Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 22

ഹരി മോളേയും കൂട്ടി കാറിൻ്റെ ഡോർ തുറന്നതും ശിൽപ ഓടി അവരുടെ അടുത്ത് എത്തി
ശിൽപ : ഹരി ഞാനും വരുന്നു!!! 
ഹരി ഞെട്ടി നോക്കി 
ഹരി : അല്ല നീ എന്തിനാ ഞങ്ങളുടെ കൂട്ടത്തിൽ നിനക്ക് ടെക്സ്റ്റയിൽസിൽ അല്ലേ വർക്ക് ഉള്ളത് പിന്നെ എൻ്റെ കൂട്ടത്തിൽ വന്നാൽ ശരിയാവില്ല എനിക്ക് ചിന്നുവിനെ സ്കൂളിൽ ആക്കണം.!!!
( ഹരി പറയുന്നത് ഭാനുമതി കേട്ടിരുന്നു അവർ വേഗം അങ്ങോട്ട് വന്നു )
ഭാനുമതി : ഹരി മോനെ അവൾ കൂടെ വന്നോട്ടെ മോൾടെ സ്കൂളൊക്ക ശിൽപ കാണട്ടെ ...
( ഹരി മനസില്ലാ മനസോടെ സമ്മതിച്ചു)
ഹരി : ശരി ഇനി പറയണ്ട. മം 😣 പിറകിൽ കേറിക്കോ 
( ഭാനുമതി പതുക്കെ ശിൽപയുടെ ചെവിയിൽ പറഞ്ഞു.
ഭാനുമതി : മോൾ ഇറങ്ങി കഴിഞ്ഞ് ഫ്രണ്ട്
സീറ്റിൽ ഇരുന്നോണം . അവൻ ഞാൻ ഉള്ളത് കൊണ്ട് പറയാത്തതാ   😁

ശിൽപ : ശരിക്കും ആണോ അമ്മായി ?
ഭാനുമതി തലയാട്ടി 
( ശേഷം അവർ പോയി കഴിഞ്ഞ് ഭാനുമതി മനസിൽ ഓർത്തു\' എങ്ങനെയും ഹരിയെയും ശിൽപയെയും ഒന്നിപ്പിക്കണം 🙂 ഇതൊരു തുടക്കം ..... ഹാ ഹാ )

ഹരി മോളെ സ്കൂളിൽ ആക്കി ശേഷം കാർ എടുക്കാൻ തുടങ്ങിയപ്പോൾ ശിൽപ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു . ഹരിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല . കാരണം വൈഗ മരിച്ചതിനു ശേഷം അഞ്ചുവിനെയാണ് അവൻ സ്നേഹിക്കുന്നത് 😟 അവൾക്ക് മാത്രം ഈ സീറ്റിൽ ഇരിക്കാൻ അർഹത .. ഉള്ളൂ .. 
പക്ഷേ അമ്മ പറഞ്ഞത് കൊണ്ട് ഇവളെ കൊണ്ടുവന്നതാ ഇനി അഞ്ചു എങ്ങനെ പ്രതികരിക്കും 😓😣 എല്ലാം ഓർത്തപ്പോൾ അവന് എന്തോ പോലെ ആയി)
ശിൽപ : ഹരി ഹലോ 😌 പോവാം 
( അവൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു . ടെക്സ്റ്റയിൽസിൽ വരുന്നത് വരെ ഹരി ഒന്നും മിണ്ടിയല്ല. നേരെ കാർ പാർക്കിംഗ് ൽ എത്തി .. അവൻ വേഗത്തിൽ കാർ ഓഫ് ചെയ്തിട്ട് നടന്നു..
ശിൽപ : ഹേയ് ഹരി ഞാനും അങ്ങോട്ടല്ലേ നിൽക്ക് ഒരുമിച്ച് പോകാം ...
( അവൾ ഹരിയുടെ പിന്നാലെ നടന്നു... ഹരി കാബിലേക്ക് കേറുന്നതിന് മുൻപ് അഞ്ചുവിനെ തിരഞ്ഞു ..😟 പക്ഷേ അവൾ എത്തിയിട്ടില്ലായിരുന്നു . ... ഹരിക്ക് ടെൻഷൻ ആയി.........\"\"\" അഞ്ചു എവിടെ പോയി ഇത് വരെ എത്തിയില്ലല്ലോ 😓........
( ഹരി വിഷമിച്ച് ഇരുന്ന്).........

തുടരും....