ആയിശുവിന്റെ പ്രണയം
Part - 1
\" നീ എന്താ ഐഷു സ്കൂളിൽ ഒന്നും പോകുന്നില്ലേ.. \" മുറ്റത്തു പെയ്യുന്ന മഴയിലേക്ക് നോക്കി കൊണ്ട് നിൽക്കുന്നവളെ നോക്കി അവളുടെ ഉമ്മ ചോദിച്ചു.
\" എന്താ ഉമ്മാ ഞാൻ പോവുന്നുണ്ട്.. \" അവള് അകത്തേക്കു കയറി ഉമ്മയെ നോക്കി കൊണ്ട് പറഞ്ഞു
\" എന്നാൽ വേഗം കുളിച്ചു ഒരുങ്ങി പോവാൻ നോക്ക്. അല്ലെങ്കിൽ എൻ്റെ കൈയിൽ നിന്ന് നി അടി വാങ്ങിക്കും.. \" ഉമ്മ ചെറു ദേഷ്യത്തോടെ അവളോടായി പറഞ്ഞു.
\" ഈ ഉമ്മാനെ കൊണ്ട്, മഴയും നോക്കി ഒന്ന് വെറുതെ ഇരിക്കാൻ സമ്മതികുല. അല്ലെങ്കിലും ഈ ഉമ്മ ഇങ്ങനെ ആണ് മനുഷ്യനെ ഒരിടത്തു വെറുതെ ഇരിക്കാൻ സമ്മതികുല. എന്നെ എന്താ ഇവർ അരിമണി കൊടുത്ത് വാങ്ങിയത് ആണോ ഒരു സ്നേഹം ഇല്ല.. \" അകത്തേക്ക് നടന്നു കൊണ്ട് അവള് ഉമ്മ കേൾക്കാനായി പറഞ്ഞു
\" ഇവളേ ഇന്ന് ഞാൻ.. \" ഉമ്മാ അവളെ അടിക്കാൻ കൈ ഓങ്ങിയതും അവൾ വേഗത്തിൽ അകത്തേക്ക് ഓടി.
\" വേഗം കുളിക്കാൻ പോവാട്ടെ അല്ലെങ്കിൽ എൻ്റെ ദോശ മുഴുവൻ ആ ചെക്കൻ കഴിക്കും. അവസാനം എനിക്ക് ഒരു കഷ്ണം പോലും ആ ചെക്കൻ ബാക്കി വെക്കില്ല. \" തന്റെ റൂമിലേക്ക് കയറി കൊണ്ടവൾ മനസ്സിൽ പറഞ്ഞു.
\" കുളി എനിക്ക് പണ്ടേ അലർജി ആണ്. കുളിക്കാതെ പുറത്തു ഇറങ്ങിയ ഉമ്മയുടെ കയ്യിൽ നിന്ന് നല്ലത് കിട്ടും. അത് കൊണ്ട് ഞാൻ വേഗം മേൽ കഴുകി വന്നു.. മിററിൽ എന്റെ മൊഞ്ച് എല്ലാം ഒന്ന് നോക്കി എന്നിട്ട് കണ്ണ് എഴുതി കുറച്ചു പൗഡർ വാരിട്ട്. എന്നിട്ട് എന്റെ ചെറിയ, മാല, വള, കമ്മൽ എല്ലാം എടുത്തിട്ട് ഒന്നൂടെ നമ്മള് നല്ലോണം മിററിൽ നോക്കി..
\" കുയപ്പമില്ല ഒരു ആനച്ചന്തം ഓക്കേ ഇപ്പൊൾ ഉണ്ട്. ഞമ്മക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ല. ഈ ആയിശു പണ്ടേ നാച്ചുറൽ ബ്യുട്ടി അല്ലേ. \"
അങ്ങിനെ എന്റെ ഒരുക്കം എല്ലാം കഴിഞ്ഞു ഞാൻ വേഗം തായേ കിച്ചണിലേക്ക് പോയി. \" ഉമ്മ ഞാൻ ഇന്ന് ലേറ്റ് ആയി അല്ലേ.. \" എന്ന് പറഞ്ഞത് മാത്രേ എനിക്ക് ഓർമയുള്ളു കണ്ണുരുട്ടി ദേഷ്യത്തോടെ ഒരു നോട്ടം. എൻ്റെ അമ്മോ എന്തു ദേഷ്യം ആണ് . ആ ദോശ കല്ലിൽ എടുത്തു ഇടുന്ന കണ്ട തന്നെ അറിയാം എന്നെയും അത് പോലെ എടുത്തു ഇടുമെന്നു. അത് കൊണ്ട് നമ്മള് അവിടെന്ന് വേഗം തന്നെ ഹാളിൽ വന്നിരുന്നു.
\" അല്ലങ്കിൽ തന്നെ വെറുതെ എന്തിനാ ആ ദോശ കല്ല് കേടുവരുത്തുന്നത്. അല്ലാതെ എനിക്ക് ഉമ്മയെ പേടി ആയിട്ട് ഒന്നും അല്ല. എന്നാലും ഒരു ചിന്ന പേടി ഇല്ലായിക ഇല്ല. \"
\" ഡാ ഇന്നും ദോശ ആണല്ലേ.. \" അവിടെ ഇരുന്നു വെട്ടി വിഴുങ്ങുന്ന അനിയനെ നോക്കി ഞാൻ ഒന്ന് ചോദിച്ചു പോയ്. അതിനവൻ എന്നെ പുച്ഛിച്ചു ഒരു നോട്ടം.
\" ആ.. നിനക്ക് വേണങ്കിൽ കഴിക്ക് ഇല്ലങ്കിൽ ഞാൻ തന്നെ കഴിച്ചോളാം. \" അവൻ അവളെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും ദോശ തട്ടാൻ തുടങ്ങി.
\" എന്നാല് എന്റെ മോൻ അങ്ങനെ കഴിക്കേണ്ട. എൻ്റെ ദോശ ഞാൻ തന്നെ തിന്നും അല്ല പിന്നെ. അവന് എൻ്റെ ദോശ വേണം പോലും, ഇപ്പൊൾ നിനക്ക് ദോശ കിട്ടും നോക്കിക്കോ. \"
മിനിയാന്നു ഞാൻ വയക്ക് ഉണ്ടാക്കി പോയപ്പോൾ എൻ്റെ ദോശ അവിടെ വെച്ചിട്ട് ആണ് പോയത്. പിന്നെ വന്നപ്പോൾ ദോശ പോലും ഇല്ല, അത് ഫുൾ ഈ തെണ്ടി തിന്നു തീർത്തു. എന്നാലും എൻ്റെ ദോശ..
അങ്ങിനെ കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ മെല്ലെ ക്ലോക്കിലേക് നോക്കി സമയം 8.30 ആവാൻ ആയി എന്ന് കണ്ടതും വേഗം തന്നെ ഫുഡ് കഴിച്ചു തിർത്ത് വേഗം പോവാൻ ഇറങ്ങി.
ഉമ്മയോടു യാത്ര പറഞ്ഞു ബസ്റ്റോപ്പ് ലക്ഷ്യമാക്കി പോയി കൊണ്ടിരിക്കുമ്പോ ആണ് ഒരു പയ്യൻ എന്നെ തന്നെ നോക്കി വരുന്നത് ഞാൻ കണ്ടത്.
\" നീ എന്താ ഒറ്റക്ക് പോവുന്നത്.. \" അവൻ അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
\" അത് നിന്നോട് പറയാൻ എനിക്ക് താല്പര്യം ഇല്ലാ.. \" അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൾ അവിടെന്നു വേഗം ബസ്സ്റ്റോപ്പിലേക്ക് ഓടി.
അവിടെ എത്തിയതും കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന അവളുടെ കൂട്ടുകാരികളെ.
\" എന്തടി ഇന്നും ലേറ്റ് ആണല്ലോ. \" അവരിലൊരാൾ ആയിഷയെ നോക്കി പറഞ്ഞു.
\" അത് പിന്നെ രാവിലെ എണീച്ചപ്പോൾ നല്ല മഴ. ഞാൻ മഴയെ നോക്കി നിന്നപ്പോൾ കുറച്ചു ലേറ്റ് ആയി. പിന്നെ ഉമ്മാൻ്റെ വയക്കും അനിയൻ്റെ വയക്കും ഓക്കേ കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരു പയ്യൻ, അവൻ എന്നോട് ഒറ്റക്ക് ആണോ എന്ന് ചോദിച്ചു എനിക്ക് ആണെങ്കിൽ ദേഷ്യം വന്നു. തന്നെ നല്ലവണം ലേറ്റ് ആയി ആപ്പോൾ ആണ് അവൻ്റെ ചോദ്യം. അങ്ങിനെ അവിടന്ന് ഓടി വന്നത് ആണ് ഞാൻ.. \" അവള് പറഞ്ഞത് കേട്ട് അവരെല്ലാം അവളെ നോക്കി ചിരിച്ചു.
ഫ്രണ്ട്സ്നോട് സംസാരിച്ചു നിൽക്കുമ്പോൾ അവരുടെ ബസ് വന്നു.
\" ഇന്ന് ലേറ്റ് ആയതു കൊണ്ട് തന്നെ വേറെ ബസ് ആണ് ഞങ്ങൾക്ക് കിട്ടിയത്. അതിന് അവളുമാരുടെ കയ്യിൽ നിന്ന് നല്ലോണം കേട്ടു.. ബസിൽ കയറി ഇരുന്നപ്പോ തന്നെ ബസ് കണ്ട്ടർ പൈസ വാങ്ങിക്കാൻ വന്നു അവളുമാർ മൂന്ന് പേരുടെ പൈസയും ഞാൻ കൊടുത്ത്.. \"
\" ഛെ ഞാൻ എന്തൊരു ആൾ ആണ് അല്ലേ. എന്നെയൂം എൻ്റെ ഫാമിലിയെയും ഫ്രണ്ട്സിനെയും എല്ലാം പരിജയപ്പെടുത്താൻ ഞാൻ മറന്നു പോയി.. \"
\" ഞാനാണ് ഇവരുടെ എല്ലാം ആയിഷ എന്നെ നിങ്ങൾ (അയിച്ചു) എന്ന് വിളിച്ചോ, ഞാൻ ഒരു കാന്താരി ആണ് എന്ന് എല്ലാവരും പറയാറുണ്ട്. ഞാൻ പഠിക്കുന്നത് 10 ക്ലാസ്സിൽ ആണ്. ഇന്ന് എനിക്ക് എക്സാം ഉണ്ട്. \"
\" നേരത്തെ എന്നെ അടിക്കാൻ വന്നല്ലോ അത് ആണ് എൻ്റെ പുന്നാര ഉമ്മച്ചി. പേര് സുലൈഖ, സുലു എന്ന് എല്ലാവരും വിളിക്കും. ആൾ നല്ല കലിപ്പ് ആണ്.. പിന്നെ എന്റെ ഉമ്മച്ചി ആയതു കൊണ്ട് പറയുവല്ല നല്ല സുന്ദരി ആണ് കാണാൻ. ഉമ്മച്ചി ഒരു ഹൗസ് വൈഫ് ആണ്.. പിന്നെ എൻ്റെ പുന്നാര ഉപ്പച്ചി, പേര് അഷറഫ്, അസറു എന്ന് എല്ലാവരും വിളിക്കും. ആൾ ഒരു പാവം ആണ്. ഉപ്പാക്ക് ജോലി അങ്ങ് ഗൾഫിലാണ്. അവിടെ ഒരു സൂപ്പർമാർക്കറ്റിൽ വർക്ക് ചെയ്യുന്നു.. ലീവിന് വന്നു പോയിട്ട് 2 വർഷം ആയി. അവരുടെ വിവാഹം arriged merrige ആയിരുന്നു. \"
\" പിന്നെ എൻ്റെ ദോശ കഴിക്കാൻ നോക്കിയ ആ കുരിപ്പ്, അവൻ എൻ്റെ ഒരേയൊരു അനിയൻ, പേര് അബിൻഷാ, അബി എന്ന് എല്ലാവരും വിളിക്കും.. അവനും നല്ല കലിപ്പൻ ആണ് ഒത്തിരി കുരുത്തകേടും ഉണ്ട് കയ്യിൽ. \"
\" പിന്നെ നേരത്തെ ഞാൻ ഒരു പയ്യൻനോട് ദേഷ്യം പിടിച്ചില്ലേ അവൻ്റെ പേര് ഷാഫി. അവൻ ഗൾഫിൽ എഞ്ചിനീയർ അണ്. പിന്നെ ഇപ്പോ കണ്ട എന്റെ ഫ്രണ്ട്സുകൾ. അവരുടെ പേര്, അഞ്ജന, രേഷ്മ, സാനില, ഇവർ മൂന്ന് പേരും എൻ്റെ കൂടെയാണ് പഠിക്കുന്നതു. അതും ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ.
\" ഡി അയിച്ചു നീ ഇത് എന്ത് ചിന്തിച്ച നിൽക്കുന്നത്. \" സ്വപ്നം കണ്ട് നിൽക്കുന്നവളെ തട്ടി വിളിച്ചു കൊണ്ട് അഞ്ജന ചോദിച്ചു.
അപ്പോഴാണ് ബസ് സ്കൂളിന് മുന്നിൽ എത്തിയെന്ന് അവൾ അറിഞ്ഞത്. വേഗം തന്നെ അവർ ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് ഓടി. എന്നിട്ട് റോൾ നമ്പർ കണ്ടുപിടിച്ചു അവരവരുടെ സീറ്റിൽ ഇരുന്നു. എക്സാം തുടങ്ങിയതും പ്രാർത്ഥനയോടെ ഓരോ ചോദ്യവും നോക്കി അവൾ എഴുതാൻ തുടങ്ങി.
എക്സാം കഴിയാനുള്ള ബെൽ അടിച്ചതും സർ പേപ്പർ വാങ്ങിക്കാൻ അവളുടെ അടുത്തേക്ക് വന്നു.
\" സാർ കുറച്ച് കുടി എഴുത്തിട്ട് തരാം. ലാസ്റ്റ് question ആണ്. \" അവൾ അയാളെ നോക്കി പറഞ്ഞു.
പക്ഷേ അയാള് സമയം ആയി എന്ന് പറഞ്ഞു പേപ്പർ അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു പോയി..
\" ദുഷ്ടൻ എനിക്ക് Last question answer എഴുതാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. പകുതി വരെ ആയി. അത് ഫുൾ കഴിഞ്ഞില്ല. ആ മാർക്ക് പോയി. ഈ കാലമാടനെ കൊണ്ട്.. \" അവള് സാറിനെ നോക്കി സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ പതിയെ പറഞ്ഞു.
ഞാൻ എക്സാം എന്റെ കഴിഞ്ഞ് വന്നപ്പോൾ അവളുമാരെ അവിടെ എവിടെയും കാണാനില്ല.
\" ഇവളുമാർ ഇത് എവിടെപ്പോയി പടച്ചോനെ. ഇത് ഇപ്പോൾ പതിവ് ആണ് എക്സാം തുടങ്ങിയത് മുതൽ അവളുമര് എന്നെ കാത്തുനിൽക്കാതെ പോവും. \"
\" ബസ് സ്റ്റോപ്പിൽ കുറെ ആൾകൾ ഉണ്ട് പല സ്കൂളിൽ നിന്നുള്ള കുട്ടികളും ഉണ്ട്. അങ്ങിനെ എന്റെ ബസ് വന്നപ്പോഴേക്കും ഞാൻ അതിൽ കയറി ഇരുന്നു.
\" എന്താ മോളെ ഇന്ന് ഫ്രണ്ട്സ് ഒന്നും ഇല്ലേ.. \" കണ്ടക്ടർ ഇക്ക എന്നെ കണ്ട് ചോദിച്ചു.
\" അവര് എല്ലാം നേരെത്തെ തന്നെ പോയി ഇക്ക. \" ഞാൻ അയാളോട് പറഞ്ഞു..\"
\" അങ്ങിനെ എൻ്റെ സ്റ്റോപ്പ് എത്തിയതും ഞാൻ വേഗം ഇറങ്ങി. എന്റെ നടന്നു വീടിൽക്ക് നടന്നു.
ഇവിടെന്ന് ആണ് എൻ്റെ പ്രണയം സ്റ്റാർട്ട് ചെയ്യുന്നത്.. ഈ \" ആയിശുവിന്റെ പ്രണയം \"
തുടരും.
ഞാൻ ആദ്യം ആയിട്ട് ആണ് എഴുതുന്നത് തെറ്റുകൾ ഉണ്ടാകും. സപ്പോർട്ട് ചെയ്തു നിങ്ങള് കൂടെ കാണില്ലേ.