Aksharathalukal

പ്രണയബന്ധനം



നിന്നെ കണ്ടതും നിന്നോടടുത്തതും 
എന്റെയൊരു പകൽക്കിനാവിന്റെ 
ബാക്കിപത്രം...
 
നിന്നോടൊട്ടി ചേർന്നതും 
നിന്നെ സ്വന്തമാക്കിയതും
എന്റെ പ്രണയ സാക്ഷാൽകാരം 

നീയകന്നതും 
നമ്മൾ പിരിഞ്ഞതും 
എന്റെ രീതിയുടെ 
പൊരുത്തക്കേടുകൾ...

ഒടുവിൽ...

നീ തേടി വന്നതും 
ഈ നിമിഷങ്ങൾ 
പങ്കിടുന്നതും 
നിന്റെ വഴിത്താരയിൽ ഞാൻ കോറിയിട്ട പ്രണയ നിലാവിന്റെ 
അനേക
ഓർമക്കാഴ്ചകളും...!

എന്റെ ബന്ധനം 
നിന്റെ ശാസനം 
നമ്മുടെ ആത്മരാജ്യ-
മാക്കീടാം ...!!!

 ✍️സൈഫുദ്ദിൻ റോക്കി