Aksharathalukal

രാപ്പാടിയും പനിനീർപ്പൂവും

\'ഗായകർ അവർക്കുള്ള ഇരിപ്പിടത്തട്ടുകൾ ്് ഉപവിഷ്ടരാകും,
ആ യുവ വിദ്യാർത്ഥി പറഞ്ഞു, അവർ തങ്ങളുടെ തന്ത്രിവാദ്യങ്ങൾ വായിക്കും എൻറെ പ്രിയപ്പെട്ടവൾ വീണയുടെയും വയലിന്റെയും സുരത്തിനനുസൃതമായി നിർത്തം ചെയ്യും, അവൻ കൈക്കുള്ളിൽ മുഖം ഒളിപ്പിച്ച് വിലപിച്ചു.
ഇയാൾ എന്തിനാണ് കരയുന്നത് ഒരു പച്ച ഓന്ത് വാലുമുയർത്തി അവനെ കടന്നു പോകുന്നതിനിടയിൽ ചോദിച്ചു,
സത്യത്തിൽ എന്തിനാ ഒരു ഡെയ്സി ചെടി മൃദുവായ സ്വരത്തിൽ തന്റെ അയൽവാസിയോട് മന്ത്രിച്ചു,
ഒരു ചുവന്ന പനിനീർ പൂവിന്  വേണ്ടിയാണ് അവൻ കരയുന്നത്, എന്ന് രാപ്പാടി പറഞ്ഞു,
ഒരു ചുവന്ന റോസാപ്പൂവിന് വേണ്ടിയോ അവർ വിളിച്ചു ചോദിച്ചു എന്തൊരു അസംബന്ധ, ഉടൻതന്നെ അവർ പരിഹസിച്ചു ചിരിച്ചു.
പക്ഷേ രാപ്പാടി ഈ വിദ്യാർത്ഥിയുടെ ദുഃഖത്തിന്റെ രഹസ്യം ഗ്രഹിക്കുകയും പ്രേമത്തിന്റെ നിഗൂഢതകളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഓക്കു മരത്തിൽ നിശബ്ദമായിരിക്കുകയും ചെയ്തു




പെട്ടെന്ന് അവൾ പറക്കാനായി തന്റെ തവിട്ടു നിറമുള്ള ചിറകുകൾ വിടർത്തുകയും വായുവിലേക്ക് കുതിച്ചു ,അവൾ ഒരു നിഴൽ പോലെ തോട്ടത്തിലൂടെ കടന്നുപോവുകയും ഒരു നിഴൽ പോലെ തന്നെ ഉദ്യാനത്തിന് കുറുകേ സഞ്ചരിക്കുകയും ചെയ്തു,
പുൽത്തകിടി യുടെ മധ്യത്തിൽ ഒരു മനോഹരമായ പനിനീർ ചെടി ഉണ്ടായിരുന്നു. അവൾ അത് കണ്ടപ്പോൾ അതിനകത്തേക്ക് പറന്നു. എനിക്കൊരു ചുവന്ന റോസാപ്പൂ, അവൾ വിളിച്ചുപറഞ്ഞു ഞാൻ നിനക്ക് വേണ്ടി ഏറ്റവും മധുരമായ ഗാനം ആലപിക്കാം, പക്ഷേ ചെടി തലയാട്ടി , എൻ്റെ പൂക്കൾ വെള്ളയാണ് അത് മറുപടി നൽകി, പക്ഷേ സൂര്യ ഘടികാരത്തിനടുത്തുള്ള എൻറെ സഹോദരൻറെ പക്കലയ്ക്ക് പോകും ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് അവൻ നിങ്ങൾക്ക് തരും.രാപ്പാടി സൂര്യ ഘടികാരനത്തിന് അടുത്ത് വളരുന്ന പനിനീർച്ചെടിയുടെ അടുത്തേക്ക് പറന്നു.എനിക്കൊരു ചുവന്ന പനിനീർ പൂവ് തരൂ ഞാൻ നിനക്ക് വേണ്ടി ഏറ്റവും മനോഹരമായി ഗാനം ആലപിക്കാം രാപ്പാടി പറഞ്ഞു
പക്ഷേ ചെടി ശിരസ്സിളക്കി എന്റെ പനിനീർ പ്പൂക്കൾ മഞ്ഞയാണ്


രാപ്പാടിയും പനിനീർപ്പവും

രാപ്പാടിയും പനിനീർപ്പവും

5
103

എന്റെ പനിനീർ പൂക്കൾ മഞ്ഞയാണ് അത് മറുപടി പറഞ്ഞു,വിദ്യാർത്ഥിയുടെ ജനാലയുടെ താഴെ വളരുന്ന എൻറെ സഹോദരൻറെ അടുക്കൽ പോകും ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് അവൻ നിങ്ങൾക്ക് തരും.രാപ്പാടി വിദ്യാർത്ഥിയുടെ ജനാലയുടെ താഴെ വളരുന്ന പനിനീർ ചെടിയുടെ അടുത്തേക്ക് പറന്നു, എനിക്കൊരു ചുവന്ന പനിനീർ പൂവ് തരൂ, അവൾ വിളിച്ചുപറഞ്ഞു ,ഞാൻ നിനക്കായി ഏറ്റവും മനോഹരമായ ഗാനം ആലപിക്കാം, പക്ഷേ ചെടി ശിരസ്സിലക്കി എൻറെ പനിനീർ പൂക്കൾ ചുവന്നവയാണ്, അത് മറുപടി പറഞ്ഞു ,മാടപ്രാവിന്റെ പാദം പോലെ ചുവന്നവ, സമുദ്രകളിൽ ഇളകിയാടി നിൽക്കുന്ന പവിഴപ്പുറ്റിനേക്കാൾ ചുവന്നവ ,പക്ഷേ ശൈത്യകാലം എൻറെ സിരകളെ മര