുണ്ടാക്കി.

ശിവ :ച്ചേ........ ഞാൻ അവളെക്കുറിച്ച് ഇത്ര പ്രതീക്ഷിച്ചില്ല. 😠

രാഖി ഓരോന്ന് പറഞ്ഞ് ശിവയെ പിരി കേറ്റികൊണ്ടിരുന്നു. അവന്റെ മുഖം ചുവക്കുന്നത് കണ്ട് അവൾ മനസ്സിൽ ഊറി ചിരിച്ചു.

(രാഖി :ആത്മ :😏ഇനിയാണ് കളി തുടങ്ങുന്നത് നിഷേ നീ തീർന്നെടീ മോളെ )

രാഖി :അവൾ lawyer ആയി എന്ന് പറഞ്ഞത് ശെരിയാ but ഒരു കാര്യവും ഇന്ന് വരെ ഒറ്റക്ക് ചെയ്ത് ജയിച്ചിട്ടില്ല. എപ്പോളും ആരെങ്കിലും സഹായിക്കാൻ ഉണ്ടാകും 

(ശിവ :ആത്മ :mm അപ്പോ അവൾ എഴുതിയ ഡയറിയോ. ഇനി ഇവൾ കളവ് പറയണോ അതോ....... ഒന്നും അങ്ങോട്ട്‌ ശെരിയാകുന്നില്ലല്ലോ )

അങ്ങനെ അവർ തറവാട്ടിലെത്തി. രാഖി അധികം അവന്റെ പിറകെ കറങ്ങാതെ റൂമിലേക്ക് പോയി.

ശിവ ഉമ്മറത്തിരിക്കുമ്പോളാണ് പോയവർ തിരികെയെത്തിയത്.

എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.

നിഷ വണ്ടിയിൽ നിന്ന് ഇറങ്ങിയില്ല ജീപ്പ് park ചെയ്യാൻ പോയി.

ശിവ :ഓ എല്ലാരും വന്നോ 😒

ജൂലി :എന്താ ശിവേട്ടന് ഒരു പുച്ഛം 😒

ശിവ :ഓ ഒന്നുമില്ലേ 😌

കെവിൻ :അത് ചേട്ടന് അസൂയ ആണ്.

പെട്ടന്ന് നിഷ ഉമ്മറത്തേക്ക് സ്പീഡിൽ കയറിവന്നു.

നിഷ :അമ്മ എന്റെ വണ്ടിയുടെ ചാവി ഇങ്ങോട്ട് എടുക്കോ പ്ലസ് 

ആളുടെ മുഖം ചുവന്നിരുന്നു.

Alex :എന്താ കുഞ്ഞി എന്തേലും പ്രശ്നം ഉണ്ടോ 

നിഷ :ആ അത് ഏട്ടാ എനിക്ക്......

അപ്പോഴേക്കും ഗംഗ ചാവിയുമെടുത്ത് പുറത്ത് വന്നു.
ഗംഗ മകളുടെ മുഖം കണ്ട് നെറ്റി ചുളിച്ചു 

ഗംഗ :കുഞ്ഞി എങ്ങോട്ടാ 🤨

നിഷ :രാഘവൻ മുത്തശ്ശൻ ആണ് വിളിച്ചേ. മീനാക്ഷിയമ്മക്ക് എന്നെ കാണണം എന്ന് പറഞ്ഞ് ഒച്ച വയ്ക്കാണ്.

ഗംഗ :അതിനെന്താ മോള് ഇത്ര ടെൻഷൻ അടികുന്നെ 

നിഷ :എനിക്ക് അറിയില്ല എങ്ങനെ സമാധാനിപ്പിയ്ക്ക എന്ന്. കൂടെ അമ്മു ഉണ്ടായിരുന്നേൽ കുഴപ്പമില്ല. പക്ഷേ പുതിയതായി വന്ന കാട്ട്മാക്കാൻ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല😠. ഞാൻ വരാൻ വൈകും.

അവൾ വേഗം ബൈക്കിൽ കയറി പോയി.

ശിവയുടെ കിളികൾ അധികം പറന്നില്ല എന്ന് പറഞ്ഞാൽ അത് മോശമാകും.

ശിവ :ഈ നിഷ ആയിരുന്നോ ആ നിഷ 

ജിത്തു :ആ അത് ശെരി ചേട്ടന് കുഞ്ഞിയെ മുൻപ് പരിചയം ഉണ്ടോ 🤔

ശിവ :ഞാൻ ആണ് അവൾ പറഞ്ഞ കാട്ട്മാക്കാൻ 😬

പിള്ളേർ എല്ലാം ചിരിക്കാൻ തുടങ്ങി.

Alex :ആഹാ എന്തായാലും നിങ്ങൾക്ക് പരസ്പരം സഹായിക്കാലോ 

കെവിൻ :പരസ്പരം പാര വയ്ക്കാം എന്ന് പറ ഏട്ടാ 😂

ശിവ അവിടെ നിന്ന് അവനൊരടി കൊടുത്ത് റൂമിലേക്ക് പോയി.

റൂമിലെത്തിയശേഷം അവൻ door lock ചെയ്തു.
അവളുടെ ഡയറി കയ്യിലെടുത്തു മുഴുവൻ വായിക്കാൻ തുടങ്ങി.




::::+:::::::+::::::+::::::::+:::::::+:::::::+:::::::+


വണ്ടി നിർത്തുന്ന ശബ്ദം കേട്ട് മീനാക്ഷി പുറത്തേക്ക് വന്ന് നിഷയെ കെട്ടിപിടിച്ചു.

നിഷ :എന്ത് പറ്റി മീനാക്ഷിയമ്മേ...

മീനാക്ഷി :അല്ല.... മീൻക്ഷിയമ്മ അല്ല ന്റെ കുട്ടി അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാനാ എനിക്കിഷ്ടം മോള് അങ്ങനെ വിളിക്കോ.?

നിഷ ഒന്ന് ആലോചിച്ച് നിന്നശേഷം തലയാട്ടി ചിരിച്ചു.

നിഷ :mm എന്താ അമ്മേ പെട്ടന്ന് കാണണം എന്ന് പറഞ്ഞേ.

മീനാക്ഷി :അതെന്താ ന്റെ കുട്ടീനെ കാണാൻ എനിക്ക് സമയോം കാലോം നോക്കണോ.

നിഷയുടെ ഉള്ളിൽ പലതും മിന്നിമറിഞ്ഞു.

നിഷ :അമ്മേ എന്റെ പേരെന്താ...

മീനാക്ഷി :ഏഹ് നിന്റെ തമാശ കൂടുന്നുണ്ട് ട്ടോ 🤭. വേഗം അകത്തേക്ക് വാ ആരു മോളെ അമ്മ ഭക്ഷണം എടുത്ത് വയ്കാം. ഇന്ന് എന്റെ കുട്ടീടെ പിറന്നാളല്ലേ. അമ്മ പായസം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.

നിഷയുടെ ഉള്ളിലെ പേടി ഒടുക്കം സത്യമായി.
അവൾ ഒരു പാവ കണക്കെ മീനാക്ഷിയുടെ കൂടെ പോയിരുന്നു.

രാഘവൻ ഒരു മങ്ങിയ ചിരി സമ്മാനിച്ച് അവിടെയിരുന്നു.

കുറേ സമയത്തിന് ശേഷം അവൾ മീനാക്ഷിയെ ഓരോന്ന് പറഞ്ഞ് ഉറക്കി . പുറത്ത് ചാറുകസേരയിൽ കണ്ണുകളടച്ചിരിക്കുന്ന രാഘവന്റെ അടുത്ത് വന്നിരുന്നു.

നിഷ :നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ മുത്തശ്ശ..

രാഘവൻ :mm കൊണ്ട് പോകണം. അവൾ പഴയപോലെ ആവോ മോളെ.

നിഷ :ആകും പക്ഷേ നമ്മൾ കുറച്ച് ക്ഷമിച്ചിരിക്കണം.ഞാൻ ഇപ്പൊ ഇറങ്ങാണ് നാളെ എന്റെ ഒരു ചേട്ടനെയും കൊണ്ട് വരാം ഏട്ടൻ ഡോക്ടർ ആണ് സ്വന്തമായി ഒരു ഹോസ്പിറ്റൽ ഉണ്ട്.

അവൾ അവിടെ നിന്നിറങ്ങി.
പോകും വഴി ആദിക്കും ലില്ലിക്കും കൊടുത്ത വാക്ക് ഓർത്ത് വണ്ടി ഒരു കടയുടെ മുൻപിൽ നിർത്തി. എല്ലാർക്കും ഉള്ള ice cream വാങ്ങി അവൾ തറവാട്ടിലേക്ക് തിരിച്ചു.

അവൾ വന്ന് കയറുമ്പോൾ joshua, alex, shiva എല്ലാരും അവരുടെ റൂമിലായിരുന്നു.

നല്ല മൂടിലല്ല അവൾ വന്ന് കയറിയത് എന്ന് മനസിലായപ്പോൾ അരും ഒന്നും ചോദിച്ചില്ല. അവൾ വേഷം മാറി വേഗം ജിത്തുവിന്റെ റൂം ലക്ഷ്യം വച്ച് നടന്നു.
റൂമിൽ കയറിയ എട്ടുകാലിയെ സാഹസികമായി പുറത്തേക്ക് കൊണ്ടിടുമ്പോളാണ് നിഷ വരുന്നത് ശിവ ദൂരെ നിന്ന് കണ്ടേ.
അവൻ എല്ലാം ഇട്ട്. ജിത്തുവിന്റെ റൂമിലേക്ക് ഓടി.

File നോക്കുകയായിരുന്ന ജിത്തു ശിവയുടെ മുഖം കണ്ട് അന്തംവിട്ടു.

Joshua:ഏട്ടനെന്താ ചെകുത്താൻ കുരിശ് കണ്ടപോലെ നിൽകുന്നെ 

ശിവ :അത് കണ്ടത്കൊണ്ട് 😬

Joshua:ഏഹ് 🙄

ശിവ :ആ കുട്ടിപിശാശ് ഇങ്ങോട്ട് വരുന്നുണ്ട് മിക്കവാറും അവളുടെ ഡയറി എടുക്കാനാകും കുറച്ച് നേരം ഞാൻ ഈ കട്ടിലിന്റെ അടിയിലുണ്ട് ട്ടോ 

ഒരു warning ഇല്ലാതെ അവൻ കട്ടിലിന്റെ അടിയിലേക്ക് പോയി.

Joshua :എടാ ഏത് പിശാചിന്റെ കാര്യമാ നീ പറഞ്ഞേ.

ശിവ :നിങ്ങളുടെ കഞ്ഞി 

Joshua :കുഞ്ഞി ആണോ 😬

ശിവ :ആ ഇനി മിണ്ടല്ലേ 

നിഷ :ഏട്ടനെന്താ ഒറ്റക്ക് സംസാരിക്കുന്നെ 

നിഷ മുറിയിലേക്ക് കയറവേ ചോദിച്ചു.

Joshua:ഏയ്‌ ഒന്നുല്ലടാ. നീ എന്തിനാ വന്നെ.

നിഷ വേഗം വാതിൽ lock ചെയ്ത് ബെഡിൽ മുഖം താഴ്ത്തിയിരുന്നു 

ജിത്തു മെല്ലെ അവളെ തട്ടിവിളിച്ചു.

ജിത്തു :എന്ത് പറ്റി എന്റെ കുഞ്ഞിക്ക് എന്തുണ്ടേലും പറ... ഏട്ടനില്ലേ ഇവിടെ 😊

(ശിവ :ആത്മ :😬ഇവൻ എന്ത് ഒലിപ്പിക്കൽ ആണ് ഹെ ഞാൻ ഒക്കെ ആകണം ശേ അല്ലേൽ വേണ്ട )

നിഷ പെട്ടന്ന് ജിത്തുവിന്റെ മടിയിൽ തലവെച്ച് പൊട്ടിക്കരഞ്ഞു.
ജിത്തുവിന് കാര്യത്തിന്റെ ഗൗരവം ഏകദേശം മനസിലായി.അവൻ തല്കാലം അവൾ പഴയ പോലെ ആകുന്ന വരെ അങ്ങനെയിരുന്നു.

നിഷ എണീറ്റിരുന്ന് കണ്ണ് തുടച്ചു.

നിഷ :ഏട്ടാ ഞാൻ ഇന്ന് മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി 

അവൾ പറയുന്നത് മുഴുവൻ ഒരു നടുക്കത്തോടെ ശിവയും ജിത്തുവും കേട്ടിരുന്നു.

നിഷ :ചുറ്റും ശത്രുക്കളാ ഏട്ടാ. എനിക്ക് ആരെയും വിശ്വാസംഇല്ല. ഏട്ടന് മാത്രേ ഇപ്പൊ എന്നെ സഹായിക്കാൻ പറ്റൂ 

Joshua :പറ ഏട്ടൻ എന്താ ചെയ്യണ്ടേ.

നിഷ :പരിചയത്തിൽ ഉള്ള ഒരു ഡോക്ടർ വേണം . പിന്നെ ഏട്ടന്റെ ഹോസ്പിറ്റലിൽ അമ്മയെ secret ആയി admit ചെയ്യണം. അവിടെ അമ്മയെക്കുറിച്ച് ഒരു details പാടില്ല.ഏട്ടൻ നാളെ എന്റെ കൂടെ അവിടെവരെ വരികയും വേണം.


Joshua :ആ അതൊക്കെ ശെരിയാകാം ഇതിനാണോ ഇത്ര tension . ഇതൊക്കെ okey ആയി എത്ര പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

നിഷ :എനിക്ക് എന്തോ ഈ case അവസാനിക്കാതെ ഒരു സമാധാനം കിട്ടും എന്ന് തോന്നുന്നില്ല. നമ്മൾ എത്ര lucky ആണ് ആരോഹിയെ അപേക്ഷിച്ച്.

Joshua:mm അമ്മ പറഞ്ഞ് ഞാൻ കേട്ടു. ഞാൻ മാത്രമല്ല കുട്ടികളെല്ലാരും ഉള്ളപ്പോൾ ആണ് അമ്മ അത് പറഞ്ഞത്.

നിഷ :mm 

അടിയിൽ ഒളിച്ചിരിക്കുന്ന ആളെ ഓർമ്മ വന്നപ്പോൾ ജിത്തു തമാശ രൂപേണ ചോദിച്ചു.

നിഷ :നീയും പിന്നെ charge എടുത്ത police ഓഫീസറും തമ്മിൽ എന്തെങ്കിലും issues ഉണ്ടോ. എന്തോ കാട്ട്മാക്കാനോ മറ്റോ വിളിക്കുന്നത് കേട്ടല്ലോ 🤭

(ശിവ :ആത്മ :😬എന്റെ കാര്യം എന്തിനാ ആ കഴുത ഇപ്പൊ ചോദിക്കുന്നെ.)

നിഷ :😬അയാളൊരു മുരടൻ ആണ്. അയാളെ കെട്ടുന്ന പെങ്കൊച്ചിന്റെ ഒക്കെ ഒരവസ്ഥ. 😑

ജിത്തു :അല്ല നീ ഗായത്രി ആമ്മയുടെ മൂത്ത മോനെ കണ്ടിട്ടുണ്ടോ 

നിഷ :ഏഹ് അപ്പൊ അമ്മക്ക് ഒരു കുട്ടിയല്ലേ?

ജിത്തു :അല്ല മൂത്തയാൾ ഞങ്ങളെക്കാൾ വലുതാ .

നിഷ :ഓ അപ്പോ അതാണ് രാഖി നിങ്ങളുടെ പിറകെ നടക്കാത്തത് അവൾ നോട്ടമിട്ട ആള് എത്തിട്ടില്ലല്ലേ 🤭

ജിത്തു :അല്ല ഇന്ന് ഉച്ചക്ക് നീ എന്തോ രാഖിയെ നോക്കി പറഞ്ഞല്ലോ അതെന്താ.

നിഷ :അത് ഒരു നാറ്റ case ആണ്. എന്നെ വെറുപ്പാണേലും എന്റെ വീട്ടുപേര് അവരുടെ പേരിന്റെ കൂടെ ഉള്ളിടത്തോളം കാലം എനിക്ക് അവരെ തള്ളികളയാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ അവർ ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ അവിടെ സ്ഥലം SI mr ഋതുൽ എന്റെ close friend ആണ് അവനോട് അവരുടെ നൈറ്റ്‌ ലൊക്കേഷൻ  എപ്പോളും check ചെയ്യാൻ പറഞ്ഞു. ഇത്തിരി തലതെറിച്ച സ്വഭാവം ആണെങ്കിലും അവൻ പറഞ്ഞ പല കാര്യങ്ങളും എന്നെ ഞെട്ടിച്ചു.
3 week കഴിഞ്ഞപ്പോൾ തന്നെ അവരുടെ നൈറ്റ്‌ ലൊക്കേഷൻ ഏതോ strip ക്ലബ്ബിൽ ആയിരുന്നു.
പിന്നെ ഏതോ students അവരുടെ പേരിൽ police case file ചെയ്തു എന്നറിഞ്ഞു. അവൻ എന്റെ വീട്ടിലറിയിക്കാതെ എന്നെ വിളിച്ചു. അവിടെ ചെന്നപ്പോൾ ആണ് കുറേ financially stable അല്ലാത്ത കുട്ടികളെ പറഞ്ഞ് brain wash ചെയ്ത്  വലിയ പണക്കാരുടെ കട്ടിൽ അലങ്കരിക്കാൻ ഏർപ്പാടാക്കി കൊടുക്കുന്ന ചുമതല ഇവർക്കാണ് എന്ന് അറിഞ്ഞത് . But ഇന്ന് വരെ ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. ഇതൊക്കെ മുത്തശ്ശൻ അറിഞ്ഞാൽ ഇവർ വീട്ടിൽ നിന്ന് പുറത്താ.

ജിത്തു :എന്നിട്ട് എന്താ നീ പറയാതിരുന്നെ 😠

നിഷ :അത് വല്യച്ഛന്മാരെ അലോച്ചിട്ടാ.

ജിത്തു :mm 

അപ്പോഴാണ് നിഷ കണ്ണാടി വഴി ശിവ കിടക്കുന്നത് കണ്ടേ 


നിഷ :ഇത്ര നേരം കാട്ടിലിനടിയിൽ കിടന്ന് മടുത്തിട്ടുണ്ടേൽ അയാളോട് പുറത്തിറങ്ങാൻ പറ അല്ലേൽ ഞാൻ തന്നെ പറയാം. Mr shiva dhev come out side 

നിന്ന നിൽപ്പിൽ അങ്ങ് അവിയായി പോയിരുന്നെങ്കിൽ എന്ന് ശിവ കൊതിച്ചു.

ജിത്തു :ശിവ ദേവ് ആണെന്ന് എങ്ങനെ മനസിലായി 

നിഷ :അത് ഉച്ചക്ക് ഇങ്ങേരും ഉണ്ടായിരുന്നില്ലേ ഉമ്മറത്ത്. അപ്പോ ഞാൻ കരുതി കേസിന്റെ കാര്യം പറയാൻ രവിയച്ഛന്റെ അടുത്തേക്ക് വന്നതാണ് എന്ന് . പിന്നെ ഏട്ടൻ പറഞ്ഞല്ലോ ഗായത്രിയമ്മയുടെ മൂത്ത മകനെപറ്റി അപ്പോ conform ആയി.

ശിവ പതുക്കെ കട്ടിലിന്റെ അടിയിൽ നിന്നിറങ്ങിവന്നു 

നിഷ :എന്താണ് mr വെട്ട്പോത്ത്😌

ശിവ :വെട്ട്പോത്ത് നിന്റെ കെട്ട്യോൻ 😠

ജിത്തു :ഓ ഇനി രണ്ടും അടികൂടാതെ. എന്തായാലും രണ്ടും ഒരു case അല്ലെ നോക്കുന്നെ പരസ്പരം സഹായിച്ചാൽ വേഗം തീർത്തൂടെ 

നിഷ :ഉവ്വ എനിക്ക് പണിയാൻ വേണ്ടിയാണ് ഈ സാധനം അമ്മുവിനെ special ടീമിൽ എടുത്തേ 😠

ശിവ :അതേടി നീ ഇനി ഒറ്റക്ക് കണ്ട് പിടിച്ചാൽ മതി 😠

നിഷ :കാണാട 😠😠😠

ജിത്തു രണ്ടിനേം റൂമിന്റെ പുറത്തേക്ക് തള്ളി വാതിലടച്ചു.

നിഷ നേരെ ശിവയുടെ റൂമിലേക്ക് കയറിപോയി 
ശിവ അവളുടെ പിറകെയും 

ശിവ :അതേ..... എങ്ങോട്ട് തള്ളിക്കേറി പോണ്.

നിഷ :ഞാൻ എന്റെ റൂമിലേക്ക് തനിക്കെന്താ.

ശിവ :ഇനി മുതലേ ഇത് എന്റെ റൂമാ 😌മോള് പോകാൻ നോക്ക്‌ 

അവൾ മേശയിൽ ഉള്ള ബുക്‌സും ഡയറിയുമെടുത്ത് പുറത്തിറങ്ങാൻ നേരത്ത് ശിവയുടെ ഷോൾഡറിൽ കടിച്ചു.

ശിവ :ആ.......... നീ വല്ല പട്ടിയുടെ ജന്മമാണോ കുരുപ്പേ 

നിഷ :സഹിച്ചോ.... 😌. പോട്ടെ വെട്ട്പോത്തേ.

ശിവ :നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി ഉണ്ടകണ്ണി 😠

നിഷ : I'm waiting 🤓

                 (  തുടരും.... ❤️)



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️






ഒരു ഇന്ത്യൻ പ്രണയകഥ part 9❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 9❤️🇮🇳

5
321

ശിവയോട് വഴക്കിട്ട് നേരെ കേറിചെന്നത് ശേഖരന്റെ മുറിയിലേക്കാണ്.നിഷ :മുത്തു 😠😠😠..........Book വായിക്കുന്നതിന്റെ ഇടയിൽ ശേഖരൻ ഒന്ന് ഞെട്ടി.ശേഖരൻ :എന്താ കുഞ്ഞി പ്രശ്നം നിഷ :എന്തിനാ എന്റെ റൂം അയാൾക്ക് കൊടുത്തേ. അത് പോട്ടെ എന്ന് വയ്ക്കാം എന്റെ സാധനം എന്ത്‌കൊണ്ട് എനിക്ക് തിരിച്ച് തന്നില്ല 😠. Important ഡയറി അല്ലെ ഇത്. കാണാതെ പോയാൽ മുത്തു സമാധാനം പറയോ 😒ശേഖരൻ :😵‍💫മുത്തുനോട് ക്ഷമിക്ക് കുഞ്ഞി ഒരു കൈയബദ്ധം നാറ്റിക്കരുത്.നിഷ :😑ഓ ആയിക്കോട്ടെ നിഷ കലിപ്പിട്ട് നിന്നു ശേഖരൻ :നീ വല്ലതും കഴിച്ചോ 🫣നിഷ :ആ ഞാൻ റൂമിലേക്ക് പോവാണ്.നിഷ തിരികെ പോകുന്നത് കണ്ട് ശേഖരൻ ശ്വാസം നേരെ വിട്ടു.ശേഖര