Aksharathalukal

വെളിനക്ഷത്രം 💖

പുറത്ത് ആളുകൾ സഠസാരിയ്ക്കുന്നത് കേട്ടാണ് പിന്നീട് പവി കണ്ണുതുറക്കുന്നത്. അവൻ പതിയെ മുറിക്ക് പുറത്തിറങ്ങി വീൽഹൗസിലേയ്ക്ക്   നടന്നു. ധ്വീപ് ഇപ്പോൾ നല്ല വ്യക്തമായി തന്നെ കാണാം.. അരമണിക്കൂർ പോലും വേണ്ട അവിടെ എത്തിച്ചേരാം..അവൻ മുന്നോട്ട് നടന്നപ്പോൾ ഹാരിയും നിത്യയും മെറിനയും കൂടി bow യുടെ ഭാഗത്തുനിന്ന് സംസാരിക്കുന്നത് കണ്ടു. മൂന്നപേരുടേം കയ്യിൽ കോഫി മഗ് ഉണ്ടായിരുന്നു, എല്ലാവരും ഇപ്പൊ എണീറ്റതെ ഉള്ളൂ എന്ന് അവനുമനസിലായി.

" oh, അപ്പൊ ഐസക് ആണ് കപ്പിത്താൻ... 

അവൻ പതിയെ വീൽ ഹൗസിലേയ്ക്ക് ഒന്ന് എത്തി നോക്കി.. ഒരു സിഗരറ്റും പുകച്ചു പാട്ടും പാടി ഓടിയ്ക്കുവാണ് ആശാൻ...
അവൻ പതിയെ ഹരിയുടെയും മറ്റും അടുത്തേക്ക് നടന്നു..

" Good morning... Pavii..
അവൻ നടന്നു വരുന്നത്  കണ്ട് നിത്യ അവനെ വിഷ് ചെയ്തു..

"Good morning നിത്യ..
അവൻ തിരിച്ചും.

നിത്യ പവിക്ക്  കെറ്റിലിൽ നിന്നും കോഫി ഒഴിച്ച് നൽകി..

" താങ്ക്യൂ നിത്യ..

അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

ഹാരിയുടെ കയ്യിൽ ഒരു ബിനോക്കുലർ ഉണ്ടായിരുന്നു. അവൻ ഇടയ്ക്കിടെ അത് വച്ചു ദ്വീപ് നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു.

" ഹാരീ,  നമ്മൾ പോകുന്നത് അത്ര ഡെവലപ്പ്ഡ് ഒന്നും അല്ലാത്ത സ്ഥലത്തേക്ക് അല്ലെ, അവിടെ കപ്പൽ ഒക്കെ അടുക്കാനുള്ള സൗകര്യങ്ങൾ ഉണ്ടോ... പവി ചോദിച്ചു..

" അതിനെ കുറിച്ച് തന്നെയാണ് പവി ഞാനും ആലോചിക്കുന്നത് അഡോണിസ് പറഞ്ഞത് ഒരു ചുവന്ന കോടി നാട്ടിയിട്ടുണ്ട് അവിടെ വരേ വരാൻ പറ്റുള്ളൂ എന്നാണ്, ഞാൻ ആ കോടിയാണ് നോക്കുന്നത്.."
ഹാരി വീണ്ടും ബൈനോകുലറിലേയ്ക്ക്  നോട്ടം മാറ്റി.

"അതിനുശേഷം..."
പവി സംശയത്തോടെ അവനെ നോക്കി..

" അതിനു ശേഷം അവർ അവിടെ നിന്നും തോണിയുമായി വരാം എന്നാണ് പറഞ്ഞത്.."

" ഹ്മ്മ്..."
പവി പിന്നീട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിന്നില്ല.. ഹാരീ അവരെ ഒരു കുഴപ്പത്തിലും ചാടിയ്ക്കില്ല എന്നൊരു വിശ്വാസം അവനുണ്ടായിരുന്നു.. കോഫി കുടിച്ചതിനു ശേഷം അവൻ ഫ്രഷ് ആകാനായി റൂമിലേക്ക് പോയി.. സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് വച്ചു..ഇന്ന് എന്തായാലും തീരം തോടും എന്ന് അവനു ഉറപ്പായിരുന്നു. മൂന്ന് ദിവസമായി ഈ യാത്ര തുടങ്ങിയിട്ട്... അവനു മടുത്തു തുടങ്ങിയിരുന്നു.. യാത്രകളോടുള്ള കമ്പം കൊണ്ട് തന്നെയാണോ ഇതിന് സമ്മതിച്ചതെന്ന് അവനു ഓർമയില്ല.. സാധരണ കടൽ യാത്രകളോട് അവനു താല്പര്യമില്ലാത്തതാണ് പക്ഷെ എന്തോ ഒന്ന് അവനെ സമ്മതിപ്പിയ്ക്കുകയായിരുന്നു..ബാക്ക് പാക്ക് ചെയ്ത് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേയ്ക്കും ഹാരീ കപ്പൽ നങ്കൂരത്തിലാക്കിയിരുന്നു.. കപ്പൽ നിന്നിടത്തുന്ന ഒരു നൂറുമീറ്റർ മാറി ചുവന്ന കൊടി അവർ കണ്ടു.. 

" എല്ലാവരും ആവശ്യം സാധനങ്ങളും ഡ്രെസ്സും ഒക്കെ പാക്ക് ചെയ്തോളു അഡോണിസ് അവിടെ നിന്നും ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്...
ഹാരീ എല്ലാവരോടുമായി പറഞ്ഞു..

പവി ആൾറെഡി എല്ലാം എടുത്ത് വച്ചിരുന്ന കൊണ്ട് അവർ എല്ലാം അകത്തേയ്ക്ക് പോയ സമയം അവൻ ബിനോക്കുലരും എടുത്തുകൊണ്ടു കപ്പലിനരികിൽ പോയി നിന്നു. നിന്നു.
അവനും നോക്കി കാണുകയായിരുന്നു ആസ്റ്റർ ദ്വീപിനെ....
പിന്നെയും അങ്ങ്മിങ്ങുമായി അനേകം കോടികൾ നാട്ടിയിട്ടുണ്ട്... ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരു  ബോട്ട് ഓടി വരുന്നത് അവൻ കണ്ടു... എൻജിൻ ഘടിപ്പിച്ച ബോട്ട് ആണെന്ന് ഒരു വേള അവൻ സംശയിച്ചു... അത്രയ്ക്കായിരുന്നു അതിന്റെ വേഗത.. എന്നാൽ അത് ഒരാൾ തുഴയുകയായിരുന്നു എന്ന് കുറച്ചൂടി അടുത്തപ്പോഴാണ് അവൻ മനസിലായത്.

"ഇയാളാരാ യന്ത്രമനുഷ്യനോ.. എന്തൊരു വേഗത്തിലാ അല്ലെ വരുന്നേ...."
തന്റെ മനസ്സിൽ തോന്നിയ കാര്യം ഐസക്ക് പുറകുനിന്നും പറഞ്ഞപ്പോ അവനും അത് ശരീ വച്ചു..

അതിൽ രണ്ട് പേരുണ്ടായിരുന്നു.. ഹാരിയുടെ കൂട്ടുകാരൻ അഡോണിസും വേറെ ഒരാളും.. അയാൾ ആയിരുന്നു തോണി തുഴഞ്ഞോണ്ടിരുന്നത്..

എല്ലാവരും ബോട്ടിലേയ്ക്ക് കയറിനുള്ള തയാറെടുപ്പിലായിരുന്നു.. ഐസക്ക് ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ട് റെഡി ആയിരുന്നു.. എല്ലാവരും സേഫ്റ്റിയ്ക്ക് ലൈഫ് ജാക്കറ്റ് ഇടണം എന്നൊക്കെ പറഞ്ഞു ക്ലാസ്സ്‌ എടുത്ത്  മെറിനയും നിത്യയും ജാക്കറ്റ് ഇട്ടു.. പവിയും ഹാരിയും കൂടി ജാക്കറ്റ് ഇട്ട് റെഡി ആയി വന്നപ്പോഴേക്കും അവർ മൂന്നുപേരും ബോട്ടിൽ കയറിയിരുന്നു.. ഹാരിയും പവിയും കൂടി കയറിയതോടെ കപ്പലുമായി ബന്ധിച്ച കയർ അഴിച് അവർ ആസ്റ്ററിലേയ്ക്ക് പുറപ്പെട്ടു..

തുടരും



വെള്ളിനക്ഷത്രം 💖

വെള്ളിനക്ഷത്രം 💖

5
91

ഹാരിയും ബോട്ടിലേയ്ക്ക് കയറി അവസാനമായാണ് പവി ബോട്ടിലേയ്ക്ക് കയറിയത് അവൻ ഏറ്റവും പുറക് ഭാഗത്തായി തുഴയുന്നയാൾക്ക്  അഭിമുഖമയാണ് ഇരുന്നത്. അയാൾ ബോട്ടും കപ്പലും തമ്മിൽ ബന്ധിച്ചിരുന്ന കയറുകൾ അഴിയ്ക്കുകയായിരുന്നു.എല്ലാവരും ഇരുന്നതിനുശേഷം അഡോണിസ് ബോട്ട് തുഴയാനുള്ള നിർദേശം കൊടുത്തപ്പോഴാണ് അയാൾ  മുഖമുയർത്തി നോക്കിയത്.പവിയെ കണ്ടതും അയാളുടെ മുഖത്ത് ഞെട്ടലും ആശ്ചര്യവും ഉണ്ടായി.. അവന്റെ Hazel നിറത്തിലുള്ള മിഴികളിലായിരുന്നു അയാളുടെ നോട്ടം മുഴുവൻ...പവിയ്ക്കും അതിശയമായി ഇതുവരെ തന്നെ കാണാത്ത ഒരാൾ അവനെ തന്നെ നോക്കിയിരിയ്ക്കുന്നത് അവനു ആരോചകമായി തോന്നി..\" തിറ