Aksharathalukal

8 - തിരകൾക്ക് തീരത്തിന്റെ തീരുത്ത്

കമ്മ്യൂണിസ്റ്റ് അധിനിവേശം വിശകലനം ചെയ്യുവാനും, അപ്പോഴേക്കും മലയാളം കൈകാര്യം ചെയ്യാൻ പ്രാപ്തി നേടിയിരുന്ന മുൻനിര ഓഫീസർമാരായ നീലോൽപൽ ബസുവിനെയും, നിർമ്മലിനെ യും നിയോഗിച്ചു. അവർ കാര്യം കൊണ്ട് ബംഗാളികൾ ആണങ്കിലും പ്രാപ്തികൊണ്ട് ഇംഗ്ലീഷുകാരോളം വരും.

കേരള സർക്കാരിന്റെ സുരക്ഷാ പ്രതിനിധികളും ആപ്രദേശങ്ങളിൽ എവിടെയയൊ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിലിരുന്നു കൊണ്ട്, പാലം പണിക്കുള്ള തൊഴിലാ ള്ളികൾക്കിടക്ക് വർഗ്ഗ സാഹിത്യത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയ സംഹിത കുത്തിവെക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പു തന്നു .
വയിലേറ്റുള ഉച്ചനേരങ്ങളിൽ, പകലിന്റെ ധ്വനികളെ എതിരിട്ട് കടൽ പാലത്തിന്റെ പണി തുടർന്നു. അതിനിടയിൽ ഓലേ മേഞ്ഞ തൊഴിലാളി ലയങ്ങളും, വളരെ അകലെ അല്ലാതെ ഉയർന്നു. നീലേൽലോ പൽ ബസുവിന്റെ നിർദേശം ആയിരുന്നു അത്.