Aksharathalukal

മാംഗല്യം :2

കോളേജിന്റെ മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോളാണ് ഞാനും കുഞ്ചുവും ബസിൽ നിന്ന് ഇറങ്ങിയത്. ഇറങ്ങുന്നതിന് കുറച്ചുമുന്നേ ഞാനൊന്നൂടെ ദേവട്ടനെ നോക്കി അപ്പോഴാണ് പെട്ടന്ന് ദേവേട്ടൻ എന്റെ നേർക്ക് മുഖമുയർത്തി നോക്കിയത്.
അതോടെ എന്റെ നോട്ടം നിലത്തിലേക്കായി..
കണ്ടക്ടറുടെ ചീത്തയും ഒരുമിച്ചായിരുന്നു.
ഒന്ന് വേഗം ഇറങ്ങാൻ പറഞ്ഞ്.
പുറത്ത് എത്ര നല്ലകോളേജ് ഉണ്ടായിട്ടും എന്നേയും കുഞ്ചുവിനേയും നാട്ടിലെ കോളേജിൽ തന്നെ  ചെറിയച്ഛൻ ചേർത്തിയത്. അച്ഛമ്മേടെ നിർബന്ധം കൊണ്ട് മാത്രമാണ് പെൺകുട്ടികൾ കൺവെട്ടത്ത് തന്നെ ഉണ്ടാവണം പോലും ഇല്ലെങ്കിൽ ചിലപ്പോൾ പിടിച്ചാൽകിട്ടുലാന്ന്. വഷളായി പോകുമത്രേ.. എന്റേയും കുഞ്ചുവിന്റെയും അഭിപ്രായത്തിൽ ഞങ്ങൾ ഇനി മോശമാവാൻ ഒന്നുമില്ല 😁 എന്തോ ഈ കോളേജിൽ ലേഡീസ് മാത്രേ ഉള്ളൂ.. അതുകൊണ്ട് 

കുഞ്ചുവിനും ഒരു സുഖമില്ല. 
കാര്യം എന്തൊക്കെ പറഞ്ഞാലും എനിക്ക് ദേവേട്ടനോടുള്ള സ്നേഹം 916 ആണ്.. അതിലൊരു കളങ്കവുമില്ല. പക്ഷേ എന്റെ സ്നേഹം വൺ സൈഡ് ലവ് ആകുമെന്നാണ് എന്റെ സംശയം ആ മുഖത്തേക്ക് നേരെ ചൊവ്വേ നോക്കാൻ പോലും ധൈര്യമില്ല.. ദേവേട്ടനും ഞാനും പ്രണയിക്കുന്നതുവരെ ഞാൻ ഇങ്ങനെ വായിനോക്കിയൊക്കെ നടക്കും ചുമ്മാ ഒരു രസം.. കുഞ്ചു പറഞ്ഞപോലെ ഞങ്ങളുടെ നാട്ടിലുള്ള ചെറുപ്പക്കാരെ ഒക്കെ നോക്കി മടുത്തു.. ഇനി എന്നാണാവോ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങാൻ പറ്റുക.. അതിനൊക്കെ മുന്നേ ആ അച്ഛമ്മയെ കാലന്റെ കയ്യിൽ ഏൽപ്പിക്കണം എന്നാലേ ഞങ്ങൾക്ക് രണ്ടാൾക്കും സമാധാനം കിട്ടൂ... അച്ഛമ്മയ്ക്ക് എപ്പോഴും ആ സുന്ദരി കോതയേ പിടിക്കത്തുള്ളൂ.. അച്ഛമ്മേടെ മൃദു.. എന്നെയും കുഞ്ചുവിനെയും കടലാസ്ന്ന് വെട്ടിയപോലെയാണ്..
ഒരോന്ന് പറഞ് കോളേജ്  എത്തി..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
കുഞ്ചു ടി ഇന്ന് കോളേജ് കഴിഞ്ഞ് നമുക്ക് അമ്പലത്തിൽ പോകാം..
അതിന് നിനക്ക് കേറാൻ പറ്റുമോ?
ഉവ്വ് ഇന്നലെ കഴിഞ്ഞു.. ഇനി അടുത്ത മാസം നോക്കിയാൽ മതി.
നിനക്കോ കുഞ്ചു?
എനിക്കും ഇന്നലെ കഴിഞ്ഞു.. 
ഇന്ന് നമുക്ക് നമ്മുടെ റൂമിൽ കിടക്കാംലെ അമ്മു..

അതേ ഓരോരോ ആചാരങ്ങൾ.. ഒക്കെ ആ അച്ഛമ്മ കാരണമാ എവിടേം തൊടാനും കിടക്കാനും പറ്റില്ല.. നമുക്ക് ഇപ്പോഴൊന്നും ഒരു സദ്യയ്ക്ക് യോഗമില്ല എന്റെ അമ്മു..
കാലന് പോലും വേണ്ടാതെ ആയിരിയ്ക്കുന്നു.
വായോ കുഞ്ചു ക്ലാസ്സ്‌ തുടങ്ങാറായി... ലേറ്റ് ആയാൽ ആ ഹരി മാഷിന്റെ വായെലുള്ളത് മുഴുവനും കേൾക്കേണ്ടി വരും..

രാവിലെ 9:30 മുതൽ 3:30 വരെയാണ് ക്ലാസ്സ്‌.
ഹരിമാഷിനെ കുട്ടികൾക്ക് മുഴുവനും പേടിയാ.. ആളുടെ രൂപം കണ്ടാൽ എനിക്കും കുഞ്ചുവിനും സ്ഫടികത്തിലെ ചാക്കോ മാഷിനേയാ ഓർമ വരുക. 
അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ടാളും ചാക്കോ മാഷെന്നാ വിളിക്കാറ്...
അങ്ങനെ ചാക്കോ മാഷിന്റെ 3:30 വരെയുള്ള ക്ലാസ്സും കഴിഞ്ഞ്.. ബസും കേറി ഞങ്ങൾ രണ്ടാളും പാടവരമ്പിലൂടെ നടുക്കുകയാണ്.

ഇവിടന്ന് ഒരു 15 മിനിറ്റ് നടക്കണം വീടെത്താൻ പതിനഞ്ചുമിനിറ്റ് എന്നുള്ളത് ഞാനും കുഞ്ചും കൂടെ ഇരുപതോ ഇരുപത്തൻഞ്ചോ ആക്കും വെറുതെ എന്തിനാ നേരത്തെ പോയിട്ട് ആ പല്ലില്ലാത്ത ഓൾഡ് കിളവിയുടെ വായേലുള്ളത് മുഴുവനും കേൾക്കാൻ നിക്കണേ..

രണ്ടാളും പാടവരമ്പത്ത് കുറച്ചുനേരമിരുന്നു. പാടം ഇപ്പോൾ ആകെ വരണ്ടുണങ്ങി കിടക്കുകയാണ്. വെയിലാറാത്തത് കൊണ്ടുതന്നെ അവിടെ ഒറ്റ മനുഷ്യരില്ല  

അമ്മുക്കിളി ടീ നീ എന്നും ഇങ്ങനെ നിന്റെ ദേവേട്ടനേയും നോക്കി വെള്ളമിറക്കി നടക്കാൻ ആണോ ഉദ്ദേശം.. 
എനിക്ക് പേടിയാ കുഞ്ചു
എന്റെ ഇഷ്ടം എങ്ങാനും പറഞ്ഞ് എന്നെ എങ്ങാനും റിജക്റ്റ് ചെയ്‌താലോ.. എങ്കിൽ നീ അന്ന് മോങ്ങിയപോലെ ഞാനും മോങ്ങേണ്ടി വരുലേ.. മാത്രവുമല്ല  വീട്ടിലെങ്ങാനും അറിഞ്ഞാൽ അന്ന് നിനക്ക് കിട്ടിയപോലെ എന്നെയും അച്ഛനും ചെറിയച്ഛനും, അമ്മേം ചെറിയമ്മേം കൂടി പഞ്ഞിക്കിട്ടാലോ?അമ്മു 
അത് പറഞ്ഞപ്പോൾ ഇഞ്ചി കടിച്ച കുഞ്ചുവിനെ പോലെയായി കുഞ്ചു 

കുഞ്ചു പതിയെ അന്നത്തെ ദിവസത്തിലേ ഓർമ്മകൾ അയവിറക്കി... 

അന്ന് ഞാനും അമ്മുവും പ്ലസ് വണിൽ പഠിക്കുകയായിരുന്നു. ഞങ്ങൾ 5 മുതൽ പ്ലസ്ടു വരെ ഒരു സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്. അന്ന് ഒരു ദിവസം നല്ല മഴയായിരുന്നു. ബസ്സിറങ്ങി ഞാനും അമ്മുവും അടുത്ത ഓട്ടോ സ്റ്റാൻഡ്ന്ന് ഒരു ഓട്ടോ പിടിച്ചു. അമ്മുവിന് അന്ന് നല്ല വയറുവേദനയായിരുന്നു. അതുകൊണ്ടാണ് അന്ന് ഓട്ടോയിൽ വീട്ടിൽ പോയത്. അന്ന് ഓട്ടോയിൽ കേറി ഞാൻ ചേട്ടനോട്  പല്ലശ്ശന എന്ന് പറഞ്ഞ് അമ്മുവിനേം കേറ്റി. ആ മുഖത്തോട്ട് ഒന്ന് നോക്കി എന്റെ സാറേ എന്റെ വയറിൽ നിന്ന് ബട്ടർഫ്ലൈസ്  എല്ലാം ഒരുമിച്ച് പറന്നു.എന്നാ ഒരു ഗ്ലാമറാ.. 😍
ഒരു വെളുത്ത് സുന്ദരൻ. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആ ചേട്ടനോട് ക്രഷ് അടിച്ചു. ഞാൻ മെല്ലെ അമ്മുവിനെ തോണ്ടി അവൾക്ക് ആ ചേട്ടനെ കാണിച്ചു കൊടുത്തു.
അവൾക്ക് വയറുവേദനകൊണ്ട് മൈൻഡ് ചെയ്തില്ല. അല്ലെങ്കിലും അവൾ അല്ലല്ലോ കെട്ടുന്നേ ഞാൻ അല്ലേ. പിന്നേ വീടെത്തുന്നത് വരെ ഞാൻ ആ ചേട്ടനേം നോക്കി സ്കാൻ ചെയ്തു. ഇടയ്ക്ക് ഒന്ന് അമ്മുവിനെ നോക്കിയപ്പോൾ അവൾ സീറ്റിൽ കണ്ണടച്ച് കിടക്കുന്നു.
പല്ലശ്ശന എങ്ങോട്ടാന്നാ പറഞ്ഞെ 
പെട്ടന്നാണ് ആ ചേട്ടൻ ചോദിച്ചത്. ഞാൻ ആകെ ഞെട്ടി. എന്ത് ഗാഭീര്യമുള്ള സൗണ്ടാ..
കുട്ടിയോടാ ചോദിച്ചേ കേട്ടില്ലേ 🤨
ആഹ് ചേട്ടാ കൈലാസത്തിലേക്കാ 
ആഹ് ശെരി.
ഒരു 5 മിനിറ്റ് കൊണ്ട് വീടെത്തി..
കുട്ടി വീടെത്തി വീണ്ടും ആ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ എന്റെ സ്വപ്നത്തിൽ നിന്നും പുറത്തോട്ട് വന്നു.. അമ്മുവിനെ നോക്കിയപ്പോൾ അവൾ വീടെത്തിയത് പോലും അറിഞ്ഞിട്ടില്ല. ഞാൻ അവളേം തട്ടി വിളിച്ച് പുറത്തേക്കിറങ്ങി. അമ്മു നേരെ വീട്ടിലോട്ട് കേറിപ്പോയി 

ഞാൻ  ഓട്ടോ ക്യാഷ് കൊടുക്കുമ്പോ നൈസ് ആയിട്ട് വീണ്ടും ആ ചേട്ടനെ നോക്കി. ഒരു ഗൗരവം നിറഞ്ഞ മുഖം.. ഞാൻ ആ ചേട്ടനോട് വെറുതെ ഒന്ന് ചോദിച്ചു ആ സ്റ്റാൻഡിൽ ആണോ ഓടുന്നതെന്ന്.
ചേട്ടൻ അതേ എന്നും പറഞ്ഞ് തലയാട്ടി.. പിന്നേ ആ ചേട്ടൻ പോകുന്നത് വരെ ആ മുറ്റത്ത് വെറുതെ വായും പൊളിച്ചു നിന്നു.

പിറ്റേന്ന് അമ്മുവിനോട് ഞാൻ എല്ലാം പറഞ്ഞു. ആ ചേട്ടനോട് എനിക്ക് ക്രഷ് ആണെന്നും കിട്ടുവാണേൽ ആ ചേട്ടനെ കെട്ടത്തുള്ളൂ എന്നും.എല്ലാം കേട്ട് പെണ്ണ് ഉണ്ടക്കണ്ണും മിഴിച്ച് ഇരുന്നു..
അന്നുതൊട്ട് ഞാനും അമ്മുവും എന്നും ബസ് ഇറങ്ങി ഓട്ടോയിലാണ് വരാറ്. മിക്ക ദിവസവും ആ ചേട്ടൻ സ്റ്റാൻഡിൽ തന്നെ ഉണ്ടാവും ഞങ്ങൾ അതിൽ കേറി തന്നെ പോരുകയും ചെയ്യും.
ആ ചേട്ടനുമായി ഞങ്ങൾ കൂട്ടുമായി. ആ ചേട്ടന്റെ പേര് സാബു ആണെന്ന്ഞങ്ങളോട് പറഞ്ഞു..  സ്കൂൾ വിട്ട് വരുന്ന വഴി എന്നും ഞങ്ങൾ ഡയറി മിൽക്ക് വാങ്ങും.അതിലൊരെണ്ണം സാബു ചേട്ടനും എന്നും കൊടുക്കും. സാബു ചേട്ടൻ അത് കഴിക്കാതെ വണ്ടിയിൽ വെയ്‌ക്കും. ആ മിട്ടായി കൊടുക്കുമ്പോൾ സാബു ചേട്ടന്റെ മുഖത്തൊരു ചിരിയുണ്ട് അത് കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും പിന്നേ കാണുലാ.

അന്ന് സ്കൂളിലേക്ക് പോകുന്ന വഴി അമ്മു എന്നോട് പറഞ്ഞു.. കുഞ്ചു ഇന്ന് സാബു ചേട്ടനോട് എന്റെ ഇഷ്ടം പറയണമെന്ന്.. അന്ന് സ്കൂളിൽ വെച്ച് ഞാനും അമ്മുവും കൂടി ആ ചേട്ടന് ഒരു ഉഗ്രൻ പ്രേമലേഖനം എഴുതി. അന്ന് സ്കൂൾ വിടാൻ ഞാനും അമ്മുവും കാത്തിരുന്നു. സ്കൂൾ വിട്ട് ബസും കേറി സ്റ്റാൻഡിൽ പോയപ്പോൾ ഭാഗ്യത്തിന് സാബുച്ചേട്ടന്റെ ഓട്ടോ കിടപ്പുണ്ടായിരുന്നു.
ഓട്ടോന്റെ അടുത്ത് ഒരു ചേച്ചിയോടും കുട്ടിയോടും ചിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.
കുട്ടിയെ സാബു ചേട്ടൻ എടുത്ത് കൊഞ്ചിക്കുവായിരുന്നു.
കുഞ്ചു നോക്കിയെടി നിന്റെ സാബുചേട്ടൻ ആരോടോ കാര്യമായി സംസാരിക്കുണ്ടല്ലോ? കണ്ടിട്ട് സാബു ചേട്ടന്റെ പരിചയക്കാരാ എന്നാ തോന്നുന്നത്.
അമ്മു കണ്ടിട്ട് സാബു ചേട്ടന്റെ അനിയത്തി ആണെന്നാ തോന്നുന്നേ കണ്ടില്ലേ ആ ചേച്ചിക്ക് സാബു ചേട്ടന്റെ ഒരു കട്ട് പോലെ ഉണ്ടല്ലേ...
ആവോ എനിക്കൊന്നും തോന്നുന്നില്ല..കുഞ്ചു ടീ ഇനി എങ്ങനെ നമ്മൾ ഈ ലെറ്റർ കൊടുക്കും കണ്ടോ ആ ചേച്ചി അടുത്ത് തന്നെ നിൽപ്പുണ്ട്.
ആര് ഉണ്ടെങ്കിലും ഈ കാഞ്ചന ഈ കത്ത് എന്റെ മൊയ്‌ദീൻ നൽകും. നീ നോക്കിക്കോ..
കുഞ്ചു കുഴപ്പമാവോ..
എന്ത് കുഴപ്പം അല്ലെങ്കിലും ഞാൻ ഈ കത്ത് 
ആ ചേച്ചിക്ക് അല്ലല്ലോ കൊടുക്കുന്നെ എന്റെ സാബു ചേട്ടന് അല്ലേ.. കാലിൽ കളം വരച്ച് കുഞ്ചു അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു പാട്ടയിരുന്നു കടന്ന് പോയത്

അവനവൻ കുരുക്കുന്ന കുരുക്കെടുത്തഴിക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ... 

ടീ അമ്മു നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കണേ..എന്റെ ബാഗ് ന്ന് ആ സാധനം ഇങ്ങെടുക്ക്..
ആഹ്. ടീ കുഞ്ചു വേണോ ഒന്നുടെ ആലോചിച്ചിട്ട് പോരേ..
നീ ഒന്ന് മിണ്ടാണ്ട് നിക്കുന്നുണ്ടോ..
അമ്മു ബാഗ് നിന്ന് ലെറ്റർ എടുത്ത് കുഞ്ചുവിന് കൊടുത്തു. കുഞ്ചു ആ ലെറ്ററിൽ ഡയറിമിൽക്ക് പൊതിഞ്ഞു പിടിച്ചു.. എന്നിട്ട് ഓട്ടോ ലക്ഷ്യം വെച്ച് നടന്നു 

അമ്മു : സാബു  ചേട്ടാ 
സാബു : ആഹ് നിങ്ങളോ അയ്യോ അമ്മു ഇന്നെനിക്ക് വരാൻ പറ്റില്ലാട്ടോ നിങ്ങൾ വേറെ ഓട്ടോ വിളിച്ച് പോയിക്കോ
അമ്മു : ആ ശെരി ചേട്ടാ 
സാബുവിന്റെ കൂടെയുള്ള ചേച്ചിയോട് ചേട്ടൻ കേറാൻ പറഞ്ഞ് കുഞ്ഞിനെ ആ ചേച്ചിയുടെ കയ്യിൽ കൊടുത്തു 
ആ ചേച്ചി ബാക്കിൽ കേറാൻ പോയതും കുഞ്ചു ഡയറി മിൽക്ക് പൊതിഞ്ഞ ആ പേപ്പർ സാബു ചേട്ടന്റെ വണ്ടിയുടെ സൈഡിൽ വച്ചു കൊടുത്തു. എന്നിട്ട് ചേട്ടനോട് പറഞ്ഞു വായിച്ചിട്ട് മറുപടി പറയണമെന്ന് 
സാബു ചേട്ടൻ ഇതെന്താന്ന ഭാവത്തിൽ എന്നെ നോക്കിയതും ഞാൻ അമ്മുവിന്റെ കയ്യും പിടിച്ച് വേഗത്തിൽ അപ്പുറത്തെ വണ്ടിയിൽ കേറി പോയി..പിന്നേ അവിടെ നടന്നതെല്ലാം സംഭവബഹുലമായിരുന്നു..

( Hai എങ്ങനെയുണ്ട് എന്റെ കഥ.. എല്ലാവരും വായിച്ച്reviw 
തരണേ പിന്നേ എന്നെ ഒന്ന് ഫോളോ ചെയ്യാമോ ☹️)