Aksharathalukal

ഒരു സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 25

ഗോകുൽ ആ കാഴ്ച്ച കണ്ട് ഞെട്ടി തരിച്ചു😳.. അവൻ കണ്ടത് ഹരി അഞ്ജലിയെ ആശ്വസിപ്പിക്കുന്നു ...\" ഓഹോ ഇവളുടെ ആ രക്ഷകൻ ഇവൻ ആണല്ലേ🤨\" ..( ഗോകുലിന് പണ്ടേ ഹരിയെ ഇഷ്ടമല്ല എങ്ങനെയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളിലാണ് അവൻ്റെ നോട്ടം ., ഈ ബന്ധം എങ്ങനെയും തകർക്കണം ., അമ്മയോട് പറയാം . ബാക്കി അമ്മ നോക്കിക്കോളും 😏.....( അവൻ അവരെ കാണാത്ത ഭാവത്തിൽ നടന്നു പോയി)

ഹരി : ഇപ്പോൾ നിൻ്റെ സങ്കടം പോയോ😄? 
അഞ്ചു : മം ☺️ മാറി..
ഹരി : എങ്കിൽ മോള് വേഗം വീട്ടിൽ പോയ്കോ ഇനി നേരം വൈകി നിൽക്കണ്ട ഞാൻ പിള്ളച്ചേട്ടനോട് പറഞ്ഞോളാം 
( അതിനും അവൾ തലയാട്ടി )
ഹരി : എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ട് . ഈ ശിൽപയുടെ വരവിൻ്റെ ഉദ്ദേശ്യം എന്താണ് എന്ന് മനസിലാക്കണം . അവളുടെ മുൻപിൽ തല്കാലം വല്യ അടുപ്പം നമ്മൾ കാണിക്കണ്ട . കേട്ടോ .. 
( അവൾ അതും സമ്മതിച്ചു ശേഷം അവൾ ചിന്നുമോൾക്ക് മുത്തം നല്കിയിട്ട് വീട്ടിലേക്ക് പോയി...

( ഹരി പിള്ളയുടെ അടുത്ത് ചെന്നു )
ഹരി : പിള്ള ചേട്ടാ ചേട്ടൻ ഇവിടുത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം ശിൽപയുടെ ഈ വരവ് എന്തോ ഉള്ളത് പോലെ 
പിള്ള : ശരിയാ മോനെ ആ  കൊച്ചിൻ്റെ അച്ചനെ എനിക്ക് ശരിക്ക് അറിയാം ☝🏻 നിൻെറ ഭാനുമതിയമ്മ എന്തോ മനസ്സിൽ കണ്ടിട്ട് ഉണ്ട്  . നി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്✋🏻
ഹരി : അറിയാം .. ഞാൻ എല്ലാം മനസിലാക്കുന്നുണ്ട് 
പിള്ള : ഹരിക്ക് അഞ്ജലിയെ കല്യാണം കഴിച്ചു ജീവിക്കാൻ മേലെ . ഇനി എന്തിനാ വൈകുന്നത് 🤨
ഹരി : സമയം വേണം കുറച്ച് നാൾ അതിനുള്ളിൽ എല്ലാം ശരിയാകണം....

( ഹരി ദൂരേയ്ക്ക് നോക്കി നിന്നു......)

( തുടരും )