❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -45😘❤️❤️
കുട്ടുകാരെ കണ്ട് ഐഷു, ഞെട്ടുന്നു.
\"നിങ്ങളൊക്കെ ഇങ്ങോട്ടേക്കു
പോന്നോ.\"
\"പിന്നെ പോരാതെ...,
മോന് ഇപ്പൊ, \"
\"അവന് കുഴപ്പമൊന്നുമില്ല..\"
\"താൻ ഗോഡ്....\"
ഐഷു അച്ഛനും, ചേച്ചിക്കും കുട്ടുകാരെ പരിചയപ്പെടുത്തുന്നു. അപ്പോഴേക്കും അസി മെഡിസിനുമായി വരുന്നു. അവനത് സിസ്റ്ററെ എൽപ്പിക്കുന്നു.
കുറച്ചു സമയം സംസാരിച്ചു നിന്നതിനു ശേഷം യാത്ര പറഞ്ഞു കുട്ടുകാരൊക്കെ ഇറങ്ങാൻ തുടങ്ങുന്നതും, സിസ്റ്റർ വന്നു കുട്ടിക്ക് മാറ്റാൻ ഡ്രസ്സ് വേണമെന്ന് പറയുന്നു.
ഐഷുവിന്റ അച്ഛൻ അത് വാങ്ങാൻ പോകാനായി തുടങ്ങുന്നതും അസി പറയുന്നു.
\" അങ്കിൾ ഇരുന്നോ ഞാൻ വാങ്ങിച്ചുകൊണ്ട് വരാം..\"
\"മോൻ പോകാൻ ഇറങ്ങിയതല്ലേ,
ബുദ്ധിമുട്ടേണ്ട...\"
\" അത് കുഴപ്പമില്ല അങ്കിൾ,
ഞാൻ വാങ്ങി വരാം, \"
\"എന്നാ പിന്നെ ഞങൾ ഇറങ്ങട്ടെ ഐഷു .....\"
\"ശെരിയെടാ....\"
അവർക്കൊപ്പം അസിയും, അരുണും താഴേക്കു പോകുന്നു. ഐഷു അവരെ തന്നെ നോക്കി നിൽക്കുന്നു.
കുറച്ചു മാറി നിന്ന ഐഷുവിന്റ അടുത്തേക്ക് ചേച്ചി വരുന്നു.
\"ഐഷു....\"
\"എന്താ ചേച്ചി..., \"
\"ആ വൈറ്റ് ഷർട്ട് ഇട്ടേക്കുന്നത്
അസീം അല്ലേ..\"
\"മം...
എന്റെ ജീവിതത്തിൽ ഞാൻ നഷ്ടപ്പെടുത്തിയ ഏറ്റവും വലിയ സ്വാഭാഗ്യം. ആ വ്യക്തിയെ സ്നേഹിച്ചത് പോലെ വേറെ ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല ചേച്ചി....\"
\"അവന്റെ വിവാഹം
കഴിഞ്ഞായിരുന്നോ \"
\"മം...\"
\" എന്നാൽ ഇനിയെങ്കിലും എല്ലാം ഒന്ന് മറക്ക് മോളെ , അവന് ഇപ്പോൾ ഒരു കുടുംബമുണ്ട്, അതുപോലെ നിനക്കും , അവൻ എല്ലാം മറന്നു സന്തോഷമായി ജീവിക്കുവല്ലേ, അതുപോലെ സ്വന്തം കുടുംബത്തെ സ്നേഹിച്ചു സന്തോഷമായി നിനക്കും ജീവിച്ചുകൂടെ,
ഒരിക്കലും നമ്മളായി മറ്റുള്ളവരുടെ സന്തോഷം തല്ലി കെടുത്തരുത്
മോളെ ....\"
\"ചേച്ചി എന്താ ഈ പറയുന്നത്,ഞാൻ ആരുടെയും ജീവിതം നശിപ്പിക്കാനൊന്നും പോകുന്നില്ല, ചേച്ചി എന്നെ കുറിച്ചു അങ്ങനെയാണോ കരുതിയിരിക്കുന്നത്. \"
\"ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല മോളെ പറഞ്ഞത്. \"
\" ചേച്ചി എന്താ ഉദ്ദേശിച്ചതെന്ന് എനിക് മനസ്സിലായി,\"
\"മോളെ...., \"
ചേച്ചി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഐഷു സങ്കടപ്പെട്ടു അവിടെ നിന്നും പോകുന്നു.
ആസി അവരെ യാത്രയാക്കിയതിനു ശേഷം , കുഞ്ഞിനുള്ള ഡ്രെസ്സും, കുടിക്കാൻ വെള്ളവും, മറ്റും വാങ്ങി വരുന്നു. ചെയറിൽ ഇരിക്കുവായിരുന്നു ചേച്ചിയുടെ കയ്യിലേക്ക് അവൻ വെള്ളം കൊടുക്കുന്നു. ഐഷുവിന്റെ കയ്യിൽ കുഞ്ഞിനുള്ള ഡ്രെസ്സും കൊടുക്കുന്നു.
\"സൈസ് കറെക്ട് ആകുമോയെന്ന് അറിയില്ല, \"
ഐഷു അത് തുറന്നു നോക്കുന്നു.
\"ഇത് അവന് സൈസ് ആകും. \"
അവൻ ഒരു ചോക്ലേറ്റ് ചേച്ചിയുടെ മകന്റെ കയ്യിലേക്ക് കൊടുക്കുന്നു.
\" ഐഷു, എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ, \"
\"മം...\"
\" പിന്നെ തന്റെ സൂക്ടർ പുറത്ത് കൊണ്ട് വെച്ചിട്ടുണ്ട്, ഇതാ കീ... \"
\"താങ്ക്സ് ടാ.....\"
\"എന്നാ ശെരി......\"
യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുന്നതും ചെയറിൽ ഇരിക്കുവായിരുന്ന ചേച്ചിയൊടായി അസി പറയുന്നു.
\" ചേച്ചി ഈ അവസ്ഥയിൽ ഇങ്ങനെ ഉറക്കമൊഴിച്ചു ഇവിടെ ഇരിക്കേണ്ടതുണ്ടോ, മോന് കുഴപ്പമൊന്നുമില്ലല്ലോ,
ഇനി ഇവിടെ ഐഷുവും, അമ്മയും ഇരുന്നാൽ മതിയാകും , ചേച്ചി അച്ഛനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതാ നല്ലത് \"
അസി പറഞ്ഞത് ഐഷുവിന്റെ അമ്മയും ശെരിവെച്ചു.
\"എന്നാ പിന്നെ ഞങ്ങൾ പൊക്കോട്ടെ മോളെ \"
\"ശെരി ചേച്ചി...\"
ചേച്ചിയും മകനും, പുറപ്പെടാൻ തുടങ്ങുന്നു. ചേച്ചിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അസി ചേച്ചിയുടെ കൈ പിടിച്ചു നടന്നു.
\"ചേച്ചിക്ക് ഇപ്പോൾ എത്ര മാസമായി, \"
\"രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഒൻപതു മാസം. \"
\"ഓഹ് അപ്പോൾ ആള് പുറത്തേക്ക് വരാറായി. \"
അസി പറഞ്ഞത് കേട്ട്, ഐഷുവിന്റെ ചേച്ചി ഒന്ന് പുഞ്ചിരിക്കുന്നു.
\"അസീം ഇപ്പൊ എന്തു ചെയ്യുവാ \"
\"ഞാൻ ഖത്തറിലാ , അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ..., \"
\"വൈഫ്,\"
\"ആള് ഡോക്ടറാ, അവളും അവിടെ ഒരു ഹോസ്പിറ്റലിൽ തന്നെയാ വർക്ക് ചെയ്യുന്നത് .......\"
അവർ ലിഫ്റ്റിൽ താഴേക്കു വരുന്നു. അസി ചേച്ചിയെ അവിടെ ഒരു ചെയറിൽ ഇരുത്തുന്നു. അരുൺ കാർ പാർക്കിങ്ങിൽ നിന്നും എടുക്കാനായി പോകുന്നു.
\"അങ്കിൾ താഴേക്കു വന്നു, കാർ ഇങ്ങോട്ടേക്കു കൊണ്ടു വന്നിട്ട് ചേച്ചി എഴുന്നേറ്റാൽ മതി. \"
\"ശെരി....
അസി.......\"
\"എന്താ ചേച്ചി....\"
\"ആർ യൂ ഹാപ്പി.......\"
\"അതെന്താ ചേച്ചി അങ്ങനെ
ചോദിച്ചത്. \"
\" അല്ല, നീയും ഐഷുവിനെ പോലെ പുറമെ അഭിനയിക്കുന്നതാണോ എന്നറിയാനായി ചോദിച്ചതാ...
അവളുടെ ജീവിതം ആർക്കോ വേണ്ടി, വാശി തീർത്തു ജീവിക്കുവാ....
ഇങ്ങോട്ടേക്കു വന്നു ട്രീസക്കൊപ്പം കൂടിയപ്പോഴാണ്, അവൾ ഒന്ന് ചിരിച്ചു കാണുന്നത്.
ഇപ്പോഴും നിന്നെക്കുറിച്ചും, നീ നൽകിയ ഓർമകളിലുമാണ് അവൾ ജീവിക്കുന്നത്.
അത്രക്ക് മാത്രം അവൾ നിന്നെ സ്നേഹിച്ചിരുന്നു. \"
\" ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ല.
പിന്നെ നഷ്‌ടങ്ങൾ ഇല്ലാത്ത ജീവിതമില്ല. എന്റെ നഷ്ടനങ്ങളൊക്കെ എന്റേത് മാത്രമാണ് ഇപ്പോഴും ഓർക്കുമ്പോൾ സങ്കടമുണ്ട്.
എന്നിൽ ഒരുപാട്, ഒരുപാട് സന്തോഷം നൽകിയ ആ നല്ല നിമിഷങ്ങൾ ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ട് തന്നെയാ ജീവിക്കുന്നത്. ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു ഇനിയൊരു ജന്മം ഉണ്ടെകിൽ ഞങ്ങൾ സ്വപ്നം കണ്ടയാ ജീവിതം ജീവിക്കണം.....\"
അപ്പോഴേക്കും അരുൺ കറുമായി വന്നിരുന്നു, കാറിന്റെ ഹോൺ കേട്ട് അസി അങ്ങോട്ടേക്ക് പോകാൻ തുടങ്ങുന്നതും , ആ സമയം അസിയുടെ ഫോണിലേക്ക് അർഷിദയുടെ കാൾ വരുന്നു.
\"എടാ, നീ ഇറങ്ങിയോ...\"
\"ഇല്ല, ഇറങ്ങാൻ തുടങ്ങുവാ...., \"
\"പിന്നെ നീ വരുമ്പോഴേ.........\'
അപ്പോഴാണ് , ചേച്ചിയുടെ വിളി അസി കേൾക്കുന്നത്
\"അമ്മാ.....\"
അസി തിരിഞ്ഞു നോക്കുന്നു, അവൻ ഫോൺ കട്ട് ചെയ്യാതെ അങ്ങോട്ടേക്ക് ഓടുന്നു, ചേച്ചി വയറ്റിൽ പിടിച്ചു കരയുന്നുണ്ടായിരുന്നു.
\"എന്താ, എന്താ ചേച്ചി....\"
\"എടാ പൈൻ വന്നതായിരിക്കും, നീ ഡോക്ടറെ വിളിക്ക് \"
അർഷിദ പറഞ്ഞത് കേട്ട് അസി പെട്ടെന്ന് ഡോക്ടറെ വിളിക്കുന്നു. ഉടൻ തന്നെ
ചേച്ചിയെ ലേബർ റൂമിലേക്ക് കൊണ്ടുപോകുന്നു. അമ്മയും, ഐഷുവും അപ്പോഴേക്കും അവിടേക്ക് വരുന്നു. സിസ്റ്റർ പറഞ്ഞ സാധനങ്ങളൊക്കെ അസി പുറത്ത് നിന്നും വാങ്ങിക്കൊണ്ടു കൊടുക്കുന്നു.
കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ വന്നു പറയുന്നു.
\" ഡെലിവറി കഴിഞ്ഞു, പെൺകുഞ്ഞാണ്. \"
അത് കേൾക്കുമ്പോൾ എല്ലാവരുടെയും മുഖത്തു പുഞ്ചിരി വിടരുന്നു.
അസി എല്ലാവർക്കും സ്വീറ്റ്സ് വാങ്ങി കൊടുക്കുന്നു. ഇടക്ക് അർഷി വിളിച്ചപ്പോൾ കാര്യങ്ങളൊക്കെ അസി പറയുന്നുണ്ടായിരുന്നു.
മയക്കം മാറി മോൻ ഉണർന്നപ്പോൾ ഐഷു മോന്റെ അടുത്തേക്ക് ചെല്ലുന്നു.
ആസിയും അവരുടെ അടുത്തേക്ക് ചെല്ലുന്നു. അപ്പോൾ അവന്റെ മനസ്സിൽ ചേച്ചി പറഞ്ഞ ആ വാക്കുകൾ ഉണ്ടായിരുന്നു .
\"ഐഷു...\"
\" ആ, അസി....,
ഞങ്ങൾക്ക് വേണ്ടി നീ ഒരുപാട്
കഷ്ടപ്പെട്ടു, താങ്ക്സ് ടാ...\"
\"എന്ത് കഷ്ടപ്പെട്ടെന്ന്....,
ഒന്ന് പോടി....
മോൻ ഉണർന്നോ,\"
\" മം
എവിടെ., നിന്റെ മോനെ ഒന്ന് കാണട്ടെ
ആഹാ, തന്നെ പോലെ തന്നെയാണല്ലോ ആള്,
അമ്മയെ പ്പോലെ വാശിക്കാരനാണല്ലെ , കുറുമ്പ് കാണിച്ചു, ഓടിട്ടല്ലേ വീണത്. ഇനി സൂക്ഷിക്കണം കേട്ടോ \"
കുഞ്ഞു\" മം \" എന്ന് മൂളുന്നു.
\"എന്നാ പിന്നെ ഞങൾ ഇറങ്ങട്ടെ, സമയം ഒരുപാടായി...,
പിന്നെ ഐഷു....,
ഞാനൊരു കാര്യം പറഞ്ഞാൽ, താൻ അത് അനുസരിക്കോ, എന്നനിക്കറിയില്ല ..\"
\"എന്താടാ ...,\"
\" നിനക്ക് ഇപ്പോഴും അമ്മയോട് പിണക്കമാണെന്ന് ചേച്ചി പറഞ്ഞു ശെരിയാണോ....., \"
\"എനിക് ആരോടും
പിണക്കമൊന്നുമില്ല. \"
\" ഐഷു...,
താൻ അമ്മയോട് പിണക്കമൊക്കെ മാറ്റി പഴയത് പോലെ ഹാപ്പിയായിട്ടു പെരുമാറണം .
എടൊ നമ്മളെ തമ്മിൽ പിരിച്ചത് ദൈവങ്ങളാണ് , അതിനു അവരൊക്കെ നിമിത്തം ആയെന്ന് മാത്രം. അതിന്റെ പേരിലാണ് ഈ വെറുപ്പെങ്കിൽ താനതു മാറ്റണം,
പിന്നെ ഒരു അമ്മയുടെ വേദന എന്താണെന്ന് തനിക്കിപ്പോൾ റിയലയിസ് ചെയ്യാൻ കഴിയുന്നുണ്ടാകും . \"
\"മം.... \"
\" അർഷിയും, കുഞ്ഞുമാണ് ഇപ്പോൾ എന്റെ ലോകം. അതുപോലെ, നിന്റെ ജീവിതത്തിലും, നിന്റ മനസ്സിലും മോനുള്ള അത്രയും സ്ഥാനം തന്നെ ഹസ്ബൻഡിനും കൊടുക്കണം.
സന്തോഷം അത് നമ്മളെ തേടി വരില്ല, ഐഷു.., അത് നമ്മൾ കണ്ടെത്തണം.
ഞാൻ പറയുന്നത് തനിക് മനസ്സിലാകുന്നുണ്ടോ, \"
\"മം....\"
\"തന്റെ മുഖം എന്റെ മനസ്സിൽ പതിയുന്ന ആദ്യ കാഴ്ച്ചയിൽ ഈ മിഴികൾ ഈറനടിഞ്ഞിരുന്നു. പിന്നെ
എനിക്ക് വേണ്ടി താൻ ഒരു പാട് പ്രാവശ്യം ഈ മിഴികൾ നിറച്ചിട്ടുണ്ട്, ഇപ്പോഴും നിറക്കുന്നുമുണ്ട്, അത് ഇനി വേണ്ട.
ഈ മിഴികൾ നിറയുന്നതല്ല, ഈ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നത് കാണാനാണ് ഞാൻ ആഗ്രഹിച്ചത്.
നീ സന്തോഷത്തോടെ ജീവിക്കണം ഐഷു.... ,
എനിക്ക് വേണ്ടിയെങ്കിലും ...,\"
ഐഷു, അതിനു സമ്മതിച്ചു കൊണ്ട്
തലയാട്ടുന്നു. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു
\" ഈ ജന്മം ഞാൻ നിന്നെ നഷ്ടപ്പെടുത്തി അസി...., പക്ഷേ വരും ജന്മം നീ എനിക്ക് മാത്രമുള്ളതായിരിക്കണം. \"
ഐഷു പറഞ്ഞത് കേട്ട് അസിയുടെ കണ്ണുൾ നിറയുന്നു. അവൾ അസിയെ കെട്ടി പിടിച്ചു കരയുന്നു. ആസി അവളെ സമാധാനപെടുത്തുന്നു.
\"പോട്ടെ.....\"
\"മം...\"
അസി യാത്ര പറഞ്ഞു വരുമ്പോൾ ചേച്ചിയെയും കുഞ്ഞിനേയും
റൂമിലേക്ക് മാറ്റിയിരുന്നു.
\"മോനെ... \"
ഐഷുവിന്റ അമ്മയുടെ വിളിക്കേട്ട് അസി അവിടെ നിൽക്കുന്നു.
അമ്മ അസിയെ കെട്ടിപിടിച്ചു കരയുന്നു.
\"എന്താ അമ്മാ ഇത് ...\"
അമ്മ അവന്റെ കവിളിൽ ഒരു ഉമ്മം കൊടുക്കുന്നു.
\"മനസ്സുകൊണ്ട് ഒരുപാട് ശപിച്ചിട്ടുണ്ട് മോനെ...., എല്ലാത്തിനും ഈ അമ്മ മാപ്പ് ചോദിക്കുവാ....
ഈ അമ്മയോട് പൊറുക്കണം. \"
\"എന്താ അമ്മ...,\"
\" നീ നല്ലവനാ, നന്നായി വരും മോനെ നീ ...,
മോന് കുഞ്ഞിനെ കാണേണ്ടേ ...\"
ഐഷുവിന്റ അമ്മ അസിക്ക് കുഞ്ഞിനെ കാണിച്ചു കൊടുക്കുന്നു. അസി കുഞ്ഞിനെ കയ്യിലേക്ക് എടുത്തു
നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുന്നു.
അതിനു ശേഷം അവർ അവരോട് യാത്ര പറഞ്ഞിറങ്ങുന്നു.
അവർ കാറിൽ പോകുന്നത് മുകളിൽ നിന്നും ഐഷു നോക്കി നിൽക്കുന്നു. അന്നേരം അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
!! അസി...,
പ്രണയത്തിന്റെ പൂർണത എന്നത് ഒരുമിച്ചൊരു ജീവിതം മാത്രമല്ല, നീ ലോകത്തിന്റെ ഏത് കോണിൽ ഇരുന്നാലും എന്റെ മനസ്സിൽ നിന്റെ ഓർമ്മകൾ അവശേഷിക്കുന്നടത്തോളം കാലം ഞാനെന്നും നിന്നോട് പ്രണയത്തിലാണ്.!!
അസി അരുണിനെ വീട്ടിൽ ഡ്രോപ്പ് ആക്കിയതിനു ശേഷം വീട്ടിൽ വരുന്നു. കോണിങ് ബെൽ കേട്ട് അർഷിദ വന്നു ഡോർ തുറക്കുന്നു.
\"നിന്നോട് വൈകിയാൽ രാവിലെ വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ അസി....\"
അസി, കരഞ്ഞു കൊണ്ട് അർഷിയെ കെട്ടി പിടിക്കുന്നു.
\"എന്താടാ....,
എന്തെങ്കിലും പ്രശ്നമുണ്ടോ \"
\"താങ്ക്സ്...,\"
\"എന്തിന്, \"
\" നീ എന്നെ ഉന്തി തള്ളി പറഞ്ഞു വീട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ എന്റെ ദിവസം എന്നിൽ നിന്നും നഷ്ടപ്പെട്ടേനെ...., \"
\"പഴയെ കാമുകിയെ കണ്ട സന്തോഷമാണോ, \"
\"പോടീ.., \"
അർഷിയോട്, അസി എല്ലാ കാര്യങ്ങളും പറയുന്നു. അസിയുടെ മനസ്സ് വിഷമിച്ച് ഇരിക്കുന്നത് കണ്ട്, അർഷിദ അവന്റെ മനസ്സിനെ ഹാപ്പിയാക്കുന്നു.
\"ഹാ,, ആ കുട്ടി രക്ഷപെട്ടു എന്ന് പറയാം , അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വഴിയേ പോയതിനെ ഞാനല്ലേ തലയിൽ എടുത്തു വെച്ചു അനുഭവിക്കുക തന്നെ..., \"
\" ഓഹോ..., ഇപ്പോൾ അങ്ങനെയായോ. ഞാനായിട്ട് വന്നതല്ലല്ലോ, വരാതെ പോയതിനെ , പട്ടിണി കിടന്നു തലയിൽ എടുത്തു വെച്ചതല്ലേ....,
അപ്പൊ പിന്നെ അനുഭവിച്ചേ പറ്റു....\"
\"ആഹാ...\"
അർഷിദ അവനെ അടിക്കാനായി ഓടിക്കുന്നു.
!!! ദൈവം ചിലപ്പോൾ അങ്ങനെയാ, നമ്മൾ കൂടുതൽ ഇഷ്ടപ്പെതിനെ തിരികെ വാങ്ങിയാലും നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ പകരം തരും...!!!
((സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പിരിഞ്ഞവർ ഒരിക്കലും മനസ്സുകൾ കൊണ്ട് തമ്മിൽ പിരിഞ്ഞിട്ടുണ്ടാകില്ല. അവരുടെ ജീവിതാവസാനം വരെ ഓർമകളുമായി അവർ മരിച്ചു ജീവിക്കുവായിരിക്കും. ))
തീർന്നു...... ❤️❤️❤️❤️
𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳....... 🖊️