Aksharathalukal

ഇതു ശിക്ഷയോ?

നൂൽവണ്ണമായൊരു 
ചാറ്റൽമഴയിന്നു
പൊണ്ണത്തടിയുള്ള
ഭീമനായോ!

ഭക്ഷണം കൂടിയോ 
പെയ്യാതിരുന്നോ,
ഹോർമോണിൽ വന്നൊരു
മാറ്റമാണോ?

മാമരം വീഴ്ത്തിയും 
മേൽമണ്ണിടിച്ചും
കലിതുള്ളിയെത്തും
 വിനാശമായി!

മണ്ണിൽ മനുഷ്യന്റെ
മാർഗം പിഴച്ചതിൽ
പഞ്ചഭൂതത്തിന്റെ
ഉൾപ്പിടപ്പോ;

വീടും തൊടികളും
നക്കിത്തുടയ്ക്കുന്ന
പശയുള്ള നാവും
ചുററ്റിയെത്താൻ?

ഉത്തരം കിട്ടാത്ത
ചോദ്യങ്ങളൊത്തിരി
ബാക്കിയാവുന്നെന്റെ
ഉൾത്തടത്തിൽ!







കാറ്റിനു ശാപം

കാറ്റിനു ശാപം

5
123

മണ്ട ദ്രവിച്ചൊരുകൊന്നത്തെങ്ങിലെമൂത്താശാരി മരംകൊത്തി, ഒത്തിരി കൊത്തിതുളയിട്ടേതോചിത്രപ്പണിയതു ചെയ്യുമ്പോൾ;ആൽമരവിത്തുവിഴുങ്ങിയണഞ്ഞൊരുകുരുവിപ്പെണ്ണിൻകാഷ്ടംവീണൊരു തുളതന്നിൽ;വിത്തു മുളച്ചു വളർന്നു സുന്ദരനായൊരു കുഞ്ഞാല്!തെക്കുകിഴക്കൻവർഷക്കാറ്റിനുഭ്രാന്തുപിടിച്ചൊരു നേരത്ത്;ആലിൻ കയ്യിൽ ചുറ്റി വലിച്ചാതയ്യു പറിക്കാനായുമ്പോൾ;മണ്ടയൊടിഞ്ഞൊരുമൂന്നര മുറിയായ്മണ്ണിനു മേളിൽ വീണപ്പോൾ;പൊത്തതിനുള്ളിൽ മുട്ടകളിട്ടൊരുഅമ്മക്കിളിയുടെ സ്വപ്നങ്ങൾ,മണ്ണിലുടഞ്ഞുതകർന്നേ പോയ്!നെഞ്ചു തകർന്നാഅമ്മക്കിളിയാൾകാറ്റിനെയന്നു ശപിച്ചൂ പോൽ;\" തെക്കുകിഴക്കേ ക